Latest Updates
-
മാസ ശിവരാത്രി 2026: ശിവപൂജയ്ക്ക് ഏറ്റവും ഉത്തമമായ നിശിത കാല മുഹൂർത്തം ഇതാ, അറിയേണ്ടതെല്ലാം -
ആർബിഐ റെപ്പോ നിരക്ക് ഉയർത്തി: നിങ്ങളുടെ ഇഎംഐ ഇനി എത്ര കൂടും? ആശങ്ക വേണ്ട, പരിഹാരമിതാ -
2026 ഒക്ടോബർ 11: നവരാത്രിയിൽ ഇരട്ടി ഫലം നൽകുന്ന അപൂർവ്വ ദ്വിപുഷ്കർ യോഗം; ഈ കാര്യങ്ങൾ ചെയ്താൽ ധനലാഭം ഉറപ്പ്! -
സെയിൽ ഓഫറുകൾ കണ്ട് വാരിവലിക്കല്ലേ! ബ്യൂട്ടി പ്രൊഡക്റ്റുകൾ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരുമോ? -
മഹാലയ അമാവാസി 2026: ബലിതർപ്പണ സമയം മുതൽ മഹിഷാസുര മർദ്ദിനി വരെ; വിശ്വാസികൾ അറിയേണ്ടതെല്ലാം -
നവരാത്രി 2026: ഘടസ്ഥാപനത്തിന് അനുയോജ്യമായ മുഹൂർത്തം എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഇന്ന് ഗുരു പ്രദോഷ വ്രതം; ശിവപ്രീതിക്കായി ഈ സമയത്ത് പൂജ ചെയ്യൂ, അനുഗ്രഹം നേടാം! -
വ്യോമസേനാ ദിനം 2026: ഹിൻഡൻ എയർബേസിൽ ആവേശം, ഗതാഗത നിയന്ത്രണങ്ങളും തത്സമയ വിവരങ്ങളും അറിയാം -
കേരളത്തിൽ ഇന്ന് മഴയും ഉഷ്ണവും; ചർമ്മത്തിലെ ഫംഗസ് ബാധയും താരനും തടയാൻ ഈ വഴികൾ പരീക്ഷിക്കൂ
'ബ്രേക്ക്അപ്പ് വിഷമം പെട്ടെന്ന് മാറും' ; ഈ ഉപദേശത്തില്‍ വീണുപോകരുത് , അത് തെറ്റാണ്
പ്രണയത്തിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ ബ്രേക്ക്അപ്പ് എന്ന ദുരന്തസാധ്യത മുന്നിലുണ്ടെന്ന് ആരും ഓര്‍ക്കാറില്ല. പ്രണത്തിന്റെ എല്ലാ മധുരവും കയ്പ്പും അറിഞ്ഞ് ഒടുവില്‍ ബ്രേക്ക്അപ്പിലേക്ക് എത്തുമ്പോള്‍ ഒരിക്കലും അനുഭവിക്കാത്ത വേദനയിലൂടെയാണ് കമിതാക്കള്‍ കടന്നുപോകുന്നത്. തലയ്ക്ക് പിടിച്ച പ്രണയം നഷ്ടപ്പെടുമ്പോള്‍ പറയുന്നതും ചെയ്യുന്നതും എന്താണെന്ന് പോലും അറിയാത്ത അവസ്ഥയിലേക്ക് ചിലയാളുകള്‍ എത്തും.

ബ്രേക്ക്അപ്പ് എന്നത് കമിതാക്കളുടെ പ്രതീക്ഷകളെ തകിടം മറിക്കുന്ന സംഗതിയാണ്. ബ്രേക്ക്അപ്പിലൂടെ കടന്നുപോകുമ്പോള്‍ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി തോന്നാം. സ്വയം അലിവ് തോന്നുകയും അതേസമയം നിരാകരിക്കപ്പെട്ടതിന്റെ പകയും ഒരുമിച്ച് അനുഭവപ്പെടും. ബ്രേക്ക്അപ്പ് ഉള്ളില്‍ പലതരത്തിലുള്ള സംഘര്‍ഷ ചിന്തകളും വികാരത്തള്ളിച്ചകളും ഉണ്ടാക്കും. കുറച്ചുകാലത്തേക്ക് ഒന്നിനോടും താല്‍പ്പര്യം തോന്നുകയില്ല. എങ്കിലും പതുക്കെ കാര്യങ്ങളെല്ലാം ശരിയാകുകയും പഴയ അവസ്ഥയിലേക്ക് നിങ്ങള്‍ തിരിച്ചെത്തുകയും ചെയ്യും.
