Latest Updates
-
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം
ഭര്‍ത്താവിന്റെ കയ്യിലെ കളിപ്പാവയാണോ നിങ്ങള്‍; പങ്കാളിയുടെ സ്വഭാവമാറ്റം തിരിച്ചറിയാന്‍ 5 ലക്ഷണം
രണ്ടുപേര്‍ തമ്മില്‍ ഒരു ബന്ധത്തിലായിരിക്കുന്നത് വളരെ സവിശേഷമായ ഒരു കാര്യമാണ്. എന്നാല്‍ രണ്ടുപേര്‍ പരസ്പരം നന്നായി മനസ്സിലാക്കുകയും എപ്പോഴും ഒരുമിച്ചു നില്‍ക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ആ ബന്ധം ദീര്‍ഘകാലം നിലനില്‍ക്കൂ. ഒരു ബന്ധം നന്നായി നിലനില്ക്കണമെങ്കില് പങ്കാളികള്‍ക്കിടയില്‍ സ്നേഹവും വിശ്വാസവും ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. പ്രണയമെന്നത് രണ്ടുപേരുടെ ഇടയില്‍ ഏതാനും ദിവസങ്ങളോ മാസങ്ങളോ മാത്രമായി ഒതുങ്ങുന്ന ഒന്നല്ല. അത് കാലാകാലം നിലനില്ക്കേണ്ട ഒന്നാണ്. എന്നാല്‍ ചിലര്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ നിറവേറ്റാനോ മുതലെടുക്കാനോ വേണ്ടി മാത്രം ചില ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നത് നാം പലപ്പോഴും കാണാറുണ്ട്.
തന്റെ സ്വന്തം കാര്യത്തിന് വേണ്ടി മാത്രമാണ് പങ്കാളി നിങ്ങളെ ഉപയോഗിക്കുന്നത് എന്ന് തിരിച്ചറിഞ്ഞാല്‍ അത്തരമൊരു ബന്ധത്തില്‍ നിന്ന് പുറത്തുകടക്കുന്നതാണ് ബുദ്ധി. നിങ്ങളുടെ പങ്കാളി നിങ്ങളെ മുതലെടുക്കുകയാണോ എന്ന് നിങ്ങള്‍ക്ക് എങ്ങനെ കണ്ടെത്താനാകും എന്ന് ചിന്തിക്കുകയാണെങ്കില്‍ ഈ ലേഖനത്തില്‍ അതിനുള്ള ഉത്തരമുണ്ട്. നിങ്ങളുടെ പങ്കാളി നിങ്ങളെ ഉപയോഗിക്കുകയാണെന്ന് മനസിലാക്കിത്തരുന്ന ചില സൂചനകളുണ്ട്. പങ്കാളിയിലെ ഈ മാറ്റങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

വികാരങ്ങളെ മാനിക്കാതിരിക്കല്‍
ഏത് ബന്ധമായാലും അതില്‍ ഒരു മാനസിക പിന്തുണ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങള്‍ പരസ്പരം മാനസികമായി തൃപ്തരല്ലെങ്കില്‍ അത്തരമൊരു ബന്ധത്തില്‍ അര്‍ത്ഥമില്ല. ഒരു ബന്ധം എന്നത് ഒപ്പം ചുറ്റിക്കറങ്ങാനും ഭക്ഷണം കഴിക്കാനും മാത്രമല്ല. നിങ്ങള്‍ പരസ്പരം വൈകാരികമായി അടുക്കുകയും വേണം. മോശം സമയങ്ങളില്‍ നിങ്ങളുടെ പങ്കാളിക്കൊപ്പം കൂടെ നില്‍ക്കുകയും അവരെ സന്തോഷിപ്പിക്കുകയും വേണം. ഒരു ബന്ധം ദീര്‍ഘകാലം നിലനില്ക്കുന്നതില് ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നാല്‍ നിങ്ങളുടെ പങ്കാളി അതില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെങ്കില്‍ അവര്‍ നിങ്ങളെ മുതലെടുക്കുകയാണ് എന്ന് മനസിലാക്കുക.
