Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം
ചെക്കന്റെ സ്വഭാവം ഇതെങ്കില്‍ പെണ്ണ് ഇട്ടിട്ട് പോവും: സ്ത്രീകള്‍ ഏറ്റവും വെറുക്കുന്ന 4 സ്വഭാവം
ബന്ധം നിലനിര്‍ത്തുക എന്നത് വളരെയധികം കഷ്ടപ്പാടുള്ള ഒരു കാര്യമാണ്. പലപ്പോഴും പലര്‍ക്കും അതിന് സാധിക്കാതെ വരുന്നത് തന്നെ രണ്ട് പേരുടേയും സ്വഭാവം ഒരുപോലെ കൊണ്ട് പോവാന്‍ സാധിക്കാത്തത് കൊണ്ടാണ്. ചെറിയ തെറ്റുകള്‍ പോലും പലപ്പോഴും ബന്ധം തകരുന്നതിന് കാരണമാകുന്നു. പ്രത്യേകിച്ചും പ്രണയിക്കുന്നവരാണെങ്കില്‍ പിന്നെ ഒന്നും നോക്കണ്ട. കാരണം മറ്റൊരാള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യം ചെയ്യുന്നത് വഴി അത് ബന്ധം തകരുന്നതിലേക്ക് എത്തുന്നു. ഇത് ബന്ധത്തിന്റെ തുടക്കത്തില്‍ തന്നെ കല്ലുകടികള്‍ ഉണ്ടാക്കും.
ഒരുമിച്ച് ജീവിക്കുന്നതിന് മുന്‍പ് തന്നെ ചില സ്വഭാവങ്ങള്‍ കാരണം തകര്‍ന്ന് പോവുന്നവരുണ്ട്. ഇതിന് കാരണമായി പറയുന്നത് പുരുഷന്മാരുടെ ചില സ്വഭാവങ്ങളാണ്. പലപ്പോഴും പ്രണയത്തിലായിരിക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഒരു പോസിറ്റീവ് ഫീലിംഗ് ഉണ്ടാവുന്നു. എന്നാല്‍ അവരെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുമ്പോഴായിരിക്കും പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ പ്രശ്നങ്ങളുള്ളതായി തോന്നുന്നത്. പെണ്‍കുട്ടികള്‍ പലപ്പോഴും ആണ്‍കുട്ടികളില്‍ ചില പോരായ്മകള്‍ കാണുന്നു. അതെന്തൊക്കെയെന്ന് നോക്കാം.

അനാവശ്യ സംശയം
എന്തിനും ഏതിനും പെണ്‍കുട്ടിയെ സംശയിക്കുന്ന ഒരു പാര്‍ട്ണര്‍ ആണ് നിങ്ങളെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ ബന്ധത്തിന് ആണിക്കല്ല് അടിക്കുന്നതിന് തുല്യമായിരിക്കും. കാരണം ഇത് നിങ്ങളുടെ ബന്ധം ദീര്‍ഘകാലത്തേക്ക് തുടരുന്നതിലേക്ക് എത്തുകയില്ല. കാരണം ഇതില്‍ നി്ങ്ങള്‍ക്ക് പിരിയാന്‍ അത്ര വലിയ കാരണങ്ങള്‍ ഒന്നും തന്നേ വേണ്ട. കാരണം പങ്കാളിയുടെ സംശയ രോഗം തന്നെ ഒരു വലിയ കാരണമാണ്. ഫോണ്‍ പരിശോധിക്കുക, എവിടെ പോയതാണെന്ന് കുത്തി കുത്തി ചോദിക്കുക, ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുക, സംശയ ദൃഷ്ടിയോടെ എല്ലാ കാര്യവും ചെയ്യുക ഇതെല്ലാം പലപ്പോഴും ബന്ധങ്ങള്‍ ടോക്സിക് ആക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം ബന്ധങ്ങളില്‍ തുടരുന്നതിന് ഒരു പെണ്‍കുട്ടിയും ്തയ്യാറാവുന്നില്ല.
ആശയവിനിമയത്തിന്റെ അഭാവം
പലപ്പോഴും ആശയവിനിമയത്തിന്റെ അഭാവം നിങ്ങളുടെ ബന്ധത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്നു. തിരിച്ച് വരാന്‍ സാധിക്കാത്ത തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു എന്നതാണ് സത്യം. എപ്പോഴും സംസാരിച്ചില്ലെങ്കിലും ആശയവിനിമയത്തിലെ അഭാവം പലപ്പോഴും നിങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഒരിക്കലും ഒഴിവാക്കരുത്. അല്പനേരമെങ്കിലും സംസാരിക്കുന്നതിനായി കണ്ടെക്കണം. പ്രത്യേകിച്ച് നിങ്ങള്‍ ഒരു ദീര്‍ഘദൂര ബന്ധത്തിലാണെങ്കില്‍ നിര്‍ബന്ധമായും സംസാരിക്കുന്നതിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നു.
കള്ളം പറയുന്നത്
നിങ്ങളോട് പങ്കാളി കള്ളം പറയാറുണ്ടോ? ഇത് പലപ്പോഴും പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്ന ഒന്നല്ല. ഇത്തരത്തില്‍ ഒരു ബന്ധത്തില്‍ നിങ്ങള്‍ കള്ളം പറയുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ ആ ബന്ധത്തില്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ചെറിയ കാര്യങ്ങളില്‍ പോലും കള്ളം പറയുന്നത് മതി ഒരു ബന്ധം തകരുന്നതിന്. അതുകൊണ്ട് തന്നെ ഒരു ബന്ധത്തില്‍ സുതാര്യത അനിവാര്യമാണ്. അല്ലാത്ത പക്ഷം ആ ബന്ധം തകരും എന്നതില്‍ സംശയം വേണ്ട. കള്ളം പറയുന്നതിന്റെ പ്രശ്നങ്ങള്‍ പിന്നീടാണ് നിങ്ങള്‍ക്ക് മനസ്സിലാവുന്നതും. അപ്പോഴേക്കും രണ്ട് പേരും രണ്ട് വഴിക്കാവുന്നു.
ദു:ശീലങ്ങള്‍ ഒഴിവാക്കുക
ദു:ശീലങ്ങള്‍ പലപ്പോഴും പെണ്‍കുട്ടികള്‍ ഒരു കാരണവശാലും അനുവദിക്കുന്നതല്ല. ഇത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. നിങ്ങള്‍ പുകവലിക്കുകയോ അല്ലെങ്കില്‍ മദ്യപിക്കുകയോ ചെയ്യുന്ന ഒരു വ്യക്തിയാണെങ്കില്‍ പങ്കാളിയോട് അത് തുറന്ന് പറയുക. കാരണം മുന്നോട്ടുള്ള ജീവിതത്തില്‍ നിങ്ങള്‍ ജീവിക്കേണ്ടത് അവര്‍ക്കൊപ്പമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. പങ്കാളിയോട് ഇത് വഴി മോശമായി പെരുമാറുന്ന അവസ്ഥ പോലും ഉണ്ടാവാം. ഇത്തരം കാര്യങ്ങളെല്ലാം തന്നെ പെണ്‍കുട്ടികള്‍ വെറുക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇവയില്‍ ഏതെങ്കിലും സ്വഭാവം നിങ്ങള്‍ക്കുണ്ടെങ്കില്‍ അവയെല്ലാം എത്രയും വേഗം ഉപേക്ഷിക്കുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications