Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
വിരസമായ ബന്ധം, ഒത്തുപോകാനാകാത്ത പങ്കാളി; ബ്രേക്ക് അപ്പിലേക്ക് നയിക്കുന്ന 6 തെറ്റുകള്‍
Relationship Tips: ഓരോ പങ്കാളികളും ജീവിതത്തിലുടനീളം എപ്പോഴും സന്തോഷം മാത്രം ഉണ്ടാകാന്‍ ആഗ്രഹിക്കുന്നു. പ്രണയബന്ധത്തിന്റെ കാര്യത്തില്‍, അവിടെ പങ്കാളികള്‍ തമ്മില്‍ വളരെ ശക്തമായി ഒരു സ്നേഹം നിലനില്ക്കുന്നു. ബന്ധത്തില്‍ പരസ്പരം സ്നേഹവും ബഹുമാനവും സത്യസന്ധതയും ഉണ്ടാകണം. എങ്കിലേ മാത്രമേ പ്രണയബന്ധം മുന്നോട്ടുകൊണ്ടുപോകാനാകൂ. എന്നാല്‍ ഒരു ബന്ധത്തില്‍ എത്രമാത്രം സ്നേഹമുണ്ടോ, അതേ അളവിലുള്ള പിണക്കങ്ങളും ബന്ധത്തിലും കാണാനാകും. ചിലപ്പോള്‍ ദേഷ്യം വരും, ചിലപ്പോള്‍ ചെറിയ കാര്യങ്ങളില്‍ ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടാകും. എന്നിരുന്നാലും, ഇതൊന്നും ഇരുവരുടെയും സ്നേഹത്തിന് ഒരു കുറവും വരുത്തുന്നില്ല.
എന്നാല്‍ കാലക്രമേണ മനുഷ്യരില്‍ രൂപപ്പെടുന്ന ചില മോശം ശീലങ്ങളുണ്ട്. അത് നിങ്ങളുടെ ബന്ധത്തില്‍ പ്രശ്നങ്ങള്‍ വരുത്തും. ഇത്തരം ചില ശീലങ്ങള്‍ കാരണം നിങ്ങളുടെ ബന്ധവും തകര്‍ന്നേക്കാം. പങ്കാളികള്‍ തമ്മില്‍ വേര്‍പിരിയാന്‍ കാരണമാകുന്ന അത്തരം ചില ശീലങ്ങളെ കുറിച്ച് ഇവിടെ വായിച്ചറിയാം.

കള്ളം പറയുന്ന ശീലം
ബന്ധം തുടങ്ങി കുറച്ചുകാലം കഴിയുമ്പോള്‍ പലരും നുണ പറയുന്ന ശീലം വളര്‍ത്തിയെടുക്കുകയും പങ്കാളിയോട് കള്ളം പറയാന്‍ തുടങ്ങുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തില്‍, അതിന്റെ മോശം ഫലം അവരുടെ പ്രണയബന്ധത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. അതുകൊണ്ട് കള്ളം പറയുന്ന ശീലം ഉടന്‍ തന്നെ മാറ്റുന്നതാണ് നല്ലത്, സത്യം മാത്രം പറയുക. അല്ലെങ്കില്‍ നിങ്ങളുടെ പങ്കാളി നിങ്ങളെ വിട്ടുപോയേക്കാം.
കാര്യങ്ങള്‍ മറച്ചുവെക്കുന്ന ശീലം
പലരും തങ്ങളുടെ പങ്കാളികളില്‍ നിന്ന് പല കാര്യങ്ങളും മറച്ചുവെക്കാന്‍ തുടങ്ങുന്നു. അത്തരമൊരു സാഹചര്യത്തില്‍, ബന്ധം തകരുന്ന വക്കില്‍ വരെ അത് എത്തിയേക്കാം. അതിനാല്‍, കാര്യങ്ങള്‍ മറച്ചുവെക്കാതെ എല്ലാ കാര്യങ്ങളും പങ്കാളിയുമായി പങ്കിടുന്നതാണ് നല്ലത്. ഒരു ബന്ധത്തില്‍ അവശ്യം വേണ്ട ഘടകമാണ് പങ്കാളികള്‍ തമ്മിലുള്ള സുതാര്യത. പങ്കാളികള്‍ തമ്മില്‍ ഒരു കാര്യവും മറച്ചുവയ്ക്കരുത്. എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവയ്ക്കണം.
