Latest Updates
-
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ഗുരുപൂർണിമ ദിനത്തിലെ നക്ഷത്രഫലം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യദിനം ആർക്കൊക്കെ?
ഭാര്യ പിണങ്ങില്ല, ഭര്‍ത്താവ് ദേഷ്യപ്പെടില്ല; വിവാഹത്തിന് മുമ്പ് അറിഞ്ഞിരിക്കണം പങ്കാളിയുടെ ഈ 8 കാര്യം
ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനമെന്ന് പറയപ്പെടുന്നു. കാരണം ജീവിതത്തിലുടനീളം നിങ്ങളെ പിന്തുണയ്ക്കുന്ന ഒരേയൊരു വ്യക്തി നിങ്ങളുടെ ജീവിത പങ്കാളിയാണ്. അത്തരമൊരു സാഹചര്യത്തില്‍, തിടുക്കത്തില്‍ തെറ്റായ തീരുമാനമെടുത്താല്‍, അത് നിങ്ങളുടെ മൊത്തം ജീവിതത്തെയും ബാധിക്കും. അതിനാല്‍ വിവാഹത്തിനു മുമ്പായി പങ്കാളിയെക്കുറിച്ച് ചില കാര്യങ്ങള്‍ മനസിലാക്കി വയ്ക്കേണ്ടത് അത്യാവശ്യമാണ്. അതിനുശേഷം മാത്രമേ നിങ്ങളുടെ ജീവിതം ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കാവൂ. എങ്കില്‍ മാത്രമേ ഒരു നല്ല ദാമ്പത്യബന്ധം നിങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ.
ശരിയായ പങ്കാളിയെ തിരഞ്ഞെടുത്താല്‍ ജീവിതം എളുപ്പമാകും. ശരിയായ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്ന തീരുമാനവും വളരെ സെന്‍സിറ്റീവാണ്. പ്രണയവിവാഹത്തിന്റെ കാര്യമാണെങ്കില്‍, പരസ്പരം ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഇരുവര്‍ക്കും അറിയാം. എന്നാല്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന്റെ കാര്യത്തില്‍ പങ്കാളികള്‍ തമ്മില്‍ പരസ്പരം അറിയാന്‍ ധാരാളം സമയം ആവശ്യമാണ്. കാരണം പെണ്ണുകാണലിലൂടെ മാത്രം പരസ്പരം അറിയുന്നത് അത്ര എളുപ്പമല്ല. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

മനസ്ഥിതി
ശാരീരിക അടുപ്പം, സാമ്പത്തിക സ്ഥിതി തുടങ്ങിയ ചില ആഗ്രഹങ്ങള്‍ക്ക് വേണ്ടിയാണ് പലരും പങ്കാളിയെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് തെറ്റായ ജീവിത പങ്കാളിയെയാരിക്കും ലഭിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ സമ്മര്‍ദ്ദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. അതുകൊണ്ട് തന്നെ ഏതെങ്കിലും ആഗ്രഹം കൊണ്ടോ സമ്മര്‍ദ്ദം കൊണ്ടോ ഒരിക്കലും ജീവിത പങ്കാളിയെ തിരഞ്ഞെടുക്കരുത്. നിങ്ങള്‍ക്ക് പൂര്‍ണമായി ഒരു പങ്കാളിയെ വേണമെന്ന് തോന്നുമ്പോള്‍ മാത്രം വിവാഹത്തിനായി തയാറാകുക.
വിശ്വാസ്യത
പങ്കാളികള്‍ തമ്മില്‍ പരസ്പര പിന്തുണയോ വിശ്വാസമോ ഇല്ലെങ്കില്‍, അത് നിങ്ങളുടെ ഭാവിജീവിതത്തില്‍ വഴക്കുകള്‍ക്ക് കാരണമാകും. നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയെ വിശ്വസിക്കാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങളുടെ ബന്ധം ദുര്‍ബലമായേക്കാം. ഒരു ജീവിതപങ്കാളിയുടെ പ്രഥമവും പ്രധാനവുമായ ഗുണം അവരെ വിശ്വസിക്കാന്‍ കഴിവുള്ളവവരായിരിക്കണം എന്നതാണ്. നിങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുന്ന ആള്‍ക്ക് ഈ ഗുണം ഇല്ലെങ്കില്‍ ഒരിക്കലും ഒരു നല്ല ജീവിത പങ്കാളിയാകാന്‍ കഴിയില്ല. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ ഈ കാര്യം മനസ്സില്‍ വയ്ക്കുക.
