Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ബന്ധം വേര്‍പിരിയാന്‍ പങ്കാളി ആഗ്രഹിക്കുന്നുണ്ടോ, അവരിലെ ഈ മാറ്റങ്ങളും ലക്ഷണങ്ങളും ശ്രദ്ധിച്ചാല്‍ മതി
ഹൃദയം തുറന്ന് സ്നേഹിച്ച ഒരു വ്യക്തിയെ വിട്ടുപിരിയുകയെന്നത് അടക്കാനാകാത്ത സങ്കടം തരുന്ന കാര്യമാണ്. ബ്രേകപ്പ് ആണിനും പെണ്ണിനും ജീവിതത്തിലെ ഏറ്റവും വിഷമഘട്ടങ്ങളില്‍ ഒന്നാകുന്നതും അതുകൊണ്ടാണ്. വിവാഹം കഴിഞ്ഞാണെങ്കിലും വിവാഹത്തിന് മുമ്പായാലും സ്നേഹിക്കുന്ന വ്യക്തിയെ വേര്‍പിരിയുന്നത് ആരും അഗ്രഹിക്കാത്ത കാര്യമാണ്.

പക്ഷേ ബന്ധങ്ങള്‍ എപ്പോഴും ഒരുപോലെ ആയിരിക്കില്ല. എന്തെങ്കിലും കാരണങ്ങളാല്‍ പങ്കാളിയുമായി ഒത്തുപോകാന്‍ കഴിയാതെ വരിക, ആ ബന്ധത്തില്‍ നിന്നും പിന്തിരിയാന് ആഗ്രഹിക്കുക എന്നിവയൊക്കെ റിലേഷന്‍ഷിപ്പുകളില്‍ സാധാരണമാണ്. എന്നാല്‍ പങ്കാളികളില്‍ രണ്ടുപേരും അത് ആഗ്രഹിച്ചുകൊള്ളണമെന്നില്ല. ആത്മാര്‍ത്ഥമായി സ്നേഹിച്ചവരില്‍ ഒരാള്‍ ആ ബന്ധത്തില്‍ തൃപ്തരല്ലെന്നും ബന്ധം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മനസ്സിലാക്കുക ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല.
ബ്രേക്കപ്പ് അല്ലെങ്കില്‍ വേര്‍പിരിയല്‍ വേദനിപ്പിക്കുന്ന സത്യമാണ്. ആ സത്യത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന പങ്കാളിയുടെ സ്വഭാവത്തിലെ മാറ്റങ്ങളും മാറ്റങ്ങളുടെ അര്‍ത്ഥങ്ങളും തിരിച്ചറിയുകയെന്നത് ബ്രേക്കപ്പിനേക്കാള്‍ വേദനാജനകമായ കാര്യമാണ്. സ്വാഭാവത്തിലെ മാറ്റം, വൈകാരികമായ അടുപ്പക്കുറവ്, കാര്യങ്ങള്‍ പങ്കുവെക്കാനുള്ള മടി, ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന അകല്‍ച്ച എന്നിവയെല്ലാം ഈ ബന്ധം ഇനി അധികകാലം ഇല്ല എന്നുള്ളതിന്റെ മുന്നറിയിപ്പുകളാണ്.
ബന്ധം വേര്‍പിരിയലിന്റെ വക്കിലാണോ എന്ന് ഭയപ്പെടുന്നവര്‍ക്ക് അക്കാര്യം ഉറപ്പിക്കാന്‍ ഉപയോഗപ്രദമാകുന്ന ചില സൂചനകളാണ് താഴെ.
പങ്കാളി അകല്‍ച്ച കാണിക്കുക
മനപ്പൂര്‍വ്വം പങ്കാളി തന്നോട് അകല്‍ച്ച കാണിക്കുന്നതായും ഫോണ്‍ വിളിക്കുമ്പോഴും മെസേജ് അയക്കുമ്പോഴും അകാരണമായി മറുപടി നല്‍കാതിരിക്കുകയും ചെയ്യുന്നത് അവര്‍ തങ്ങളുടെ സാമീപ്യമോ തങ്ങളുമായുള്ള ആശയവിനിമയമോ ആഗ്രഹിക്കുന്നില്ല എന്നതിന്റെ സൂചനയാണ്. മനപ്പൂര്‍വ്വം നിങ്ങളോട് അകല്‍ച്ച കാണിക്കണമെങ്കില്‍ അവരുടെ മനസ്സില്‍ മറ്റെന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടാകാം. ഉടന്‍ തന്നെയോ അല്ലെങ്കില്‍ ഭാവിയിലോ നിങ്ങളുമായി വേര്‍പിരിയാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്നും ഇത്തരം പ്രവൃത്തികളിലൂടെ മനസ്സിലാക്കാം.
വൈകാരിക അടുപ്പം നഷ്ടമാകുക
പങ്കാളി അവരുടെ വികാരങ്ങളും ചിന്തകളും ആശയങ്ങളും നിങ്ങളുമായി പങ്കുവെക്കുന്നത് നിര്‍ത്തിയെങ്കില്‍ ആ ബന്ധത്തിന്റെ പോക്ക് ശരിയല്ലെന്ന് അനുമാനിക്കാം. വൈകാരിക അടുപ്പം നഷ്ടപ്പെടുമ്പോഴാണ് ഒരാള്‍ അതുവരെ മനസ്സ് തുറന്നിരുന്ന ആളോട് മനസ്സിലുള്ള കാര്യങ്ങള്‍ പങ്കുവെക്കാന്‍ മടിക്കുക. നിങ്ങളുമായുള്ള ബന്ധത്തില്‍ അവര്‍ക്കുള്ള താല്‍പ്പര്യക്കുറവിന്റെ ആദ്യ സൂചനകളില്‍ ഒന്നാണത്.
