Latest Updates
-
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
അടിമയെപ്പോലെ ജീവിതം; ഭാര്യയെ കണക്കിലെടുക്കാത്ത ഭര്‍ത്താവിന്റെ 8 ലക്ഷണം
ദാമ്പത്യ ജീവിതം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന്, ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ധാരണ വളരെ പ്രധാനമാണ്. ഇത് ബന്ധത്തിന്റെ അടിത്തറ ദൃഢമാക്കുക മാത്രമല്ല പരസ്പരം സ്നേഹം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ബന്ധങ്ങളില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും വലിയ പ്രശ്നങ്ങള്‍ വരുമ്പോള്‍ ഒരു ബന്ധം വിഷലിപ്തമാകാന്‍ തുടങ്ങുന്നു. ദാമ്പത്യബന്ധം ആരോഗ്യകരമാക്കാന്‍, പരസ്പര വിശ്വാസവും ബഹുമാനവും നിലനിര്‍ത്തുക എന്നതാണ് ആദ്യ പടി. ഇതുകൂടാതെ, പരസ്പരം ചെയ്യുന്ന ചെറിയ തെറ്റുകള്‍ അവഗണിക്കാനും പഠിക്കുക. അങ്ങനെ ബന്ധത്തിന്റെ അടിത്തറ ശക്തമായി നിലനില്ക്കും.
എന്നാല്‍ നിങ്ങളുടെ പങ്കാളി നിങ്ങളെ പരിഹസിക്കാനും നിങ്ങളുടെ പോരായ്മകള്‍ കണ്ടെത്താനും തുടങ്ങുമ്പോള്‍, ബന്ധത്തില്‍ ചെറിയ വിള്ളലുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. ഭര്‍ത്താവ് ഭാര്യയെ പരിഹസിക്കാന്‍ തുടങ്ങുമ്പോള്‍, ബന്ധത്തിന്റെ അന്തസ്സും കുറയുന്നു. നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളെ ബഹുമാനിക്കുന്നില്ലെന്ന് മനസിലാക്കിത്തരുന്ന ചില സൂചനകളുണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

അവഗണന
ഒരു ബന്ധം നല്ല രീതിയില്‍ നിലനിര്‍ത്താന്‍, അത് സന്തുലിതമായി കൊണ്ടുനടക്കേണ്ടത് പ്രധാനമാണ്. നിങ്ങള്‍ എടുക്കുന്ന ഓരോ തീരുമാനത്തിലും പങ്കാളിയുടെ അഭിപ്രായങ്ങള്‍ കൂടി തേടുക. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പരസ്പരം സഹായിക്കുക. എന്നാല്‍ നിങ്ങളുടെ ഭര്‍ത്താവ് ഒരു കാര്യത്തിലും പങ്കാളിയുടെ അഭിപ്രായം സ്വീകരിക്കുന്നില്ലെങ്കില്‍ അവര്‍ നിങ്ങളെ അവഗണിക്കുന്നതിന്റെ സൂചനയായി ഇതിനെ കണക്കാക്കാം.
നിയന്ത്രിക്കുന്ന സ്വഭാവം
ഭാര്യയെ അമിതമായി നിയന്ത്രിക്കുന്ന സ്വഭാവം ഭര്ത്താവിനുണ്ടെങ്കില് അത് അവര്‍ നിങ്ങളെ വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ലെന്ന സൂചനയാണ്. ഭര്‍ത്താവ് നിങ്ങളെ കണക്കിലെടുക്കുന്നില്ലെന്നതിന്റെ ലക്ഷണമാണ് അമിതമായി നിയന്ത്രിക്കുന്ന സ്വഭാവം.
എല്ലാത്തിലും തെറ്റുകള്‍ കണ്ടെത്തുന്നു
ഭാര്യ എന്ത് ജോലി ചെയ്താലും അതിലെല്ലാം തെറ്റ് കണ്ടെത്തുന്ന ഭര്‍ത്താവ് യഥാര്‍ത്ഥത്തില്‍ ഭാര്യയെ അവഗണിക്കുകയാണ് ചെയ്യുന്നത്. സ്വയം മികച്ചതായി കാണിക്കാന്‍ പങ്കാളിയുടെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്നത് ബന്ധങ്ങളില്‍ അകല്‍ച്ച സൃഷ്ടിക്കും.
മറ്റുള്ളവരുമായി താരതമ്യം
ഓരോ വ്യക്തിയുടെയും പെരുമാറ്റം ചിന്തകളും വ്യക്തിത്വവും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായിരിക്കും. നിങ്ങളെ കണക്കിലെടുക്കാത്ത ഒരു ഭര്‍ത്താവ് നിങ്ങളെ നിരന്തരം മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്യും. ചിലപ്പോള്‍ കാഴ്ചയില്‍, ചിലപ്പോള്‍ നേട്ടങ്ങളില്‍ അങ്ങനെ നിങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാന്‍ ഭര്‍ത്താവ് മടിക്കില്ല.
