Latest Updates
-
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ!
30-ന് ശേഷമുള്ള ഭാര്യ പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്നത് ഇതെല്ലാം: ദാമ്പത്യത്തില്‍ സ്ത്രീ ആഗ്രഹങ്ങള്‍ ഇങ്ങനെ
വിവാഹ ബന്ധം എന്നത് എപ്പോഴും പല തരത്തിലുള്ള അഡ്ജസ്റ്റ്മെന്റുകളിലൂടെ മുന്നോട്ട് പോവുന്നതാണ്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നതിനെക്കുറിച്ച് അറിയാത്തതാണ് പലപ്പോഴും പല ദാമ്പത്യ ബന്ധങ്ങളും തകരുന്നതിലേക്ക് എത്തുന്നതും. സ്ത്രീകളുടെ മനസ്സിലെ ചിന്തകള്‍ ഏത് വഴിക്കാണെന്ന് ആര്‍ക്കും പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുകയില്ല. കാരണം പല ചിന്തകളും പല വിധത്തിലാണ് ജീവിതത്തെ ബാധിക്കുന്നത്. പ്രത്യേകിച്ച് മുപ്പതിന് ശേഷം പല സ്ത്രീകളിലും പല ചിന്തകളും ഉണ്ടായിരിക്കും.
അത് ഭര്‍ത്താവിന്റെ സ്നേഹത്തിന്റെ കാര്യത്തിലായാലും അതുപോലെ തന്നെ ശാരീരികമായ കാര്യങ്ങളുടെ പേരിലായാലും മക്കളെക്കുറിച്ചുള്ള ചിന്തകളായാലുും 30 വയസ്സിന്ശേഷം സ്ത്രീകളില്‍ ഇത്തരം മാറ്റങ്ങള്‍ അല്പം കൂടുതലായിരിക്കും. സ്ത്രീകളുടെ കാര്യത്തില്‍ പ്രത്യേകിച്ച് ഭര്‍ത്താവ് മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്നാല്‍ മാത്രമേ ഭാര്യയുടെ ഹൃദയം കീഴടക്കാന്‍ സാധിക്കുകയുള്ളൂ. ദാമ്പത്യത്തില്‍ ഒരു പ്രശ്നവും ഇല്ലാതെ നിങ്ങള്‍ക്ക് മുന്നോട്ട് പോവുന്നതിന് സാധിക്കുകയും ചെയ്യുന്നു. അതിന് നിങ്ങളെ സഹായിക്കുന്ന 5 കാര്യങ്ങളെക്കുറിച്ച് ലേഖനത്തില്‍ വായിക്കാം.

സ്നേഹം പ്രകടിപ്പിക്കാനുള്ളത്
പലപ്പോഴും പല ഭര്ത്താക്കന്മാരും പ്രണയത്തെ അല്ലെങ്കില്‍ സ്നേഹത്തെ അടുപ്പത്തെ എല്ലാം മനസ്സില്‍ മാത്രം വെക്കുന്നു. ഇത് പിന്നീട് എത്രത്തോളം സ്നേഹമുണ്ടെന്ന് പറഞ്ഞാലും പ്രകടിപ്പിക്കാതിരിക്കുന്നിടത്തോളം കാലം പലപ്പോഴും അത് ഭാര്യക്കിടയില് അകല്ച്ചയുണ്ടാക്കുന്നതിലേക്ക് മാത്രമേ എത്തിക്കുകയുള്ളൂ. ഇത്തരം കാര്യങ്ങളില്‍ പലപ്പോഴും ദാമ്പത്യത്തില്‍ വഴക്കുകള്‍ ഉണ്ടാവും. സന്തോഷകരമായ കുടുംബ ജീവിതം വേണമെങ്കില്‍ നിങ്ങള്‍ നിര്‍ബന്ധമായും മനസ്സിലെ സ്നേഹം പുറത്ത് കാണിക്കേണ്ടതാണ്. പെരുമാറ്റത്തിലും വാക്കുകളിലും ഇത് മനസ്സിലാക്കാന്‍ സാധിക്കണം.
സ്ത്രീകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത്
പലപ്പോഴും എന്തിനും ഏതിനും അനുവാദം ചോദിച്ച് നില്ക്കുന്ന സ്ത്രീയുട കാലം കഴിഞ്ഞു. ഇന്നത്തെ കാലത്ത് സ്വതന്ത്രമായി പറന്ന് നടക്കുന്നതിന് തന്നെയാണ് സ്ത്രീകള്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ അവരെ കേള്‍ക്കുന്നതിനും അവരോട് സംസാരിക്കുന്നതിനും തുറന്ന മനസ്സോടെ ഇടപെടുന്നതിനും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം നിങ്ങള്‍ തമ്മിലുള്ള ബന്ധം അകന്ന് പോവുന്നു. പലപ്പോഴും ഭാര്യയുടെ മനസ്സില്‍ എന്താണ് എന്ന് അറിയുന്നതിന് വേണ്ടി ശ്രദ്ധിക്കുക. മാത്രമല്ല അവര്‍ നിങ്ങളില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് എന്താണെന്ന് മനസ്സിലാക്കുക. ഇത്തരം കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയാല്‍ ഒരു ദാമ്പത്യ ബന്ധം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കും.
