Latest Updates
-
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? -
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും?
തൊട്ടതിനും പിടിച്ചതിനും വഴക്ക്; വിവാഹമോചനത്തിന് വഴിവയ്ക്കുന്ന 7 കാരണങ്ങള്‍
ഇന്ത്യയില്‍ വിവാഹബന്ധം എന്നത് അഭേദ്യമായ ബന്ധമായി കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ വളരെയധികം മാറിയിരിക്കുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ബന്ധം വരെ പെട്ടെന്ന് അവസാനിപ്പിക്കാന്‍ ആളുകള്‍ തീരുമാനിക്കുന്നു. നേരത്തെ, വിവാഹമോചന കേസുകളില്‍ കോടതി പങ്കാളികള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനോ കൗണ്‍സിലിങ്ങിനോ ആയി 6 മാസത്തെ സമയം നല്‍കിയിരുന്നു. വിവാഹ നിയമമനുസരിച്ച്, ഭാര്യാഭര്ത്താക്കന്മാരുടെ സമ്മതം ഉണ്ടായിരുന്നിട്ടും വിവാഹമോചനത്തിന് കുടുംബ കോടതി അവര്‍ക്ക് ഏകദേശം 6 മാസത്തെ സമയം നല്കുന്നു.
എന്നാല്‍ പുതിയ സമ്പ്രദായമനുസരിച്ച് ഇപ്പോള്‍ സമ്മതത്തോടെ എടുക്കുന്ന വിവാഹമോചനത്തില്‍ 6 മാസം എന്ന നിയമം പാലിക്കേണ്ടതില്ല. ഏതൊരു ബന്ധത്തിന്റെയും പവിത്രത നിലനിര്‍ത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ജീവിതത്തിലെ അശ്രദ്ധ പലപ്പോഴും വിവാഹമോചനത്തിലേക്ക് നയിക്കുന്നു. അടുത്ത കാലത്തായി വിവാഹമോചന നിരക്ക് വളരെ ഉയര്‍ന്നതായി കണക്കാക്കിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഇന്നത്തെക്കാലത്ത് വിവാഹമോചനം വര്‍ധിക്കുന്നതെന്ന് ചിന്തിക്കുകയാണോ? ഇതിന് നിരവധി കാരണങ്ങളുണ്ട്. വിവാഹമോചനത്തിന് വഴിവയ്ക്കുന്ന സാധാരണമായ ചില കാരണങ്ങള്‍ ഇവയാണ്.

പൊരുത്തക്കേട്
പൊരുത്തപ്പെടാനാവാത്ത തരത്തില്‍ നിങ്ങളുടെ ബന്ധം ദുര്ഘടമായാല് അത് ദാമ്പത്യ ബന്ധം വേര്‍പിരിയുന്നതിലേക്ക് നയിക്കും. ഇത് അടിസ്ഥാനപരമായി അര്‍ത്ഥമാക്കുന്നത് മാനസിക പൊരുത്തമാണ്. വ്യത്യസ്ത മൂല്യങ്ങള്‍, ചിന്തകള്‍, ലൈംഗിക ജീവിതത്തിലെ പ്രശ്നങ്ങള്‍, മതപരമായ വ്യത്യാസങ്ങള്‍ അല്ലെങ്കില്‍ ഒരു വ്യക്തിയെന്ന നിലയില്‍ സ്വതന്ത്രവും സമന്വയമില്ലാത്തതുമായ അവസ്ഥ, ഭാവി കാഴ്ചപ്പാടിലെ മാറ്റം എന്നിവ മൂലമാകാം ഇത്.
ആശയവിനിമയ പ്രശ്നം
മിക്ക വഴക്കുകളുടെയും തര്‍ക്കങ്ങളുടെയും വിവാഹമോചനങ്ങളുടെയും മൂലകാരണം പങ്കാളികള്‍ തമ്മിലുള്ള തെറ്റായ ആശയവിനിമയമാണ്. പങ്കാളികള്‍ തമ്മില്‍ പരസ്പരം നല്ല രീതിയില്‍ ആശയവിനിമയം നടക്കുന്നില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് വഴുതിവീഴുന്നു. പരസ്പരം സ്വന്തമായി അനുമാനങ്ങളിലേക്ക് എത്തുന്നു. കുടുംബ പ്രശ്നങ്ങളും സാമ്പത്തിക ബാധ്യതകളും ചര്‍ച്ച ചെയ്തില്ലെങ്കില്‍, അത് പങ്കാളികള്‍ തമ്മില്‍ വേര്‍പിരിയലിലേക്കും വിവാഹമോചനത്തിലേക്കും നയിക്കുന്നു.
അവിശ്വാസം
ഏത് ബന്ധത്തിന്റെയും അടിത്തറ എന്ന് പറയുന്നത് വിശ്വാസമാണ്. ഒരു ബന്ധത്തില്‍ വിശ്വാസക്കുറവ് വന്നാല്‍ ആ ബന്ധം അധികകാലം നിലനില്‍ക്കില്ല. ദാമ്പത്യത്തില്‍ ഇത് സംഭവിക്കുകയാണെങ്കില്‍, അത് ഗുരുതര പ്രശ്നങ്ങളിലേക്ക് വഴിമാറുന്നു. നിങ്ങളുടെ ദാമ്പത്യത്തില്‍ ഒരുതരം അസന്തുഷ്ടി ഉണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ഇത് പലപ്പോഴും വിവാഹമോചനത്തിലേക്ക് നയിക്കുന്നു.
ആസക്തികള്‍
മദ്യം, മയക്കുമരുന്ന് അല്ലെങ്കില്‍ മറ്റേതെങ്കിലും ലഹരിവസ്തുക്കളുടെ ദുരുപയോഗം എന്നിവ പലപ്പോഴും വിവാഹമോചനത്തിലേക്ക് നയിച്ചേക്കാം. അത്തരം ആസക്തികള്‍ നിങ്ങളുടെ മാനസികാവസ്ഥ, പെരുമാറ്റം, ഉറക്ക രീതി, കുടുംബ ഉത്തരവാദിത്തങ്ങള്‍, സുഹൃത്തുക്കളും ബന്ധങ്ങളും, ഓര്‍മ്മക്കുറവ്, സാമ്പത്തികസ്ഥിതി എന്നിവയെ ബാധിക്കുന്നു.

