Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
ദാമ്പത്യം വിരസമാകുന്ന സമയം; പങ്കാളികളുടെ മടുപ്പിന് 7 കാരണങ്ങള്‍
Relationship Tips: കാമുകി-കാമുകന് ബന്ധമായാലും ഭാര്യ-ഭര്‍തൃ ബന്ധമായാലും, ഇടയ്ക്കിടെ 'റീചാര്‍ജ്' ചെയ്തില്ലെങ്കില്‍ ആ ബന്ധം വിരസമാകും. ബന്ധങ്ങള്‍ പുതുമയോടെ നിലനിര്‍ത്താന്‍, നിങ്ങളുടെ 'ഉത്തരവാദിത്തങ്ങള്‍' എന്നതിനപ്പുറം നിങ്ങള്‍ ചില കാര്യങ്ങള്‍ ചിന്തിക്കേണ്ടതുണ്ട്, അതുവഴി നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്ക് അല്പം സ്പെഷ്യലാണെന്ന് മനസ്സിലാക്കാന്‍ കഴിയും. ഒട്ടുമിക്ക ബന്ധങ്ങളും വിരസമാക്കുന്നത് നമ്മള് സ്വന്തം വരുത്തുന്ന തെറ്റുകള്‍ കൊണ്ടാണ്. ഈ കാരണങ്ങളാല്‍, ബന്ധങ്ങള്‍ കാലക്രമേണ ദുര്‍ബലമാവുകയും ചിലപ്പോള്‍ അവ തകരുകയും ചെയ്തേക്കാം. ബന്ധങ്ങളില്‍ വിരസത ഉണ്ടാക്കുന്ന ചില തെറ്റുകള്‍ ഏതൊക്കെയാണെന്ന് ഈ ലേഖനത്തിലൂടെ പറയുന്നു.

ആവേശത്തിന്റെ അഭാവം
നിങ്ങള്‍ പുതിയതായി ഒന്നും ചെയ്യാതെ അതേ രീതിയില്‍ ജീവിതം നയിക്കുകയാണെങ്കില്‍, അത് നിങ്ങളുടെ ജീവിതത്തെ വിരസമാക്കും. അത്തരമൊരു സാഹചര്യത്തില്‍, ചില ആവേശകരമായ നിമിഷങ്ങള്‍ ഒരുമിച്ച് ചെലവഴിക്കാന്‍ ശ്രമിക്കുക. ബന്ധത്തില്‍ നിന്ന് വിരസത ഇല്ലാതാക്കാന്‍ ഇത് ആവശ്യമാണ്. നിങ്ങളുടെ ബന്ധത്തില്‍ വിരസതയുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, അത് മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതാണ് നല്ലത്. ഇതിനായി, പരസ്പരം സംസാരിക്കുകയും ചില സര്‍പ്രൈസുകള്‍ നല്‍കുകയും ചെയ്യുക. കഠിനാധ്വാനമോ പരിശ്രമമോ കൂടാതെ ഒന്നും നേടാനാവില്ല, ഈ നിയമം ബന്ധങ്ങളിലും ബാധകമാണ്.
സ്വകാര്യത നല്‍കുന്നില്ല
നിങ്ങളുടെ പങ്കാളിയെ 'രണ്ട് ശരീരം, ഒരു ആത്മാവ്' ആയി കണക്കാക്കുന്നത് കേള്‍ക്കുന്നത് സന്തോഷകരമാണ്. എന്നാല്‍ നിങ്ങള്‍ രണ്ടുപേര്‍ക്കും വ്യത്യസ്ത ആവശ്യങ്ങളും വ്യത്യസ്ത കുടുംബങ്ങളും വ്യത്യസ്ത വ്യക്തിജീവിതങ്ങളുമുണ്ട്. അത് ഒരിക്കലും എതിരാവാന്‍ പാടില്ല എന്നതാണ് സത്യം. ദമ്പതികള്‍ പരസ്പരം വ്യക്തിജീവിതത്തില്‍ ഇടപെടാന്‍ തുടങ്ങിയാല്‍, അവര്‍ക്കായി ഒരു സ്വകാര്യത ഉണ്ടാകില്ല. അപ്പോള്‍ ബന്ധം വിരസമാകും.
