Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും!
വര്‍ഷങ്ങളായുള്ള ബന്ധം പിരിയാന്‍ പോവുകയാണോ? പത്ത് മിനിറ്റ് ആലോചിക്കണം, ഇക്കാര്യങ്ങള്‍
പ്രണയിക്കുന്നത് ഈ ലോകത്തിലെ ഏറ്റവും മികച്ച ഒരു വികാരമാണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ പ്രണയിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചുരുക്കം ചില കാര്യങ്ങളുണ്ട്. പരസ്പര വിശ്വാസവും പരസ്പര ബഹുമാനവും ഇതിന്റെ ഭാഗമാണ്. എന്നാല്‍ ഒരു ബന്ധം മുന്നോട്ട് പോവുന്നതിനേക്കാള്‍ എളുപ്പമാണ് അത് തകര്‍ത്ത് തരിപ്പണമാവുന്നതിന്. പലപ്പോഴും ഒരു ബന്ധം കെട്ടിപ്പടുക്കുന്നത് പ്രയാസകരമാണെന്ന് നമുക്കറിയാം. എന്നാല്‍ അതിനെ തകര്‍ക്കുന്നതിന് പലപ്പോഴും എളുപ്പത്തില്‍ കഴിയുന്നു.
ഉത്തരവാദിത്വത്തോടെ വേണം ഒരു ബന്ധത്തെ മുന്നോട്ട് കൊണ്ട് പോവുന്നതിന്. സ്നേഹും സൗഹൃദവും പ്രണയവും ഉത്തരവാദിത്വവും എല്ലാം ഒരുമിച്ച് കൂടുന്നതാണ് എന്തുകൊണ്ടും പ്രണയം എന്ന് പറയുന്നത്. പ്രണയ ബന്ധം മനോഹരവും സൗഹാര്‍ദ്ദപരവുമാക്കാന്‍ ഇരുവരും തുല്യ പരിശ്രമം നടത്തണം. എന്നാല്‍ ചിലര്‍ക്ക് ഇക്കാര്യത്തില്‍ പലപ്പോഴും അല്പം പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ പരസ്പരം പിരിയാന്‍ തീരുമാനിച്ചാലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

തീരുമാനം പിടിവാശിയല്ല
നിങ്ങള്‍ എടുക്കുന്ന തീരുമാനം പലപ്പോഴും ഒരു പിടിവാശിയുടെ പുറത്തായിരിക്കരുത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. പലപ്പോഴും അത്തരത്തിലൊരു വാശിയുടെ പുറത്ത് പിരിയാം എന്ന തീരുമാനം എടുക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും അതില്‍ പശ്ചാത്താപം പിന്നീട് തോന്നുന്നു. അതുകൊണ്ട് തന്നെ തീരുമാനം എടുക്കുമ്പോള്‍ അത് വളരെയധികം ശ്രദ്ധയോടെ വേണം എടുക്കുന്നതിന്. ദേഷ്യത്തില്‍ ഒരിക്കലും ജീവിതത്തിലെ പ്രധാന കാര്യത്തെക്കുറിച്ച് തീരുമാനം എടുക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. വിവേകത്തോടെ എപ്പോഴും തീരുമാനം എടുക്കുക.
വിരസതക്ക് പരിഹാരം കാണാന്‍
എപ്പോഴും വിരസതയോടെ മുന്നോട്ട് പോവുന്ന അവസ്ഥയില്‍ നിങ്ങള്‍ ബന്ധം പിരിയാന്‍ ആഗ്രഹിക്കുന്നോ? എന്നാല്‍ അവര്‍ അല്പം ശ്രദ്ധിക്കണം. കാരണം വിരസത പലപ്പോഴും മാറ്റിയെടുക്കാവുന്ന ഒന്നാണ്, ഇത്തരം തീരുമാനങ്ങള്‍ രണ്ടാമത് ഒന്ന് ചിന്തിച്ച് എടുക്കുന്നത് നല്ലതാണ്. കാരണം ഈ സമയത്ത് ബന്ധത്തില്‍ നിന്ന് പിരിയുന്ന കാര്യത്തിനെക്കുറിച്ച് വളരെയധികം ചിന്തിക്കണം. അതുകൊണ്ട് തന്നെ വിരസമായ ഒരു ജീവിതമാണ് എന്ന് കരുതി അതില്‍ ബ്രേക്ക്അപ്പ് എടുക്കരുത്..
കാരണങ്ങള്‍ വ്യക്തമായി മനസ്സിലാക്കുക
നിങ്ങള്‍ പിരിയുന്നതിനുള്ള കാരണങ്ങള്‍ വ്യക്തമായി മനസ്സിലാക്കുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും അതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാതെ മുന്നോട്ട് പോയാല്‍ അത് ജീവിതത്തില്‍ പ്രതസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. നിങ്ങള്‍ എന്തിനാണ് പിരിയുന്നത് എന്ന കാരണം കൃത്യമായി മനസ്സിലാക്കുക. അതിന് ശേഷം ഒരു ബന്ധം പിരിയാന്‍ മാത്രമുള്ള ഒരു വലിയ കാരണമാണോ അതെന്നതും മനസ്സിലാക്കണം. അതിന് ശേഷം ഒരു തീരുമാനം എടുക്കാവുന്നതാണ്.
നിങ്ങള്‍ ഇപ്പോഴും സ്നേഹിക്കുന്നുണ്ടോ?
ബന്ധം പിരിയാന്‍ തീരുനാനിച്ചാലും നിങ്ങള്‍ നിങ്ങളുടെ പങ്കാളിയായിരുന്ന വ്യക്തിയെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടോ? എന്നാല്‍ അതൊന്ന് ആലോചിച്ച് തീരുമാനിച്ചതിന് ശേഷം മാത്രം ബന്ധം പിരിയുന്നതിന് ശ്രമിക്കുക. കാരണം നിങ്ങളുടെ മനസ്സില്‍ സ്നേഹത്തിന്റെ ഒരു കണിക ബാക്കിയുണ്ടെങ്കില്‍ അക്കാര്യം അല്പം ശ്രദ്ധിക്കണം. ബന്ധം മുഖ്യധാരയിലേക്ക് തിരിച്ചെത്തിയതായി ഉറപ്പ് വരുത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
പ്രധാന കാര്യം ഇതാണ്
നിങ്ങളുടെ പങ്കാളി ഒരു ടോക്സിക് പങ്കാളിയാണോ? എന്നാല്‍ അത്തരം ബന്ധങ്ങളില്‍ നിന്ന് എന്തുകൊണ്ടും വിട്ടു നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത്തരം പങ്കാളിയോടൊപ്പം ഒരു കാരണവശാലും മുന്നോട്ട് പോവുന്നതിന് സാധിക്കുകയില്ല. നിങ്ങള്‍ എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് പകരം നിങ്ങളെ അതിക്രൂരമായി വിമര്‍ശിക്കുകയും പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന പങ്കാളിയെങ്കില്‍ നിര്‍ബന്ധമായും ആ ബന്ധത്തില്‍ നിന്ന് പിന്മാറേണ്ടതാണ്.



Click it and Unblock the Notifications