Latest Updates
-
ഇന്നു രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം വരുത്തും? -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? സ്മോഗ് കാലത്ത് തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫർ മേള: വമ്പൻ ഡിസ്കൗണ്ടുകൾ സ്വന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
കേരളത്തിൽ ഇന്ന് കനത്ത മഴയും ഇടിമിന്നലും; യാത്രക്കാർക്കും തീരദേശവാസികൾക്കും കർശന ജാഗ്രതാ നിർദ്ദേശം -
ഒക്ടോബർ 7-ലെ അപൂർവ ബുധൻ-ശുക്ര സംഗമം: പണമിടപാടുകളിലും ബന്ധങ്ങളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ശുക്ര വക്രി 2026: ഷോപ്പിങ്, ബാങ്കിങ്, ബന്ധങ്ങൾ; ഈ തീയതികളിൽ അതീവ ശ്രദ്ധ വേണം! -
ഒക്ടോബർ 6: സാമ്പത്തിക നേട്ടത്തിന് ഈ ശുഭമുഹൂർത്തങ്ങൾ; കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാജയോഗ സമയം ഇതാ -
2026 ഒക്ടോബർ 6-12: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ഹിഞ്ച് ഡേറ്റിംഗ് ആപ്പിൽ വമ്പൻ മാറ്റങ്ങൾ; വെയ്റ്റ്ലിസ്റ്റും സുരക്ഷയും ഇനി എങ്ങനെ? -
2026 ഒക്ടോബർ 6 നക്ഷത്രഫലം: ഇന്ന് ഭാഗ്യവും നേട്ടവും ആർക്കൊക്കെ? 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ദാമ്പത്യത്തില്‍ ഭാര്യ ആഗ്രഹിക്കുന്ന ഈ കാര്യം ഭര്‍ത്താവ് സാധിച്ച് കൊടുക്കില്ല, അതെന്താണെന്നറിയാം
ദാമ്പത്യ ജീവിതം എപ്പോഴും വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു കാര്യമാണ്. പലപ്പോഴും നമ്മുടെ പക്വതയില്ലായ്മ ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. എത്രയൊക്കെ ശ്രദ്ധിച്ചാലും നിങ്ങള്‍ക്ക് ഉണ്ടാവുന്ന ചെറിയ പാളിച്ചകള്‍ മതി ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കാന്‍. വളരെയധികം ശ്രദ്ധയും പരിശ്രമവും ഒരു ദാമ്പത്യ ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ട് പോവുന്നതിന് അത്യാവശ്യമാണ്. വിവാഹശേഷം ഉത്തരവാദിത്വങ്ങളും കടമകളിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
ഓരോ ഭാര്യയും ഭര്‍ത്താവും പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോവുന്നതിലൂടെ മാത്രമാണ് ഒരു ദാമ്പത്യ ജീവിതം വിജയമാവുകയുള്ളൂ. എന്നാല്‍ ഓരോ ഭാര്യയും ഭര്‍ത്താവില്‍ നിന്ന് പ്രതീക്ഷിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. പക്ഷേ ഇത്തരം കാര്യങ്ങള്‍ ഭാര്യ ആഗ്രഹിക്കുമെങ്കിലും ഭര്‍ത്താവിനെ അത് പൂര്‍ത്തീകരിച്ച് കൊടുക്കാന്‍ സാധിക്കണം എന്നില്ല. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തെയും ഭാര്യയെയും സന്തോഷവും സംതൃപ്തിയും പ്രശ്നത്തിലാക്കുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.

മുഴുവന്‍ ശ്രദ്ധയും ഭാര്യക്ക് നല്‍കുക
പലപ്പോഴും ഭാര്യമാര്‍ ആഗ്രഹിക്കുന്നതാണ് ഭര്‍ത്താവിന്റെ മുഴുവന്‍ ശ്രദ്ധയും ഭാര്യക്ക് വേണം എന്നത്. ഒരു പുരുഷന് എത്ര തിരക്കിലാണെങ്കിലും തന്റെ എല്ലാ ശ്രദ്ധയും ഭര്‍ത്താവ് തനിക്ക് നല്‍കണം എന്നാണ് ഭാര്യ ആഗ്രഹിക്കുന്നത്. പലപ്പോഴും ഇത് ആഗ്രഹിക്കുമെങ്കിലും ഒരിക്കലും മുഴുവന്‍ ശ്രദ്ധയും എല്ലായ്പ്പോഴും ഭര്‍ത്താവിന് നല്കാന് സാധിക്കണം എന്നില്ല. മാനസികമായും ശാരീരികമായും പലപ്പോഴും ഇത് നിങ്ങളുടെ ബന്ധത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു.
