Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
നിങ്ങളുടെ ദാമ്പത്യബന്ധം ശക്തമാണോ? പങ്കാളിയുടെ സ്നേഹം മനസിലാക്കിത്തരും ഈ 8 ലക്ഷണങ്ങള്‍
പങ്കാളികള്‍ തമ്മില്‍ ഒരു ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍, ആ ബന്ധത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അവര്‍ ഇഷ്ടപ്പെടുന്നു. പങ്കാളിയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും പരസ്പരം അംഗീകരിക്കുന്നതിനൊപ്പം, ഇരുവരും ആ ബന്ധം മികച്ചതും ശക്തവുമാക്കാന്‍ ശ്രമിക്കുന്നു. എന്നിരുന്നാലും കാലക്രമേണ നിങ്ങളുടെ ബന്ധത്തില്‍ സ്നേഹം കുറഞ്ഞുവരുന്നു. അത്തരം ഘട്ടത്തില്‍ നിങ്ങളുടെ ബന്ധം ശരിയായ ദിശയിലാണോ എന്ന് അറിയാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞെന്നുവരില്ല. എല്ലാം നന്നായി നടക്കുന്നുണ്ടോ ഇല്ലയോ എന്നറിയാതെ, കാര്യങ്ങള്‍ ക്രമേണ വഷളാകാന്‍ തുടങ്ങുന്നു.
ദമ്പതികള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ വര്‍ധിച്ചു തുടങ്ങുമ്പോഴോ ബന്ധത്തില്‍ വിരസത അനുഭവപ്പെടുമ്പോഴോ അവര്‍ക്കിടയിലെ സ്നേഹം കുറയുന്നതായി വ്യക്തമാകും. നിങ്ങളുടെ ബന്ധം എത്രത്തോളം ശക്തമാണെന്ന് കണ്ടെത്താന്‍ ചില വഴികളുണ്ട്. എല്ലാ ദമ്പതികളും ഇക്കാര്യം അറിഞ്ഞിരിക്കണം. ചില ലക്ഷണങ്ങളിലൂടെ നിങ്ങളുടെ ബന്ധം എത്ര ശക്തവും സന്തുഷ്ടവുമാണെന്ന് നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും.

ബഹുമാനം
ഒരു നല്ല ബന്ധം തിരിച്ചറിയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം നിങ്ങളോടുള്ള പങ്കാളിയുടെ പെരുമാറ്റമാണ്. ബന്ധത്തില്‍ നിങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നുണ്ടോ എന്ന് സ്വയം ചോദിക്കുക? നിങ്ങളുടെ ഉത്തരം അതെ എന്നാണെങ്കില്‍, ആ ബന്ധം വളരെ ശക്തവും സന്തുഷ്ടവുമായിരിക്കും. എന്നാല്‍ ഇല്ല എന്നാണ് ഉത്തരമെങ്കില്‍, നിങ്ങളുടെ ബന്ധം ദൃഢമാക്കാന്‍ നിങ്ങള്‍ വളരെയധികം പരിശ്രമിക്കേണ്ടതുണ്ട്. പങ്കാളികള്‍ പരസ്പരം ബഹുമാനിക്കാതിരുന്നാല്‍ ആ ബന്ധത്തിന്റെ അടിത്തറ ദുര്‍ബലമാകാന്‍ തുടങ്ങും.
വിശ്വാസം
ഏതൊരു ബന്ധവും ദൃഢമാകണമെങ്കില്‍ അവര്‍ക്കിടയില്‍ വിശ്വാസമുണ്ടായിരിക്കണം. നിങ്ങള്‍ രണ്ടുപേരും പരസ്പരം എത്രമാത്രം വിശ്വസിക്കുന്നുവെന്ന് പരിശോധിക്കുക. നിങ്ങള്‍ക്കിടയില്‍ എന്തെങ്കിലും സംശയമോ തെറ്റിദ്ധാരണയോ ഉണ്ടോയെന്ന് നോക്കുക. നിങ്ങള്‍ പരസ്പരം വിശ്വസിക്കുകയാണെങ്കില്‍, ഈ ബന്ധം വളരെ ദൃഢമായിരിക്കും.
സഹകരണം
ഒരു ബന്ധത്തില്‍ പങ്കാളികള്‍ തമ്മില്‍ പരസ്പര സഹകരണം ഉണ്ടായിരിക്കേണ്ടതും പ്രധാനമാണ്. നിങ്ങളുടെ പങ്കാളി നിങ്ങളെ എത്രത്തോളം പിന്തുണയ്ക്കുന്നുവെന്ന് നോക്കുക. എന്തെങ്കിലും തെറ്റിന് മറ്റുള്ളവരുടെ മുന്നില്‍ അവര്‍ നിങ്ങളെ ഉത്തരവാദിയാക്കാന്‍ സാധ്യതയുണ്ടോ എന്ന് നോക്കുക. നിങ്ങളുടെ പങ്കാളി എല്ലാ അവസരങ്ങളിലും നിങ്ങളെ പിന്തുണയ്ക്കുകയും നിങ്ങള്‍ തിരിച്ചും അങ്ങനെയാണെങ്കില്‍ ആ ബന്ധത്തില്‍ സ്നേഹവും ശക്തിയും ഭദ്രമായി നിലനില്‍ക്കുമെന്ന് മനസ്സിലാക്കുക.