ബ്രേക്ക്അപ്പ് കാലഘട്ടത്തില്‍ ഉള്ളിലുണ്ടാകുന്ന എല്ലാ വികാരങ്ങളോടും സംഘര്‍ഷങ്ങളോടും പൊരുത്തപ്പെടാന്‍ ശ്രമിക്കുമ്പോള്‍ കമിതാക്കള്‍ ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. അവ നല്ലതാണെന്ന കേട്ടുകേള്‍വിയുടെയും ധാരണയുടെയും അടിസ്ഥാനത്തിലാണ് അവരത് ചെയ്യുക. എന്നാല്‍ അവ യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് വിനാശകരമായി തീരും.
ബ്രേക്ക്അപ്പിന് ശേഷമുള്ള സ്വഭാവങ്ങള്‍
ബ്രേക്ക്അപ്പിനെ തുടര്‍ന്ന് കമിതാക്കളിലുണ്ടാകുന്ന സ്വഭാവങ്ങളെ പോസ്റ്റ് ബ്രേക്ക്അപ്പ് ബിഹേവിയര്‍ എന്നാണ് വിളിക്കുന്നത്. ബ്രേക്ക്അപ്പിന്റെ ആഘാതം കുറയ്ക്കുകയെന്ന ഉദ്ദേശത്തോടെ പലരും പറഞ്ഞുകേള്‍ക്കുന്നതും ടിവിയിലും സിനിമകളിലും കാണുന്നതും വായിക്കുന്നതുമായ ഉപദേശങ്ങളും ടിപ്പുകളും ട്രിക്കുകളും പരീക്ഷിക്കാന്‍ പല കമിതാക്കളും മുതിരാറുണ്ട്. എന്നാല്‍ ഇവയില്‍ പലതും കമിതാക്കളെ കൂടുതല്‍ പ്രതിസന്ധികളിലേക്കാണ് എത്തിക്കുക. അത്തരത്തിലുള്ള ചില സ്വഭാവങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.
കഠിന വ്യായാമം അല്ലെങ്കില്‍ ഭക്ഷണക്രമീകരണം
ബ്രേക്ക്അപ്പിന് ശേഷം ആരോഗ്യകരമായ ജീവിതശൈലി ആരംഭിക്കുന്നതിന്റെ ഭാഗമായി പലരും കഠിനമായ വ്യാമാമങ്ങളോ ഡയറ്റോ ഒക്കെ തുടങ്ങിവെക്കും. എന്നാല്‍ പെട്ടെന്ന് കഠിനമായ വ്യായാമവും ഡയറ്റും ചെയ്യുന്നത് ഇവരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഡയറ്റും വ്യായാമവുമെല്ലാം തുടക്കത്തില്‍ വളരെ ലളിതമായിരിക്കണം. പിന്നീട് ഘട്ടം ഘട്ടമായി മാത്രമേ കാഠിന്യം കൂട്ടാവൂ. അതിനുപകരം കഠിനമായ വ്യായാമ മുറകളും ഭക്ഷണശീലങ്ങളും നടപ്പിലാക്കുന്നത് ശരീരത്തോട് പ്രതികാരം ചെയ്യുന്നത് പോലെയാകും. വ്യായാമം ചെയ്യുന്നത് ഈ കാലയളവില്‍ വളരെ നല്ല കാര്യം തന്നെയാണ്. പക്ഷേ തുടക്കം ലളിതമായി മാത്രം മതി.
