Latest Updates
-
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജീരകവെള്ളമോ ഉലുവവെള്ളമോ? ഏതാണ് നിങ്ങളുടെ ശരീരത്തിന് ബെസ്റ്റ്? -
12 വർഷത്തിന് ശേഷം വ്യാഴം കർക്കടകത്തിൽ: ഈ രാജയോഗം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം? -
തമന്നയുടെ ആ പ്രഭാത ശീലം; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മസാജ് രീതി സഹായിക്കുമോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മഴക്കാലം വരുന്നു; അസുഖങ്ങളെ അകറ്റി കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് മസിലുകൾ നഷ്ടപ്പെടുമോ? പുരുഷന്മാർ ഫിറ്റ്നസ് നിലനിർത്താൻ ചെയ്യേണ്ട അത്യാവശ്യ മാറ്റങ്ങൾ -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ തകർക്കുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി!
മറ്റുള്ളവര്‍ നല്‍കും ഉപദേശം, ദാമ്പത്യത്തില്‍ പാര; ഈ 5 വാക്കുകള്‍ ദമ്പതികള്‍ കേള്‍ക്കരുത്
Relationship Tips: ഒരു വ്യക്തി ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് ആദ്യം തന്റെ കുടുംബത്തെയും പിന്നീട് സുഹൃത്തുക്കളെയുമാണ്. അതുകൊണ്ടാണ് നല്ലതും ചീത്തയുമായ സമയങ്ങളില്‍ അവര്‍ ഉപദേശത്തിനായി പലരെയും സമീപിക്കുന്നത്. എന്നാല്‍ പലപ്പോഴും, അറിഞ്ഞോ അറിയാതെയോ ചില ഉപദേശങ്ങള്‍ നിങ്ങളുടെ കുടുംബത്തില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ നിങ്ങള്‍ കേള്‍ക്കുന്നു.
അത്തരം ഉപദേശങ്ങള്‍ ഒരു ബന്ധം ശക്തമാക്കുന്നതിന് പകരം അതിനെ കൂടുതല്‍ നശിപ്പിക്കുന്നു. ഇത്തരം ഉപദേശങ്ങളില്‍ നിന്ന് ദമ്പതികള്‍ എപ്പോഴും വിട്ടുനില്‍ക്കണം. ഈ ലേഖനത്തില്‍ നിങ്ങളോട് പറയുന്നത് അത്തരം ചില ഉപദേശങ്ങളെക്കുറിച്ചാണ്. വിവാഹിതരായ ദമ്പതിമാര്‍ അബദ്ധത്തില്‍ പോലും വിശ്വസിക്കാന്‍ പാടില്ലാത്ത അത്തരം 5 ഉപദേശങ്ങള്‍ ഇതാ.

ബന്ധം ശക്തമല്ല
നിങ്ങളുടെ ബന്ധം ദുര്‍ബലമാണെന്ന് തീരുമാനിക്കാന്‍ നിങ്ങളുടെ കുടുംബത്തെ ഒരിക്കലും അനുവദിക്കരുത്. വഴക്കുകളില്ലാത്ത ബന്ധങ്ങള്‍ വളരെ ശക്തമാണെന്നാണ് മിക്കവരും കരുതുന്നത്. നിങ്ങള്‍ രണ്ടുപേരും തമ്മില്‍ കാര്യങ്ങള്‍ ഒത്തുപോകുന്നില്ലെങ്കില്‍, എല്ലാ ദിവസവും ചെറിയ കാര്യങ്ങളില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുന്നുവെങ്കില്‍, അത് ഒരുമിച്ച് പരിഹരിക്കാന്‍ ശ്രമിക്കുക. പങ്കാളികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ സംഭാഷണത്തിലൂടെയും ധാരണയിലൂടെയും എളുപ്പത്തില്‍ പരിഹരിക്കാനാകും.
