ഭര്‍ത്താവിന്റെ ഈ 8 ശീലം ഏത് ഭാര്യക്കും സഹിക്കാവുന്നതിനപ്പുറം, ദാമ്പത്യ പരാജയത്തിന് കാരണം

പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും അധിഷ്ഠിതമാണ് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധം. ഇരുവരും പരസ്പരം മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഈ ബന്ധം ദീര്‍ഘകാലം നിലനില്‍ക്കൂ. വിവാഹബന്ധം സംരക്ഷിക്കാന്‍ ഭാര്യയും ഭര്‍ത്താവും തുല്യശ്രമം നടത്തണം. എന്നാല്‍ വിവാഹശേഷം എല്ലാവരുടെയും ജീവിതത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്. വിവാഹത്തിന് ശേഷം, ദമ്പതികള്‍ ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടാകുന്നത് പലപ്പോഴും കാണാറുണ്ട്. കാരണം എല്ലാവര്‍ക്കും വ്യത്യസ്ത കാഴ്ചപ്പാടാണുള്ളത്.

പലപ്പോഴും ഭര്‍ത്താവ് അറിഞ്ഞോ അറിയാതെയോ ഭാര്യയുടെ ഹൃദയത്തെ മുറിവേല്‍പ്പിക്കുന്നു. പലപ്പോഴും പങ്കാളിയുടെ ചില ശീലങ്ങള്‍ ഭാര്യ ഇഷ്ടപ്പെടുന്നില്ല. ഇക്കാരണത്താല്‍ ദമ്പതികള്‍ക്കിടയില്‍ ചെറിയ തര്‍ക്കങ്ങളും ഉണ്ടാകാറുണ്ട്. ഒരു ഭാര്യക്ക് ഒട്ടും ഇഷ്ടപ്പെടാത്ത ഭര്‍ത്താവിന്റെ ചില ശീലങ്ങളാണ് ഇന്ന് ഞങ്ങള്‍ നിങ്ങളോട് പറയാന്‍ പോകുന്നത്. ഭര്‍ത്താവിന്റെ ചില ശീലങ്ങള്‍ ഭാര്യയുടെ കണ്ണില്‍ നിങ്ങളെ ഒരു മോശം വ്യക്തിയാക്കി മാറ്റും. അത്തരം ചില ശീലങ്ങള്‍ ഇതാ.

Relationship Tips: These Bad Habits Of Husband May Create Problems In Your Married Life

ഭാര്യയുടെ കുടുംബത്തെക്കുറിച്ച് മോശമായി സംസാരിക്കുന്നത്
ഭാര്യയുടെ കുടുംബാംഗങ്ങളെ കുറിച്ച് ഒരിക്കലും നിങ്ങള്‍ മോശമായി സംസാരിക്കരുത്. ഇതിലൂടെ ഭാര്യമാര്‍ക്ക് പെട്ടെന്ന് ദേഷ്യം വരും. ഭാര്യയുടെ മുന്നില്‍ വെച്ച് ഭര്‍ത്താവ് മാതാപിതാക്കളെയോ സഹോദരങ്ങളെയോ മറ്റ് കുടുംബാംഗങ്ങളെയോ കളിയാക്കുമ്പോള്‍ ഭാര്യക്ക് ഒരിക്കലും ഇഷ്ടമല്ല. ഭര്‍ത്താവിന്റെ ഈ ശീലം നിങ്ങള്‍ക്കിടയില്‍ വഴക്കിനും കാരണമാകും.

Relationship Tips: These Bad Habits Of Husband May Create Problems In Your Married Life

ഭാര്യയുടെ ശരീരത്തെ മോശമാക്കി പറയുന്നത്
ശരീരപ്രകൃതിയെക്കുറിച്ചോ മുഖസൗന്ദര്യത്തെക്കുറിച്ചോ ആരെങ്കിലും അഭിപ്രായം പറയുമ്പോള്‍ തന്നെ സ്ത്രീകള്‍ക്ക് ദേഷ്യം വരും. അങ്ങനെയിരിക്കുമ്പോള്‍, ഭര്‍ത്താവ് തന്നെ ഭാര്യയുടെ രൂപത്തെ കളിയാക്കുകയും അവളെ തടിയുള്ളവളെന്നോ ഉയരം കുറഞ്ഞവളെന്നോ വിളിക്കുകയാണെങ്കില്‍, അത് തീര്‍ച്ചയായും അവരെ വേദനിപ്പിക്കും. ഭാര്യയുടെ ശരീരത്തെ കളിയാക്കുമ്പോള്‍ അവര്‍ക്ക് തീര്‍ച്ചയായും ദേഷ്യം വരും.

Relationship Tips: These Bad Habits Of Husband May Create Problems In Your Married Life

സുഹൃത്തുക്കള്‍ക്കിടയില്‍ വച്ച് കളിയാക്കുന്നത്
പലപ്പോഴും ഭാര്യയും ഭര്‍ത്താവും പരസ്പരം കളിയാക്കാറുണ്ട്, എന്നാല്‍ ഈ തമാശ പരസ്പരം മാത്രമായിരിക്കണം. എന്നാല്‍ ഭര്‍ത്താവ് സുഹൃത്തുക്കളുടെ ഇടയില്‍ വച്ചോ മറ്റുള്ളവരുടെ മുമ്പില്‍ വച്ചോ കളിയാക്കുമ്പോള്‍, അത് ഭാര്യമാര്‍ക്ക് വളരെ മോശമായി തോന്നും. ഭര്‍ത്താവ് അബദ്ധവശാല്‍ പോലും ഇത് ചെയ്യാന്‍ പാടില്ല. അല്ലെങ്കില്‍, ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ അധികകാലം വേണ്ടിവരില്ല.

