Latest Updates
-
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം
വിളക്കിച്ചേര്ക്കാന് പറ്റാത്ത വിള്ളല്; പങ്കാളിയിലെ ഈ 8 മാറ്റം നല്കും ദാമ്പത്യം തകരുന്നതിന്റെ സൂചന
Relationship Tips: ഏത് ബന്ധമായാലും അത് ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും അടിത്തറയിലാണ് നിലകൊള്ളുന്നത്. ഒരു ബന്ധം നല്ല രീതിയില് നിലനിര്ത്താനായി ആ ബന്ധം നല്ല രീതിയില് കൈകാര്യം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. എന്നാല് പലപ്പോഴും ബന്ധങ്ങള് വിരസമാകുകയും അകലങ്ങള് വരാന് തുടങ്ങുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുന്നു.
ഒരു ബന്ധത്തില് ഉയര്ച്ച താഴ്ചകള് ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല് ആ ബന്ധം നിരാശയും അസന്തുഷ്ടിയും നല്കാന് തുടങ്ങുമ്പോള്, അത് ഒരു അപകട സൂചനയാണ്. നിങ്ങളുടെ ബന്ധത്തിന് അപകട മണിയായി മാറുന്ന ചില സൂചനകളുണ്ട്. ഈ 8 കാര്യങ്ങള് നിങ്ങള് ശ്രദ്ധിക്കണം. പങ്കാളിയില് ഈ ലക്ഷണങ്ങള് കാണുമ്പോള് നിങ്ങള് ജാഗ്രത പാലിക്കണം.

തെറ്റിദ്ധാരണകള്
കുറേക്കാലം ഒരുമിച്ച് ജീവിച്ചിട്ടും ദമ്പതികള്ക്കിടയില് ശരിയായ രീതിയില് ആശയവിനിമയം നടക്കാത്ത സാഹചര്യത്തില്, ആ ബന്ധത്തില് തെറ്റിദ്ധാരണകള് വര്ദ്ധിക്കും. അതുകൊണ്ട് എല്ലാ കാര്യങ്ങളും പങ്കാളിയുമായി സംസാരിച്ചുകൊണ്ടിരിക്കുക എന്നത് ഓരോ ബന്ധത്തിലും പ്രധാനമാണ്. മനസുതുറന്നുള്ള സംസാരത്തിലൂടെ ഒരു ബന്ധത്തിലും തെറ്റിദ്ധാരണകളുണ്ടാകില്ല. നിങ്ങളുടെ ബന്ധത്തില് തെറ്റിദ്ധാരണകള് വരാന് തുടങ്ങുമ്പോള് അത് നിങ്ങളുടെ ബന്ധം അപകടത്തിലാണ് എന്നതിന്റെ സൂചനയായി കണക്കാക്കുക.

സ്വഭാവത്തിലെ മാറ്റം
പങ്കാളിയുടെ സ്വഭാവത്തിലെ മാറ്റം നിങ്ങളുടെ ബന്ധത്തിലെ അപകടത്തിന്റെ അടയാളമാണ്. പങ്കാളി നിങ്ങളുടെ വാക്കുകള് ശ്രദ്ധിക്കുന്നില്ലെങ്കില്, ഗൗരവമേറിയ കാര്യങ്ങള് ശ്രദ്ധിച്ച ശേഷവും നിങ്ങളെ അവഗണിക്കുന്നുവെങ്കില്, നിങ്ങളുടെ വാക്കുകള്ക്ക് ദേഷ്യത്തോടെ മറുപടി നല്കുന്നുവെങ്കില് അല്ലെങ്കില് എല്ലാറ്റിനോടും അനാവശ്യമായി ദേഷ്യപ്പെടുന്നുവെങ്കില് അത്തരം ലക്ഷണങ്ങള് കാണുമ്പോള് നിങ്ങള് മനസിലാക്കുക, നിങ്ങളുടെ ബന്ധം അപകടത്തിലാണ്.

പിന്തുണയ്ക്കാതിരിക്കുക
ജീവിതത്തിന്റെ എല്ലാ മേഖലകളിലും തന്റെ പങ്കാളി വിജയിക്കുന്നത് കാണണമെന്ന് നല്ലൊരു പങ്കാളി ആഗ്രഹിക്കുന്നു. ഈ ആഗ്രഹത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ആരോഗ്യകരമായ ബന്ധങ്ങള്. എന്നാല് നിങ്ങളുടെ ബന്ധം വഷളാകുമ്പോള്, പരസ്പരം ഒരു മത്സരമായി മാറുന്നു. ദമ്പതികള് ഒരുമിച്ച് ചെലവഴിക്കുന്ന സമയം പോസിറ്റീവ് ആയി തോന്നില്ല.
പങ്കാളിയില് നിന്ന് പിന്തുണ ലഭിക്കില്ല. രണ്ടുപേരും സ്വന്തം സന്തോഷം മാത്രമേ ആഗ്രഹിക്കുകയുള്ളൂ. നിങ്ങളുടെ പങ്കാളിയുടെ ചില കാര്യങ്ങളെയോ ചില ശീലങ്ങളെയോ നിങ്ങള്ക്ക് ഇഷ്ടമല്ലായിരിക്കാം. എന്നാല് പരസ്പരം ഇഷ്ടപ്പെടാത്ത എല്ലാ ചെറിയ കാര്യങ്ങള്ക്കും പെട്ടെന്ന് പ്രകോപിതരാകുന്നത് നിങ്ങളുടെ ബന്ധത്തിലെ അകലത്തെ സൂചിപ്പിക്കുന്നു.