വഴക്കുകളെ കുറിച്ച് മറ്റുള്ളവരോട് പറയരുത്
സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ വഴക്കുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ പങ്കിടരുതെന്ന് പലപ്പോഴും കുടുംബാംഗങ്ങള്‍ ദമ്പതികളെ ഉപദേശിക്കുന്നു. നിങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ പരസ്പരം സഹായം തേടുന്നത് നിങ്ങളുടെ ബന്ധത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് പറയുന്നു. എന്നാല്‍ ഇത് ശരിയല്ല. അതെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. ചിലപ്പോഴൊക്കെ മറ്റുള്ളവരുടെ സഹായത്താല്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ പലതും ശരിയാകും.
വഴക്കിട്ട് ഉറങ്ങരുത്
വഴക്കിന് ശേഷം അത് പരിഹരിക്കാതെ ഉറങ്ങാന്‍ പോകരുതെന്ന് ദമ്പതികളോട് പലപ്പോഴും ഉപദേശിക്കാറുണ്ട്. പക്ഷേ അത് അങ്ങനെയല്ല. വഴക്കിടുന്ന സമയത്ത് രണ്ടു പേരുടെയും മാനസികാവസ്ഥ വളരെ മോശമായിരിക്കും. സംസാരിച്ചാല്‍ ഇനിയും കൂടുതല്‍ മോശമാകാനുള്ള സാധ്യത ഏറെയാണ്. അത്തരമൊരു സാഹചര്യത്തില്‍, ഈ സമയത്ത് ഉറങ്ങുന്നതാണ് ഏറ്റവും നല്ല ഓപ്ഷന്. രാവിലെ ഉണര്‍ന്ന് ശാന്തമായ മനസ്സോടെ നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക.
നല്ല സമയത്തിനായി കാത്തിരിക്കുക
ചില സമയത്ത് നിങ്ങള്‍ക്ക് ഈ ഉപദേശം പാലിക്കാന്‍ കഴിയില്ല. ഒരു വ്യക്തി പലപ്പോഴും എല്ലാം സംഭവിക്കുന്നതിനായി കാത്തിരിക്കുന്നു, സമയം അവന്റെ കൈകളില്‍ നിന്ന് വഴുതിപ്പോകുന്നു. നിങ്ങള്‍ക്കിടയില്‍ കാര്യങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടിവരും. പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കാതെ, നല്ല സമയത്തിനായി കാത്തിരിക്കുക എന്നത് ശരിയായ ഓപ്ഷനല്ല.
കുഞ്ഞുണ്ടായാല്‍ എല്ലാം ശരിയാകും
നിങ്ങളുടെ ബന്ധത്തില്‍ കാര്യങ്ങള്‍ ഇതിനകം വളരെ മോശമാണെങ്കില്‍, അവ പരിഹരിക്കാതെ ഒരു കുട്ടിയെ ആസൂത്രണം ചെയ്യുന്നത് വലിയ തെറ്റായിരിക്കും. നിങ്ങളുടെ ബന്ധം സംരക്ഷിക്കാനായി ഒരു കുഞ്ഞുണ്ടാകാന്‍ പ്ലാന്‍ ചെയ്യുമ്പോള്‍, പലപ്പോഴും നിങ്ങള്‍ സ്നേഹമില്ലാതെ നിങ്ങളുടെ മനസിനെ ബലമായി പിടിച്ചമര്‍ത്താന്‍ തുടങ്ങും.
അതിനാല്‍ കുട്ടികളെ ആസൂത്രണം ചെയ്യുന്നതിനുമുമ്പ്, നിങ്ങളുടെ ബന്ധത്തില്‍ നഷ്ടപ്പെട്ട സ്നേഹം തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുക. ശരിയാക്കേണ്ട പ്രശ്നങ്ങള്‍ കുട്ടികളുണ്ടാകുന്നതിന് മുമ്പ് തന്നെ ശരിയാക്കുക. എന്നാല്‍ നിങ്ങള്‍ക്കിടയില്‍ ഒന്നും ശരിയായി നടക്കുന്നില്ലെങ്കില്‍, കുട്ടികള്‍ക്കായി ആസൂത്രണം ചെയ്യാതിരിക്കുക. അല്ലാത്തപക്ഷം നിങ്ങള്‍ പിന്നീട് കൂടുതല്‍ പ്രശ്നത്തില്‍ അകപ്പെട്ടേക്കാം.



Click it and Unblock the Notifications