Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
എത്ര ധൈര്യവാനെങ്കിലും ആദ്യരാത്രിയില്‍ പുരുഷന് തുറന്ന് പറയാന്‍ മടിക്കുന്ന 7 കാര്യങ്ങള്‍
പുതിയ പങ്കാളിയൊടൊപ്പം ഒരു ജീവിതം ആരംഭിക്കുന്നതിന് മുന്‍പ് പല സംശയങ്ങളും ഉണ്ടായിരിക്കും. പലപ്പോഴും ജീവിതത്തിലെ ആശയവിനിമയത്തില്‍ പോലും പ്രതിസന്ധികള്‍ ഉണ്ടാവുന്നു. വിവാഹത്തിന് ശേഷം ആദ്യരാത്രിയില്‍ ഉണ്ടാവുന്ന ചില സംസാരങ്ങള്‍ പോലും ഒരു ബന്ധത്തിനെ മെച്ചപ്പെട്ടതാക്കുന്നു. എന്നാല്‍ ചില പുരുഷന്മാര് എത്രയൊക്കെ ധൈര്യവാന്മാരാണ് എന്ന് പറഞ്ഞാലും പല കാര്യങ്ങളും തുറന്ന് പറയാന്‍ താല്‍പ്പര്യം കാണിക്കുകയില്ല.
ഇത് പല വിധത്തിലുള്ള തെറ്റിദ്ധാരണകള്‍ക്കും തെറ്റായ ആശയവിനിമയത്തിനും കാരണമാകുന്നു. വിവാഹത്തിന് ശേഷം ആദ്യ രാത്രിയില്‍ തുറന്ന് പറയാന്‍ മടിക്കുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. എത്രയൊക്കെ ധൈര്യമുണ്ടെന്ന് പറഞ്ഞാലും പലപ്പോഴും ജീവിതം പോലും തകര്‍ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. അത്തരത്തില്‍ ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മുന്‍പുണ്ടായിരുന്ന ബന്ധങ്ങള്‍
പലപ്പോഴും തന്റെ മുന്‍കാല ബന്ധത്തെക്കുറിച്ച് തുറന്ന് പറയാന്‍ പലരും മടിക്കുന്നു. ഇത് വൈവാഹിക ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കിയേക്കാം എന്ന ചിന്തയാണ് പലപ്പോഴും ഇത്തരം ഒരു പ്രശ്നത്തിലേക്ക് നിങ്ങളെ എത്തിക്കുന്നതും. എന്നാല്‍ ചിലര്‍ സത്യസന്ധതയോടെ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ തുറന്ന് പറയുന്നു. ഇത് പിന്നീട് വൈവാഹിക ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ നിങ്ങള്‍ക്ക് തന്നെ പ്രശ്നമായി മാറുന്നു.
ലൈംഗികപരമായ വിഷയങ്ങള്‍
പലപ്പോഴും ലൈംഗിക കാര്യങ്ങളെക്കുറിച്ച് അറിയാത്തത് പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇതൊരു സെന്‍സിറ്റീവ് വിഷയമായതിനാല്‍ പലരും ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. ആദ്യരാത്രിയില്‍ തന്നെ ഇത്തരം സംസാരങ്ങള്‍ നടത്തുന്നത് വഴി പലപ്പോഴും നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തില്‍ തന്നെ പ്രശ്നങ്ങളുണ്ടാവുന്നു. പ്രധാനമായും രണ്ട് പങ്കാളികളും മാനസികമായി ഓകെ ആയിരിക്കുന്ന സമയം മാത്രം ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കുക.
ആരോഗ്യ പ്രശ്നങ്ങള്‍
പലപ്പോഴും പുരുഷന് തനിക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി പലപ്പോഴും ശ്രദ്ധിക്കുന്നു. എന്നാല്‍ പലരും ഇത് തുറന്ന് പറയുന്നതിന് പലപ്പോഴും പലര്‍ക്കും സാധിക്കണം എന്നില്ല. അലര്‍ജി മുതല്‍ ലൈംഗിക പ്രശ്നങ്ങള്‍ വരെ പലപ്പോഴും പുരുഷന്മാരില് പ്രശ്നങ്ങളുണ്ടാക്കുന്നു. ഇത് നിങ്ങളുടെ ബന്ധത്തിന്റെ അടിത്തറ ഇളക്കുന്നു. പലപ്പോഴും സാധ്യതയുള്ള ട്രിഗറുകള്‍ ഒഴിവാക്കുന്നതിന് ഇത്തരം കാര്യങ്ങള്‍ പങ്കാളിയെ നേരത്തെ അറിയിക്കുന്നതിന് ശ്രദ്ധിക്കണം.