ഗാര്‍ഹിക പീഡനം
വിവാഹമോചനത്തിലേക്ക് നയിച്ചേക്കാവുന്ന ഒരു പ്രധാന കാരണമാണിത്. സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും ഇത് അനുഭവിക്കുന്നു. ഒരു ബന്ധത്തില്‍ ഇത് വളരെ അസഹനീയവും കുറ്റകരവുമാണ്. ഇന്നത്തെക്കാലത്ത് മിക്ക വിവാഹമോചന കേസുകളുടെയും പ്രധാന കാരണം ഗാര്‍ഹിക പീഡനമാണ്.
കുടുംബ പ്രശ്നങ്ങള്‍
വിവാഹബന്ധത്തില്‍ ദമ്പതികള്‍ മാത്രമല്ല ഉള്ളത്. നിങ്ങളുടെ കുടുംബവും അതിലുണ്ട്. നിങ്ങള്‍ എങ്ങനെ ജീവിക്കുന്നു, നിങ്ങളുടെ കുട്ടിയെ എങ്ങനെ വളര്‍ത്തുന്നു, നിങ്ങളുടെ ബന്ധങ്ങള്‍ എങ്ങനെയാണ്, വീട്ടുകാരുടെ അവസ്ഥ എന്നിവയെല്ലാം കണക്കിലെടുക്കണം. ഇന്ത്യയില്‍ വിവാഹമോചനത്തിന് വഴിവയ്ക്കുന്ന മറ്റൊരു പ്രധാന കാരണമാണ് കുടുംബ പ്രശ്നങ്ങള്‍.
പരസ്പര ബഹുമാനക്കുറവ്
ദാമ്പത്യബന്ധത്തില്‍ പങ്കാളികള്‍ തമ്മില്‍ പരസ്പര ബഹുമാനമില്ലെങ്കില്‍ ആ ബന്ധത്തില്‍ കാര്യങ്ങള്‍ വഷളാകുന്നു. അത്തരം ബന്ധത്തില്‍ വഴക്കുകളുണ്ടാകുന്നത് പതിവാകുന്നു. പരസ്പരം അധിക്ഷേപിക്കുന്നത് പങ്കാളികള്‍ തമ്മിലുള്ള ബന്ധം വഷളാക്കും. പങ്കാളിയുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന പ്രവൃത്തികള്‍ വിവാഹബന്ധം വേര്‍പിരിയുന്നതിലേക്ക് വഴിവയ്ക്കുന്നു.



Click it and Unblock the Notifications