Latest Updates
-
മുംബൈ മഴക്കാലം: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ -
2026 ഗുരുപൂർണിമ: സൂര്യ-ഗുരു സംയോഗം; ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, അറിയേണ്ടതെല്ലാം -
ജൂലൈ 28: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ വളർച്ചയും തേടിയെത്തും! -
ചന്ദ്രൻ മകരം രാശിയിലേക്ക്: അശ്വതി മുതൽ രേവതി വരെ ഈ നക്ഷത്രക്കാർക്ക് ഇന്ന് നിർണ്ണായക മാറ്റങ്ങൾ! -
ജൂലൈ 27 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നഗരം തിരിച്ചുള്ള ശുഭമുഹൂർത്തങ്ങൾ -
36-ാം വയസ്സിലും തിളങ്ങുന്ന കൃതി സനോൺ; 'കോക്ടെയിൽ 2'ന് വേണ്ടി താരം പരീക്ഷിച്ച ആ ഫിറ്റ്നസ് മന്ത്രം ഇതാണ് -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങളും അണുബാധയും: ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യം സുരക്ഷിതമാക്കാം -
വിദേശ കോസ്മെറ്റിക്സ് വാങ്ങുന്നവരാണോ? വ്യാജന്മാരെ തിരിച്ചറിയാൻ ഈ കാര്യങ്ങൾ നിർബന്ധം -
ചന്ദ്രൻ മകരം രാശിയിലേക്ക്: കരിയറിൽ വലിയ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടമുണ്ടാക്കാം
ഓവര്‍തിങ്കിംഗ് ഉണ്ടോ? ദാമ്പത്യം തകരാന്‍ അതുമാത്രം മതി
ഒരു കാര്യത്തെ കുറിച്ച് ചിന്തിച്ച് ചിന്തിച്ച് കാടുകയറുന്ന സ്വഭാവം നിങ്ങള്‍ക്കുണ്ടോ? വിദൂരഭാവിയില്‍ പോലും നടക്കാനിടയില്ലാത്ത, നടക്കാത്ത സംഭവങ്ങളെ കുറിച്ച് അവ നടക്കുമെന്നോ നടന്നതായോ സംഭവിച്ച് ചിന്തകളുടെ ലോകത്ത് മണിക്കൂറുകളോളം വിഹരിക്കാറുണ്ടോ. അതിനാണ് ഓവര്‍തിങ്കിംഗ് എന്ന് പറയുന്നത്. ദാമ്പത്യബന്ധങ്ങളെ തകര്‍ക്കുന്ന വിഷമാണ് ഓവര്‍തിങ്കിംഗ്.

പങ്കാളികളിലൊരാള്‍ക്ക് ഓവര്‍തിങ്കിംഗ് ഉണ്ടായാല്‍ എത്ര ആരോഗ്യകരമായ ബന്ധവും വിഷമയമാകുമെന്നതില് ഒരു സംശയവുമില്ല. ചിന്തകള്‍ക്ക് ബന്ധങ്ങളില്‍ അനാവശ്യ സംശയങ്ങള്ത്ത് വിതയ്ക്കാനും അതെക്കുറിച്ച് ചിന്തിച്ച് ചിന്തിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും സാധിക്കും. നമ്മള് അനുവദിച്ചാല്‍ നാശത്തിന്റെ പടുകുഴിയിലേക്ക് ബന്ധങ്ങളെ തള്ളിയിടാന്‍ കെല്‍പ്പുള്ള ഒന്നാണ് ഓവര്‍തിങ്കിംഗ്.
ഓവര്‍തിങ്കിംഗ് ഏതൊക്കെ രീതിയിലാണ് ബന്ധങ്ങളെ നശിപ്പിക്കിന്നതെന്ന് നോക്കാം.
ആശയവിനിമയത്തില്‍ വിള്ളല്‍
ഓവര്തിങ്കിംഗിലൂടെ പങ്കാളി പറയുന്ന കാര്യങ്ങളുടെയും അവരുടെ പ്രവര്‍ത്തികളുടെയും എഴുതാപ്പുറം അല്ലെങ്കില്‍ ഇല്ലാത്ത അര്‍ത്ഥങ്ങള്‍ കണ്ടുപിടിക്കാന്‍ പ്രേരിതരാകും. ഇത് പ്രശ്നങ്ങള്‍ക്കും അഭിപ്രായ ഭിന്നതകള്‍ക്കും വഴിവെക്കും. ഇത് പിന്നീട് ആശയവിനിമയം തന്നെ ഇല്ലാതാകുന്ന അവസ്ഥയിലേക്ക് ബന്ധങ്ങളെ എത്തിക്കും.
മാനസിക പിരിമുറുക്കം
ദാമ്പത്യത്തിലെ സംഭാഷണങ്ങളും സംഭവങ്ങളും വീണ്ടും വിലയിരുത്തുന്നത് പങ്കാളികള്‍ക്ക് കടുത്ത മാനസിക പിരിമുറുക്കം നല്‍കും. മാനസിക പിരിമുറുക്കത്തിന് ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ട്. ഇത് മൊത്തത്തിലുള്ള ക്ഷേമത്തെയും പരസ്പര ഐക്യത്തെയും ബാധിക്കും.
