Latest Updates
-
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം -
മഴക്കാലത്തെ ജലദോഷവും ചുമയും: പെട്ടെന്ന് ആശ്വാസം നൽകുന്ന വീട്ടുവൈദ്യങ്ങൾ ഇതാ! -
മഴക്കാലത്ത് പുരുഷന്മാരുടെ ബീജാരോഗ്യം കുറയുന്നുണ്ടോ? ഈ ശീലങ്ങൾ മാറ്റിയാൽ മാറ്റം ഉറപ്പ് -
ഡൽഹിയിൽ കനത്ത മഴ: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ കാര്യങ്ങൾ മറക്കരുത്!
കിടപ്പറയില്‍ പോലും രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന ഭര്‍ത്താവ്, ദാമ്പത്യത്തില്‍ സ്ത്രീ അറിയാന്‍
വിവാഹം രണ്ട് വ്യക്തികളെ ഒരുമിപ്പിക്കുന്ന ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ പോലും വൈവാഹിക ജീവിതത്തെ ബാധിക്കുന്നു. കാലങ്ങള്‍ക്കനുസരിച്ച് രണ്ട് മനുഷ്യല്‍ തമ്മിലുള്ള ബന്ധങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ഭാര്യ, ഭര്‍ത്താവ്, കാമുകന്, കാമുകി എന്നീ സ്ഥാനങ്ങളെല്ലാം തന്നെ പങ്കാളി എന്ന ഒറ്റവാക്കിലേക്ക് ചുരുങ്ങി. എന്നാല്‍ പങ്കാളികള്‍ക്കിടയില്‍ ഉണ്ടാവുന്ന രഹസ്യങ്ങള്‍ക്ക് മാത്രം പലപ്പോഴും മാറ്റങ്ങള്‍ സംഭവിക്കുന്നില്ല.
കിടപ്പറയില്‍ പോലും പങ്കാളിയില്‍ നിന്ന് രഹസ്യങ്ങള്‍ ചില മറക്കുന്ന ചില പുരുഷന്മാര് ഉണ്ടായിരിക്കും. ഓരോ മനുഷ്യരും വ്യത്യസ്തരാണ് എന്ന് പറയുമെങ്കിലും പലപ്പോഴും ഇവര്‍ തുറന്ന പുസ്തകമായിരിക്കണം എന്ന് ആഗ്രഹിക്കുന്ന ഭാര്യമാരാണ് പലരും. എന്നാല്‍ ചില കാര്യങ്ങള്‍ അത് എത്ര അടുത്ത ബന്ധമാണെന്ന് പറഞ്ഞാലും ഭാര്യയില്‍ നിന്ന് അഥവാ പങ്കാളിയില്‍ നിന്ന് മറച്ച് വെക്കുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.

ലൈംഗിക പ്രശ്നങ്ങള്‍
പല പുരുഷന്മാരും ഭയക്കുന്ന ഒന്നാണ് ലൈംഗിക പ്രശ്നങ്ങള്‍. പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിവില്ലാത്തതോ അല്ലെങ്കില്‍ തുറന്ന് പറയാന്‍ സാധിക്കാത്തതോ ആയ കാര്യങ്ങള്‍ ഉണ്ട്. ഇത് പലരും അഭിമാന പ്രശ്നമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ പങ്കാളി പോലും അറിയരുത് എന്ന് ആഗ്രഹിക്കുന്നവരുണ്ട്. പരിപൂര്‍ണനാണ് താന്‍ എന്ന ചിന്തയാണ് പല പുരുഷന്മാരും ചിന്തിക്കുന്നതും. എന്നാല്‍ ഒരിക്കലും ഇത്തരത്തില്‍ ദാമ്പത്യ പ്രശ്നങ്ങള്‍ ഭാര്യയില്‍ നിന്ന് മറച്ച് വെക്കേണ്ടതില്ല എന്നതാണ് സത്യം. ഇത് നിങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
മറ്റ് സ്ത്രീകളെക്കുറിച്ചുള്ള കാര്യങ്ങള്‍
പലപ്പോഴും പുരുഷ പങ്കാളികള്‍ മറ്റ് സ്ത്രീകളോട് തോന്നുന്ന ഗുണങ്ങളെ പങ്കാളിയില്‍ നിന്ന് മറച്ച് വെക്കുന്നു. കാഴ്ചയിലോ പെരുമാറ്റത്തിലോ എല്ലാം മറ്റ് സ്ത്രീകളോട് ഇവര്‍ക്ക് ആകര്‍ഷണം തോന്നാം. ഇത് നിങ്ങളുടെ പങ്കാളിയെ അസ്വസ്ഥമാക്കിയാലോ എന്ന ചിന്തയില്‍ ഇത്തരം കാര്യങ്ങള്‍ മറച്ച് വെക്കുന്നു. ഇത് നിങ്ങളുടെ ബന്ധത്തെ മോശമായി ബാധിക്കും എന്നതാണ് ഇത്തരം മറച്ച് വെക്കലുകള്‍ക്ക് പുറകില്‍.
