Latest Updates
-
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സിദ്ധി യോഗം അവസാനിക്കുന്നു: സെപ്റ്റംബർ 6-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ -
വീട്ടിലെ ദുർഗന്ധം മാറ്റാൻ 'സാൾട്ട് വാസ്തു' പരീക്ഷിക്കൂ; ഈ ചെറിയ മാറ്റം വീടിന് നൽകും വലിയ ഉന്മേഷം -
ശുക്രൻ തുലാം രാശിയിൽ: പണവും പ്രണയവും മെച്ചപ്പെടുത്താൻ ഈ മാറ്റങ്ങൾ സഹായിക്കും -
മഴയുള്ള ഞായറാഴ്ച വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാം; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തൂ -
പൂജാമുറിയിലെ തീപിടുത്തം: ഈ തെറ്റുകൾ വരുത്തരുത്, കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാം -
ഗ്ലാസ് സ്കിൻ മോഹം വേണ്ട, ഇന്ത്യൻ കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ ലളിത വഴികൾ മതി -
ഗജകേസരി യോഗം: സെപ്റ്റംബർ 8-ന് ചന്ദ്രനും വ്യാഴവും ഒന്നിക്കുമ്പോൾ നിങ്ങളുടെ രാശിക്ക് എന്ത് സംഭവിക്കും?
ദാമ്പത്യബന്ധം ഏറെക്കാലം നിലനില്ക്കും, ബന്ധത്തില്‍ ഒഴിവാക്കണം ഈ തെറ്റുകള്‍
പ്രണയത്തിലാകുന്നതും വിവാഹശേഷം അതേ പ്രണയം നിലനിര്‍ത്തുന്നതും എല്ലാവര്ക്കും ഒരു വെല്ലുവിളിയാണ്. വര്‍ഷങ്ങളോളം പ്രണയ ബന്ധത്തിലേര്‍പ്പെട്ട് വിവാഹിതരാകുന്നവര്‍ക്ക് പോലും അവരുടെ ദാമ്പത്യബന്ധം അധികനാള്‍ നീണ്ടുനില്‍ക്കില്ല എന്നത് പലയിടത്തും കാണാറുണ്ട്. ദാമ്പത്യബന്ധം പുരോഗമിക്കുമ്പോള്‍ അത് കയ്പേറിയതായി മാറാന്‍ തുടങ്ങുന്നു. അതിന്റെ ഫലം മിക്കവാറും കേസുകളില്‍ വിവാഹമോചനവും വേര്പിരിയലുമാണ്.
വിവാഹത്തിന് ശേഷം നിങ്ങളുടെ ബന്ധം എന്നെന്നേക്കുമായി നിലനിര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ചില കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. അതിനാല്‍ ഒരു ബന്ധത്തില്‍ പങ്കാളികള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

പങ്കാളിയില്‍ ആധിപത്യം കാണിക്കുന്നത്
ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് ആരെങ്കിലും ഒരാള്‍ ആധിപത്യം നിലനിര്‍ത്തുന്നത് നാം പലപ്പോഴും കാണാറുണ്ട്. അത് ഭാര്യയോ ഭര്‍ത്താവോ ആകാം. എന്നാല്‍ ഒരു ബന്ധത്തില്‍ ഒരാള്‍ മറ്റൊരാളില്‍ ആധിപത്യം സ്ഥാപിക്കുന്നത് അത്ര നല്ല ശീലമല്ല. ആ ബന്ധം ഒരിക്കലും തഴച്ചുവളരില്ല എന്നത് ഓര്‍മ്മിക്കുക. അത്തരമൊരു ബന്ധത്തില്‍, എല്ലാ കാര്യങ്ങളിലും വഴക്കുകളും സംഭവിക്കുന്നു. അതിനാലാണ് വീട്ടില്‍ പിരിമുറുക്കത്തിന്റെ അന്തരീക്ഷം നിലനില്ക്കുന്നു. ഇത്തരമൊരു ബന്ധം ഒടുവില്‍ ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള അകല്ച്ചയിലേക്ക് നയിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
അനാവശ്യ ചെലവ്
പാഴ്ച്ചെലവ് മൂലം ബജറ്റ് തകരുകയും ഇതുമൂലം ചിലപ്പോള്‍ ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് അഭിപ്രായവ്യത്യാസമുണ്ടാകുകയും ചെയ്യും. അതുകൊണ്ട് ഭാര്യാഭര്ത്താക്കന്മാര് എപ്പോഴും അവരുടെ ബജറ്റ് പ്ലാന്‍ ചെയ്യണം. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പണം ചെലവഴിക്കുക. പങ്കാളികളിലൊരാള്‍ക്ക് ഷോപ്പിംഗ് ശീലമുണ്ടെങ്കില്‍, മറ്റേ പങ്കാളിയുമായി ചര്‍ച്ച ചെയ്ത ശേഷം ഷോപ്പിംഗിന് പോകാം. ഈ രീതിയില്‍, നിങ്ങള്‍ക്ക് പാഴ്ച്ചെലവുകളില് നിന്ന് രക്ഷിക്കപ്പെടാം. നിങ്ങള്‍ക്ക് പണവും സേവ് ചെയ്യാം.
പങ്കാളിയോട് ബഹുമാനം കാണിക്കാത്തത്
ആരുടെ മുന്നിലായാലും പങ്കാളിയോട് എന്തും പറയുന്ന ദമ്പതികള്‍ ധാരാളമുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യുന്നത് ഒട്ടും ശരിയല്ല. നിങ്ങള്‍ ഇത് പതിവായി ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ പറയുന്ന എല്ലാ കാര്യങ്ങളും അവരെ വേദനിപ്പിക്കുമെന്ന് ഓര്‍മ്മിക്കുക. ഇതുകൂടാതെ, നിങ്ങളുടെ ഈ പെരുമാറ്റം മറ്റുള്ളവരുടെ മുന്നില്‍ തുടരുകയാണെങ്കില്‍, നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ ഒട്ടും ബഹുമാനിക്കുന്നില്ലെന്ന് മനസ്സിലാക്കുക. നിങ്ങളുടെ ബന്ധത്തില്‍ സ്നേഹവും വിശ്വാസവും നിലനിര്‍ത്താന്‍, നിങ്ങളുടെ പങ്കാളിയെ ബഹുമാനിക്കേണ്ടത് വളരെ പ്രധാനമാണ്.
പങ്കാളിയിലുള്ള അമിത നിയന്ത്രണം
നിങ്ങളുടെ പങ്കാളിയുടെ മേല്‍ ആധിപത്യം നിലനിര്‍ത്തുന്നത് ശരിയല്ലെന്ന് പറഞ്ഞു. അതുപോലെ തന്നെ, നിങ്ങളുടെ പങ്കാളിക്ക് ഒരു കാരണവുമില്ലാതെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും ദാമ്പത്യത്തിന് നല്ലതല്ല. ഓരോരുത്തരും സ്വന്തം ഇഷ്ടത്തിനും സ്വന്തം നിബന്ധനകള്‍ക്കും അനുസരിച്ച് ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ പലരും അവരുടെ പങ്കാളിക്ക് നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഒരു വ്യക്തിക്ക് സ്വന്തം ജീവിതത്തില്‍ സ്വാതന്ത്ര്യം വേണം. നിങ്ങളുടെ പങ്കാളിയില്‍ നിങ്ങള്‍ അമിതമായി നിയന്ത്രണം വച്ചാല്‍ അത് ആ ബന്ധത്തില്‍ വിള്ളല്‍ വരുത്തും. അതുകൊണ്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പകരം അവര്‍ക്ക് ശരിയും തെറ്റും മനസ്സിലാക്കിക്കൊടുക്കുക.
പങ്കാളിയോട് വിശ്വാസവഞ്ചന കാണിക്കുന്നത്
വിശ്വാസമില്ലാത്ത ബന്ധങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കില്ല. ഒന്നല്ലെങ്കില്‍ മറ്റൊരു ദിവസം അത് അവസാനിക്കും. അതിനാല്‍, നിങ്ങളുടെ പങ്കാളിയോട് ഒരിക്കലും വിശ്വാസവഞ്ചന കാണിക്കരുത്. ഏതൊരു ബന്ധത്തിന്റെയും അടിത്തറ വിശ്വാസത്തിലാണ് നിലകൊള്ളുന്നതെന്ന് മനസിലാക്കുക.
സ്വന്തം ഇഷ്ടങ്ങള്‍ അടിച്ചേല്പിക്കുന്നത്
ഓരോ വ്യക്തിയും വ്യത്യസ്തമാണ്. അത്തരമൊരു സാഹചര്യത്തില്‍, ഓരോ വ്യക്തിക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. നിങ്ങളുടെ മനസ്സിന് അനുസരിച്ച് മാറാന്‍ നിങ്ങളുടെ പങ്കാളിയെ നിര്‍ബന്ധിക്കുകയാണെങ്കില്‍, അത് നിങ്ങളുടെ ബന്ധത്തെ മോശമായി ബാധിക്കും. നിങ്ങളുടെ പങ്കാളിയെ മാറാന്‍ ഒരിക്കലും നിര്‍ബന്ധിക്കരുത്. ഇത് അവരുടെ വ്യക്തിത്വത്തെ മോശമായി ബാധിക്കും. നിങ്ങളുടെ ഇഷ്ടങ്ങള്‍ അവരില്‍ അടിച്ചേല്പിക്കരുത്. നിങ്ങളുടെ ഈ ശീലം നിങ്ങളുടെ ബന്ധത്തെ മോശമായി ബാധിക്കും.



Click it and Unblock the Notifications