അടുപ്പം
നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് എത്രത്തോളം അകന്നു നില്ക്കാന് കഴിയും എന്നതും ബന്ധത്തിന്റെ ആഴത്തെ പ്രതിഫലിപ്പിക്കുന്നു. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് ഒരാഴ്ചയിലധികം അകന്നു നില്ക്കാന് നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അവരെ ഒരുപാട് മിസ് ചെയ്യുന്നുവെങ്കില്‍, നിങ്ങളുടെ പങ്കാളിയുടെ കാര്യവും അങ്ങനെ തന്നെയാണെങ്കില്‍, നിങ്ങള്‍ രണ്ടുപേരും തമ്മില്‍ ഒരുപാട് സ്നേഹമുണ്ടെന്ന് മനസ്സിലാക്കുക.
സത്യസന്ധത
സത്യസന്ധതയാണ് ഒരു ബന്ധത്തെ ആരോഗ്യകരമാക്കി നിലനിര്‍ത്തുന്നത്. നിങ്ങളുടെ അഭിപ്രായങ്ങള്‍, ഇഷ്ടങ്ങള്‍, ആവശ്യങ്ങള്‍ എന്നിവയെക്കുറിച്ച് സത്യസന്ധത പുലര്‍ത്തുന്നത് ആരോഗ്യകരമായ ബന്ധത്തിന് അത്യന്താപേക്ഷിതമാണ്. പങ്കാളിയോട് സത്യസന്ധത പുലര്‍ത്തുന്നുവെങ്കില്‍ നിങ്ങളുടെ ബന്ധത്തിന് വളരെയേറെ ദൃഢതയുണ്ടാകും. ആ ബന്ധം ഒരിക്കലും തകരില്ല.
പിന്തുണ
നിങ്ങള്‍ പരസ്പരം എത്രമാത്രം പിന്തുണയ്ക്കുന്നു എന്നതാണ് ഏതൊരു നല്ല ബന്ധത്തിന്റെയും അടയാളം. നല്ല കാലത്ത് സപ്പോര്‍ട്ട് ചെയ്യാന്‍ ഒരുപാട് പേരുണ്ടാകും. എന്നാല്‍ നിങ്ങളുടെ പ്രയാസകരമായ സമയങ്ങളില്‍ നിങ്ങളുടെ കൂടെ നില്ക്കാന് പങ്കാളിക്ക് ശക്തിയുണ്ടെങ്കില്‍, നിങ്ങളുടെ ബന്ധം ദൃഢമാണെന്ന് മനസിലാക്കാം. ഏത് സാഹചര്യത്തിലും, പങ്കാളിയെ പിന്തുണയ്ക്കുന്നത് ഒരു നല്ല ബന്ധത്തെ സൂചിപ്പിക്കുന്നു.
ഹൃദയം തുറന്നുള്ള സംസാരം
ഒരു നല്ല ബന്ധത്തിന്റെ ഐഡന്റിറ്റി എന്തെന്നാല്‍ പങ്കാളികള്‍ തമ്മില്‍ ഹൃദയം തുറന്ന് എല്ലാ കാര്യങ്ങളും പങ്കിടുന്നു എന്നതാണ്. തങ്ങളുടെ ജീവിതത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും അവര്‍ പരസ്പരം പറയുന്നു. നല്ലതോ ചീത്തയോ വിജയമോ പരാജയമോ നിങ്ങള്‍ പരസ്പരം മനസ്സിലാക്കുകയാണെങ്കില്‍, നിങ്ങളുടെ ബന്ധം മികച്ചതാണെന്ന് പറയാം.
അഭിപ്രായത്തെ മാനിക്കല്‍
നിങ്ങള്‍ ഒരു മികച്ച സുഹൃത്തിനെ വിശ്വസിക്കുന്നതുപോലെ നിങ്ങളുടെ പങ്കാളിയെയും വിശ്വസിക്കുക. ദാമ്പത്യത്തില്‍ നിങ്ങള്‍ ഒരു ടീമാണ്. ജീവിതത്തില്‍ ചെറുതോ വലുതോ ആയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ നിങ്ങള്‍ രണ്ടുപേരുടെയും അഭിപ്രായവും കണക്കിലെടുക്കണം. അതിനാല്‍, നിങ്ങള്‍ പരസ്പരം അഭിപ്രായങ്ങളെ മാനിക്കുകയും ഒരു ടീമായി സഹകരിക്കുകയും ചെയ്യുന്നുവെങ്കില്‍, നിങ്ങളുടെ ബന്ധത്തിന് നല്ല ദൃഢതയുണ്ടെന്ന് മനസിലാക്കുക.



Click it and Unblock the Notifications