നിങ്ങളെ ആവശ്യമുള്ള സമയങ്ങളില്‍ മാത്രം ഓര്‍ക്കുന്നു
നിങ്ങളുടെ പങ്കാളിക്കൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ ശ്രമിക്കുമ്പോള്‍ അവര്‍ സ്വയം എന്തെങ്കിലും ജോലിയോ മറ്റോ കാരണം തിരക്കിലാണെന്ന് പറയുന്നത് പലപ്പോഴും സംഭവിക്കാറുണ്ട്. എന്നാല്‍ അവര്‍ക്ക് നിങ്ങളെ ആവശ്യമുള്ളപ്പോള്‍ നിങ്ങളോട് മധുരമായി സംസാരിക്കാന്‍ തുടങ്ങും. നിങ്ങളും ഇത്തരത്തിലുള്ള ബന്ധത്തെ അഭിമുഖീകരിക്കുന്നുണ്ടെങ്കില്‍ അതില്‍ നിന്ന് മുക്തി നേടാനുള്ള സമയമായി എന്ന് മനസിലാക്കുക. ജോലിയുള്ളപ്പോള്‍ മാത്രം നിങ്ങളുടെ പങ്കാളി നിങ്ങളെ ഓര്‍ക്കുകയും മറ്റ് അവസരങ്ങളില്‍ തിരക്കിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നുവെങ്കില്‍, അവന് നിങ്ങളെ വെറുതെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കുക. കാരണം, നിങ്ങളുടെ പങ്കാളി നിങ്ങളെ അവഗണിക്കാന്‍ ശ്രമിക്കുന്നതിന്റെ സൂചനയാണ് ഇത്.
ഭാവിയെക്കുറിച്ച് ശ്രദ്ധിക്കുന്നില്ല
നിങ്ങള്‍ ഒരു ബന്ധത്തിലായിരിക്കുമ്പോള്‍ നിങ്ങളുടെ ഭാവിയെക്കുറിച്ച് നിങ്ങള്‍ വളരെ ശ്രദ്ധാലുക്കളായിരിക്കും. നിങ്ങളുടെ നല്ല ഭാവിയെക്കുറിച്ച് ചിന്തിക്കുന്നതില്‍ തെറ്റില്ല. നിങ്ങളുടെ ബന്ധത്തിന്റെ ഭാവിയെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും പങ്കാളി എന്താണ് ചിന്തിക്കുന്നതെന്ന് അറിയാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ പലപ്പോഴും നിങ്ങളുടെ പങ്കാളി ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നുവെങ്കില് നിങ്ങളുടെ ബന്ധം ഗൗരവമായി കാണേണ്ട സമയമാണിത്. കാരണം നിങ്ങളുടെ പങ്കാളിക്ക് നിങ്ങളില്‍ താല്‍പ്പര്യമില്ലെന്നാണ് ഇത് കാണിക്കുന്നത്.
സാമ്പത്തികം
നിങ്ങള്‍ ഒരു ബന്ധത്തിലായിരിക്കുമ്പോള്‍ നിങ്ങളുടെ പങ്കാളി നിങ്ങളോട് ഒരുമിച്ച് സമയം ചെലവഴിക്കുന്നു. റെസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുകയും ഷോപ്പിംഗ് പോലുള്ള കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുമ്പോള്‍ ബില്ലുകള്‍ അടയ്ക്കുന്നതില്‍ നിന്ന് നിങ്ങളുടെ പങ്കാളി എപ്പോഴും നിങ്ങളെ മാറ്റിനിര്‍ത്തുന്നു. പല പ്രാവശ്യം അവര്‍ ഇങ്ങനെ ചെയ്യുന്നത് സ്വന്തം നേട്ടത്തിനു വേണ്ടിയാണെന്ന് തിരിച്ചറിയുക.
സംസാരം കുറവ്
നിങ്ങളുടെ പങ്കാളിക്ക് നിങ്ങളോട് സംസാരിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍, ബന്ധത്തില്‍ എന്തോ കുഴപ്പമുണ്ടെന്നതിന്റെ സൂചനയാണ് അത്. നിങ്ങളുടെ പങ്കാളി ഒരു റിസര്‍വ്ഡ് ടൈപ്പ് ആയാലും അയാള്‍ക്ക് കൂടുതല്‍ സംസാരിക്കാന്‍ താല്‍പ്പര്യമില്ലെങ്കിലും അവര്‍ നിങ്ങളെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നുവെങ്കില്‍, നിങ്ങളോട് അവര്‍ സംസാരിക്കും. നിങ്ങള്‍ പറയുന്നത് അവര്‍ തീര്‍ച്ചയായും ഗൗരവമായി കേള്‍ക്കും. എന്നാല്‍ നിങ്ങളുടെ പങ്കാളി നിങ്ങളോട് സംസാരിക്കാന്‍ മടി കാണിക്കുകയോ നിങ്ങള്‍ പറയുന്നത് ശ്രദ്ധിക്കുന്നില്ലെങ്കിലോ, ആ ബന്ധത്തില്‍ എന്തോ പന്തികേട് ഉണ്ടെന്ന് നിങ്ങള്‍ മനസിലാക്കുക.



Click it and Unblock the Notifications
