Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
ഉത്തരവാദിത്തബോധമില്ലാത്ത ഭര്‍ത്താവ് ഭാര്യക്ക് തലവേദന; 6 ലക്ഷണത്തിലൂടെ തിരിച്ചറിയാം
Relationship Tips: ഭാര്യമാര്‍ അവരുടെ ഭര്‍ത്താവില്‍ നിന്ന് പ്രതീക്ഷിക്കുന്ന പല കാര്യങ്ങളുമുണ്ട്. അതിലൊന്നാണ് പക്വത. എല്ലാ കാര്യത്തിലും തമാശ കളിച്ച് നടക്കുന്ന ഭര്‍ത്താവിനെ ഭാര്യമാര്‍ക്ക് ഇഷ്ടമാകണമെന്നില്ല. ജീവിതത്തില്‍ സീരിയസായി നോക്കിക്കാണേണ്ട കാര്യങ്ങളെ പക്വതയോടെ തന്നെ കാണുന്നവരെയാണ് ഭാര്യമാര്‍ക്ക് ഇഷ്ടം. പക്വതയും ഉത്തരവാദിത്തവും കാലത്തിനനുസരിച്ച് വരുന്നു. പെണ്‍കുട്ടികള്‍ അത്തരം കാര്യങ്ങളെല്ലാം വളരെ വേഗത്തില്‍ പഠിക്കുമെങ്കിലും ആണുങ്ങള് തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്.
പൊതുവേ നമ്മുടെ സമൂഹത്തില്‍ വിവാഹശേഷം ആണും പെണ്ണും പക്വതയുള്ളവരായി മാറുന്നുവെന്ന് പറയപ്പെടുന്നു. വിവാഹം കഴിഞ്ഞാല്‍ ഉടന്‍തന്നെ പങ്കാളികളുടെ ഉത്തരവാദിത്തങ്ങള്‍ ഇരട്ടിയാകും. എന്നിരുന്നാലും എല്ലാവരും അങ്ങനെ ആകണമെന്നില്ല. ചില ഭര്ത്താക്കന്മാര് വിവാഹശേഷവും അവരുടെ എല്ലാ കാര്യങ്ങള്‍ക്കും ഭാര്യയെ ആശ്രയിക്കുന്നു. അവര്‍ക്ക് അവരുടെ ജോലി ചെയ്യാന്‍ പോലും മടിയായിരിക്കും. (signs of irresponsible husband) ഉത്തരവാദിത്തബോധമില്ലാത്ത ഭര്‍ത്താവിനെ തിരിച്ചറിയാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. നിങ്ങളുടെ ഭര്‍ത്താവും ഈ വിഭാഗത്തില്‍ പെടുന്നവരാണോ?

കുട്ടികളെ പരിപാലിക്കില്ല
ഉത്തരവാദിത്തമില്ലാത്ത ഒരു ഭര്‍ത്താവ് അവരുടെ കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കില്ല. നിങ്ങളുടെ ഭര്‍ത്താവ് അവര്‍ക്കുവേണ്ടി ഒന്നും ചെയ്യില്ല. അവരുടെ കാര്യങ്ങള്‍ നിങ്ങള്‍ക്ക് വിട്ടുതരുന്നു. കുട്ടികളെ നോക്കേണ്ടത് ഭാര്യയുടെ ചുമതലയായി കരുതുന്നു. ഒരു ഉത്തരവാദിത്തമില്ലാത്ത ഭര്‍ത്താവ് കുട്ടികളോട് സംസാരിക്കാനോ അവര്‍ക്കൊപ്പം സമയം ചെലവഴിക്കാനോ നില്‍ക്കില്ല.
