Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പങ്കാളിയുടെ സൈലന്റ് ട്രീറ്റ്മെന്റിന് ഇരയാണോ നിങ്ങള്‍, അറിയാം പോംവഴികള്‍
മൗനം വിദ്വാന് ഭൂഷണം എന്ന പഴഞ്ചൊല്ലൊക്കെ ശരി തന്നെ, പക്ഷേ ചില സമയങ്ങളില്‍ മൗനം പോലെ മൂര്‍ച്ചയേറിയ ആയുധം വേറെയില്ല. അക്കാര്യം എപ്പോഴെങ്കിലും എല്ലാവര്ക്കും അനുഭവമുണ്ടായിട്ടുണ്ടാകും. ഒരു വ്യക്തിയുടെ മൗനത്താല്‍ മുറിവേല്ക്കുകയെന്നത് കഠാര നെഞ്ചില്‍ കുത്തിയിറക്കുന്നത് പോലെ തന്നെയാണ്. അത് ജീവിതപങ്കാളിയില്‍ നിന്നാകുമ്പോഴോ ആ മുറിവ് ഉണങ്ങാന്‍ സമയം എടുക്കും.

വഴക്ക് ഉണ്ടാകുമ്പോഴോ എന്തെങ്കിലും പിണക്കങ്ങള്‍ ഉണ്ടാകുമ്പോഴോ വാദപ്രതിവാദങ്ങള്ക്കിടയിലോ അങ്ങനെ പല സാഹചര്യങ്ങളിലും മൗനം കൊണ്ട് മറുപടി പറയുന്ന ചിലയാളുകള്‍ ഉണ്ട്. ഞാന്‍ മിണ്ടൂല എന്നത് കുട്ടികള്‍ പിണങ്ങുമ്പോള്‍ പറയുന്ന വാചകം ആണെങ്കിലും ചിലര്‍ വലുതാകുമ്പോഴും ആ സ്വഭാവം കാണിക്കും. അതുപക്ഷേ കുട്ടിത്തം മനസ്സില്‍ ഉള്ളതുകൊണ്ടല്ല. പകരം ഉള്ളില്‍ വളരെ കുടിലമായ സ്വഭാവം ഉള്ളതുകൊണ്ടാണ്.
പങ്കാളിയെ മുട്ടുകുത്തിക്കും മൗനം
വഴക്കിനിടയിലും പിണക്കത്തിനിടയിലും വാക്കുകളിലൂടെ മറുപടി തരാതെ, എന്തുപറഞ്ഞാലും പ്രതികരിക്കാതെ ഇരിക്കുന്ന ഒരു പങ്കാളി ദാമ്പത്യത്തിലെ വലിയ പ്രശ്നങ്ങളിലൊന്നാണ്. മറുഭാഗത്തുള്ളയാള്‍ തനിക്ക് മമ്പില്‍ മുട്ടുകുത്തുന്നത് വരെ അവര്‍ മൗനം തുടരും. അത് ഒരു വിജയമായി അവര്‍ കണക്കാക്കും. കുട്ടികളുടെ സ്വഭാവമെന്നെല്ലാം ചിലര്‍ നിസ്സാരവല്ക്കരിക്കുമെങ്കിലും വളരെ ഗുരുതരമായ പെരുമാറ്റപ്രശ്നമാണിത്. ഒരു അടവെന്ന തരത്തിലും ചിലപ്പോള്‍ പരോക്ഷമായ വൈകാരിക പീഡനമായും ആയാണ് ഇത്തരം ടോക്സിക് സ്വഭാവങ്ങളെ കണക്കാക്കേണ്ടത്. മറുഭാഗത്തുള്ളയാളെ മാനസികമായി തളര്‍ത്തുക, അവരില്‍ കുറ്റബോധം ഉണ്ടാക്കുക, അവര്‍ ആദ്യം മാപ്പ് പറയുക, അല്ലെങ്കില്‍ പ്രശ്നം മറക്കാന്‍ തയ്യാറാകുക, ചിലപ്പോള്‍ അതിലും വലിയ ത്യാഗങ്ങള്‍ക്ക് തയ്യാറാകുക എന്നിവയെല്ലാമാണ് അത്തരം മൗനങ്ങളിലൂടെ ്വര്‍ ലക്ഷ്യമിടുന്നത്
അവഗണന സ്വഭാവം
മിണ്ടാതിരുന്ന് എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് ഒരുതരം അവഗണയാണ്. വിവാഹത്തില്‍ മാത്രമല്ല ഇതല്ലെന്ന് അറിയാമല്ലോ. മക്കളും അച്ഛനമ്മമാര്‍ക്കിടയിലും ബന്ധുക്കള്‍ക്കിടയിലും അയല്ക്കാര്ക്കിടയിലും സുഹൃത്തുക്കള്‍ക്കിടയിലുമെല്ലാം സ്വഭാവം കാണാറുണ്ട്. തങ്ങള്‍ അവിടെ ഇല്ലെന്നുള്ള രീതിയിലുള്ള ഈ പെരുമാറ്റം മറുഭാഗത്തുള്ളയാളില് നിരാകരിക്കപ്പെട്ടതായും മാനസികമായി തകരുന്നതിനും അരക്ഷിതാവസ്ഥ തോന്നുന്നതിനും കാരണമാകും.
പ്രതികൂല സാഹചര്യങ്ങളില്‍ മിണ്ടാതിരിക്കുന്നത് എപ്പോഴും ടോക്സിക് ആകണമെന്നില്ല. ചിലപ്പോഴെല്ലാം പ്രശ്നം കൂടുതല്‍ വഷളാകാതിരിക്കാനും പങ്കാളിക്ക് കോപം ശമിപ്പിക്കാന്‍ അവസരം നല്‍കിയും ചിലയാളുകള്‍ മൗനം പാലിക്കാറുണ്ട്. ഇത് ആരോഗ്യകരമാണ്. എന്നാല്‍ മൗനത്തിലൂടെ മറുഭാഗത്തുള്ളയാളെ വേദനിപ്പിക്കുക എന്ന ചിന്ത ടോക്സിക് ആണ്. ആ സ്വഭാവം ഒരു തരത്തിലും ദാമ്പത്യത്തിന് നേട്ടമാകുകയില്ല. കാരണം പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാതെ പരിഹരിക്കപ്പെടുന്നില്ല. അതിന് പകരം പങ്കാളി മുഖത്ത് പോലും നോക്കാതെ മിണ്ടാതിരിക്കുക എന്ന നിലപാടാണ് സ്വീകരിക്കുന്നതെങ്കില്‍ അവരെ നേരിടാന്‍ ചില വഴികളുണ്ട്.
തിരിച്ചും മിണ്ടാതിരിക്കരുത്
ചിലയാളുകള്‍ പങ്കാളി മൗനത്തിലൂടെ വിഷമിപ്പിക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചും അതേ നാണയത്തില്‍ മറുപടി നല്കാന് ശ്രമിക്കും. കുറച്ച് നേരത്തേക്ക് അത് പ്രശ്നമില്ല. പക്ഷേ ഇരുവരും മിണ്ടാതിരിക്കുന്നത് നീണ്ടാല്‍ അവര്‍ക്കിടയിലെ അകലം കൂടും. അതുകൊണ്ട് പറയാനുള്ളത് പറയുക. പ്രശ്നം വിടാന്‍ ഉദ്ദേശമില്ലെന്നുള്ളതും പരിഹരിക്കപ്പെടണമെന്നുള്ളതും ബോധ്യപ്പെടുത്തുക.
സോറി പറയരുത്
തെറ്റ് നമ്മുടെ ഭാഗത്ത് അല്ലെങ്കില്‍ പങ്കാളി എങ്ങനെയെങ്കിലും മിണ്ടണമെന്ന് കരുതി സോറി പറയുകയോ അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കുകയോ ചെയ്യുന്നത് ആരോഗ്യകരമല്ല. ചിലപ്പോള്‍ പ്രശ്നം അങ്ങനെയെങ്കിലും അവസാനിക്കട്ടെ എന്നുകരുതി ചിലര്‍ അത്തരത്തില്‍ പ്രതികരിക്കാറുണ്ട്. എന്നാല്‍ അത് ഇത്തരത്തില്‍ മൗനത്തിലൂടെ പങ്കാളിയെ മുട്ടുകുത്തിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കലാകും. അവരുടെ ടോക്സിക് ആയ സ്വഭാവങ്ങളെ അംഗീകരിച്ചുകൊടുക്കല് ആകും. അങ്ങനെ ചെയ്യുന്നതിലൂടെ അത്തരം സ്വഭാവം കൂടുകയേ ഉള്ളൂ.
നിശബ്ദത നല്കുന്ന വേദന ബോധ്യപ്പെടുത്തുക
അവരുടെ നിശബ്ദത എത്രത്തോളം കുത്തിനോവിപ്പിക്കുന്നു എന്നത് പങ്കാളിയെ ബോധ്യപ്പെടുത്തണം. ഒരുപക്ഷേ തങ്ങളുടെ മൗനം പങ്കാളിയില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് അവര്‍ അത് അറിയുന്നുണ്ടാകില്ല. അതുകൊണ്ട് നമുക്കുണ്ടാകുന്ന വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. നമ്മെ വേദനിപ്പിക്കുന്ന പങ്കാളിയുടെ ഓരോ സ്വഭാവത്തെ കുറിച്ചും കൃത്യമായി അവരോട് ആശയവിനിമയം നടത്തുക. ഇത് കുറ്റപ്പെടുത്തുന്ന രീതിയില്‍ ആകാതാരിക്കാന് പ്രത്യേകം ശ്രദ്ധിക്കുക.
പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുക
പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് ചര്‍ച്ചയിലൂടെ പരിഹരിക്കുന്ന രീതി പരിശീലിക്കുക. പ്രശ്നപരിഹാര രീതി എങ്ങനെയാകണം എന്നതില്‍ പങ്കാളികള്‍ക്കിടയില്‍ കൃത്യമായ ധാരണ വേണം. അങ്ങനെ ഉണ്ടെങ്കില്‍ ഇത്തരം ടോക്സിക് സ്വഭാവങ്ങള്‍ ഉണ്ടാകുകയില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
