Latest Updates
-
ഗുരുപൂർണിമ ദിനത്തിലെ നക്ഷത്രഫലം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യദിനം ആർക്കൊക്കെ? -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം; ഇന്നത്തെ രാശിഫലം ഇങ്ങനെ -
18 മാസത്തെ ഇടവേളയ്ക്ക് ശേഷം രാകുൽ പ്രീത് സിംഗിന്റെ കരുത്തുറ്റ തിരിച്ചുവരവ്; ഫിറ്റ്നസ് രഹസ്യം ഇതാണ്! -
ഡൽഹിയിൽ കനത്ത മഴ; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
മുംബൈ മഴക്കാലം: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ -
2026 ഗുരുപൂർണിമ: സൂര്യ-ഗുരു സംയോഗം; ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, അറിയേണ്ടതെല്ലാം -
ജൂലൈ 28: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ വളർച്ചയും തേടിയെത്തും! -
ചന്ദ്രൻ മകരം രാശിയിലേക്ക്: അശ്വതി മുതൽ രേവതി വരെ ഈ നക്ഷത്രക്കാർക്ക് ഇന്ന് നിർണ്ണായക മാറ്റങ്ങൾ! -
ജൂലൈ 27 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നഗരം തിരിച്ചുള്ള ശുഭമുഹൂർത്തങ്ങൾ
പുരുഷന് പങ്കാളിയില്‍ തിരയുന്ന ആ കാര്യങ്ങള്‍ , സ്ത്രീകള്‍ക്കറിയാമോ?
പങ്കാളിയെ കണ്ടെത്തുന്നതില്‍ സ്ത്രീപുരുഷന്മാര് വളരെയധികം ശ്രദ്ധാലുക്കളാണ്. നിരവധി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തന്റെ ജീവിതത്തിലേക്ക് ഒരാളെ മറ്റൊരാള്‍ തിരഞ്ഞെടുക്കുന്നത് തന്നെ. സസൂക്ഷ്മം ശ്രദ്ധിച്ച് പരസ്പരം മനസ്സിലാക്കി വേണം ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തുന്നതിന്. ഇതില്‍ സ്ത്രീ പുരുഷന്മാര് തമ്മില്‍ നിരവധി വ്യത്യാസങ്ങളുണ്ട്. ഒരു പുരുഷന് തന്റെ പങ്കാളിയില്‍ ആഗ്രഹിക്കുന്ന കാര്യങ്ങളല്ല ഒരു സ്ത്രീ തന്റെ പങ്കാളിയില്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് എന്താണെന്ന് തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്.
ഏതൊരു ബന്ധത്തിന്റേയും അടിസ്ഥാനം എപ്പോഴും പരസ്പര വിശ്വാസവും സ്നേഹവും തന്നെയാണ്. അതുകൊണ്ട് തന്നെ എത്രയൊക്കെ പരസ്പര ആകര്‍ഷണം ബാഹ്യകാര്യങ്ങളില്‍ ഉണ്ടെന്ന് പറഞ്ഞാലും പരസ്പരം വിശ്വാസവും സ്നേഹവും നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. അതിലൂടെ മാത്രമേ ഒരു ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോവുകയുള്ളൂ. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുകയും ഉള്ളൂ. ഒരു സ്ത്രീയില്‍ പുരുഷന് ആകര്‍ഷണമുണ്ടാക്കുന്ന ആദ്യത്തെ ഘടകം എന്താണെന്ന് തിരിച്ചറിയുകയാണ് ആദ്യത്തെ കാര്യം. ഇണയില്‍ ആകൃഷ്ടനാവുന്ന പുരുഷന് ആദ്യം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മനോഹരമായ ചിരി
മനോഹരമായ ചിരി തന്നെയാണ് ആദ്യം ശ്രദ്ധിക്കുന്ന കാര്യം. ഒരു സ്ത്രീയുടെ മുഖത്തെ ചിരിയാണ് ഒരു പുരുഷന് തന്റെ പങ്കാളിയില്‍ ശ്രദ്ധിക്കുന്നതും ആകര്‍ഷിക്കപ്പെടുന്നതുമായ കാര്യം. മനസ്സും കണ്ണും നിറഞ്ഞ ചിരി സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവരും ആഗ്രഹിക്കുന്നത് തന്നെയാണ്. അതുകൊണ്ട് തന്നെ പുരുഷന് ഇത്തരം കാര്യങ്ങള്‍ പെട്ടെന്ന് ശ്രദ്ധിക്കുന്നു. കപടതയില്ലാത്ത നിഷ്കളങ്കമായ ചിരിയാണ് ആദ്യം എല്ലാവരും ശ്രദ്ധിക്കുന്നത്.
ശാരീരിക പ്രത്യേകതകള്‍
ശാരീരിക പ്രത്യേകതകള്‍ വളരെയധികം ശ്രദ്ധിക്കുന്ന ഒന്ന് തന്നെയാണ്. താനുമായി അനുയോജ്യയാണോ അല്ലെങ്കില്‍ അവള്‍ക്ക് താന്‍ അനുയോജ്യനാണോ എന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്. ഇത് പുരുഷന് വളരെ ഗഹനമായി ചിന്തിക്കുന്നതും ശ്രദ്ധിക്കുന്നതുമായ കാര്യമാണ്. ഇതില്‍ ആകര്‍ഷണം തോന്നുന്നതും സ്വാഭാവികമാണ്.
കണ്ണുകള്‍
കണ്ണുകളാണ് മറ്റൊരു ഘടകം, നല്ല വിടര്‍ന്ന ഭംഗിയുള്ള കണ്ണുകള്‍ സ്ത്രീകള്‍ക്കുള്ളത് എപ്പോഴും പുരഷനെ ആകര്‍ഷിക്കുന്നു. വികാരങ്ങളെ അവരുടെ ഭംഗിയെ എല്ലാം കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നത് കണ്ണുകളിലൂടേയാണ്. ഒരു പുരുഷനെ പെട്ടെന്ന് മനസ്സിലാക്കുന്നതിനും ആകര്‍ഷിക്കുന്നതിനും കണ്ണുകള്‍ക്ക് സാധിക്കുന്നു. കണ്ണിലെ ഭാവവും ഭാവമാറ്റവും എല്ലാം പുരുഷനെ ആകര്‍ഷിക്കുന്നതിന് സാധിക്കുന്നു. ഇത് പുരുഷനെ ആകര്‍ഷിക്കുന്നതിനും ആകര്ഷിക്കാതിരിക്കുന്നതിനും കാരണമാകുന്നു.
വേഷവിധാനം
വേഷവിധാനവും ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രധാനപ്പെട്ടതാണ്. മുഖ സൗന്ദര്യത്തിനായി നിരവധി പൊടിക്കൈകളും മറ്റും ചെയ്യുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. വസ്ത്രവും വേഷവിധാനവും ആഭരണങ്ങളും എല്ലാം ഇത്തരത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇതെല്ലാം പുരുഷന്മാര് ശ്രദ്ധിക്കും എന്നത് തന്നെയാണ് സത്യം. എല്ലാം പെര്‍ഫക്റ്റ് ആയ സ്ത്രീകളിലേക്ക് പുരുഷന്മാര് പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നു.
സൗഹൃദങ്ങള്‍
സ്ത്രീ സൗഹൃദങ്ങളും പുരുഷന്മാര് ശ്രദ്ധിക്കുന്ന ഒരു പ്രധാന കാര്യം തന്നെയാണ്. സ്ത്രീകളും സൗഹൃദങ്ങളും എല്ലാം തന്നെ പുരുഷന്മാര് നിരീക്ഷിക്കും. പുരുഷന്റെ ഇഷ്ടം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള സൗഹൃദങ്ങള്‍ ഉള്ള സ്ത്രീകളിലേക്ക് പുരുഷന്മാര് പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നു. സൗഹൃദത്തില്‍ സ്ത്രീകള്‍ക്കുള്ള പെരുമാറ്റത്തിലെ ആത്മവിശ്വാസമാണ് പലപ്പോഴും പുരുഷന്മാരെ സ്ത്രീകളിലേക്ക് ആകര്‍ഷിക്കുന്നത്. ഇത്രയും കാര്യങ്ങളാണ് ഒരു സ്ത്രീയിലേക്ക് പുരുഷന് ആകര്‍ഷിക്കപ്പെടുന്നതിന്റെ പ്രധാന ഘടകങ്ങള്‍.



Click it and Unblock the Notifications