എപ്പോഴും വൈകി വീട്ടിലെത്തുന്നു
ജോലിക്ക് പോകാന്‍ വൈകുന്നത് വളരെ സാധാരണമാണ്. എന്നാല്‍ നിങ്ങളുടെ ഭര്‍ത്താവ് എപ്പോഴും ജോലികഴിഞ്ഞ ശേഷം വൈകി വീട്ടിലേക്ക് വരുകയും എന്തെങ്കിലും കുടുംബ പരിപാടികളില്‍ വൈകി എത്തുന്നതും നിരുത്തരവാദപരമായ സമീപനമാണ്. അത്തരമൊരു വ്യക്തിയുമായുള്ള നിങ്ങളുടെ ജീവിതം അര്‍ത്ഥശൂന്യമാണ്. ഉത്തരവാദിത്തബോധമുള്ള ഒരു വ്യക്തി എപ്പോഴും കൃത്യനിഷ്ഠ പാലിക്കുന്നു. അവര്‍ സമയത്തിന് വില നില്കുന്നു. എന്നാല്‍ നിരുത്തവാദിത്തപരമായി പെരുമാറുന്ന ഒരാള്‍ തന്റെ ഭാര്യക്ക് നല്കിയ വാക്ക് വരെ മറക്കുന്നു.(immature husband signs)
വാഗ്ദാനങ്ങള്‍ പാലിക്കില്ല
ഒരു വാഗ്ദാനം നല്കി അത് ലംഘിക്കുന്നത് അനാദരവ് മാത്രമല്ല, മറ്റുള്ളവരെ വേദനിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ ഭര്‍ത്താവ് നിങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്കിക്കൊണ്ടിരിക്കും, എന്നാല്‍ കുറച്ച് സമയത്തിന് ശേഷം നിങ്ങളോടുള്ള അവരുടെ മനോഭാവം മാറുകയാണെങ്കില്‍, അതെല്ലാം ഉത്തരവാദിത്തമില്ലാത്ത ഭര്‍ത്താവിന്റെ ലക്ഷണമാണ്. ഉത്തരവാദിത്തബോധമുള്ളവര്‍ അവര്‍ നല്കിയ വാക്ക് ഏത് വിധേനയും പാലിക്കും. എന്നാല്‍ പങ്കാളിക്ക് വാക്ക് നല്കിയ ശേഷം അത് തെറ്റിക്കുന്നത് നിരുത്തരവാദിയായ ഒരു ഭര്‍ത്താവിന്റെ സ്വഭാവമാണ്.
കണക്കില്ലാതെ പണം ചെലവാക്കുന്നു
വിവാഹശേഷം ഒരു ഭര്‍ത്താവ് കുടുംബത്തിന്റെ ആവശ്യത്തിനായി സാമ്പത്തികം നന്നായി കൈകാര്യം ചെയ്യണം. എന്നാല്‍ നിങ്ങളുടെ ഭര്‍ത്താവ് അമിതമായി പണം ചെലവഴിക്കുന്ന ആളും ഭാവിയിലേക്ക് സമ്പാദ്യമൊന്നും ഇല്ലാത്തവരും ആണെങ്കില്‍ നിങ്ങളുടെ ഭാവി ശരിക്കും അപകടത്തിലാകും. നിങ്ങളുടെ ഭര്‍ത്താവ് കണ്ടമാനം ഷോപ്പിംഗ് നടത്തുകയും നിസ്സാരമായി പണം ചെലവഴിക്കുകയും സേവിംഗ്സ് അക്കൗണ്ടിലേക്ക് പണം ചേര്‍ക്കാതിരിക്കുകയും ചെയ്താല്‍ നിങ്ങള്‍ കുഴപ്പത്തിലാകും. നിങ്ങളുടെ ഭര്‍ത്താവ് സാമ്പത്തിക കാര്യങ്ങളില്‍ അലസത കാണിക്കുന്നുവെങ്കില്‍ അത് ഉത്തരവാദിത്തമില്ലാത്ത ഒരു ഭര്‍ത്താവിന്റെ ലക്ഷണമാണ്.
നിങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കില്ല
ഭര്‍ത്താവിന് വേണ്ടി എന്തും ചെയ്യാന്‍ ഭാര്യമാര്‍ തയ്യാറാണ്. എന്നാല്‍ ഭര്‍ത്താവ് തിരിച്ച് അവളെ പരിപാലിക്കുന്നില്ലെങ്കില്, ഒരു ഭാര്യയും അത് ഇഷ്ടപ്പെടില്ല. നിങ്ങളുടെ ജീവിതത്തില്‍ ഭര്‍ത്താവ് നിങ്ങള്‍ക്കായി ഒന്നും ചെയ്യുന്നില്ലെങ്കില്‍ അത് ഒരു നിരുത്തരവാദിയായ ഭര്‍ത്താവിന്റെ ലക്ഷണമാണ്.



Click it and Unblock the Notifications