Latest Updates
-
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും!
സംശയാലുവായ ഭാര്യയും ഭര്‍ത്താവും, ദാമ്പത്യത്തിന്റെ അന്ത്യത്തിന് വഴിയൊരുക്കുന്ന 5 ശീലങ്ങള്‍
ഭാര്യാഭര്‍തൃബന്ധം ഒരു അതിലോലമായ നൂല് കൊണ്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഒരു ചെറിയ തെറ്റ് മതി ഈ ബന്ധം തകരാന്‍. ഏത് ബന്ധമായാലും അതില്‍ സ്നേഹം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാല്‍ ഒരു ബന്ധത്തില്‍ സംശയം വളരുകയാണെങ്കില്‍ ആ ബന്ധം ദുര്‍ബലമാകും. പങ്കാളികള്‍ക്കിടയില്‍ സംശയം ഉയരുമ്പോള്‍, അതുമൂലം വഴക്കുകളും വിള്ളലുകളും ബന്ധത്തില്‍ സ്ഥാനം പിടിക്കുന്നു. പങ്കാളികള്‍ തമ്മില്‍ സംശയത്തിന് നിരവധി കാരണങ്ങളുണ്ടാകാം.
എന്നാല്‍ നിങ്ങളുടെ ശീലങ്ങളും ഇതിന് പിന്നില്‍ ഒരു വലിയ കാരണമായിരിക്കും. പലരും അത്തരം ശീലങ്ങള്‍ അറിഞ്ഞോ അറിയാതെയോ അവരുടെ പെരുമാറ്റത്തിന്റെ ഭാഗമാക്കുന്നു. ഇത് പങ്കാളിയില്‍ സംശയത്തിന്റെ നിഴല്‍ വളര്‍ത്തുന്നു. നിങ്ങളുടെ ബന്ധത്തില്‍ സംശയത്തിന്റെ നിഴല്‍ വീഴാതിരിക്കാന്‍ നിങ്ങളുടെ ചില ശീലങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കണം. അതുവഴി നിങ്ങളുടെ ബന്ധം തകരാതെ രക്ഷിക്കാനാകും. പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തില്‍ സംശയത്തിന്റെ മതില് സൃഷ്ടിക്കുന്ന ചില ശീലങ്ങളെക്കുറിച്ച് വായിച്ചറിയാം.

തിരക്ക്
തിരക്ക് കാരണം അല്ലെങ്കില്‍ മറ്റ് കാര്യങ്ങള്‍ കാരണം പലപ്പോഴും ആളുകള്‍ക്ക് പങ്കാളിക്ക് സമയം നല്കാന് കഴിയില്ല. എന്നാല്‍ ഇത് നിങ്ങളുടെ ബന്ധത്തില്‍ സംശയത്തിന്റെ ഒരു നിഴല്‍ ഉണ്ടാക്കും. ജോലിയില്‍ എപ്പോഴും തിരക്കിലായിരിക്കുന്നത് വ്യക്തിജീവിതത്തില്‍ പലപ്പോഴും സംഭവിക്കാറുണ്ട്. പലപ്പോഴും, ഇങ്ങനെ പങ്കാളിക്കായി സമയം നല്കാന് കഴിയാത്തത് സംശയത്തിന് കാരണമാകുന്നു, ഇത് നിങ്ങളുടെ ബന്ധത്തില്‍ വിള്ളലുണ്ടാക്കും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ ബന്ധം സംരക്ഷിക്കാന്‍ എത്ര തിരക്കുണ്ടായാലും നിങ്ങള്‍ പങ്കാളിക്കൊപ്പം സമയം ചെലവഴിക്കാന്‍ ശ്രമിക്കണം.
വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നത്
മിക്കപ്പോഴും, പുരുഷന്മാര് പലപ്പോഴും എന്തെങ്കിലും ആവശ്യത്തിനായി വീടിന് പുറത്തുപോകാറുണ്ട്. ചിലര്‍ ഓഫീസ് ജോലി നേരത്തെ കഴിഞ്ഞാലും വൈകി മാത്രമേ വീട്ടിലെത്താറുള്ളൂ. ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങളുടെ പങ്കാളി പലപ്പോഴും നിങ്ങളെ സംശയിക്കാന്‍ തുടങ്ങുന്നു. അതിനാല്‍ നിങ്ങള്‍ അനാവശ്യമായി വീട്ടില്‍ നിന്ന് മാറിനില്‍ക്കരുത്. ജോലിയുടെ പേരില്‍ പുറത്ത് പോകേണ്ടിവന്നാല്‍, നിങ്ങളുടെ പങ്കാളിയുമായി നിരന്തരം ഫോണിലൂടെ സമ്പര്‍ക്കം പുലര്‍ത്തണം.
ദേഷ്യം
പുരുഷനോ സ്ത്രീയോ അവരുടെ പങ്കാളിയോട് എപ്പോഴും കോപം പ്രകടിപ്പിക്കുന്നത് കാണാറുണ്ട്. ഇത്തരം ക്ഷോഭം നിങ്ങളുടെ ബന്ധത്തില്‍ സംശയത്തിന് കാരണമാകും. ജീവിതകാലം മുഴുവന്‍ ഒന്നിച്ച് താമസിക്കുമെന്ന് നിങ്ങള്‍ വാഗ്ദാനം ചെയ്ത ഒരാളോട് നിങ്ങള്‍ നിരന്തരമായി കോപപ്പെട്ടാല്‍ അത് ആ ബന്ധത്തിന് ഒരു ഭീഷണിയാണ്.
ഫോണ്‍ ഉപയോഗം
ഇന്നത്തെക്കാലത്ത് ഒരു ബന്ധത്തില്‍ പല പ്രശ്നങ്ങള്‍ക്കും മൂലകാരണം മൊബൈല്‍ ഫോണുകളാണ് എന്ന് പറഞ്ഞാല്‍ അതൊരു അതിശയമാകില്ല. ഈ ഡിജിറ്റല്‍ യുഗത്തില്‍, പല ആളുകളും അവരുടെ സ്മാര്‍ട്ട്ഫോണുകളുടെ ലോകത്ത് തിരക്കിലാണ്. ഇത് അവരുടെ വ്യക്തിജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു. ചിലപ്പോള്‍ ആളുകള്‍ അവരുടെ ഫോണുകള്‍ പങ്കാളികളില്‍ നിന്ന് സുരക്ഷിതമായി സൂക്ഷിക്കുന്നു. ജീവിത പങ്കാളിയില്‍ നിന്ന് എന്തെങ്കിലും മറയ്ക്കാന്‍ ശ്രമിക്കുന്നുവെന്ന സന്ദേശമാണ് പങ്കാളിയുടെ ഈ പെരുമാറ്റം നല്‍കുന്നത്. ഈ ശീലം നിങ്ങളുടെ ബന്ധത്തിന് ദോഷകരമായിരിക്കും.
കള്ളം പറയുന്ന ശീലം
ഒരു പങ്കാളി മറ്റേ പങ്കാളിയോട് കള്ളം പറയുകയും അവര്‍ നിങ്ങളുടെ കള്ളം പിടിക്കുകയും ചെയ്താല്‍, അത് ബന്ധത്തില്‍ സംശയം ജനിപ്പിക്കുകയും ക്രമേണ ബന്ധം തകരുന്നതിന്റെ വക്കിലെത്തുകയും ചെയ്യും. ഒരിക്കല്‍ കള്ളം പിടിക്കപ്പെട്ടാല്‍ പിന്നീട് നിങ്ങള്‍ സത്യം പറഞ്ഞാലും, അത് നുണയാണെന്നേ അവര്‍ക്ക് തോന്നൂ. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ പങ്കാളിയോട് ഒരിക്കലും കള്ളം പറയാതിരിക്കാന്‍ ശ്രമിക്കുക. സത്യം അവര്‍ ഇഷ്ടപ്പെടില്ലെങ്കിലും, അവരോട് സത്യം പറയാനും സത്യം അവരെ ബോധ്യപ്പെടുത്താനും ശ്രമിക്കുക.



Click it and Unblock the Notifications
