Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
എന്തിനും ഏതിനും ഭാര്യ വേണം; കുട്ടിക്കളി മാറാത്ത ഭര്‍ത്താവിനെ തിരിച്ചറിയാന്‍ 8 ലക്ഷണം
Relationship Tips: പങ്കാളിയുടെ മുന്നില്‍ ഒരു കുട്ടിയെപ്പോലെ പെരുമാറുന്ന ധാരാളം പുരുഷന്മാരുണ്ട്. അത്തരം ഒരു ഭര്‍ത്താവിനെ കൈകാര്യം ചെയ്യുന്നത് ഏതൊരു ഭാര്യക്കും വളരെ ബുദ്ധിമുട്ടും പ്രശ്നവും വരുത്തുന്നു. കാരണം എല്ലാ ഉത്തരവാദിത്തങ്ങളും ഭാരങ്ങളും നിങ്ങളുടെ മേലായിരിക്കും പതിക്കുന്നത്. നിങ്ങളുടെ ബന്ധത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനും മുന്‍കൈയെടുക്കാനും അവര്‍ വിസമ്മതിക്കുന്നു. ദാമ്പത്യം എന്നത് തുല്യമായ പങ്കാളിത്തത്തോടെ മുന്നോട്ട് നീക്കേണ്ട ഒരു ബന്ധമാണ് എന്ന കാര്യം അവര്‍ മറക്കുന്നു.
അത്തരമൊരു ഭര്‍ത്താവിനൊപ്പം ജീവിക്കുക എന്നത് നിങ്ങളുടെ ബന്ധത്തില്‍ പലവിധ പൊരുത്തക്കേടുകള്‍ക്കും കാരണമാകും. നിങ്ങളുടെ ഭര്‍ത്താവ് ഇത്തരം കുട്ടിക്കളികള്‍ കളിച്ച് നടക്കുന്ന ആളാണോ? നിങ്ങളുടെ ബന്ധത്തില്‍ അവര്‍ എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടുകയാണോ? ഭര്‍ത്താവിന്റെ ഈ സ്വഭാവങ്ങളിലൂടെ നിങ്ങള്‍ക്ക് ഇതിനുള്ള ഉത്തരം കിട്ടും.(signs of a childish husband)

നിരുത്തരവാദപരമായി പെരുമാറുന്നു
നിങ്ങളുടെ ഭര്‍ത്താവ് തന്റെ കാര്യങ്ങളിലും പ്രവൃത്തികളിലും വളരെ നിരുത്തരവാദപരമായായണ് പെരുമാറുന്നതെങ്കില്‍ അവര്‍ക്ക് വേണ്ടത്ര പക്വതയില്ലെന്ന് ഉറപ്പിക്കാം. അവര്‍ ഒരു കുട്ടിയെപ്പോലെയാണെന്ന് കണക്കാക്കാം. ദാമ്പത്യജീവിതത്തിലെ തന്റെ കടമകള്‍ എന്താണെന്ന് അവര്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നേക്കാം. അത് നിങ്ങള്‍ക്ക് പിന്നീട് ബുദ്ധിമുട്ടുണ്ടാക്കും.
എപ്പോഴും ഒഴികഴിവുകള്‍ പറയുന്നു
ഒരു കുട്ടിയെപ്പോലെ പെരുമാറുന്ന ഒരു ഭര്‍ത്താവിന് എപ്പോഴും ഒഴിവുകഴിവുകള്‍ ഉണ്ടായിരിക്കും. അവര്‍ തന്റെ പ്രവൃത്തികളെ എപ്പോവും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിക്കും. അതല്ലെങ്കില്‍ എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞ് നിങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. ഒഴികഴിവുകള്‍ നിരത്തി തങ്ങളുടെ തെറ്റുകള്‍ മറയ്ക്കാന്‍ അവര്‍ ശ്രമിക്കും. അത്തരം സ്വഭാവമുള്ള ഭര്‍ത്താവാണ് നിങ്ങള്‍ക്കെങ്കില്‍ അവര്‍ക്ക് പക്വതയില്ലെന്ന് നിങ്ങള്‍ക്ക് മനസിലാക്കാം.