വിശ്വസക്കുറവ്
പങ്കാളിയെ കുറിച്ചും അവരുടെ വാക്കുകളും പ്രവര്‍ത്തികളും അമിതമായി വിലയിരുത്തുന്നതിലൂടെ ബന്ധങ്ങളിലെ വിശ്വസ്തത തകരും. പങ്കാളികളിലൊരാള്‍ നിരന്തരം മറുവശത്തുള്ളയാളെയും അവരുടെ ഉദ്ദേശങ്ങളെയും സ്വഭാവങ്ങളെയും അനാവശ്യമായി സംശയിച്ചാല്‍ അതിലൂടെ വിശ്വാസത്തിന്റെ അടിത്തറ തകരും.
പ്രശ്നത്തെ ഊതിപ്പെരുപ്പിക്കല്‍
ഒരു പ്രശ്നത്തെ കുറിച്ച് അമിതമായി ചിന്തിക്കുന്നത് അല്ലെങ്കില്‍ ഓവര്‍തിങ്ക് ചെയ്യുന്നത് ആ പ്രശ്നം ഊതിപ്പെരുപ്പിക്കുന്നതിന് തുല്യമാണ്. അതിരുവിട്ട ചിന്തകള്‍ അമിതചിന്തയുള്ളവരുടെ പ്രധാന സ്വഭാവമാണ്. എന്തെങ്കിലും സ്വരച്ചേര്‍ച്ചകള്‍ ഉണ്ടായാല്‍ പെട്ടെന്ന് പരിഹരിക്കാതെ അതിരുവിട്ട് ചിന്തിച്ച് പ്രശ്നങ്ങളെ വലുതാക്കി അനാവശ്യമായി അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാക്കുന്നത് ബന്ധങ്ങളുടെ സ്വസ്ഥത നശിപ്പിക്കും. സ്വരച്ചേര്‍ച്ചകളും അഭിപ്രായ ഭിന്നതകളും സത്യസന്ധമായി ഉടന്‍ തന്നെ പരിഹരിക്കുകയാണ് വേണ്ടത്.
വൈകാരിക അകലം
പങ്കാളികളില്‍ ഒരാളോ അല്ലെങ്കില്‍ രണ്ടുപേരുമോ ഒരു സാഹചര്യത്തെ കുറിച്ച് ഓവര്‍തിങ്ക് ചെയ്യുമ്പോള്‍ അവര്‍ മറുപടികളില്‍ വിദ്വേഷം പ്രകടിപ്പിക്കുകയും ഭീഷണികളും കുറ്റപ്പെടുത്തലും നടത്തുകയും ചെയ്യും. ഇത് പങ്കാളികള്‍ക്കിടയില്‍ വൈകാരിക അകലം ഉണ്ടാകാന്‍ കാരണമാകും. ഇത് പിന്നീട് ഒറ്റപ്പെടലിലേക്കും നയിക്കും.
അടുപ്പം കുറയുക
ഓവര്‍തിങ്കിംഗ് ഒരു ബന്ധത്തിലെ അടുപ്പം ഇല്ലാതാക്കും. ആശങ്കയും ഉത്കണ്ഠയും തരുന്ന ചിന്തകളും ഭയങ്ങളും പങ്കാളികളുടെ ഉള്ളില്‍ ഉണ്ടാകുമ്പോള്‍ വൈകാരികമായും ശാരീരികമായും ബന്ധപ്പെടുക വെല്ലുവിളിയായി മാറും. ഇത് ക്രമേണ പങ്കാളികള്‍ക്കിടയിലെ അടുപ്പവും ആത്മാര്‍ത്ഥതയും ഇഷ്ടവും ഇല്ലാതാക്കും.
തീരുമാനമെടുക്കലിനെ ബാധിക്കും
ഓവര്‍തിങ്കിംഗ് തീരുമാനമെടുക്കാനുള്ള ശേഷിയെ ബാധിക്കും. ഈ സ്വഭാവമുള്ളവര്‍ക്ക് തീരുമാനമെടുക്കാന്‍ സാധികകാതെ വരും. ഇത് നിരാശയിലേക്കും മോഹഭംഗത്തിലേക്കും നയിക്കും. ഭക്ഷണം കഴിക്കാന്‍ എവിടെ പോകും എന്നതുപോലെയുള്ള ചെറിയ കാര്യങ്ങളില്‍ പോലും തീരുമാനമെടുക്കാന്‍ ഇവര്‍ ബുദ്ധിമുട്ട് നേരിടും.
അനാവശ്യമായി ചിന്തിച്ച് ഊര്‍ജ്ജവും മനസമാധാനവും സന്തോഷവും കളയുന്നതിന് പകരം പങ്കാളിയുമായുള്ള ഓരോ നിമിഷവും അവിസ്മരണീയമാക്കി മാറ്റുക. ഭൂതകാലം ചികഞ്ഞെടുക്കുകയും ഭാവിയെ കുറിച്ച് ആശങ്കപ്പെടുകയും ചെയ്യുന്നത് വര്‍ത്തമാന കാലത്തിന്റെ സൗരഭ്യം ഇല്ലാതാക്കും. വര്‍ത്തമാന കാലം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെയും ബന്ധം പുനരുജ്ജീവിപ്പിക്കുന്നതിന്റെയും സമയമാക്കി മാറ്റുക.



Click it and Unblock the Notifications