Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഭാര്യമാരേ നിങ്ങള്‍ക്കറിയാമോ? ബെഡ്റൂമില്‍ അല്ലാതേയും പുരുഷന് സ്ത്രീയില്‍ ശ്രദ്ധിക്കുന്ന കാര്യം
ദാമ്പത്യ ജീവിതം എന്നത് വളരെയധികം പ്രധാനപ്പെട്ട ഒരു ബന്ധമാണ്. കാരണം രണ്ട് വ്യക്തികള്‍ ഒരുമിച്ച് ജീവിക്കുമ്പോള്‍ പരസ്പരം ഇഷ്ടാനിഷ്ടങ്ങളും പരസ്പര ധാരണകളും മനസ്സിലാക്കലും എല്ലാം ഒരുമിച്ച് കൊണ്ട് പോവേണ്ടത് തന്നെയാണ്. പലപ്പോഴും യഥാര്‍ത്ഥത്തില്‍ ഒരു വ്യക്തി തന്റെ പങ്കാളിയെ എങ്ങന സ്നേഹിക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത നിസ്സാരമല്ല. കാരണം അവരുടെ ചെറിയ ചലനം പോലും നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു. പങ്കാളി ഓരോ നിമിഷവും നല്കുന്ന കരുതല്‍ അത്ര തന്നെ പ്രധാനപ്പെട്ടതാണ്.
നിങ്ങളുടെ പങ്കാളി നിങ്ങളോട് എത്രത്തോളം അടുപ്പം കാണിക്കുന്നു, എത്രത്തോളം നിങ്ങളുടെ ഓരോ കാര്യത്തിലും ശ്രദ്ധിക്കുന്നു എന്നതിനെക്കുറിച്ചാണ് ഈ ലേഖനം. കിടപ്പറയില്‍ മാത്രമല്ല ഏത് നിമിഷവും നിങ്ങളെക്കുറിച്ച് നിങ്ങളുടെ ചെറിയ പെരുമാറ്റങ്ങളെക്കുറിച്ച് പോലും ഇവര്‍ ശ്രദ്ധിക്കുന്നു. അവര്‍ പറയുന്നതിലും കൂടുതല്‍ നിങ്ങളെ ശ്രദ്ധിക്കുന്നുവെന്ന് കാണിക്കുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

നല്ലൊരു കേള്വിക്കാരന്
നിങ്ങളുടെ പങ്കാളി നല്ലൊരു കേള്വിക്കാരന് ആയിരിക്കും. പലപ്പോഴും നിങ്ങള്‍ പങ്കിടുന്ന ചെറിയ കാര്യങ്ങള്‍ പോലും പലപ്പോഴും അവര്‍ കേട്ടിരിക്കുന്നു. മാത്രമല്ല കേള്‍ക്കുന്നതിനോടൊപ്പം തന്നെ തുടര്‍ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ലോകത്ത് തന്നെ അവനും ഉണ്ടെന്ന് നിങ്ങളെ ബോധ്യപ്പെടുത്തുന്നു.
എപ്പോഴും സഹായത്തിനുണ്ടാവും
നിങ്ങള്‍ക്ക് എപ്പോഴും സഹായത്തിനുണ്ടാവും എന്നത് തന്നെയാണ് മറ്റൊരു കാര്യം. പലപ്പോഴും ചെറിയ കാര്യങ്ങള്‍ക്ക് പോലും നിങ്ങള്‍ക്ക സഹായമാവശ്യമുണ്ടെങ്കില്‍ നിങ്ങളുടെ പങ്കാളി കൂടെയുണ്ടാവുന്നു. ഇത് നിങ്ങളുടെ ജീവിതം കൂടുതല്‍ സുഗമവും സന്തോഷമുള്ളതുമാക്കി മാറ്റുന്നു. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.
ശാരീരിക ചലനങ്ങള്‍
പുരുഷന്മാരുടെ ശാരീരിക ചലനങ്ങള്‍ പോലും വളരെ പ്രധാനപ്പെട്ടതാണ്. കാരണം അതില്‍ പോലും നിങ്ങളെ അവന് സംരക്ഷിക്കുന്നുണ്ട് അല്ലെങ്കില്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന കാര്യം മനസ്സിലാക്കാന്‍ സാധിക്കുന്നു. പലപ്പോഴു വാക്കുകളിലൂടെ അല്ലാതെയും അവരുടെ സ്നേഹം അനുഭവിക്കാന്‍ സാധിക്കുന്നു എന്ന് അര്‍ത്ഥം.
ഓര്‍മ്മിപ്പിക്കുന്ന കാര്യങ്ങള്‍
പലപ്പോഴും പ്രിയപ്പെട്ട കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതാണ് മറ്റൊരു കാര്യം. നിങ്ങള്‍ ആദ്യമായി സംസാരിച്ച കാര്യം, പ്രിയപ്പെട്ട റെസ്റ്റോറെന്റ്, ആദ്യമായി ഒരുമിച്ച് യാത്ര പോയ ഇടം എന്നിവയെല്ലാം തന്നെ പ്രിയപ്പെട്ടതാണെന്ന് അറിയുന്നത് കൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് അവര്‍ ഓര്‍മ്മിപ്പിച്ച് കൊണ്ടിരിക്കും.
വിജയങ്ങള്‍ ആഘോഷിക്കുന്നു
നിങ്ങളുടെ ചെറിയ വിജയങ്ങള്‍ പോലും ഇവര്‍ ആഘോഷിക്കുന്നു. മാത്രമല്ല പ്രയാസകരമായ ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ നിങ്ങള്‍ക്ക് പ്രോത്സാഹനവും ശക്തിയും മാനസിക പിന്തുണയും നല്കുന്നതില് ഇവര്‍ മുന്നിലായിരിക്കും. നിങ്ങള്‍ എവിടേയും വിജയിച്ച് മുന്നോട്ട് പോവുന്നതിനാണ് അവര്‍ ആഗ്രഹിക്കുന്നത്.
നിങ്ങള്‍ക്കായി സമയം നീക്കി വെക്കുന്നു
നിങ്ങള്‍ക്കായി സമയം നീക്കി വെക്കുന്നതിന് അവര്‍ക്ക് സാധിക്കുന്നു. പലപ്പോഴും ഏത് കാര്യവും നിങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ ഭംഗിയായി ചെയ്യുന്നതിന് അവര്‍ ശ്രമിക്കുന്നു. .ഇതെല്ലാം നിങ്ങളോടുള്ള സ്നേഹത്തിന്റെ കരുതലിനേയാണ് സൂചിപ്പിക്കുന്നത്. അതിലൂടെയെല്ലാം അവന്റെ സ്ാന്നിധ്യം നിങ്ങളെ അറിയിക്കുന്നു.



Click it and Unblock the Notifications
