Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സംശയാലുവായ ഭാര്യയാണോ നിങ്ങളുടേത്? ദാമ്പത്യത്തിലെ വിശ്വാസം കൂട്ടാന്‍ 8 വഴികള്‍
Relationship Tips: ഏതൊരു ബന്ധവും ദൃഢമാക്കാന്‍ സ്നേഹത്തോടൊപ്പം വിശ്വാസവും ആവശ്യമാണ്. പങ്കാളിയില്‍ വിശ്വാസം കുറയുകയോ സംശയം തോന്നുകയോ ചെയ്യുമ്പോള്‍ പതിയെ ആ ബന്ധം തകര്‍ച്ചയുടെ വക്കിലെത്തും. ദാമ്പത്യബന്ധം തട്ടുകേടില്ലാതെ നിലനിര്‍ത്താന്‍ ദമ്പതികള്‍ പരസ്പരം വിശ്വസിക്കണം. അത്തരമൊരു സാഹചര്യത്തില്‍, ദാമ്പത്യ ബന്ധത്തില്‍ ദമ്പതികള്‍ അവരുടെ പങ്കാളിയില്‍ വിശ്വാസം വര്‍ദ്ധിപ്പിക്കേണ്ടത് പ്രധാനമാണ്. അങ്ങനെ ഈ ബന്ധത്തില്‍ വരുന്ന എല്ലാ പ്രശ്നങ്ങളും നിങ്ങള്‍ക്ക് പരിഹരിക്കാനാകും.
വിശ്വാസക്കുറവ് കാരണം പങ്കാളികള്‍ പലപ്പോഴും ഇണയെ സംശയിക്കാന്‍ തുടങ്ങുന്നു. അത് നിങ്ങള്‍ക്കുള്ളില്‍ മനോവിഷമത്തിനും വഴക്കുകള്‍ക്കും കാരണമാകും. ഒരു നല്ല ബന്ധത്തില്‍ നിങ്ങള്‍ പങ്കാളിയുടെ സംശയങ്ങള്‍ അകറ്റാന്‍ എപ്പോഴും ശ്രമിക്കണം. കൂടാതെ നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്നതിന്, പങ്കാളിയിലുള്ള വിശ്വാസവും വര്‍ദ്ധിപ്പിക്കണം. ചില നുറുങ്ങു വഴികളിലൂടെ നിങ്ങളുടെ പങ്കാളിയുമായുള്ള വിശ്വാസം ശക്തിപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയും. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. (relationship tips)

സംശയത്തിന്റെ കാരണം അറിയുക
നിങ്ങളുടെ പങ്കാളി നിങ്ങളെ വീണ്ടും വീണ്ടും സംശയിക്കുന്നുവെങ്കില്‍, അതിന്റെ കാരണങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ പങ്കാളിയുടെ സംശയത്തിന് കാരണം നിങ്ങള്‍ അറിയാതെ ചെയ്ത ഒരു തെറ്റായിരിക്കാം. പങ്കാളിയുടെ സംശയത്തിന്റെ കാരണം മനസ്സിലാക്കി തെറ്റിദ്ധാരണകള്‍ അകറ്റുകയും തെറ്റുകള്‍ ഒഴിവാക്കുകയും ചെയ്യുക.
വികാരങ്ങള്‍ മനസിലാക്കുക
പലര്‍ക്കും തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന ശീലമില്ല. അത്തരമൊരു സാഹചര്യത്തില്‍, പങ്കാളിക്ക് തനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടെന്ന് അല്ലെങ്കില്‍ ആ ബന്ധത്തില്‍ താന്‍ സന്തുഷ്ടനല്ലെന്ന് തോന്നാന്‍ തുടങ്ങുന്നു. അതിനാല്‍, നിങ്ങളുടെ വികാരങ്ങള്‍ നിങ്ങളുടെ പങ്കാളിയോട് തുറന്ന് പ്രകടിപ്പിക്കേണ്ടതാണ്. ഇത് നിങ്ങളുടെ പങ്കാളിയെ ബന്ധത്തില്‍ കംഫര്‍ട്ട് ആക്കും. നിങ്ങള്‍ രണ്ടുപേര്‍ക്കും പരസ്പരം എന്താണ് തോന്നുന്നത് എന്ന് പരസ്പരം പറയുക. നിങ്ങളുടെ വികാരങ്ങളും സ്നേഹവും നിങ്ങളുടെ പങ്കാളി മനസ്സിലാക്കുന്നുവെങ്കില്‍, അവര്‍ നിങ്ങളെ വിശ്വസിക്കാന്‍ തുടങ്ങും.
പങ്കാളിയെ ബഹുമാനിക്കുക
നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ ബഹുമാനിക്കുമ്പോള്‍ അല്ലെങ്കില്‍ ശ്രദ്ധിക്കുമ്പോള്‍ അവര്‍ നിങ്ങളെ വിശ്വസിക്കാന്‍ തുടങ്ങും. നിങ്ങളുടെ പങ്കാളിക്ക് നിങ്ങളുടെ വികാരങ്ങള്‍ അനുഭവിക്കാന്‍ കഴിയും. പരസ്പരം ബഹുമാനം നല്കുന്ന ഒരു ബന്ധം കൂടുതല്‍ കാലം നിലനില്ക്കും. ബഹുമാനമില്ലാത്ത ബന്ധത്തില്‍ സ്നേഹവും ഉണ്ടാകില്ല.
ഒന്നിച്ച് തീരുമാനങ്ങള്‍ എടുക്കുക
നിങ്ങളുടെ ബന്ധത്തില്‍ പങ്കാളിയുമായുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന്, അവരില്ലാതെ നിങ്ങളുടെ ജീവിതം അപൂര്‍ണ്ണമാണെന്ന് നിങ്ങളുടെ പങ്കാളിയെ തോന്നിപ്പിക്കുക. നിങ്ങളുടെ തീരുമാനങ്ങളില്‍ അവരെ ഉള്‍പ്പെടുത്തുക. നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ അവരുമായി പങ്കിടുക. അത്തരമൊരു സാഹചര്യത്തില്‍, പങ്കാളിക്ക് നിങ്ങളുമായുള്ള ബന്ധത്തില്‍ സുരക്ഷിതത്വം അനുഭവപ്പെടും.
പങ്കാളിക്കൊപ്പം സമയം ചെലവഴിക്കുക
നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ ശ്രദ്ധിക്കാത്തപ്പോഴോ അല്ലെങ്കില്‍ നിങ്ങള്‍ അവര്‍ക്കായി സമയം ചെലവഴിക്കാത്തപ്പോഴെ പങ്കാളിക്ക് ഏകാന്തത അനുഭവപ്പെടാന്‍ തുടങ്ങും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ അവരെ സ്നേഹിക്കുന്നില്ലെന്നും നിങ്ങളുടെ ജീവിതത്തില്‍ മറ്റാരെങ്കിലും ഉണ്ടെന്നും അവര്‍ കരുതിയേക്കാം. ഈ ചിന്തകള്‍ മാറ്റാനും നിങ്ങളിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കാനുമായി നിങ്ങളുടെ പങ്കാളിക്കായി സമയം ചെലവഴിക്കുക. അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുക.
തെറ്റുകള്‍ സമ്മതിക്കുക
നമ്മുടെ തെറ്റുകള്‍ അംഗീകരിക്കുമ്പോള്‍ മാത്രമേ ഏത് തെറ്റും തിരുത്താന്‍ കഴിയൂ. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ ഒരു തെറ്റ് ചെയ്താല്‍ അതിന് പങ്കാളിയോട് ക്ഷമ ചോദിക്കുക. ഇത് നിങ്ങള്‍ രണ്ടുപേര്‍ക്കുമിടയിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കും.
സത്യസന്ധത പുലര്‍ത്തുക
നിങ്ങളുടെ പങ്കാളിയോട് നിങ്ങള്‍ സത്യസന്ധനായിരിക്കുക, അതായത് വിശ്വസ്തനായിരിക്കുക. നിങ്ങള്‍ നിങ്ങളുടെ ബന്ധത്തോട് സത്യസന്ധത പുലര്‍ത്തുന്നില്ലെങ്കില്‍, മറ്റ് കാര്യങ്ങള്‍ അര്‍ത്ഥശൂന്യമാകും. അത്തരമൊരു സാഹചര്യത്തില്‍, ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങള്‍ പരാജയപ്പെടും. മാത്രമല്ല, നിങ്ങളുടെ പങ്കാളിക്ക് നിങ്ങളോടുള്ള ബഹുമാനവും വിശ്വാസവും കുറയാനും തുടങ്ങും.
മനസ് തുറന്ന് സംസാരിക്കുക
എത്ര തിരക്കുപിടിച്ച ജീവിതമാണെങ്കിലും ദിവസവും ഒരിക്കലെങ്കിലും എല്ലാ വിഷയങ്ങളും പങ്കാളിയോട് തുറന്ന് സംസാരിക്കാന്‍ നിങ്ങള്‍ ശ്രമിക്കണം. ഇത് നിങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കും. പങ്കാളിയോട് എന്തും തുറന്ന് പറയുന്നത് നിങ്ങള്‍ രണ്ടുപേരും തമ്മില്‍ പരസ്പര വിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.



Click it and Unblock the Notifications