സ്നേഹം പ്രകടിപ്പിക്കാതിരിക്കുന്നത്
ചിലപ്പോള്‍ ചിലര്‍ക്ക് എക്സ്പ്രഷന്‍ കുറവായിരിക്കും. അതായത്, ഇത്തരക്കാര്‍ക്ക് എല്ലാം മനസില്‍ തോന്നും, പക്ഷേ പ്രകടിപ്പിക്കാന്‍ കഴിയില്ല. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ സ്ത്രീകളിലും പുരുഷന്മാരിലുമാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. കുട്ടികളുണ്ടായതിന് ശേഷം ദമ്പതികള്‍ പലപ്പോഴും ഗൗരവ സ്വഭാവം കാണിക്കാന്‍ തുടങ്ങുന്നു. അതിനാല്‍ പലരുടെയും ജീവിതം വിരസമാകാന്‍ തുടങ്ങുന്നു.
ശാരീരിക ബന്ധങ്ങളില്‍ മാത്രം ഒതുങ്ങുന്നു
പല ദാമ്പത്യ ബന്ധങ്ങളും 'ശാരീരിക ബന്ധങ്ങളില്‍' മാത്രം ഒതുങ്ങുന്നു, ഇത് ആ ബന്ധത്തെ വിരസമാക്കുന്നു. ശാരീരിക ബന്ധങ്ങളുടെ പുതുമയും ആവേശവും നിലനിര്‍ത്താന്‍, നിങ്ങള്‍ പുതിയ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കണം. ഫോര്‍ പ്ലേ, ഡേര്‍ട്ടി ടോക്ക് തുടങ്ങിയവ നിങ്ങളുടെ ത്രില്‍ വര്‍ദ്ധിപ്പിക്കുന്ന രീതികളാണ്.
ഗൗരവം
പലപ്പോഴും ആളുകള്‍ തങ്ങളുടെ പങ്കാളിയുമായോ കുട്ടികളുമായോ മാതാപിതാക്കളുമായോ ഗൗരവമായിരിക്കാന്‍ ആഗ്രഹിക്കുന്നു. ഈ ശീലം കൊണ്ടും ദാമ്പത്യ ബന്ധം വിരസമാകും. നിങ്ങളുടെ നര്‍മ്മം നല്ലതല്ലെങ്കിലും, വീട്ടിലെ അന്തരീക്ഷം സന്തോഷകരമാക്കാന്‍ നിങ്ങളുടെ ഭാര്യ, കുട്ടികള്‍ എന്നിവരെ ഏതെങ്കിലും വിധത്തില്‍ ചിരിപ്പിക്കാന്‍ നിങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കണം.
ഉത്തരവാദിത്തങ്ങള്‍
കാമുകന്, കാമുകി, ഭര്‍ത്താവ്, ഭാര്യ, അമ്മ, അച്ഛന് എന്നിങ്ങനെ നമുക്കെല്ലാവര്‍ക്കും ചില ഉത്തരവാദിത്തങ്ങളുണ്ട്. അത് നമ്മള് എളുപ്പത്തില്‍ നിറവേറ്റുന്നു. എന്നാല്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനെ സ്നേഹം എന്ന് വിളിക്കാനാവില്ല. അതിനാല്‍ ബന്ധങ്ങള്‍ വിരസമാകാതെ സൂക്ഷിക്കാന്‍, ചിലപ്പോള്‍ നിങ്ങളുടെ ഉത്തരവാദിത്തങ്ങളേക്കാളും പ്രതീക്ഷകളേക്കാളും കൂടുതല്‍ സന്തോഷം പങ്കാളിക്ക് നല്‍കേണ്ടതുണ്ട്. ഇതിനായി, നിങ്ങള്‍ക്ക് ഒരു സര്‍പ്രൈസ് സമ്മാനം നല്‍കാം, അത്താഴത്തിനോ സിനിമക്കോ പോകാം. അല്ലെങ്കില്‍ നിങ്ങളുടെ കൈ കൊണ്ട പാകം ചെയ്ത ഭക്ഷണം അവര്‍ക്ക് നല്‍കാം.
നിങ്ങള്‍ക്കായി സമയം നല്‍കുക
നിങ്ങള്‍ സ്വയം സമയം ചെലവഴിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് സ്വയം സന്തോഷവാനായിരിക്കാന്‍ കഴിയില്ല. ഇതിനായി, നിങ്ങള്‍ ഒറ്റയ്ക്ക് സമയം ചെലവഴിക്കുകയും നിങ്ങളുടെ ഹോബികള്‍ ചെയ്യുകയും ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ പങ്കാളിക്കും നിങ്ങള്‍ക്കും ഒരു സ്പേസ് സൃഷ്ടിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. മികച്ച ബന്ധത്തിന് വ്യക്തിഗത ഇടവും ആവശ്യമാണ്. ഇതിനായി നിങ്ങള്‍ക്ക് ഒറ്റയ്ക്കോ സുഹൃത്തുക്കളുടെ കൂടെയോ സമയം ചിലവഴിക്കാം.



Click it and Unblock the Notifications