നൂറ് ശതമാനം സത്യസന്ധമായിരിക്കുക
എപ്പോഴും ദാമ്പത്യ ജീവിതത്തില്‍ നൂറ് ശതമാനത്തോളം സത്യസന്ധമായിരിക്കുക എന്നത് എല്ലാവര്ക്കും സാധിക്കുന്ന ഒന്നല്ല. ചെറിയ നുണകളെങ്കിലും പറയേണ്ട അവസരമുണ്ടാവുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും നൂറ് ശതമാനവും സത്യസന്ധമായിരിക്കുക എന്നത് ഒരിക്കലും സാധിക്കുന്ന ഒന്നല്ല. ഇത് ഭാര്യ ആഗ്രഹിക്കുന്നുവെങ്കിലും പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ഒരിക്കലും പ്രാവര്‍ത്തികമായിരിക്കണം എന്നില്ല. ഇത് നിങ്ങളുടെ ജീവിതത്തില്‍ പെര്ഫക്ഷന് ആരംഭിക്കുന്ന ഭാര്യക്ക് പലപ്പോഴും സഹിക്കാന്‍ കഴിയണം എന്നില്ല.
സ്വന്തം തീരുമാനങ്ങള്‍ എടുക്കുന്നത്
ഭര്‍ത്താവിന് ചില കാര്യങ്ങളില്‍ എങ്കിലും സ്വന്തം തീരുമാനം എടുക്കേണ്ടതായി വരുന്നുണ്ട്. ഭാര്യയോടെ ചോദിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ പല കാര്യങ്ങള്‍ക്കും എടുക്കുന്ന സ്വന്തം തീരുമാനം ഭാര്യയില്‍ ചെറിയ രീതിയില്‍ എങ്കിലും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. വിവാഹ ശേഷം ഇത്തരം ചെറിയ കാര്യങ്ങള്‍ പോലും പലപ്പോഴും ഭാര്യമാര്‍ നിര്‍ബന്ധം പിടിക്കുന്നത് ഭര്‍ത്താവിനെ പ്രശ്നത്തിലാക്കുന്നു. സ്വന്തമായി കാര്യങ്ങള്‍ ചെയ്യുന്നതിന് ഭര്‍ത്താവിനും ഭാര്യക്കും താല്‍പ്പര്യം ഉണ്ട് എന്നത് രണ്ട് പേരും മനസ്സിലാക്കണം.
ഭാര്യക്ക് വേണ്ടി മാത്രം സംസാരിക്കുക
ഭാര്യക്ക് വേണ്ടി മാത്രം സംസാരിക്കുന്ന ഒരു ഭര്‍ത്താവിനെ പല ഭാര്യമാരും ആഗ്രഹിക്കുന്നു. എന്നാല്‍ ഒരിക്കലും ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ മുന്നോട്ട് പോവുകയില്ല. കാരണം ഭാര്യക്ക് വേണ്ടി മാത്രം സംസാരിക്കുക എന്നത് പലപ്പോഴും നടക്കുന്ന കാര്യമല്ല. അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ബന്ധങ്ങളില്‍ തകര്‍ച്ചക്കും ഇത് കാരണമാകുന്നു. മറ്റുള്ളവരെ കുറ്റം പറയാതെ ഭാര്യയം പിന്തുണക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
എപ്പോഴും പ്രണയിക്കുക
വിവാഹത്തിന് ശേഷം എപ്പോഴും പ്രണയം ജീവിതത്തില്‍ വേണം എന്നത് അനിവാര്യമാണ്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ അതിന് സാധിക്കണം എന്നില്ല. ഇത് ചെറിയ രീതിയില്‍ എങ്കിലും ഭാര്യയെ മാനസിക സംഘര്ഷത്തിലേക്കാക്കുന്നു. കാരണം ഭാര്യ എപ്പോഴും ഭര്‍ത്താവിന്റെ പ്രണയം ആഗ്രഹിക്കുന്നു. എന്നാല്‍ ഇത് പലപ്പോഴും സജീവമായി നിലനിര്‍ത്താന്‍ സാധിക്കാത്ത സാഹചര്യങ്ങള്‍ ധാരാളം ഉണ്ട്.



Click it and Unblock the Notifications
