Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം
അമ്മായിയമ്മപ്പോരിന് വഴികൊടുക്കാതിരിക്കാം; നവവധു അറിയേണ്ട ദാമ്പത്യ രഹസ്യം
Relationship Tips: ഒരു ആണും പെണ്ണും വിവാഹിതരാകുമ്പോള്‍ ഇരുവരുടെയും ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുന്നു. പുതിയ ആളുകളെ കണ്ടുമുട്ടുന്നു, പുതിയ ബന്ധങ്ങള്‍ രൂപപ്പെടുന്നു, ജീവിതത്തില്‍ അവരെ പിന്തുണയ്ക്കാന്‍ പലരുമുണ്ടാകുന്നു. എന്നാല്‍ ഒരു ആണ്‍കുട്ടിയെ അപേക്ഷിച്ച്, വിവാഹത്തോടെ നിരവധി മാറ്റങ്ങളാണ് അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്നത്. ഏറ്റവും വലിയ മാറ്റം അവള് സ്വന്തം വീട് വിട്ട് ഭര്‍ത്താവിന്റെ വീട്ടിലേക്ക് വരണം എന്നതാണ്.
അത്തരമൊരു സാഹചര്യത്തില്‍, പുതിയ വീട്ടില്‍ പുതിയ ആളുകളുമായി ബന്ധം സ്ഥാപിക്കുക, അവരോടൊപ്പം ഒരുമിച്ച് ജീവിക്കുക, അവരെ ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഏതൊരു പെണ്ണിനും വെല്ലുവിളി നിറഞ്ഞതാണ്. അമ്മായിയമ്മയ്ക്കും മരുമകള്‍ക്കുമിടയില്‍ ധാരാളം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് പലയിടത്തും കാണാറുണ്ട്. നിങ്ങളും ഈ പ്രശ്നങ്ങളുമായി പൊരുതുന്നുണ്ടെങ്കില്, നിങ്ങള്‍ക്ക് ഉപയോഗപ്രദമായ ചില വഴിള്‍ ഞങ്ങള്‍ നിങ്ങളോട് പറയാന്‍ പോകുന്നു. ഈ വഴികളിലൂടെ അമ്മായിയമ്മയുമായി നവവധുവിന് നല്ലൊരു സൗഹൃദം സ്ഥാപിക്കാനാകും.

സൗഹൃദം
അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം സാധാരണയായി പിരിമുറുക്കവും അഭിപ്രായവ്യത്യാസങ്ങളും നിറഞ്ഞതായിരിക്കും. എന്നിരുന്നാലും, രരണ്ടുപേരും സൗഹൃദത്തോടെ മുന്നോട്ടുപോകുകയാണെങ്കില്‍ ഈ ബന്ധം ഏറ്റവും മികച്ച ഒന്നായിരിക്കും. സൗഹൃദത്തിന്റെ ഒരു കൈ നീട്ടുന്നതും ഒരുമിച്ച് സമയം ചെലവഴിക്കുന്നതും നിങ്ങള്‍ തമ്മിലുള്ള ബന്ധം എളുപ്പവും ആസ്വാദ്യകരവുമാക്കും. ഷോപ്പിംഗിന് പോകുക, ഒരുമിച്ച് യാത്ര ചെയ്യുക, ഭക്ഷണം കഴിക്കുക എന്നിവയെല്ലാം നിങ്ങള്‍ തമ്മിലുള്ള സ്നേഹവും വിശ്വാസവും വളര്‍ത്തിയെടുക്കുകയും അമ്മായിയമ്മ-മരുമകള്‍ ബന്ധത്തെ ശക്തിപ്പെടുത്തുകയും ചെയ്യും.