ഉച്ചത്തില്‍ സംസാരിക്കുന്നു
തങ്ങളുടെ അഭിപ്രായം ശരിയാണെന്ന് തെളിയിക്കാനും പങ്കാളിയെ സമ്മര്‍ദ്ദത്തിലാക്കാനുമായി ഭര്‍ത്താവ് ഉച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങുന്നു. ഭാര്യ പറയുന്നത് തെറ്റാണെന്ന് തെളിയിക്കാന്‍ അവര്‍ എല്ലായ്പ്പോഴും ശ്രമിക്കുന്നു. ഇത് ഭാര്യയെ കണക്കിലെടുക്കാത്ത ഭര്ത്താക്കന്മാര് ചെയ്യുന്ന പ്രവൃത്തിയാണ്.
രഹസ്യ സ്വഭാവം
നിങ്ങളെക്കുറിച്ചുള്ള ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും ഭര്‍ത്താവിന് അറിയണം. എന്നാല്‍ ഭര്‍ത്താവിന്റെ കാര്യങ്ങള്‍ ഭാര്യ അറിയരുത് എന്ന ചിന്ത നിങ്ങളുടെ പങ്കാളിക്ക് ഉണ്ടെങ്കില്‍ അവര്‍ നിങ്ങളെ അവഗണിക്കുന്ന സൂചനയാണ് അത്. നിങ്ങളുടെ പങ്കാളി നിങ്ങളോട് കള്ളം പറയുകയോ നിങ്ങളില്‍ നിന്ന് കാര്യങ്ങള്‍ മറയ്ക്കുകയോ ചെയ്യുന്നത് നല്ല ബന്ധത്തിന്റെ ലക്ഷണമല്ല. സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുക, നിങ്ങളില്‍ നിന്ന് കാര്യങ്ങള്‍ മറയ്ക്കുക, ഫോണില്‍ രഹസ്യമായി സംസാരിക്കുക, ഒരു കാര്യവും പങ്കിടാതിരിക്കുക എന്നിവ നിങ്ങളുടെ പങ്കാളിക്ക് നിങ്ങളോട് യാതൊരു ബഹുമാനവുമില്ല എന്നതിന്റെ തെളിവാണ്.
നിങ്ങളെ കേള്‍ക്കാതിരിക്കുന്നു
ഒരു നല്ല ബന്ധത്തില്‍ പരസ്പരം അഭിപ്രായങ്ങള്‍ പങ്കുവെക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ഇണ നിങ്ങള്‍ പറയുന്നത് ശ്രദ്ധിക്കുന്നില്ലെങ്കില്‍ അല്ലെങ്കില്‍ നിങ്ങള്‍ സംസാരിക്കുമ്പോള്‍ തടസ്സപ്പെടുത്തുകയാണെങ്കില്‍, അവര്‍ നിങ്ങളുടെ ചിന്തകള്‍ക്ക് വില കല്പിക്കുന്നില്ലെന്ന് ഇത് കാണിക്കുന്നു. ഭര്‍ത്താവ് നിങ്ങളെ ബഹുമാനിക്കാത്തതിനാല്‍ അവര്‍ നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ തയാറാകുന്നില്ല.
എപ്പോഴും പരുഷമായി പെരുമാറുന്നു
നിങ്ങളുടെ പങ്കാളി നിങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കളിയാക്കുന്നു. അവരെ ചെറുതാക്കി സംസാരിക്കുന്നു. ഇതെല്ലാം നിങ്ങളെ അവഗണിക്കുന്ന ഭര്‍ത്താവിന്റെ ലക്ഷണമാണ്. നിങ്ങളുടെ രൂപം, നിങ്ങള്‍ സംസാരിക്കുന്ന രീതി, നിങ്ങളുടെ കരിയര്‍ എന്നിവയെക്കുറിച്ച് അവര്‍ പതിവായി കളിയാക്കുന്നു. നിങ്ങളുടെ വികാരങ്ങളെക്കുറിച്ച് ശ്രദ്ധിക്കാതെ അവര്‍ നിങ്ങളെ എപ്പോഴും താഴ്ത്തിക്കെട്ടി സംസാരിക്കുന്നു. നിങ്ങള്‍ക്ക് വേദനിക്കുമ്പോള്‍, അവര്‍ നിങ്ങളെ ആശ്വസിപ്പിക്കുകയോ ക്ഷമ ചോദിക്കുകയോ ചെയ്യാതിരിക്കുന്നു. ഇതെല്ലാം ഭര്‍ത്താവ് നിങ്ങളെ അവഗണിക്കുന്ന ലക്ഷണങ്ങളാണ്.



Click it and Unblock the Notifications
