Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ദാമ്പത്യത്തില്‍ ഈ തെറ്റുകള്‍ വരുത്തുന്ന സ്ത്രീയോട് ഭര്‍ത്താവ് ഒരിക്കലും പൊറുക്കില്ല
ദാമ്പത്യ ജീവിതം എന്നത് തെറ്റുകളും പ്രശ്നങ്ങളും സങ്കടങ്ങളും സന്തോഷവും എല്ലാം നിറഞ്ഞ ഒന്നായിരിക്കും. പലപ്പോഴും ജീവിതത്തില്‍ പങ്കാളികള്‍ തമ്മിലുള്ള യാത്രയില്‍ ഇതെല്ലാം സ്വാഭാവികമായിരിക്കും. എല്ലാവരിലും തെറ്റുകള്‍ സംഭവിക്കാം. അതിനെ പരിഹരിച്ച് അംഗീകരിച്ച് മുന്നോട്ട് പോവുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ചില തെറ്റുകള്‍ നമ്മുടെ ജീവിതത്തില്‍ ഒരിക്കലും പൊറുക്കാന്‍ സാധിക്കാത്തതായിരിക്കും. പ്രത്യേകിച്ച് ദാമ്പത്യ ജീവിതത്തില്‍ ഒരു സ്ത്രീ വരുത്തുന്ന തെറ്റുകള്‍. ഇത് നമ്മുടെ മുന്നോട്ടുള്ള ജീവിതത്തേയും സ്വാധീനിച്ചേക്കാം.
ഏത് ബന്ധത്തിലായാലും നിലനിര്‍ത്തേണ്ട ചില സാമാന്യ മര്യാദകളും കാര്യങ്ങളും ഉണ്ട്. ഇതില്‍ മാറ്റം വരുകയോ അല്ലെങ്കില്‍ ഏതെങ്കിലും ഘട്ടത്തില്‍ നമ്മുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ വരുകയോ ചെയ്യുമ്പോഴാണ് പലപ്പോഴും ജീവിതം തന്നെ മാറി മറിയുന്നത്. ഏത് ബന്ധത്തിലായാലും നിലനിര്‍ത്തേണ്ടതായ ചില പ്രധാന കാര്യങ്ങളും ഉണ്ട്. സ്ത്രീകള്‍ ഇതില്‍ വിട്ട് വീഴ്ച വരുത്തുമ്പോള്‍ അത് കുടുംബത്തെ മൊത്തത്തില്‍ ബാധിക്കുന്നു.

വിശ്വാസ വഞ്ചന
ഒരു കാരണവശാലും സ്ത്രീ ആയാലും പുരുഷനായാലും വിശ്വാസ വഞ്ചന കാണിക്കരുത്. കാരണം ഒരു ബന്ധത്തിന്റെ അടിസ്ഥാനം എന്ന് പറയുന്നത് എപ്പോഴും വിശ്വാസമാണ്. അതിനെ തകര്‍ക്കുമ്പോള്‍ ജീവിതം തന്നെ തകരും എന്നതില്‍ സംശയം വേണ്ട. ഒരിക്കല്‍ ഒരാളോടുള്ള വിശ്വാസം തകര്‍ന്നാല്‍ അത് ജീവിതത്തില്‍ പിന്നീടുള്ള വസരങ്ങളിലും അതുപോലെ തന്നെയായിരിക്കും ഉണ്ടാവുക. അതുകൊണ്ട് തന്നെ വിശ്വാസവഞ്ചന ചെയ്യുന്ന സ്ത്രീകളെ പിന്നീട് ഒരിക്കലും ഒരാളും വിശ്വസിക്കുകയില്ല. ഇത് നിങ്ങളുടെ ജീവിതത്തെ താളം തെറ്റിക്കുന്നു.