തെറ്റിദ്ധാരണ ഒഴിവാക്കുക
അമ്മായിയമ്മയും മരുമകളും തമ്മില്‍ നല്ലൊരു ബന്ധം നിലനിര്‍ത്തുന്നതിന് ആശയവിനിമയം വളരെ പ്രധാനമാണ്. എന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഉണ്ടാകാതിരിക്കാന്‍, ഉയര്‍ന്നുവരുന്ന ഏത് പ്രശ്നങ്ങളെയും കുറിച്ച് ശാന്തമായും മാന്യമായും സംസാരിക്കേണ്ടത് പ്രധാനമാണ്. അവരുടെ മനസ് വിഷമിപ്പിക്കാതെ രണ്ടുപേരും പ്രശ്നങ്ങള്‍ കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യുക. ബന്ധത്തിന് കോട്ടം തട്ടാതിരിക്കാനായി മനസില്‍ നിന്ന് നെഗറ്റീവ് ചിന്തകള്‍ ഉടനടി നീക്കുക. പരസ്പരം നല്ലരീതിയില്‍ ആശയവിനിമയം നടത്തുന്നതിലൂടെ നിങ്ങള്‍ക്ക് ശക്തവും പോസിറ്റീവുമായ ഒരു ബന്ധം നിലനിര്‍ത്താന്‍ കഴിയും.
പരസ്പരം സമയം ചെലവഴിക്കുക
അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനായി നിങ്ങള്‍ തമ്മില്‍ പരസ്പരം സമയം ചെലവഴിക്കേണ്ടതായുണ്ട്. ഒരുമിച്ച് ഗുണനിലവാരമുള്ള സമയം ചെലവഴിക്കാന്‍ പരസ്പരം മുന്‍കൈയെടുക്കുക. ഇത് നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്താന്‍ സഹായിക്കുക മാത്രമല്ല, നിങ്ങള്‍ അവരുടെ ക്ഷേമത്തെ പരിപാലിക്കുകയും വിലമതിക്കുകയും ചെയ്യുന്നുവെന്ന് കാണിക്കുകയും ചെയ്യും. ഗാര്‍ഹിക ഉത്തരവാദിത്തങ്ങളില്‍ പരസ്പരം സഹകരിക്കുക. പരസ്പരം ഒരുമിച്ച് സമയം ചെലവഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പരസ്പരം ആഴത്തിലുള്ള ധാരണയും വിലമതിപ്പും വളര്‍ത്തിയെടുക്കാന്‍ സാധിക്കും.
പ്രാധാന്യം മനസ്സിലാക്കുക
രണ്ടുപേരും തമ്മില്‍ പരസ്പരം പ്രാധാന്യം തിരിച്ചറിയുകയും കുടുംബത്തിന്റെ യോജിപ്പിന് രണ്ടുപേര്‍ക്കും തുല്യ പ്രാധാന്യമാണെന്ന് മനസിലാക്കുകയും ചെയ്യുക. നിങ്ങള്‍ തമ്മിലുള്ള അസ്വാരസ്യം കുടുംബാന്തരീക്ഷത്തെ കളങ്കപ്പെടുത്തുക മാത്രമല്ല, കുട്ടികളുടെ വളര്‍ത്തലിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് മനസിലാക്കുക. അതിനാല്‍, നിങ്ങളുടെ ബന്ധത്തില്‍ പരസ്പരം മൂല്യങ്ങള്‍ മനസ്സിലാക്കുകയും പരസ്പരം ബഹുമാനം പ്രകടിപ്പിക്കുകയും ചെയ്യേണ്ടതാണ്.
മകളെപ്പോലെ സ്നേഹിക്കുക
മരുമകളുമായി നല്ല ബന്ധം വേണമെങ്കില്‍, മരുമകള്‍ക്ക് അമ്മായിയമ്മ ഒരു മകളെപ്പോലെ സ്നേഹം നല്‍കുക എന്നതാണ് ഏറ്റവും പ്രധാനം. നിങ്ങളുടെ മരുമകള്‍ സ്വന്തം കുടുംബത്തെ വിട്ട് നിങ്ങളുടെ വീട്ടില്‍ വന്നവളാണ്. അത്തരമൊരു സാഹചര്യത്തില്‍, അവളുടെ അമ്മ അവള്‍ക്ക് നല്കുന്ന അതേ സ്നേഹം നിങ്ങളും അവള്‍ക്ക് നല്‍കണം. മരുമകളെ നിങ്ങള്‍ വേര്‍തിരിച്ച് കാണുകയാണെങ്കില്‍, നിങ്ങളുടെ മരുമകളില്‍ നിന്ന് ഒരിക്കലും സ്നേഹം നേടാന്‍ നിങ്ങള്‍ക്ക് കഴിയില്ല.



Click it and Unblock the Notifications