Latest Updates
-
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു!
ഭാര്യയാണെങ്കില്‍ പോലും ഇത്തരം ചോദ്യങ്ങള്‍ ദാമ്പത്യത്തില്‍ വേണ്ട: കിടപ്പറ യുദ്ധക്കളമാവും
ദാമ്പത്യ ജീവിതം എപ്പോഴും പരസ്പരം മനസ്സിലാക്കിയും അഡ്ജസ്റ്റ് ചെയ്തും മുന്നോട്ട് പോവേണ്ട ഒന്നാണ്. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും ഇതിന് കോട്ടം തട്ടുമ്പോഴാണ് ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ നേരിടുന്നത്. പ്രായപൂര്‍ത്തിയായ ഒരു പുരുഷനും സ്ത്രീയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചാല്‍ അതിന് ആര്‍ക്കും എതിര് പറയാന്‍ സാധിക്കില്ല. എന്നാല്‍ ഇവരുടെ വൈവാഹിക ജീവിതം ആരംഭിക്കുമ്പോള്‍ ചില അസ്വാരസ്യങ്ങള്‍ക്കുള്ള സാധ്യത സാധാരണമാണ്. കാരണം ഏതൊരു ബന്ധത്തിലും ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ സാധാരണമാണ്.
എന്നാല്‍ ചില കാര്യങ്ങളില്‍ നാം അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയോട് സംസാരിക്കുമ്പോള്‍ പുരുഷന്മാര് ചോദിക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അത് ഭാര്യായായാലും പ്രണയിനി ആയാലും ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കണം. എപ്പോഴും മാന്യമായ ആരോഗ്യപരമായ ഒരു ചര്‍ച്ചയും സംസാരവും ആയിരിക്കണം എന്നതില്‍ സംശയം വേണ്ട. പുരുഷന്മാര് ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത ആ ചോദ്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

പ്രായത്തെക്കുറിച്ചുള്ള തര്‍ക്കം
പലപ്പോഴും പൊതുവേ സ്ത്രീകള്‍ പ്രായത്തെക്കുറിച്ച് സംസാരിക്കുന്നതില്‍ അല്പം പുറകിലാണ്. ഭാര്യായായാലും പ്രണയിനിയായാലും ഒരിക്കലും അവരുടെ പ്രായത്തെക്കുറിച്ച് സംസാരിക്കുകയോ അത്തരം കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് അവരെ കളിയാക്കുകയോ ചെയ്യരുത്. കാരണം ഇത് എപ്പോഴും വളരെ സെന്‍സിറ്റീവ് ആയ ഒരു കാര്യമാണ്. ഇത്തരം കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ കണ്ടറിഞ്ഞ് വേണം സംസാരിക്കുന്നതിന്. അല്ലാത്ത പക്ഷം അത് ദാമ്പത്യമാണെങ്കില്‍ പോലും അവര്‍ എപ്രകാരം പ്രതികരിക്കും എന്ന് പറയാന്‍ സാധിക്കുകയില്ല.
രൂപത്തെക്കുറിച്ചുള്ള കളിയാക്കലുകള്‍
പലപ്പോഴും തടിയും നിറവും പ്രായവും എല്ലാം ഒരേ പോലെ പ്രവര്‍ത്തിക്കുന്ന കാര്യങ്ങളാണ്. സ്ത്രീയുടെ ശരീരഭാരത്തെക്കുറിച്ചോ നിറത്തെക്കുറിച്ചോ അവരുടെ ശരീരത്തിന്റെ ആകൃതിയെക്കുറിച്ചോ അനാവശ്യമായി സംസാരിക്കരുത്. അത് ഒരിക്കലും അവരെ കളിയാക്കുന്ന തരത്തിലേക്ക് ആവരുത് എന്നതും ശ്രദ്ധിക്കണം. എല്ലാവരുടേയും ശരീരം ഓരോ തരത്തിലാണ്. അത് ഒരാളില്‍ നിന്നും മറ്റൊരാളില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കും. അതുകൊണ്ട് തന്നെ ശാരീരികമായോ നിറത്തിന്റെ പേരിലോ ഒരു വ്യക്തിയെ ഒരിക്കലും കളിയാക്കരുത്. അല്ലെങ്കില്‍ അതിനെ മോശമായി പറയരുത്. ഇത് ദാമ്പത്യവും പ്രണയവും എല്ലാം തകരാന്‍ കാരണമാകുന്നു.
കുട്ടികളെക്കുറിച്ചുള്ള ചോദ്യങ്ങള്‍
ഇത് പങ്കാളി തന്നെ ചോദിക്കണം എന്നില്ല. വിവാഹവും കുട്ടികളും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. അതുകൊണ്ട് തന്നെ പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്കും പുരുഷനും ഇത്തരം കാര്യങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും തീരുമാനം എടുക്കാന്‍ സാധിക്കുന്നു. പക്ഷേ പുറത്ത് നിന്ന് ആരെങ്കിലും ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയോ അല്ലെങ്കില്‍ അതിനെക്കുറിച്ച് കളിയാക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുത്. ഇത് നിങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും ദാമ്പത്യത്തിന്റെ അടിത്തറ ഇളക്കുകയും ചെയ്യുന്നു.
വരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍
ജോലിയുള്ള ഭാര്യമാരാണ് അല്ലെങ്കില്‍ പങ്കാളിയാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ ഒരു കാരണവശാലും അവര്‍ പറയാതെ അവരുടെ വരുമാനത്തെക്കുറിച്ച് സംസാരിക്കുകയോ അതില്‍ ചോദ്യം ചെയ്യുകയോ ചെയ്യരുത്. ഇത് പലപ്പോഴും നിങ്ങളില്‍ ബന്ധത്തിന്റെ താളം തെറ്റിക്കുന്നതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എപ്പോഴും ഏതൊരു വ്യക്തിയുടേയും സ്വകാര്യതയെ മാനിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികള്‍ നിങ്ങളുടെ ബന്ധങ്ങളില്‍ ഉണ്ടാക്കുന്നു.
വ്യക്തി-സുഹൃത്ബന്ധങ്ങളെക്കുറിച്ചുള്ള ചോദ്യം
പലപ്പോഴും വ്യക്തിബന്ധങ്ങളെക്കുറിച്ചും സുഹൃത്ബന്ധങ്ങളെക്കുറിച്ചും ചോദ്യം ചെയ്യുന്ന അവസ്ഥ നിങ്ങളുടെ പങ്കാളിക്കുണ്ടെങ്കില്‍ അത് നിങ്ങളുടെ ദാമ്പത്യം തകര്‍ക്കുന്നതാണ്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ എല്ലാവരുടേയും സ്വാതന്ത്ര്യമാണ്. അല്ലാത്ത പക്ഷം സെന്‍സിറ്റീവ് ആയ പ്രശ്നത്തിലേക്ക് നിങ്ങളെ എത്തിക്കുന്നതിന് പിന്നില്‍ വളരെയധികം ശ്രദ്ധിക്കണം. എപ്പോഴും പങ്കാളിയോട് മാന്യമായതും കൂടുതല്‍ സന്തോഷം ഇരുവര്‍ക്കും നല്‍കുന്നതുമായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications