Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഈ 5 കാര്യങ്ങള്‍ ഭാര്യയോട് പറയുന്നത് സൂക്ഷിച്ച് വേണം; രണ്ടാമത് പറയാന്‍ വാ തുറക്കരുത്
ദാമ്പത്യ ജീവിതത്തില്‍ മികച്ച ആശയവിനിമയം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും ആശയവിനിമയത്തിന്റെ അഭാവം വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഇത് ദാമ്പത്യ ജീവിതത്തില്‍ മാത്രമല്ല മറ്റ് അവസ്ഥകളിലും ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നു. ഏതൊരു ബന്ധത്തിന്റേയും വിജയത്തിന്റെ അടിസ്ഥാനം എന്ന് പറയുന്നത് എപ്പോഴും മികച്ച ആശയവിനിമയം തന്നെയാണ്.
പരസ്പര വിശ്വാസവും സ്നേഹവും ജീവിതത്തില്‍ അനിവാര്യമായ ഘടകം തന്നെയാണ്. അതുകൊണ്ട് തന്നെ പലപ്പോഴും ഇതിന്റെ അഭാവം നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പലപ്പോഴും അതിന് കാരണം നമ്മുടെ തന്നെ ചില പ്രവൃത്തികളാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

വിമര്‍ശനം
ആരോഗ്യപരമായ വിമര്‍ശനം ഒരിക്കലും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നില്ല. പലപ്പോഴും ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ അല്ലാത്ത അവസ്ഥയില്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പങ്കാളിയുടെ സ്വഭാവത്തേയോ വ്യക്തിത്വത്തേയോ വിമര്‍ശിക്കുന്നത് വഴി പലപ്പോഴും അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. നിങ്ങള്‍ക്ക് വിമര്‍ശനങ്ങള്‍ ആകാം എന്നാല്‍ അത് കൈകാര്യം ചെയ്യുന്ന രീതി അല്പം ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം അത് ബന്ധങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കിയേക്കാം.
അവജ്ഞ
പങ്കാളിയുടെ സ്വഭാവത്തേ വിമര്‍ശിക്കുന്നതോടൊപ്പം തന്നെ പരിഹാസം, പേര് വിളിക്കല്, കണ്ണുരുട്ടല്‍ പോലുള്ള ശരീരഭാഷ പ്രകടിപ്പിക്കുന്ന ഒരു പങ്കാളിയാണ് നിങ്ങളെങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താം എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യകരമായ ഒരു ബന്ധത്തിന് പരസ്പര ബഹുമാനം വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം
പ്രതിരോധം
നിങ്ങളെ ഒരു വ്യക്തി വിമര്‍ശിക്കുമ്പോള്‍ പലപ്പോഴും അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി പല കാര്യങ്ങളും അവര്‍ പറയുന്നു. പലപ്പോഴും ഒഴികഴിവുകള്‍ക്ക് വേണ്ടി ഇവര്‍ പല വിധത്തില്‍ പ്രതിരോധം തീര്‍ക്കുന്നു. അതിന്റെ ഫലമായി ഉത്തരവാദിത്വത്തില്‍ നിന്ന് വരെ ഇവര്‍ ഒളിച്ചോടാന്‍ ശ്രമിക്കുന്നു. പലപ്പോഴും വളരെ സെന്‍സിറ്റീവ് ആയി പ്രതികരിക്കുന്ന വ്യക്തികള്‍ക്ക് പങ്കാളിയുടെ വികാരങ്ങളെ തള്ളിക്കളയുന്നതിനുള്ള പ്രവണത ഉണ്ടാവുന്നു.
നിഷ്ക്രിയത്വം
നിഷ്ക്രിയത്വം പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലാണ് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. നിശബ്ദമായ പെരുമാറ്റം, എന്തും പറഞ്ഞാല്‍ സഹിക്കും എന്ന ചിന്തയും പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ആശയക്കുഴപ്പവും അവിശ്വാസവും ഇത് വഴി സൃഷ്ടിക്കപ്പെടാം. അതുകൊണ്ട് തന്നെ പങ്കാളിക്ക് കുറച്ച് സമയം കൊടുക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ ഒന്നും നിങ്ങള്‍ക്ക് പരിഹരിക്കാന്‍ സാധിക്കുകയില്ല.
ബന്ധം ശക്തിപ്പെടുത്തുന്നതിന്
പലപ്പോഴും ബന്ധം ശക്തിപ്പെടുത്തുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ നമ്മള് ശ്രദ്ധിക്കണം എന്ന് നോക്കാം. ഒരു ബന്ധത്തിന് ആരോഗ്യകരമായ ആശയവിനിമയം അത്യാവശ്യമാണ് എന്ന് നമുക്കറിയാം. അതിന് വേണ്ടി എപ്പോഴും ശ്രദ്ധിക്കേണ്ട ചുരുക്കം ചില കാര്യങ്ങള്‍ എന്താണെന്ന് വായിക്കൂ.
പ്രസ്താവനകള്‍ ശ്രദ്ധിക്കണം
പലപ്പോഴും ഞാന്‍ എന്ന പ്രസ്താവനകള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത്തരം പ്രസ്താവനകള്‍ ശീലിക്കുന്നത് വഴി അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. സജീവമായി കാര്യങ്ങളെ കൈകാര്യം ചെയ്യുക. മാത്രമല്ല എല്ലാ കാര്യവും കേള്‍ക്കുകയും നിങ്ങളുടെ അഭിപ്രായം പറയുകയും ചെയ്യുക. അഭിനന്ദനും വാത്സല്യവും എല്ലാം ശീലമാക്കുന്നതിനും ശ്രദ്ധിക്കുക. ഇതെല്ലാം ബന്ധങ്ങളെ കൂടുതല്‍ സ്ട്രോംങ് ആക്കുന്നു.



Click it and Unblock the Notifications
