Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
പങ്കാളിക്ക് നിങ്ങളോടുള്ള താല്‍പ്പര്യം തീര്‍ന്നു: സ്ത്രീകള്‍ ആദ്യം പ്രകടമാവും അനിഷ്ടം ഇത്
ഭാര്യാഭര്ത്താക്കന്മാര് പലപ്പോഴും പല കാര്യത്തിലും അഭിപ്രായ വ്യത്യാസവും അനിഷ്ടവും എല്ലാം പ്രകടമാക്കും. എന്നാല്‍ അതെല്ലാം ഒരു നിശ്ചിത സമയത്തേക്ക് മാത്രമായിരിക്കും. അതിന് ശേഷം എല്ലാം പഴയ പോലെ തന്നെ ആവുന്നു. ഏതൊരു കുടുംബ ജീവിതത്തിലും ദാമ്പത്യ ബന്ധത്തിലും മുകളില്‍ പറഞ്ഞത് പോലെ പ്രശ്നങ്ങളും പ്രതിസന്ധികളും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അവയെല്ലാം വളരെ പെട്ടെന്ന് തന്നെ ഇല്ലാതാവുന്നു. വിവാഹത്തിന്റെ ആകര്‍ഷണീയത പക്ഷേ നഷ്ടപ്പെടുന്ന ഒരു സമയം പലരുടേയും ജീവിതത്തില്‍ ഉണ്ടാവാം.
പ്രത്യേകിച്ച് സ്ത്രീകളുടെ ജീവിതത്തില്‍ ഇത്തരം മാറ്റങ്ങള്‍ പെട്ടെന്നാണ് സംഭവിക്കുന്നത്. എന്നാല്‍ പലപ്പോഴും ഭാര്യയുടെ താല്‍പ്പര്യവും താല്പ്പര്യക്കേടുകളും പലരും അവഗണിക്കുകയാണ് ചെയ്യുന്നത്. കാരണം പലപ്പോഴും സ്ത്രീകളുടെ മനസ്സില്‍ എന്താണ് എന്ന കാര്യം മനസ്സിലാകുന്നില്ല എന്നതാണ് സത്യം. എന്നാല്‍ സ്ത്രീകള്‍ക്ക് പങ്കാളിയോടുള്ള താല്‍പ്പര്യം കുറഞ്ഞു എന്നതിന്റെ ചില സൂചനകള്‍ നമുക്ക് ആദ്യമെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. എങ്ങനെയെന്ന് നോക്കാം.

കുറച്ച് സംസാരിക്കുന്നു
സ്ഥിരമായി വാതോരാതെ സംസാരിക്കുന്ന ഭാര്യയാണ് നിങ്ങളുടേതെങ്കില്‍ കുറച്ച് നാളുകളായി ഇവര്‍ക്ക് മിണ്ടാട്ടമില്ലെങ്കില് മുകളില്‍ പറഞ്ഞ കാര്യം സംശയിക്കേണ്ടതാണ്. പലപ്പോഴും ഇതിനെ ഭര്ത്താക്കാന്മാര് നിസ്സാരമാക്കി വിടുമ്പോള്‍ അത് കൂടുതല്‍ പ്രശ്നത്തിലേക്ക് ദാമ്പത്യത്തെ എത്തിക്കുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ നിസ്സാരമായി കണക്കാക്കുമ്പോഴാണ് പ്രശ്നം വര്‍ദ്ധിക്കുന്നത്. എത്രയും വേഗം പരസ്പരം സംസാരിച്ച് എന്താണ് പ്രശ്നം എന്നത് കൃത്യമായി മനസ്സിലാക്കുക. കൂടാതെ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുകയും ചെയ്യുക. ഇത്രയുമായാല്‍ നിങ്ങള്‍ക്ക് ഒരു പരിധി വരെ ജീവിതത്തെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവാം.
നിങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ലേ?