Relationship Tips: These Bad Habits Of Husband May Create Problems In Your Married Life

അമ്മയുമായി താരതമ്യം ചെയ്യുന്നത്
പുരുഷന്മാര്‍ക്ക് വളരെ മോശമായ ഒരു ശീലമുണ്ട്, അവര്‍ ഭാര്യയുടെ പ്രവൃത്തികളെ അവരുടെ അമ്മയുടെ പ്രവൃത്തിയുമായി താരതമ്യം ചെയ്യാന്‍ തുടങ്ങുന്നു. ഓരോ ചെറിയ കാര്യത്തിനും ചിലപ്പോള്‍ ഭര്‍ത്താവ് ഭാര്യയെ അമ്മയുമായി താരതമ്യം ചെയ്യുന്നു.

പ്രത്യേകിച്ച് അമ്മയെപ്പോലെ രുചികരമായ ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്തതിനെക്കുറിച്ച്. ഭര്‍ത്താവ് ഭാര്യയെ അമ്മയുമായി താരതമ്യം ചെയ്യാന്‍ തുടങ്ങുമ്പോള്‍ ബന്ധത്തില്‍ പ്രശ്നങ്ങള്‍ ആരംഭിക്കുന്നു. അവളുടെ കുറവുകളും തെറ്റുകളും നിങ്ങള്‍ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചാല്‍, ഭാര്യയ്ക്ക് തീര്‍ച്ചയായും കോപം വരും. ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ബന്ധത്തെ നശിപ്പിക്കുകയും ചെയ്യും.

Relationship Tips: These Bad Habits Of Husband May Create Problems In Your Married Life

കള്ളം പറയുന്ന ശീലം
ഭാര്യയെ സന്തോഷിപ്പിക്കാനും വഴക്കുകള്‍ ഒഴിവാക്കാനും പുരുഷന്മാര്‍ ചെറിയ നുണകള്‍ പറഞ്ഞുകൊണ്ടേയിരിക്കും. എന്നാല്‍ ഭാര്യക്ക് ഒരിക്കലും തന്റെ പങ്കാളി നുണ പറയുന്നത് ഭാര്യക്ക് ഇഷ്ടമല്ല. നിങ്ങളുടെ നുണ പറയുന്ന ശീലം ദാമ്പത്യബന്ധത്തിലെ വിശ്വാസ്യത നശിപ്പിക്കും. ഇതിലൂടെ ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്യും.

Relationship Tips: These Bad Habits Of Husband May Create Problems In Your Married Life

മറ്റ് സ്ത്രീകളെ നോക്കുന്ന ശീലം
പുരുഷന്മാരുടെ മറ്റൊരു ദുശ്ശീലം എന്തെന്നാല്‍ ഭാര്യ എത്ര സുന്ദരിയാണെങ്കിലും മറ്റ് പെണ്‍കുട്ടികളെ അവര്‍ നോക്കും. ചിലപ്പോള്‍ മറ്റുള്ളവരില്‍ ആകൃഷ്ടരായി അവരുമായി ബന്ധം സ്ഥാപിക്കാന്‍ വരെ പുരുഷന്‍മാര്‍ ശ്രമിച്ചേക്കാം. ഇത്തരം ശീലം ഒരു ഭാര്യയും ഇഷ്ടപ്പെടുന്നതല്ല. നിങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ ഇത് ധാരാളം.

Relationship Tips: These Bad Habits Of Husband May Create Problems In Your Married Life

അമിതമായ നിയന്ത്രണം
വിവാഹശേഷം ഭര്‍ത്താക്കന്മാര്‍ ഭാര്യമാരുടെ മേല്‍ പലവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടേയിരിക്കും. അവര്‍ക്ക് ചില ആഗ്രഹങ്ങള്‍ ഉള്ളത് പോലെ മറ്റുള്ളവര്‍ക്കും ഉണ്ടെന്ന് അവര്‍ മനസ്സിലാക്കണം. ഭര്‍ത്താവ് ഭാര്യയില്‍ അമിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ അത് ഭാര്യയെ ദേഷ്യം പിടിപ്പിക്കും. അതിനാല്‍ ഭാര്യക്ക് ആവശ്യത്തിന് സ്വാതന്ത്രം നല്‍കാന്‍ ഭര്‍ത്താവ് തയാറാകണം.

Relationship Tips: These Bad Habits Of Husband May Create Problems In Your Married Life

അമിതമായ ദേഷ്യം
ഒരു വണ്ടിയുടെ രണ്ടു ചക്രങ്ങളാണ് ഭാര്യയും ഭര്‍ത്താവും എന്ന് മനസിലാക്കുക. ഇരുവര്‍ക്കും പരസ്പരം ഒരാളില്ലാതെ ജീവിക്കാനാകില്ല. ജോലി സമ്മര്‍ദ്ദം മൂലമോ ചിലപ്പോള്‍ ശരിയായി സംസാരിക്കാത്തതുകൊണ്ടോ ചിലപ്പോള്‍ ഭര്‍ത്താക്കന്മാര്‍ ഭാര്യയോട് ദേഷ്യം പ്രകടിപ്പിക്കാറുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, അവര്‍ വൈകാരികമായി വിഷമിക്കാതിരിക്കാന്‍ നിങ്ങള്‍ സംസാരിക്കുമ്പോള്‍ പരമാവധി മാന്യത പുലര്‍ത്തേണ്ടതുണ്ട്. അമിതമായി ദേഷ്യപ്പെടുന്ന ഭര്‍ത്താവിനെ ഭാര്യമാര്‍ ഇഷ്ടപ്പെടില്ല.

Story first published: Wednesday, May 17, 2023, 10:55 [IST]
X
Desktop Bottom Promotion