Latest Updates
-
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ!
നിങ്ങള്‍ക്ക് അവനോട്/ അവളോട് ഉള്ളത് പ്രണയം; ഇഷ്ടം പ്രണയത്തിലേക്ക് മാറുന്ന ലക്ഷണങ്ങള്‍
എല്ലാവരുടെയും ജീവിതത്തില്‍ ഒരിക്കലെങ്കിലും സ്നേഹവും വാത്സല്യവും അനുഭവപ്പെടുമെന്ന് പറയപ്പെടുന്നു. അത് ആദ്യ കാഴ്ചയിലുള്ള പ്രണയമോ ആരോടെങ്കിലും ഉള്ള അടുപ്പമോ ആകര്‍ഷണമോ ആകാം. സ്നേഹത്തിന്റെ രൂപമെന്തായാലും, അത് സംഭവിക്കുമ്പോള്‍ നിങ്ങളുടെ ഉള്ളില്‍ ഒരു മാറ്റം ഉണ്ടാകുന്നു. ഇത് വളരെ സവിശേഷമായ ഒരു വികാരമാണ്.
എല്ലാവരും ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയത്തിലാകും. ദിവസം മുഴുവന്‍ അവരെക്കുറിച്ചുള്ള ചിന്തകളില്‍ മുഴുകുന്നു. എന്ത് കാര്യം ചെയ്താലും നിങ്ങള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാകില്ല. എല്ലായ്പ്പോഴും നിങ്ങളുടെ കാമുകിയുടെ/കാമുകന്റെ ചിത്രമായിരിക്കും മനസില്‍. നിങ്ങള്‍ പ്രണയത്തിലാണ് എന്ന് അറിയിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ചിന്തകള്‍ നഷ്ടപ്പെടുന്നു
ഒരു വ്യക്തി പ്രണയം എന്ന ഈ വികാരം അനുഭവപ്പെടുന്നുണ്ടെങ്കില്‍, ആ വ്യക്തിയുടെ ചിന്തകളില്‍ എപ്പോഴും അവര്‍ പ്രണയിക്കുന്ന ആളായിരിക്കും. ആരോടെങ്കിലും സംസാരിക്കുമ്പോള്‍ പോലും നിങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടെ പ്രണയത്തെക്കുറിച്ച് ചിന്തിക്കുന്നു.
ഭാവന ഉണരുന്നു
പ്രണയത്തിലായ എല്ലാവര്ക്കും സംഭവിക്കുന്ന ഒരു കാര്യം, കാര്യങ്ങള്‍ സങ്കല്‍പ്പിക്കുക എന്നതാണ്. നിങ്ങള്‍ ഒരാളെക്കുറിച്ച് വളരെയധികം ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കില്‍, എപ്പോഴും നിങ്ങള്‍ അവരെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കും. നിങ്ങളുടെ ചിന്തകളില്‍ മാത്രമല്ല, നിങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അവരെ ബന്ധിപ്പിക്കാന്‍ തുടങ്ങും.
സ്വയം ശ്രദ്ധിക്കാന്‍ തുടങ്ങുന്നു
പലപ്പോഴും പലരും വസ്ത്രങ്ങള്‍, ജീവിതരീതികള്‍, വ്യക്തിപരമായ കാര്യങ്ങള്‍ എന്നിവയില്‍ ശ്രദ്ധ ചെലുത്താറില്ല. എന്നാല്‍ പ്രണത്തിലായിക്കഴിഞ്ഞാല് നിങ്ങള്‍ ആ കാര്യങ്ങളെല്ലാം തനിയേ ശ്രദ്ധിക്കാന്‍ തുടങ്ങും. നിങ്ങള്‍ ആവര്‍ത്തിച്ച് പുഞ്ചിരിക്കാന്‍ തുടങ്ങും. കണ്ണാടിയില്‍ കുറേ നേരം നോക്കി നില്ക്കും.