ഫാമിലി ഡൈനാമിക്സ്
ഫാമിലി ഡൈനാമിക്സ് പലപ്പോഴും കുടുംബത്തിന്റെ ചരിത്രത്തെക്കുറിച്ച് കൃത്യമായി പങ്കാളിയോട് പറയുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ പങ്കാളിയോട് പലരും ഇത് തുറന്ന് പറയാന്‍ മടിക്കുന്നു. പലപ്പോഴും ഉയര്‍ന്ന പശ്ചാത്തലവും വെല്ലുവിളികളും എല്ലാം നിങ്ങളുടെ പങ്കാളിയെ അറിയിക്കുന്നത് നല്ലതാണ്. ഇത്തരം കാര്യങ്ങള്‍ അതുകൊണ്ട് തന്നെ പങ്കാളി മുന്‍കൂട്ടി അറിയില്ലെങ്കിലും ആദ്യ രാത്രിയില്‍ തുറന്ന് പറയുന്നതിന് പലരും മടിക്കുന്നു.
ഭാവിയെക്കുറിച്ചുള്ള കാര്യങ്ങള്‍
ഭാവിയെക്കുറിച്ച് തനിക്കുള്ള ചിന്തകള്‍ പലപ്പോഴും പങ്കാളിയുമായി പങ്ക് വെക്കുന്നതിന് പലരും മടിക്കുന്നു. കാരണം ഇത് ഭയപ്പെടുത്തുന്ന മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. രണ്ട് പങ്കാളികള്‍ ഒരേ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി സ്വപ്നം കാണുന്നവരാണ് എന്നുണ്ടെങ്കില്‍ അത് ജീവിതം എളുപ്പമാക്കുന്നു. എന്നാല്‍ പല പുരുഷന്മാരിലും ഇത്തരം കാര്യം പങ്കാളിയോട് പറയാന്‍ ബുദ്ധിമുട്ടായിരിക്കും.
വൈകാരികമായ പ്രതിസന്ധികള്‍
വൈകാരികമായ പ്രതിസന്ധികള്‍ പലപ്പോഴും ചിലരില്‍ അല്പം കൂടുതലായിരിക്കും. എല്ലാവര്ക്കും വൈകാരികമായ കാര്യങ്ങള്‍ പങ്കാളിയോട് പോലും തുറന്ന് പറയുന്നതിന് ഭയം ഉണ്ടാവുന്നു. സത്യസന്ധമായ കാര്യങ്ങള്‍ എല്ലാം തന്നെ പലപ്പോഴും തുറന്ന് പറയുന്നതാണ് നല്ലത്. എന്നാല്‍ പങ്കാളി അകന്നു പോവുമോ എന്ന പേടിയുള്ളവര്‍ പലപ്പോഴും ഇത്തരം കാര്യം പറയാന്‍ മടി കാണിക്കുന്നു.
ഭയവും അരക്ഷിതാവസ്ഥയും
ഭയവും അരക്ഷിതാവസ്ഥയും പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് തുറന്ന് പറയുന്നതിന് പലരും ഭയക്കുന്നു. ഏത് വെല്ലുവിളിയിലും നിങ്ങളുടെ പങ്കാളിയുടെ പിന്തുണ ഉണ്ടാവും എന്ന കാര്യം ഉറപ്പ് വരുത്തുന്നതിന് തന്റെ ഭയത്തെക്കുറിച്ചും അരക്ഷിതാവസ്ഥയെക്കുറിച്ചും തുറന്ന് പറയുന്നത് നല്ലതാണ്. എന്നാല്‍ ആദ്യ രാത്രിയില്‍ ഈ ഏഴ് കാര്യങ്ങളെക്കുറിച്ച് തുറന്ന് പറയുന്നതിന് പല പുരുഷന്മാരും മടിക്കുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുന്നതായി നിങ്ങള്‍ ഭയക്കുന്നു.



Click it and Unblock the Notifications