ശ്രദ്ധിക്കാതിരിക്കല്
ഒരു പ്രണയത്തിന്റെയോ ബന്ധത്തിന്റെയോ തുടക്കത്തില് പങ്കാളികള് പരസ്പരം വളരെയധികം ശ്രദ്ധിക്കുന്നു. എന്നാല് പിന്നീട് അവരവരുടെ ജോലിയില് തിരക്കിലാകുന്നു, അവര് പരസ്പരം ശ്രദ്ധിക്കാന് മറക്കുന്നു. ചിലപ്പോള് പങ്കാളികള് പരസ്പരം ആവശ്യങ്ങളും അവഗണിക്കുന്നു. ഈ മനോഭാവം ഏതൊരു ബന്ധത്തിനും വളരെ അപകടകരമാണ്. നിങ്ങളുടെ ജീവിതത്തില് പങ്കാളിയുടെ പ്രാധാന്യം കുറയുന്നു എന്നതിന്റെ തെളിവാണിത്. നിങ്ങള് ഈ സൂചന വളരെ വേഗം തിരിച്ചറിയേണ്ടതുണ്ട്.

ഒഴിവാക്കാനുള്ള ശ്രമം
നമ്മള് ഇഷ്ടപ്പെടുന്ന ആളുകള് പലപ്പോഴും നമ്മളോടൊപ്പം സമയം ചെലവഴിക്കാന് ഇഷ്ടപ്പെടുന്നു. എന്നാല് പരസ്പരം സമയം ചിലവഴിക്കുന്നതില് നിന്ന് ഒഴിവാകുന്നത് ബന്ധത്തിലെ അകലം സൂചിപ്പിക്കുന്നു. പങ്കാളിയെ അവഗണിക്കുന്ന ശീലം ഏത് ബന്ധത്തെയും നശിപ്പിക്കും. നിങ്ങളുടെ പങ്കാളി മനഃപൂര്വം നിങ്ങളെ അവഗണിക്കാന് ശ്രമിക്കുകയാണെങ്കില്, അത് ഒരു നല്ല ബന്ധത്തിന്റെ ലക്ഷണമല്ല.

അസൂയ
അസൂയ നിങ്ങളുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുവരാന് തുടങ്ങുമ്പോള്, നിങ്ങളുടെ ബന്ധം വഷളാകുന്നു. പങ്കാളിയുടെ വിജയവും ഭാഗ്യവും കണ്ട് നിങ്ങള്ക്ക് അസൂയ തോന്നുന്നുണ്ടോ, അത് വിഷലിപ്തമായ ഒരു ബന്ധത്തിന്റെ ലക്ഷണമാണ്. നിങ്ങളുടെ ബന്ധം ആരോഗ്യകരമായി തുടരാന് നിങ്ങള് ആഗ്രഹിക്കുന്നുവെങ്കില്, നിങ്ങളുടെ പങ്കാളിയുടെ വിജയത്തില് അസൂയപ്പെടരുത്. അതില് സന്തോഷിക്കുക.

വൈകാരിക അടുപ്പം കുറയുന്നു
ഒരു ബന്ധം വിജയകരമാക്കാന്, രണ്ട് ആളുകള്ക്കിടയില് വൈകാരികമായ അടുപ്പം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ വൈകാരിക അടുപ്പം കുറയാന് തുടങ്ങുമ്പോള്, ബന്ധത്തില് ഒരു വിള്ളല് ആരംഭിച്ചതായി മനസ്സിലാക്കുക. വികാരങ്ങള് ബന്ധങ്ങള്ക്ക് ജീവന് നല്കുന്നു. നിങ്ങളുടെ ബന്ധത്തില് വൈകാരിക ബന്ധം അവസാനിക്കുകയാണെങ്കില്, അതിന് പിന്നിലെ കാരണം തിരിച്ചറിയാന് ശ്രമിക്കുക.

വഞ്ചന
നിങ്ങളുടെ ബന്ധത്തില് പങ്കാളി നിങ്ങളെ ചതിക്കുകയാണെങ്കില്, ആ ബന്ധം വിഷലിപ്തമായി മാറുകയാണെന്ന് മനസ്സിലാക്കുക. നിങ്ങളുടെ പങ്കാളി അവരുടെ കാര്യങ്ങള് നിങ്ങളില് നിന്ന് മറയ്ക്കുന്നു. എവിടെ പോകുന്നു, ആരുമായി ഫോണില് സംസാരിക്കുന്നു എന്നതെല്ലാം മറച്ചുവെക്കാന് തുടങ്ങിയാല്, പങ്കാളി ആ ബന്ധത്തില് സത്യസന്ധത പുലര്ത്തുന്നില്ലെന്ന് മനസ്സിലാക്കുക. അത്തരം ബന്ധങ്ങള് അനാരോഗ്യകരവും വിഷലിപ്തവുമാണ്. അത് പെട്ടെന്ന് തകരുന്നു.



Click it and Unblock the Notifications

