Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
പുരുഷന്മാര്ക്ക് ഒരു താക്കീത്.. ഒരു ഭാര്യയും ഇഷ്ടപ്പെടില്ല ഭര്‍ത്താവിന്റെ ഈ സ്വഭാവങ്ങള്‍
ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം വളരെ ലോലമായ ചരടിനാല്‍ ബന്ധിപ്പിച്ചിരിക്കുന്ന ഒന്നാണ്. ദാമ്പത്യ ബന്ധത്തില്‍ ഒരുപാട് തര്‍ക്കങ്ങളും സ്നേഹമുണ്ടാകും. എന്നാല്‍ ചിലപ്പോള്‍ ഭര്ത്താക്കന്മാരുടെ ചില ശീലങ്ങള്‍ സ്ത്രീകളെ വൈകാരികമായി വേദനിപ്പിക്കുന്നു. അതുമൂലം അവരുടെ ബന്ധം അനുദിനം വഷളാകുന്നു. അത്തരം ബന്ധങ്ങള്‍ കാലക്രമേണ ദുര്‍ബലമാകുകയും ചെയ്യുന്നു. സ്ത്രീകള്‍ വെറുക്കുന്ന ഭര്ത്താക്കന്മാരുടെ അത്തരം ചില സ്വഭാവങ്ങളെക്കുറിച്ചാണ് ഇന്ന് ഞങ്ങള്‍ നിങ്ങളോട് പറയാന്‍ പോകുന്നത്. ഈ ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഉടന്‍ തന്നെ ഒഴിവാക്കുക.

ഭാര്യയുടെ കുടുംബത്തെക്കുറിച്ച് മോശമായി സംസാരിക്കുന്നത്
ഭാര്യയുടെ കുടുംബാംഗങ്ങളെ കുറിച്ച് ഒരിക്കലും നിങ്ങള്‍ മോശമായി സംസാരിക്കരുത്. ഇതിലൂടെ ഭാര്യമാര്‍ക്ക് പെട്ടെന്ന് ദേഷ്യം വരും. ഭാര്യയുടെ മുന്നില്‍ വെച്ച് ഭര്‍ത്താവ് മാതാപിതാക്കളെയോ സഹോദരങ്ങളെയോ മറ്റ് കുടുംബാംഗങ്ങളെയോ കളിയാക്കുമ്പോള്‍ ഭാര്യക്ക് ഒരിക്കലും ഇഷ്ടമല്ല. ഭര്‍ത്താവിന്റെ ഈ ശീലം നിങ്ങള്‍ക്കിടയില്‍ വഴക്കിനും കാരണമാകും.
ഭാര്യയുടെ ശരീരത്തെ മോശമാക്കി പറയുന്നത്
ശരീരപ്രകൃതിയെക്കുറിച്ചോ മുഖസൗന്ദര്യത്തെക്കുറിച്ചോ ആരെങ്കിലും അഭിപ്രായം പറയുമ്പോള്‍ തന്നെ സ്ത്രീകള്‍ക്ക് ദേഷ്യം വരും. അങ്ങനെയിരിക്കുമ്പോള്‍, ഭര്‍ത്താവ് തന്നെ ഭാര്യയുടെ രൂപത്തെ കളിയാക്കുകയും അവളെ തടിയുള്ളവളെന്നോ ഉയരം കുറഞ്ഞവളെന്നോ വിളിക്കുകയാണെങ്കില്‍, അത് തീര്‍ച്ചയായും അവരെ വേദനിപ്പിക്കും. ഭാര്യയുടെ ശരീരത്തെ കളിയാക്കുമ്പോള്‍ അവര്‍ക്ക് തീര്‍ച്ചയായും ദേഷ്യം വരും.
സുഹൃത്തുക്കള്‍ക്കിടയില്‍ വച്ച് കളിയാക്കുന്നത്
പലപ്പോഴും ഭാര്യയും ഭര്‍ത്താവും പരസ്പരം കളിയാക്കാറുണ്ട്, എന്നാല്‍ ഈ തമാശ പരസ്പരം മാത്രമായിരിക്കണം. എന്നാല്‍ ഭര്‍ത്താവ് സുഹൃത്തുക്കളുടെ ഇടയില്‍ വച്ചോ മറ്റുള്ളവരുടെ മുമ്പില്‍ വച്ചോ കളിയാക്കുമ്പോള്‍, അത് ഭാര്യമാര്‍ക്ക് വളരെ മോശമായി തോന്നും. ഭര്‍ത്താവ് അബദ്ധവശാല്‍ പോലും ഇത് ചെയ്യാന്‍ പാടില്ല. അല്ലെങ്കില്‍, ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ അധികകാലം വേണ്ടിവരില്ല.
അമ്മയുമായി താരതമ്യം ചെയ്യുന്നത്
പുരുഷന്മാര്ക്ക് വളരെ മോശമായ ഒരു ശീലമുണ്ട്, അവര്‍ ഭാര്യയുടെ പ്രവൃത്തികളെ അവരുടെ അമ്മയുടെ പ്രവൃത്തിയുമായി താരതമ്യം ചെയ്യാന്‍ തുടങ്ങുന്നു. ഓരോ ചെറിയ കാര്യത്തിനും ചിലപ്പോള്‍ ഭര്‍ത്താവ് ഭാര്യയെ അമ്മയുമായി താരതമ്യം ചെയ്യുന്നു. പ്രത്യേകിച്ച് അമ്മയെപ്പോലെ രുചികരമായ ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്തതിനെക്കുറിച്ച്. ഭര്‍ത്താവ് ഭാര്യയെ അമ്മയുമായി താരതമ്യം ചെയ്യാന്‍ തുടങ്ങുമ്പോള്‍ ബന്ധത്തില്‍ പ്രശ്നങ്ങള്‍ ആരംഭിക്കുന്നു. അവളുടെ കുറവുകളും തെറ്റുകളും നിങ്ങള്‍ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചാല്‍, ഭാര്യയ്ക്ക് തീര്‍ച്ചയായും കോപം വരും. ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ബന്ധത്തെ നശിപ്പിക്കുകയും ചെയ്യും.
കള്ളം പറയുന്ന ശീലം
ഭാര്യയെ സന്തോഷിപ്പിക്കാനും വഴക്കുകള്‍ ഒഴിവാക്കാനും പുരുഷന്മാര് ചെറിയ നുണകള്‍ പറഞ്ഞുകൊണ്ടേയിരിക്കും. എന്നാല്‍ ഭാര്യക്ക് ഒരിക്കലും തന്റെ പങ്കാളി നുണ പറയുന്നത് ഭാര്യക്ക് ഇഷ്ടമല്ല. നിങ്ങളുടെ നുണ പറയുന്ന ശീലം ദാമ്പത്യബന്ധത്തിലെ വിശ്വാസ്യത നശിപ്പിക്കും. ഇതിലൂടെ ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ചെയ്യും.
മറ്റ് സ്ത്രീകളെ നോക്കുന്ന ശീലം
പുരുഷന്മാരുടെ മറ്റൊരു ദുശ്ശീലം എന്തെന്നാല്‍ ഭാര്യ എത്ര സുന്ദരിയാണെങ്കിലും മറ്റ് പെണ്‍കുട്ടികളെ അവര്‍ നോക്കും. ചിലപ്പോള്‍ മറ്റുള്ളവരില്‍ ആകൃഷ്ടരായി അവരുമായി ബന്ധം സ്ഥാപിക്കാന്‍ വരെ പുരുഷന്മാര് ശ്രമിച്ചേക്കാം. ഇത്തരം ശീലം ഒരു ഭാര്യയും ഇഷ്ടപ്പെടുന്നതല്ല. നിങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ ഇത് ധാരാളം.
അമിതമായ നിയന്ത്രണം
വിവാഹശേഷം ഭര്ത്താക്കന്മാര് ഭാര്യമാരുടെ മേല്‍ പലവിധ നിയന്ത്രണങ്ങള്‍ ഏര്പ്പെടുത്തിക്കൊണ്ടേയിരിക്കും. അവര്‍ക്ക് ചില ആഗ്രഹങ്ങള്‍ ഉള്ളത് പോലെ മറ്റുള്ളവര്‍ക്കും ഉണ്ടെന്ന് അവര്‍ മനസ്സിലാക്കണം. ഭര്‍ത്താവ് ഭാര്യയില്‍ അമിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ അത് ഭാര്യയെ ദേഷ്യം പിടിപ്പിക്കും. അതിനാല്‍ ഭാര്യക്ക് ആവശ്യത്തിന് സ്വാതന്ത്രം നല്കാന് ഭര്‍ത്താവ് തയാറാകണം.
അമിതമായ ദേഷ്യം
ഒരു വണ്ടിയുടെ രണ്ടു ചക്രങ്ങളാണ് ഭാര്യയും ഭര്‍ത്താവും എന്ന് മനസിലാക്കുക. ഇരുവര്‍ക്കും പരസ്പരം ഒരാളില്ലാതെ ജീവിക്കാനാകില്ല. ജോലി സമ്മര്‍ദ്ദം മൂലമോ ചിലപ്പോള്‍ ശരിയായി സംസാരിക്കാത്തതുകൊണ്ടോ ചിലപ്പോള്‍ ഭര്ത്താക്കന്മാര് ഭാര്യയോട് ദേഷ്യം പ്രകടിപ്പിക്കാറുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, അവര്‍ വൈകാരികമായി വിഷമിക്കാതിരിക്കാന്‍ നിങ്ങള്‍ സംസാരിക്കുമ്പോള്‍ പരമാവധി മാന്യത പുലര്‍ത്തേണ്ടതുണ്ട്. അമിതമായി ദേഷ്യപ്പെടുന്ന ഭര്‍ത്താവിനെ ഭാര്യമാര്‍ ഇഷ്ടപ്പെടില്ല.



Click it and Unblock the Notifications