അടിക്കടി വഴക്കിടേണ്ടി വരിക
നിങ്ങളും പങ്കാളിയും തമ്മിലുള്ള ഏതൊരു ആശയവിനിമയവും വഴക്കിലോ വാക്കേറ്റത്തിലോ ആണ് അവസാനിക്കുന്നതെങ്കില്‍ നിങ്ങള്‍ രണ്ടുപേര്‍ക്കുമിടയില്‍ പരിഹരിക്കപ്പെടാത്ത ചില പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് അത് വ്യക്തമാക്കുന്നത്. ബന്ധത്തിലെ വഴക്കും പ്രശ്നങ്ങളും കൊണ്ട് എന്നും ദിവസങ്ങള്‍ വിരസമായി കടന്നുപോകുകയാണെങ്കില്‍ ബന്ധം വേര്‍പിരിയലിന്റെ വക്കിലെത്തിയെന്നതിന്റെ സൂചനയാണിത്.
ഭാവിയെ കുറിച്ച് സംസാരിക്കാന്‍ താല്പ്പര്യപ്പെടാതിരിക്കുക
നിങ്ങളുടെ പങ്കാളി ഭാവി കാര്യങ്ങളെ കുറിച്ച് സംസാരിക്കാാനുള്ള സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുകയാണെങ്കില്‍ ഒന്നിച്ചുള്ള ഭാവി അവര്‍ അഗ്രഹിക്കുന്നില്ല എന്നതിന്റെ സൂചനയാകാം അത്. നിങ്ങളുമായി ഏറെക്കാലം നീണ്ടുനില്‍ക്കുന്ന ബന്ധത്തിന് അവര്‍ താല്പ്പര്യപ്പെടാതിരിക്കുമ്പോഴാണ് ഭാവിയെ കുറിച്ചുള്ള സംഭാഷണങ്ങള്‍ ഒഴിവാക്കാന്‍ പങ്കാളി ശ്രമിക്കുക.
സ്നേഹപ്രകടനങ്ങള്‍ നിരസിക്കുക
പ്രണയബന്ധമായാലും ദാമ്പത്യമായാലും സ്നേഹപ്രകടനങ്ങള്‍ ബന്ധത്തിന്റെ കെട്ടുറപ്പിന്റെ പ്രധാന സൂചികകളാണ്. അത്തരം സ്നേഹപ്രകടനങ്ങള്‍ക്ക് പങ്കാളി മടിക്കുകയാണെങ്കില്‍ അവര്‍ക്ക് നിങ്ങളോടുള്ള സ്നേഹത്തില്‍ കുറവ് വന്നു എന്നതിന്റെ സൂചനയാകാം അത്. നേരത്തെ ചെയ്തുകൊണ്ടിരുന്ന പല സ്നേഹപ്രകടനങ്ങളില്‍ നിന്നും മനപ്പൂര്‍വ്വം ഒഴിഞ്ഞുനില്ക്കുന്നതും പങ്കാളി നിങ്ങളുമായി അകലാന്‍ ആഗ്രഹിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്.
രണ്ടുപേരുടെയും സുഹൃത്തുക്കളെ കാണാന്‍ മടിക്കുക
രണ്ടുപേരുടെയും സുഹൃത്തിനെയോ സുഹൃത്തുക്കളെയോ കാണാന്‍ മടിക്കുകയും അവര്‍ക്കൊപ്പം പുറത്ത് പോകാന്‍ ആഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നത് നിങ്ങളുമായി അടുപ്പം കാണിക്കേണ്ടി വരുന്ന അവസരങ്ങള്‍ മനപ്പൂര്‍വ്വം ഒഴിവാക്കുന്നതിന്റെ ലക്ഷണമാണ്. മാത്രമല്ല ആ സുഹൃത്തുക്കള്‍ ഇരുവരെയും വീണ്ടും അടുപ്പത്തിലാക്കാന്‍ മുന്‍കൈ എടുക്കുമോ എന്ന ഭയവും പങ്കാളിക്ക് ഉണ്ടാകാം.
കൂടുതല്‍ സമയവും ഒറ്റക്ക് ഇരിക്കാന്‍ ആഗ്രഹിക്കുന്ന പങ്കാളി
നിങ്ങളുടെ പങ്കാളി കൂടുതല്‍ സമയവും ഒറ്റയ്ക്ക് ഇരിക്കാന്‍ അഗ്രഹിക്കുക, ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുക, ഒറ്റയ്ക്ക് പുറത്ത് പോകുക എന്നിവയും നിങ്ങളുമായുള്ള കൂട്ട് അവര്‍ ആഗ്രഹിക്കുന്നില്ല എന്നതിന്റെ സൂചനയാണ്. നിങ്ങളുടെ വിടവ് നികത്തുക എന്ന ഉദ്ദേശത്തോടെ ആയിരിക്കാം അവര്‍ ഒറ്റയ്ക്ക് സന്തോഷിക്കാനും അശ്വാസം കണ്ടെത്താനും ശ്രമിക്കുന്നത്.



Click it and Unblock the Notifications