പ്രത്യേകമായി പരിഗണിക്കുന്നു
നിങ്ങള്‍ പ്രണയത്തിലായിരിക്കുമ്പോള്‍, നിങ്ങളുടെ കാമുകന്/കാമുകി ഈ ലോകത്തിലെ ഏറ്റവും മികച്ചവരാണെന്ന് നിങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങും. ആര്‍ക്കൈവ്സ് ഓഫ് സെക്ഷ്വല്‍ ബിഹേവിയര്‍ ജേണലില്‍ 2017 ല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം അനുസരിച്ച്, ഡോപാമൈന്‍ അളവ് വളരെ ഉയരുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.
പോസിറ്റീവ് ആയി ചിന്തിക്കുന്നു
പ്രണയത്തിലായ ആളുകള്‍, അവര്‍ തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള നെഗറ്റീവ് കാര്യങ്ങള്‍ അവഗണിക്കുന്നു. നല്ലതും ക്രിയാത്മകവുമായ കാര്യങ്ങള്‍ മാത്രമേ അവരില്‍ കാണൂ. നിങ്ങളുടെ പങ്കാളിയെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ നിങ്ങളുമായി പൊരുത്തപ്പെടുന്നുവെങ്കില്‍, ബന്ധം വിജയിക്കാനുള്ള സാധ്യത വര്‍ദ്ധിക്കും. അതിനാല്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നവരെക്കുറിച്ച് പോസിറ്റീവ് കാര്യങ്ങള്‍ മാത്രം ചിന്തിക്കുകയും കുറവുകള്‍ അവഗണിക്കുകയും ചെയ്യുന്നു.
വൈകാരിക അസ്ഥിരത
ആളുകള്‍ പ്രണയത്തിലായിരിക്കുമ്പോള്‍ അവര്‍ വളരെ വികാരാധീനരാകും. അവരില്‍ ശാരീരിക അസ്ഥിരത സംഭവിക്കുന്നു. ഭാവങ്ങള്‍ അല്‍പ്പം മാറിയെന്ന് തോന്നുന്നു. പ്രണയത്തിലുള്ള ആളുകള്‍ വളരെ ആവേശഭരിതരായി കാണപ്പെടുന്നു. ശാരീരിക ഊര്‍ജ്ജം വര്‍ദ്ധിക്കുന്നു. രാത്രികളില്‍ ഉറക്കമില്ലായ്മ പതിവാകുന്നു. വിശപ്പും ദാഹവും എല്ലാം അപ്രത്യക്ഷമാകുന്നു. വേഗത്തിലുള്ള ഹൃദയമിടിപ്പ്, വേഗത്തിലുള്ള ശ്വസനം, ഉത്കണ്ഠ, പരിഭ്രാന്തി, നിരാശ എന്നിവ വരുന്നു. പ്രണയത്തിലാകുന്നത് ഒരുതരം ആസക്തിയാണ്.
ശക്തമായ ആകര്‍ഷണം
ഒരു ഗവേഷണമനുസരിച്ച്, ഒരാള്‍ ഒരു വ്യക്തിയെ വളരെയധികം ഇഷ്ടപ്പെടാന്‍ തുടങ്ങുമ്പോള്‍, അവരോടുള്ള പ്രണയ ആകര്‍ഷണവും തീവ്രമാകും. നിങ്ങളുടെ ഡോപാമൈന്‍ ഹോര്‍മോണ്‍ ഉയരുന്നതാണ് ഇതിന് കാരണം.
കരുതല്‍
നിങ്ങള്‍ പ്രണത്തിലായാല് അവര്‍ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതുമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങുന്നു. നിങ്ങളേക്കാള്‍ കൂടുതല്‍ നിങ്ങള്‍ അവരെക്കുറിച്ച് ചിന്തിക്കുന്നു. അവരെക്കുറിച്ചുള്ള ചെറിയ കാര്യങ്ങള്‍ പോലും നിങ്ങള്‍ ശ്രദ്ധിക്കുന്നു. നിങ്ങള്‍ ഒരാളുമായി പ്രണയത്തിലാകാന്‍ തുടങ്ങുമ്പോള്‍, നിങ്ങളുടെ ഉള്ളില്‍ ശക്തമായ ഒരു പ്രതീക്ഷയും വിശ്വാസവും ഉണ്ടാകും. നിങ്ങള്‍ ഭാവിയെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങും.



Click it and Unblock the Notifications