മാനസിക ബുദ്ധിമുട്ടുകള്‍
മാനസികമായുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ പലപ്പോഴും അല്പം ശ്രദ്ധിക്കേണ്ടതാണ്. താന്‍ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങള്‍ പങ്കാളി അറിയരുത് എന്ന് ആഗ്രഹിക്കുന്ന പുരുഷന്മാര് ധാരാളമുണ്ട്. തനിക്ക് എന്തും നേരിടാന്‍ സാധിക്കും എന്ന് ചിന്തിക്കുന്നവരാണ് ഇവര്‍. അതുകൊണ്ട് തന്നെ ഇതെല്ലാം പങ്കാളിയോട് പറയുമ്പോള്‍ അത് പലപ്പോഴും പങ്കാളിക്ക് തന്നെക്കുറിച്ച് മോശം ചിന്തകള്‍ ഉണ്ടാവും എന്നാണ് ഇവര്‍ കരുതുന്നത്.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍
പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പല തരത്തില്‍ നമ്മുടെ ജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാക്കുന്നു. എന്നാല്‍ സാമ്പത്തിക കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യേണ്ടത് കുടുംബ നാഥനായ താന്‍ ആണ് എന്ന ചിന്ത പലപ്പോഴും നിങ്ങളുടെ ഉപബോധ മനസ്സിലുണ്ടാവുന്നു. ഇത്തരം ധാരണകള്‍ പലപ്പോഴും പങ്കാളിയോട് തുറന്ന് പറയാന്‍ ഇവര്‍ കൂട്ടാക്കുകയില്ല. ഇതെല്ലാം പങ്കാളികള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു.
പങ്കാളിയുടെ സ്വഭാവത്തിലെ പ്രശ്നങ്ങള്‍
നിങ്ങളുടെ ഭാര്യ അല്ലെങ്കില്‍ കാമുകിയുടെ സ്വഭാവം പലപ്പോഴും നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്ത തരത്തിലുള്ളതാണെങ്കില്‍ അത് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. പ്രണയവും സ്നേഹവും ഉണ്ടെങ്കില്‍ പോലും പങ്കാളിയുടെ ചില സ്വഭാവങ്ങള്‍ നിങ്ങള്‍ക്ക് താല്പ്പര്യമില്ലാത്തതായിരിക്കും. ഇത് തുറന്ന് പറയുന്നതില്‍ പലപ്പോഴും നിങ്ങള്‍ക്ക് സാധിക്കണം എന്നില്ല. ചിലര്‍ ഇതിനെതിരെയുള്ള പ്രതിഷേധം എന്ന രീതിയില്‍ മുഖം വീര്‍പ്പിച്ച് ഇരിക്കുകയാവും ചെയ്യുന്നത്.



Click it and Unblock the Notifications