സ്ത്രീകള്‍ സാധാരണയായി ഇഷ്ടപ്പെടുന്ന വ്യക്തിയുടെ എല്ലാ കാര്യങ്ങളെക്കുറിച്ചും അറിയാന്‍ ആഗ്രഹിക്കും. പ്രത്യേകിച്ച് ഭാര്യാഭര്ത്താക്കന്മാര്ക്കിടയില്. ഓഫീസില്‍ പോവുമ്പോള്‍ മുതലുള്ള കാര്യങ്ങളെക്കുറിച്ച് വള്ളിപുള്ളി വിടാതെ സംസാരിക്കുന്ന വ്യക്തിയാണെങ്കില്‍ പ്രത്യേകിച്ച്. എന്നാല്‍ കുറച്ച് ദിവസങ്ങളായി ഇതിനൊന്നും മിനക്കെടാതെ ഒരു വ്യക്തിയാണെങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇവര്‍ നിങ്ങളോടൊപ്പമുള്ള ജീവിതത്തെ ഇഷ്ടപ്പെടുന്നില്ല എന്നതാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും സ്ത്രീകള്‍ നിങ്ങളെക്കുറിച്ച് ഒരു കാര്യം പോലും സംസാരിക്കാത്ത വ്യക്തിയാണെങ്കില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.
സ്നേഹമില്ലേ?
പലപ്പോഴും ഭാര്യക്ക് നിങ്ങളോട് സ്നേഹക്കുറവ് ഉള്ളതായി നിങ്ങള്‍ക്ക് തോന്നിയോ? എങ്കില്‍ അതിന് പിന്നില്‍ ചില കാര്യങ്ങളുണ്ട്. പ്രധാനമായും ഭാര്യക്ക് നിങ്ങളോടുള്ള ആകര്‍ഷണം കുറവായാണ് ഇത് സൂചിപ്പിക്കുന്നത്. പലപ്പോഴും ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നിങ്ങള്‍ക്ക് തന്നെ ലഭിക്കാത്ത അവസ്ഥയുണ്ടെങ്കില്‍ ഒരു പുന: പരിശോധന ബന്ധത്തിന്റെ കാര്യത്തില്‍ നടത്തുന്നത് നല്ലതാണ്. നിങ്ങള്‍ തമ്മിലുള്ള ആകര്‍ഷണം ക്രമേണ കുറയുന്നതാണ് ഇതിന് പിന്നിലെ കാരണം. ഇത് പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ അത് ജീവിതത്തെ പ്രശ്നത്തിലാക്കുന്നു.
അടുപ്പമില്ലേ?
പങ്കാളികള്‍ തമ്മില്‍ മാനസികവും ശാരീരികവുമായ അടുപ്പക്കുറവുണ്ടെങ്കിലും അല്പം ശ്രദ്ധിക്കണം. കാരണം ഇത് സൂചിപ്പിക്കുന്നത് എന്തുകൊണ്ടും നിങ്ങളുടെ പങ്കാളിക്ക് നിങ്ങളോട് താല്‍പ്പര്യമോ ആകര്‍ഷണമോ ഇല്ല എന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ജീവിതത്തില്‍ കൂടുതല്‍ വിള്ളലുകള്‍ ഉണ്ടാക്കുന്നു. എന്തുണ്ടെങ്കിലും ദമ്പതികള്‍ പരസ്പരം സംസാരിക്കുക. തുറന്ന് സംസാരിക്കുന്നതിലൂടെ ഒരു വിധത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ ഇല്ലാതാവുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികളെ കുറക്കുകയും ചെയ്യുന്നു.
ദിവസവും വഴക്ക്
നിങ്ങളുടെ പങ്കാളിയുമായി ദിനവും വഴക്കിന് നിങ്ങള്‍ ശ്രമിക്കുന്നോ? അല്ലെങ്കില്‍ അവര്‍ ഒരിക്കലും നിങ്ങള്‍ക്ക് സമാധാനം നല്കുന്നില്ലേ? എന്നാല്‍ അതിനര്‍ത്ഥം അവര്‍ക്ക് നിങ്ങളോട് വലിയ താല്‍പ്പര്യമില്ല എന്ന് തന്നെയാണ്. മാത്രമല്ല ഇവര്‍ക്ക് നിങ്ങളോടൊന്നിച്ച് പോവുന്നതിന് താല്‍പ്പര്യമില്ല എന്നും സൂചനയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അതിനെക്കുറിച്ച് സംസാരിക്കുകയും ബന്ധത്തെ നല്ല രീതിയില്‍ കൊണ്ട് പോവുന്നതിനുള്ള വഴികള്‍ സ്വീകരിക്കുകയും ചെയ്യുക.



Click it and Unblock the Notifications
