Latest Updates
-
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ്
വിവാഹേതര ബന്ധങ്ങളില്‍ സ്ത്രീയും പുരുഷനും തേടുന്നത് വ്യത്യസ്ത കാര്യങ്ങള്‍; പഠന റിപ്പോര്‍ട്ട്
Evolution and Human Behavior, എന്ന ഒരു ജേണലില്‍ അടുത്ത കാലത്തായി പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ വളരെ വ്യത്യസ്തമായിരുന്നു. ദാമ്പത്യബന്ധത്തിന് പുറമേ മറ്റൊരു ബന്ധത്തിലേക്ക് സ്ത്രീയും പുരുഷനും ആകര്‍ഷിക്കപ്പെടുന്നതിന് പിന്നിലെ കാരണങ്ങള്‍ വ്യത്യസ്തമാണെന്നായിരുന്നു ആ പഠനം കണ്ടെത്തിയത്.

രൂപസൗന്ദര്യത്തില്‍ ആകൃഷ്ടയാകുന്ന സ്ത്രീ
ഏതാണ്ട് 19 രാജ്യങ്ങളില്‍ നിന്നുള്ള 254ഓളം സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെട്ട സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ദാമ്പത്യത്തിലെ അസംതൃപ്തി, വ്യസ്തത ബന്ധങ്ങളോടുള്ള താല്‍പ്പര്യം, പ്രതികാരം അങ്ങനെ പല കാരണങ്ങളില്‍ സ്ത്രീകള്‍ മറ്റൊരു പുരുഷനില്‍ ആകൃഷ്ടയാകുന്നത് രൂപസൗന്ദര്യമോ ശാരീരികമായ ആകര്‍ഷണമോ കൊണ്ടാണെന്ന് ആ പഠനം പറയുന്നു. അതേസമയം ജീവിതപങ്കാളിയായി അവര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് ഭര്‍ത്താവിനെയോ ആദ്യത്തെ പങ്കാളിയെയോ തന്നെയാണെന്നും പഠനം ചൂണ്ടിക്കാട്ടി.
പ്രണയം വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന പുരുഷന്
പുരുഷന്മാര്ക്ക് പങ്കാളിയോടല്ലാതെ തോന്നുന്ന ഇഷ്ടങ്ങള്‍ക്ക് പിന്നില്‍ അരക്ഷിതാവസ്ഥയോ പങ്കാളിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ബഹുമാനക്കുറവോ ശ്രദ്ധക്കുറവോ ആണെന്നായിരുന്നു ഇക്കാര്യത്തില്‍ മുമ്പ് നടന്ന പഠനങ്ങള്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ഡോ. അലീഷ്യ എം വാക്കര്‍ നൂറോളം പുരുഷന്മാരില് നടത്തിയ സര്‍വ്വേയില്‍ നിന്നും പുതിയൊരു സ്നേഹം അല്ലെങ്കില്‍ ഇഷ്ടം പിടിച്ചുപറ്റുകയെന്നതായിരുന്നു പങ്കാളിയെ വിട്ട് മറ്റൊരാളുമായി ബന്ധം സ്ഥാപിക്കാനുള്ള ആഗ്രഹത്തിന് പിന്നിലെന്ന് വെളിപ്പെടുത്തി. അതേസമയം പങ്കാളിയോട് ആഴത്തിലുള്ള പ്രണയം കാത്തുസൂക്ഷിക്കുന്നുണ്ടെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
മറ്റ് ബന്ധങ്ങള്‍ ആഗ്രഹിക്കുന്ന സ്ത്രീയും പുരുഷനും
വിവാഹേതര ബന്ധങ്ങളുടെ കാരണങ്ങളില്‍ സ്ത്രീയാണോ പുരുഷനാണോ എന്നത് പ്രധാനമാണെന്നാണ് പഠനങ്ങളെല്ലാം സൂചിപ്പിക്കുന്നത്. ഇന്‍ഡിയാന സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ െൈലംഗികമായ ആവേശമാണ് പുരുഷന്മാരെ വിവാഹേതര ബന്ധങ്ങളിലേക്ക് എത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. അതേസമയം നിലവിലെ ബന്ധത്തില്‍ അസംതൃപ്തരായതിനാലാണ് സ്ത്രീകള്‍ മറ്റൊരു ബന്ധത്തിലേക്ക് പോകുന്നതെന്നും അവരുടെ പഠനം സൂചിപ്പിക്കുന്നു.
പൊതുവേ പുരുഷന്മാര് ലൈംഗിക താല്‍പ്പര്യം പോലുള്ള ഭൗതികമായ കാരണങ്ങളാല്‍ മറ്റ് ബന്ധങ്ങളില്‍ ആകൃഷ്ടരാകുമ്പോള്‍ സ്ത്രീകള്‍ വിലയില്ലാതെ തോന്നുക, പങ്കാളിയോട് അകല്‍ച്ച തോന്നുക പോലുള്ള വൈകാരികമായ കാരണങ്ങളാണ് വിവാഹേതര ബന്ധത്തിന് കാരണമായി പറയുന്നതെന്ന് ബിബിസി റേഡിയോയിലെ റെസിഡന്റ് സൈക്കോളജിസ്റ്റായ ഡോ. കരോലിന് കീനന്‍ പറയുന്നു. ദാമ്പത്യത്തിലെ വൈകാരികമായ അസംതൃപ്തി മറ്റൊരു ബന്ധത്തിലേക്ക് എത്തുന്നത് സ്ത്രീകളിലാണ് കൂടുതല്‍. ഏറെക്കാലമായി പങ്കാളിയില്‍ നിന്ന് അവഗണനയും അകല്‍ച്ചയും അനുഭവിക്കുന്ന സ്ത്രീകള്‍ തങ്ങളെ മനസ്സിലാക്കുന്ന, തങ്ങളെ വിലമതിക്കുന്ന ഒരാളില്‍ ആശ്രയം കണ്ടെത്തുന്നു. വൈകാരികമായ അടുപ്പമാണ് അവര്‍ തേടുന്നത്.
എന്തായാലും വിവാഹേതര ബന്ധമെന്നത് വളരെ സങ്കീര്‍ണ്ണമായ വിഷയമാണ്. പല ഘടകങ്ങളും അതിനെ സ്വാധീനിക്കുന്നു. പുരുഷനായാലും സ്ത്രീ ആയാലും വൈകാരികവും ശാരീരികവും സാഹചര്യപരവുമായ ഘടകങ്ങള്‍ അതിന് പിന്നിലുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