ഒരേ ചിന്താഗതി
ഒരു ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍, നിങ്ങള്‍ ഉഷ്ടപ്പെടുന്ന അതേ കാര്യങ്ങളില്‍ അവര്‍ക്കും താല്‍പ്പര്യമുണ്ടോ എന്ന് പരിശോധിക്കുക. രണ്ടുപേരുടെയും താല്പര്യങ്ങള് ഒന്നാണെങ്കില് ഇരുവരും തമ്മില്‍ നല്ല യോജിപ്പുണ്ടാകും. ഒരാള്‍ തന്റെ ജീവിതം മറ്റൊരാളുമായി ചെലവഴിക്കാന്‍ തീരുമാനിക്കുമ്പോള്‍, ജീവിത പങ്കാളി തന്റെ ഇഷ്ടങ്ങളിലും അനിഷ്ടങ്ങളിലും താല്‍പ്പര്യം കാണിക്കുന്നുണ്ടോ ഇല്ലയോ എന്ന് നോക്കേണ്ടത് പ്രധാനമാണ്.
പരസ്പരം ബഹുമാനിക്കുന്നവര്‍
ജീവിത പങ്കാളികള്‍ പരസ്പരം തുല്യമായി ബഹുമാനിക്കുക എന്നതാണ് ഒരു ബന്ധത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. നിങ്ങളുടെ സ്വപ്നങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വ്യക്തിയുമായി നിങ്ങളുടെ ജീവിതം ചെലവഴിക്കുന്നതില്‍ അര്‍ത്ഥമില്ല. നിങ്ങളുടെ ജീവിതത്തിലുടനീളം നിങ്ങളെ ബഹുമാനിക്കുകയും നിങ്ങളെ മനസ്സിലാക്കുകയും ചെയ്യുന്ന ഒരാളെ തിരഞ്ഞെടുക്കുക.
നിങ്ങളെ കേള്‍ക്കുന്നവര്‍
നിങ്ങളുടെ പങ്കാളി നിങ്ങളുടെ വാക്കുകള്‍ക്ക് പ്രാധാന്യം നല്‍കുകയും നിങ്ങളുടെ ബന്ധത്തെ സ്വന്തം നേട്ടത്തിനായി ഒരിക്കലും പ്രയോജനപ്പെടുത്താതിരിക്കുകയും ചെയ്യുന്നുവെങ്കില്‍, അവര്‍ നല്ല മനസ്സുള്ള വ്യക്തിയാണ്. അത്തരം ഗുണം നിങ്ങളുടെ പങ്കാളിക്ക് ഉണ്ടോ എന്ന് പരിശോധിക്കുക.
ഉത്തരവാദിത്വബോധം
ജീവിതം പ്രണയത്തില്‍ മാത്രം ഒതുങ്ങുന്നില്ല, അതിനാല്‍ ഒരു ഉത്തമ പങ്കാളിക്ക് ഭാവിയിലേക്കുള്ള ചില പദ്ധതികളും ഉണ്ടായിരിക്കണം. വിവാഹശേഷം നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും. നിങ്ങള്‍ ജീവിതനിലവാരം കൂട്ടാനായി കൂടുതല്‍ കഠിനാധ്വാനം ചെയ്യണമെന്ന് മാത്രമല്ല, സാമ്പത്തികമായി നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. നിങ്ങള്‍ വിവാഹം കഴിക്കുന്ന വ്യക്തിക്ക് ഈ ഉത്തരവാദിത്തങ്ങളെല്ലാം കൈകാര്യം ചെയ്യാന്‍ കഴിവുണ്ടോ എന്ന് മനസിലാക്കുക.
തോളോട് തോള് ചേര്‍ന്ന് നില്ക്കുന്നവര്
ഏതൊരു വ്യക്തിയുടെയും യഥാര്‍ത്ഥ വ്യക്തിത്വം വെളിപ്പെടുന്നത് കഷ്ടകാല സമയങ്ങളില്‍ മാത്രമാണ്. പ്രയാസകരമായ സമയങ്ങളില്‍ നിങ്ങളുടെ തോളോട് തോള് ചേര്‍ന്ന് നില്ക്കുന്ന ഒരു പങ്കാളിയെ ആയിരിക്കണം നിങ്ങള്‍ വിവാഹം ചെയ്യേണ്ടത്.
പക്വത
പങ്കാളികളില്‍ ഒരാള്‍ക്ക് പക്വത കുറവായാല്‍ പലപ്പോഴും ആ ബന്ധം ശരിയായി പ്രവര്‍ത്തിക്കില്ല. നിങ്ങളുടെ പങ്കാളി ബുദ്ധിമാനും പ്രതികൂല സാഹചര്യങ്ങളില്‍ സംയമനം പാലിക്കുന്നവരുമാണെങ്കില്, അത്തരമൊരു പങ്കാളിയെ നല്ലതായി കണക്കാക്കാം. അങ്ങനെയുള്ള ഒരാള്‍ക്ക് ജീവിതത്തില്‍ അവസരം നല്കുന്നതില് വിരോധമില്ല. കാരണം ക്ഷമ എന്നത് നിങ്ങളുടെ പക്വതയുടെ ലക്ഷണമാണ്.



Click it and Unblock the Notifications