കറങ്ങി നടക്കല്‍
സുഹൃത്തുക്കള്‍ക്കൊപ്പമോ മറ്റാരുടെയെങ്കിലും കൂടെയോ എന്നും രാത്രി കറങ്ങിനടന്നാല്‍ ബ്രേക്ക്അപ്പിന്റെ വിഷമം കുറയ്ക്കാമെന്ന ഉപദേശം പലരില്‍ നിന്നും ലഭിച്ചേക്കാം. എന്നാലിത് തെറ്റാണ്. അതുകൊണ്ടൊന്നും ബ്രേക്ക്അപ്പ് കൊണ്ടുണ്ടായ വിഷമം പെട്ടെന്ന് പോകില്ല. വിഷമത്തില്‍ നിന്നും താത്കാലിക ശമനമെന്നല്ലാതെ നിങ്ങള്‍ പൂര്‍ണ്ണമായി ഓകെയാകാന്‍ സമയമെടുക്കുമെന്ന സത്യം ഉള്‍ക്കൊള്ളുക. ഇത്തരം കറങ്ങിനടത്തങ്ങളിലൂടെ യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഒളിച്ചുനടക്കുകയാണ് ഇവര്‍ ചെയ്യുന്നത്. എന്നാല്‍ അങ്ങനെ ചെയ്യുന്നതിലൂടെ യാഥാര്‍ത്ഥ്യം ഇല്ലാതാകുന്നില്ല, വീണ്ടമത് മുന്നില്‍ തെളിഞ്ഞുവരും.
സമയമില്ലാത്തവിധം തിരക്കിലാകുക
വ്യായാമങ്ങള്‍, യാത്രകള്‍, പുതിയ ശീലങ്ങള്‍ എന്നിങ്ങനെ ദിവസം മുഴുവന്‍ ഒരു നിമിഷം പോലും ആലോചിക്കാന്‍ ലഭിക്കാത്ത വിധം ബിസിയാകുക എന്നതാണ് ബ്രേക്ക്അപ്പ് വിഷമം ഇല്ലാതാക്കാനായി പറഞ്ഞുകേള്‍ക്കാറുള്ള മറ്റൊരു ടിപ്പ്. എന്നാലിതും ആരോഗ്യത്തിന് ഒട്ടും ഗുണകരമല്ല.
ഒറ്റപ്പെട്ട് നടക്കുക
ബ്രേക്ക്അപ്പിനെ തുടര്‍ന്ന് പൊതുവേ ആളുകളെ അഭിമുഖീകരിക്കാനും അവരോട് ഇടപെടാനും കമിതാക്കള്‍ മടി കാണിക്കാറുണ്ട്. ഇത് സ്വാഭാവികമാണ്. ഈ സമയത്ത് ഒറ്റയ്ക്ക് ഇരിക്കാനാണ് ആളുകള്‍ ആഗ്രഹിക്കുക. എങ്കിലും എല്ലാ സമയവും എല്ലാറ്റില്‍ നിന്നും ഒറ്റപ്പെട്ടിരിക്കാന്‍ തീരുമാനിച്ചാല്‍ ബ്രേക്ക്അപ്പിനെ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ലെന്നാണ് അര്‍ത്ഥം. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുമ്പോളാണ് യഥാര്‍ത്ഥത്തില്‍ ബ്രേക്ക്അപ്പിന്റെ ആഘാതത്തില്‍ നിന്നും നിങ്ങള്‍ മുക്തരാകുന്നത്.
ചില സൗഹൃദങ്ങള്‍ വേണ്ടെന്നുവെക്കുക
ബ്രേക്ക്അപ്പിനെ തുടര്‍ന്ന് രണ്ടുപേരുടെയും സുഹൃത്തുക്കളായിരുന്നവരുമായുള്ള സൗഹൃദം വേണ്ടെന്നുവെക്കാന്‍ ചിലര്‍ തീരുമാനിക്കും. പക്ഷേ അവര്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് ചിന്തിക്കുക. ബ്രേക്ക്അപ്പിനുള്ള കാരണം അവരല്ലെന്നിരിക്കെ അവരുമായുള്ള സൗഹൃദം വേണ്ടെന്നുവെക്കുന്നത് മണ്ടത്തരമാണ്. സൗഹൃദത്തില്‍ ചില അതിരുകള്‍ വെക്കുന്നതും ചില തീരുമാനങ്ങള്‍ എടുക്കുന്നതും തെറ്റല്ല. പക്ഷേ ഒരു തെറ്റും ചെയ്യാത്ത ചിലരെ പാടേ ജീവിതത്തില്‍ നിന്നും വലിച്ചെറിയുന്നത് ഒട്ടും നന്നല്ല.



Click it and Unblock the Notifications