നിരന്തരമായ സാമ്പത്തികള്‍
നിങ്ങളുടെ ഭര്‍ത്താവ് എല്ലായ്പ്പോഴും സാമ്പത്തിക പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്നുവെങ്കില്‍ നിങ്ങളുടെ ഭര്‍ത്താവിന് വേണ്ടത്ര സാമ്പത്തിക പക്വതയില്ലെന്ന് മനസിലാക്കാം. ഓരോ വ്യക്തിയും ഒരു നിശ്ചിത സമയത്തിന് ശേഷം സാമ്പത്തികമായി ബോധമുള്ളവരായിരിക്കും. എന്നാല്‍ നിങ്ങളുടെ ഭര്‍ത്താവിന് അവരുടെ സാമ്പത്തിക കാര്യങ്ങള്‍ പരിപാലിക്കാന്‍ കഴിയാതെ വരികയും അവന് സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ചെലവഴിക്കുകയും ചെയ്യുന്നുവെങ്കില്‍, അവരോട് നിങ്ങള്‍ ഗൗരവമായി സംസാരിക്കേണ്ടതാണ്. ഇല്ലെങ്കില്‍ അത് നിങ്ങളുടെ കുടുംബത്തിനും നിങ്ങള്‍ക്കും ഭാവിയില്‍ ദോഷം ചെയ്യും.
വിശ്വസിക്കാന്‍ കൊള്ളാതെ തോന്നുന്നു
നിങ്ങളുടെ ഭര്‍ത്താവ് ഒരു ഉത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിക്കുമ്പോള്‍, നിങ്ങളുടെ ഒരു ജോലിക്കും അവരെ ആശ്രയിക്കാന്‍ കഴിയാതെ വരും. ഭര്‍ത്താവിന്റെ വിശ്വാസ്യതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. അത് നിങ്ങളുടെ ബന്ധത്തില്‍ ഒരു വലിയ പ്രശ്നമായി നിലകൊള്ളും.
വിമര്‍ശനങ്ങളെ നേരിടാന്‍ കഴിയാതെ വരുന്നു
എന്തെങ്കിലും കാര്യത്തില്‍ നിങ്ങള്‍ ഭര്‍ത്താവിനെ വിമര്‍ശിക്കുമ്പോഴോ അവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോഴോ നിങ്ങളുടെ ഭര്‍ത്താവ് ദേഷ്യപ്പെടുകയാണെങ്കില്‍, അവര്‍ തികച്ചും ഒരു പക്വതയില്ലാത്ത ആളാണെന്ന് മനസിലാക്കാം. പക്വതയുള്ള ഒരു മനുഷ്യന് വിമര്‍ശനങ്ങളെ കൈകാര്യം ചെയ്യാന്‍ കഴിയണം.
അനുചിതമായ കാര്യങ്ങള്‍ പറയുന്നു
നിങ്ങളുടെ ഭര്‍ത്താവ് എപ്പോള്‍ എന്ത് സംസാരിക്കണം എന്ന കാര്യത്തില്‍ നിശ്ചയമില്ലെങ്കില്‍ അവര്‍ക്ക് വേണ്ടത്ര പക്വതയില്ലെന്ന് നിങ്ങള്‍ക്ക് മനസിലാക്കാം. പക്വതയുള്ള ഒരു മനുഷ്യന് വളരെ വിവേകപൂര്‍വ്വം കാര്യങ്ങള്‍ മനസിലാക്കുകയും സംസാരിക്കുകയും ചെയ്യുന്നു.
എപ്പോഴും നിങ്ങളെ ആശ്രയിക്കുന്നു
ചെറിയ കാര്യങ്ങള്‍ക്ക് എപ്പോഴും നിങ്ങളെ ആശ്രയിക്കുന്നവരാണ് നിങ്ങളുടെ പങ്കാളിയെങ്കില്‍, അത് ഒരു പക്വതയില്ലാത്തവരുടെ ലക്ഷണമാണ്.
ഭാവിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നില്ല
നിങ്ങളുടെ പങ്കാളി ഭാവിയെക്കുറിച്ചുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാതെ ഒഴിവാക്കുകയാണെങ്കില്‍ അവര്‍ ബന്ധത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നില്ല എന്നതിന്റെ സൂചനയാണിത്. ഇതിനര്‍ത്ഥം നിങ്ങളുടെ പങ്കാളി നിങ്ങളെ സ്നേഹിക്കുന്നില്ല എന്നല്ല. എന്നിരുന്നാലും, അവരുടെ ബാലിശമായ പെരുമാറ്റം നിങ്ങളുടെ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നത് ബുദ്ധിമുട്ടാക്കിയേക്കാം.



Click it and Unblock the Notifications