കൃത്രിമത്വം
പലപ്പോഴും കൃത്രിമത്വം കാണിക്കുന്നതും ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. വൈകാരികമായി ഇത്തരം കൃത്രിമത്വങ്ങള്‍ ജീവിതത്തില്‍ കാണിക്കുന്നത് കൂടുതല്‍ ബന്ധങ്ങളെ പ്രതിസന്ധിയില്‍ ആക്കുന്നു. പലപ്പോഴും അധിഷേപകരമായ പെരുമാറ്റം പോലും ഇത് മൂലം ഉണ്ടാവാം. ദാമ്പത്യത്തില്‍ കൃത്രിമത്വം കാണിക്കുന്ന സത്രീകളെ ഒരു കാരണവശാലും ആരും കൂടെക്കൂട്ടുകയില്ല. ഇത് ദോഷങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ജീവിതത്തില്‍ അത്രയധികം ദോഷകരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നു.
സത്യസന്ധതയില്ലായ്മ
വിശ്വാസ വഞ്ചന പോലെ തന്നെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഒരു ബന്ധത്തില്‍ സത്യസന്ധതയില്ലായ്മയും. അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. ബന്ധത്തിന്റെ കെട്ടുറപ്പിനേയും ജീവിതത്തെ തന്നെയും ബാധിക്കുന്ന തരത്തിലേക്ക് ഇത് കാര്യങ്ങളെ എത്തിക്കുന്നു. ഒരിക്കല്‍ സത്യസന്ധത നഷ്ടപ്പെട്ടാല്‍ പിന്നീട് അത് തിരിച്ച് കിട്ടുക എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. ഇത്തരം കാര്യങ്ങള്‍ നിസ്സാരമായി ഒരിക്കലും കണക്കാക്കരുത്. അത് കൂടുതല്‍ പ്രശ്നങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാക്കുന്നു.
ആദരവില്ലായ്മ
പരസ്പരം സ്നേഹവും ബഹുമാനവും ആദരവും ഒരു ബന്ധത്തില്‍ അനിവാര്യമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും പല സ്ത്രീകളും ദാമ്പത്യത്തില്‍ അനാദവ് കാണിക്കുന്നു. അത് പലപ്പോഴും വാക്കുകളിലൂടേയോ പ്രവൃത്തികളിലൂടേയോ അല്ലെങ്കില്‍ പെരുമാറ്റത്തിലൂടേയോ ആയിരിക്കാം. പക്ഷേ അത്തരത്തില്‍ ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം ദോഷം നല്കാവുന്ന ഒരു കാര്യമാണ്. എന്നത് മാത്രമല്ല പിന്നീട് തിരിച്ച് പിടിക്കാന്‍ സാധിക്കാത്ത തരത്തിലേക്ക് വരെ ജീവിതം മാറി മറിയുന്നു. സ്ഥിരമായി അനാദരവ് കാണിക്കുന്ന സ്ത്രീകളെ ആര്‍ക്കും താല്‍പ്പര്യമുണ്ടായിരിക്കില്ല.
അവഗണന
ഒരിക്കലും ആര്‍ക്കും സഹിക്കാന്‍ സാധിക്കാത്തതാണ് അവഗണന. ഇത് തന്റെ ജീവിത പങ്കാളിയോട് കാണിക്കുമ്പോള്‍ പിന്നീട് അങ്ങോട്ടുള്ള ജീവിതത്തെക്കുറിച്ച് ഇവര്‍ ചിന്തിക്കുന്നില്ല. താല്‍പ്പര്യമില്ലായ്മയുടെ മറ്റൊരു ഭാഗമാണ് ഇത്തരത്തില്‍ അവഗണിക്കപ്പെടുന്നത്. ഇത് വേദനാജനകമായ ഒരു കാര്യമാണ്. ഒരു വ്യക്തിയോട് താല്‍പ്പര്യമില്ലെങ്കില്‍ അത് തുറന്ന് പറയുകയും ഒരിക്കലും അവരെ അവഗണിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത്തരം പെരുമാറ്റങ്ങളുള്ള സ്ത്രീകളെ ഒരിക്കലും ആരും അംഗീകരിക്കുകയില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