ഒന്നിച്ച് സമയം ചെലവഴിക്കാതിരുന്നാല്‍
പ്രണയത്തിന്റെ ആദ്യ നാളുകളില്‍ സിനിമ കാണാനും ഷോപ്പിംഗിന് പോകാനും പാര്‍ട്ടിക്ക് പോകാനും പങ്കാളിയെ ഒപ്പം കൊണ്ടുപോകുന്നുണ്ടാകും. എന്നാല്‍ കുറച്ചു കാലം കഴിയുമ്പോള്‍ ഈ ശീലങ്ങളില്‍ ഒരു മാറ്റം കാണുന്നു. ബന്ധം പുരോഗമിക്കുമ്പോള്‍ നിങ്ങളുടെ പങ്കാളിയുമായി അത്തരം സ്ഥലങ്ങളില്‍ പോകാതെവരുന്നത് നിങ്ങളുടെ പങ്കാളിയില്‍ ഒരു മുഷിച്ചില് ഉണ്ടാക്കുന്നു. ഇത്തരം സാഹചര്യത്തില്‍ നിങ്ങളുടെ പങ്കാളി നിങ്ങളോട് ദേഷ്യപ്പെടാനും നിങ്ങളുടെ ബന്ധത്തെ അത് മോശമായി ബാധിക്കാനും സാധ്യതയുണ്ട്.
മൊബൈലില്‍ രഹസ്യമായി സംസാരിക്കുന്ന ശീലം
ഒരു ബന്ധത്തില്‍ ആദ്യം വേണ്ടത് വിശ്വാസ്യതയാണ്. ആരെങ്കിലും നിങ്ങളെ ഫോണ്‍ വിളിക്കുമ്പോള്‍ അവരോട് രഹസ്യമായി സംസാരിക്കുന്ന സ്വഭാവം നിങ്ങളുടെ പങ്കാളിയില്‍ സംശയങ്ങള്‍ ജനിപ്പിച്ചേക്കാം. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ എല്ലാ കോളുകളും രഹസ്യമായി ചെയ്യാന്‍ തുടങ്ങിയാല്‍ നിങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ വീണേക്കാം. പങ്കാളിയില്‍ നിന്ന് ഇത്തരം കാര്യങ്ങളില്‍ രഹസ്യസ്വഭാവം സൂക്ഷിക്കുന്നത് അവരുടെ മനസില്‍ സംശയത്തിന്റെ വിത്തുകള്‍ പാകുന്നു. രഹസ്യമായി സംസാരിക്കുന്നതിന് പകരം പരസ്യമായി സംസാരിക്കുകയോ പങ്കാളിയുടെ മുന്നില്‍ നിന്നു തന്നെ സന്ദേശമയയ്ക്കുകയോ ചെയ്യണം. ഇത് നിങ്ങളുടെ പങ്കാളിയുമായുള്ള വിശ്വാസം വര്‍ധിപ്പിക്കും.
അമിത നിയന്ത്രണം
നിയന്ത്രണങ്ങള്‍ ഒരു പരിധി വരെ നല്ലതാണ്. എന്നാല്‍ എല്ലാവരും അവരവരുടെതായ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. ഒട്ടുമിക്ക ആണ്‍കുട്ടികളും അവരുടെ പങ്കാളിയെ പല കാര്യത്തിലും വിലക്കുന്നു. വസ്ത്രധാരണം, ജീവിതരീതി അങ്ങനെ പല കാര്യത്തിലും നിയന്ത്രിക്കാന്‍ തുടങ്ങുന്നു. പങ്കാളിയെ എല്ലാ കാര്യങ്ങളിലും വിമര്‍ശിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ശീലം നിങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കുകയേ ഉള്ളൂ.
സുരക്ഷിതത്വമില്ലായ്മ
പങ്കാളി തന്നെ സംരക്ഷിക്കണമെന്നും പരിപാലിക്കണമെന്നും ഓരോ പെണ്‍കുട്ടിയും ആഗ്രഹിക്കുന്നു. ചെറുതും വലുതുമായ എല്ലാ ആവശ്യങ്ങളും മനസിലാക്കി ചെയ്ത് കൊടുക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ പുരുഷ പങ്കാളിയില്‍ നിന്ന് അത്തരം കാര്യങ്ങള്‍ ലഭിക്കാത്തത് നിങ്ങളുടെ ബന്ധം വഷളാക്കും. ഒരു ബന്ധത്തില്‍ പങ്കാളിക്ക് സുരക്ഷിതത്വം തോന്നിയില്ലെങ്കില്‍ അത് ബ്രേക്ക് അപ്പിന് വരെ കാരണമായേക്കാം.



Click it and Unblock the Notifications