ഇഷ്ടക്കേടുകള്‍ തിരിച്ചറിയുക
ഭാര്യയുടെ ഇഷ്ടവും ഇഷ്ടക്കേടുകളും തിരിച്ചറിയുക. അത് ഏത് കാര്യത്തിലായാലും കിടപ്പറയിലാണെങ്കില്‍ പോലും ഭാര്യയുടെ ഇഷ്ടവും ഇഷ്ടക്കേടുകളും തിരിച്ചറിഞ്ഞ് വേണം മുന്നോട്ട് പോവുന്നതിന്. സംസാരിക്കുന്ന കാര്യത്തിലും ഇതേ ചിന്ത ഒരു പുരുഷന് ഉണ്ടായിരിക്കണം. അവരുടെ ഇഷ്ടവും ഇഷ്ടക്കേടുകളും അവരോട് തന്നെ സംസാരിച്ച് മനസ്സിലാക്കുന്നതിനും ശ്രദ്ധിക്കണം. അപ്പോള്‍ മാത്രമേ ഇത്തരം കാര്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. അത് മാത്രമല്ല തെറ്റുകള്‍ പരമാവധി ഒഴിവാക്കി നിങ്ങള്‍ക്ക് സന്തോഷകരമായ ദാമ്പത്യം നയിക്കാന്‍ സാധിക്കുകയുള്ളൂ.
നിങ്ങള്‍ക്കിടയിലെ അകലം
നിങ്ങള്‍ക്കിടയില്‍ എന്തെങ്കിലും കാരണവശാല്‍ അകലം വന്നിട്ടുണ്ടെങ്കില്‍ അത് മനസ്സിലാക്കുന്നതിന് ശ്രദ്ധിക്കുക.അതിനെക്കുറിച്ച് ഭാര്യയോട് കൃത്യമായി സംസാരിക്കുക. പെട്ടെന്ന് മനസ്സ് തുറക്കാന്‍ ഭാര്യക്ക് സാധിച്ചില്ലെങ്കിലും അവര്‍ ഒകേ ആവുമ്പോള്‍ ഇതിനെക്കുറിച്ച് സംസാരിക്കുകയും കാര്്യങ്ങള്‍ മനസ്സിലാക്കിയെടുക്കുകയും ചെയ്യുക. ഭാര്യയുടെ സ്വഭാവത്തിലെ മാറ്റം തിരിച്ചറിഞ്ഞ് വേണം ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും. ഭാര്യ പെട്ടെന്നൊരു ദിവസം കൂടുതല്‍ ദേഷ്യപ്പെടുകയോ അല്ലെങ്കില്‍ സംസാരിക്കാതിരിക്കുകയോ ചെയ്താല്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും എന്തുകൊണ്ടാണ് സംസാരിക്കാത്തത് എന്നതിനെക്കുറിച്ചും മനസ്സിലാക്കുക.
പുഞ്ചിരിച്ച് കൊണ്ട് കാര്യങ്ങള്‍ ചെയ്യുക
രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ ഭാര്യയോട് ഒന്ന് പുഞ്ചിരിച്ച് നോക്കൂ. അത് മാത്രമല്ല ഒരു പുഞ്ചിരിയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രമിക്കൂ അത് നിങ്ങളുടെ പങ്കാളിയുടെ മൂഡ് തന്നെ മാറ്റി മറിക്കും. പല പുരുഷന്മാര്ക്കും എപ്രകാരം ഭാര്യയെ മനസ്സിലാക്കണം എന്നത് ഇന്നും നിഗൂഢമായി തുടരുന്ന ഒരു കാര്യം തന്നെയാണ്. അതുകൊണ്ട് തന്നെ ഭാര്യയോട് ഒന്ന് പുഞ്ചിരിക്കുന്നത് അല്ലെങ്കില്‍ ഒന്ന് ചിരിച്ച് സംസാരിക്കുന്നത് മാത്രമായിരിക്കും അവര്‍ പലപ്പോഴും ആഗ്രഹിക്കുന്നത്. ഇത്തരം കാര്യങ്ങളെല്ലാം ത്ന്നെ നിങ്ങളുടെ ദാമ്പത്യത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications