Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ആദ്യ നോട്ടത്തില്‍ പെണ്ണിനെ ആകര്‍ഷിക്കും പുരുഷന്മാര്: അവള്‍ക്ക് പ്രണയം തോന്നുന്നതിന് പിന്നില്‍
പ്രണയത്തിനും ഡേറ്റിംഗിനും വളരെയധികം പ്രാധാന്യം നല്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോവുന്നത്. എന്നാല്‍ പലപ്പോഴും പ്രണയത്തിന് തുടക്കമിടുമ്പോള്‍ സ്ത്രീകളെ ആകര്‍ഷിക്കുക എന്നത് ശരിക്കും ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. സ്ത്രീകളുടെ മനസ്സ് കീഴടക്കുന്നതിന് വേണ്ടി പലരും കിണഞ്ഞ് പരിശ്രമിച്ചിട്ടും സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ പലപ്പോഴും പ്രണയം എന്നത് പലരിലും സ്വപ്നമായി തന്നെ അവശേഷിക്കുന്നു. എന്നാല്‍ നിങ്ങളും പ്രണയത്തിനോ അല്ലെങ്കില്‍ ഡേറ്റിംഗിനോ വേണ്ടി തയ്യാറെടുക്കുന്ന ഒരു വ്യക്തിയാണെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സ്ത്രീകളെ ആകര്‍ഷിക്കാന്‍ സാധിക്കുന്നു.
ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത് പോലെ നിങ്ങളുടെ ജീവിതത്തില്‍ അനുകൂമായി ഉണ്ടാവുന്ന പല മാറ്റങ്ങളും പ്രണയത്തേയും സ്വാധീനിക്കുന്നു. നിങ്ങള്‍ എത്ര ശ്രമിച്ചിട്ടും പ്രണയത്തില്‍ ഒരു പുരോഗതിയും കാണുന്നില്ലെങ്കില്‍ ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. അത് നിങ്ങളേയും നിങ്ങളുടെ പ്രണയത്തേയും മാറ്റി മറിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടുതല്‍ അറിയാന്‍ വായിക്കൂ.

വസ്ത്രധാരണ പ്രധാനം
വസ്ത്രധാരണം എന്നത് വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യമാണ്. പലപ്പോഴും ആദ്യ കാഴ്ചയില്‍ തന്നെ പെണ്ണിന് ആകര്‍ഷണവും ഇഷ്ടവും തോന്നണമെങ്കില്‍ വസ്ത്രധാരണത്തിലും അതുപോലെ തന്നെ ശ്രദ്ധിക്കണം. കാരണം പലരും അതില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതാണ് പ്രണയപുരോഗതി ഉണ്ടാവാത്തതിന് പ്രധാന കാരണം. അതുകൊണ്ട് തന്നെ ഇനി മുതല്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അല്പം ശ്രദ്ധിക്കണം. പകരം ഇവര്‍ വസ്ത്രം ധരിക്കുമ്പോള്‍ എപ്പോഴും അനുയോജ്യമായ നീറ്റ് ആയ വസ്ത്രം ധരിക്കേണ്ടതാണ്. അത് മാത്രമല്ല നിങ്ങള്‍ ഇത് കൃത്യമായി ഫോളോ ചെയ്യുന്ന ഒരു വ്യക്തിയാണെങ്കില്‍ നിങ്ങളുടെ പ്രണയം വിജയിച്ചു എന്ന് തന്നെ കൂട്ടാം.
പ്രശംസിക്കുന്നതില്‍ പിശുക്ക് വേണ്ട
ഒരിക്കലും ഭാര്യയെ അല്ലെങ്കില്‍ പ്രണയിനിയെ പ്രശംസിക്കുന്നതില്‍ പിശുക്ക് കാണിക്കേണ്ട ആവശ്യമില്ല. കാരണം സ്ത്രീകളായാലും പുരുഷന്മാരായാലും ഇവര്‍ ഒരു പരിധി വരെയെല്ലാം പ്രശംസ ഇഷ്ടപ്പെടുന്നു. എത്ര നന്നായി വസ്ത്രം ധരിക്കുന്നു, നീ എന്തൊരു സുന്ദരിയാണ്, ഇന്ന് നല്ല ഭംഗിയുണ്ടല്ലോ തുടങ്ങി സ്ത്രീകളില്‍ സന്തോഷമുണ്ടാക്കുന്ന ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് കൊണ്ടിരിക്കുക. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ആത്മവിശ്വാസസവും കൊണ്ട് വരുന്നു. ഇതെല്ലാം കൊണ്ട് മാത്രമേ പുരുഷനിലേക്ക് സ്ത്രീയെ ആകര്‍ഷിക്കാന്‍ സാധിക്കുകയുള്ളൂ.
നിങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുക
നിങ്ങള്‍ എന്താണ് ഏതാണ് എവിടെയാണ് എന്തുചെയ്യുന്നു തുടങ്ങി നിങ്ങളെക്കുറിച്ചുള്ള ഓരോ കാര്യവും പറഞ്ഞു കൊണ്ടേ ഇരിക്കണം. നിങ്ങളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും വരെ പറഞ്ഞ് മനസ്സിലാക്കിപ്പിക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ എല്ലാം ഒറ്റയടിക്ക് പറയരുത്, വളരെ പതുക്കെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി നിങ്ങള്‍ക്ക് അവളുടെ മനസ്സില്‍ ഇടം നേടാം. എന്നാല്‍ മാത്രമേ നിങ്ങളെക്കുറിച്ച് ധാരണയുണ്ടാവുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. ഇതെല്ലാം സ്ത്രീയെ ആകര്‍ഷിക്കുന്ന പൊടിക്കൈകള്‍ തന്നെയാണ്.
അവളെക്കുറിച്ചും അറിയണം
എപ്പോഴും നിങ്ങളെക്കുറിച്ചും നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചും മാത്രം സംസാരിച്ചാല്‍ പോരാ. അവളെക്കുറിച്ചും അറിയാന്‍ ശ്രമിക്കണം. അതിനെക്കുറിച്ച് അവളോട് തുറന്ന് സംസാരിക്കുകയും വേണം. പരസ്പര സംഭാഷണം നല്ല രീതിയില്‍ നടന്നാല്‍ മാത്രമേ പലപ്പോഴും ഒരു ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോവുകയുള്ളൂ. അതുകൊണ്ട് ഇനി മുതല്‍ പ്രണയിക്കുന്നതിനോ ഡേറ്റിംഗിനോ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ഇത്തരം കാര്യങ്ങള്‍ മറക്കാതെ ഓര്‍മ്മയില്‍ സൂക്ഷിക്കണം.
ഭക്ഷണത്തിലെ ഇഷ്ടടാനിഷ്ടങ്ങള്
ഡേറ്റിംഗ് എന്നത് എപ്പോഴും സംസാരിക്കുന്നതിന് വേണ്ടി മാത്രം ഉള്ളതല്ല. എല്ലാ തരത്തിലുള്ള ഇഷ്ടാനിഷ്ടങ്ങളും മനസ്സിലാക്കാന്‍ കൂടി ഉള്ളതാണ്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍ ഇതിലുണ്ട്. ഭക്ഷണവും ഒരു പ്രധാന കാര്യം തന്നെയാണ്. കാരണം പലപ്പോഴും ഭക്ഷണത്തിലെ ഇഷ്ടാനിഷ്ടങ്ങളും ഭക്ഷണം കഴിക്കുന്ന രീതിയും ഭക്ഷണത്തിനിടയിലെ സംസാരവും എല്ലാം മനസ്സിലാക്കുന്നത് വഴി പലപ്പോഴും ഒരു സ്ത്രീ നിങ്ങളെ ഒരു പങ്കാളിയായി തിരഞ്ഞെടുക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എല്ലാം ഒന്ന് ഓര്‍മ്മയില്‍ വെക്കേണ്ടതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
