Latest Updates
-
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം!
സ്ലോ ഡേറ്റിംഗിന് പ്രിയമേറുന്നു, യുവാക്കള്‍ അതിലേക്ക് ആകൃഷ്ടരാകാനുള്ള കാരണമിതാണ്
പ്രണയവും ദാമ്പത്യവുമെല്ലാം മാറ്റങ്ങളിലൂടെ കടന്നുപോകുന്നത് എല്ലാ കാലത്തും സാധാരണമാണ്. വിവാഹം കഴിക്കാന്‍ പോകുന്നയാളെ വിവാഹത്തിന്റെ അന്ന് ആദ്യമായി കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അതിന് ശേഷം വീട്ടുകാര്‍ വിവാഹം നിശ്ചയിച്ച ശേഷം വിവാഹം കഴിക്കുന്ന ആളെ കാണുന്ന രീതിയായി. പിന്നീട് വീട്ടുകാര്‍ക്കൊപ്പം പോയി, ഇഷ്ടപ്പെട്ടാല്‍ വിവാഹം കഴിക്കുന്നതായി പതിവ്. അതെല്ലാം ഇപ്പോള്‍ മാറി. ഈ കാലങ്ങളിലെല്ലാം പ്രണയവിവാഹവും നടന്നിരുന്നു. പക്ഷേ അതത്ര സാധാരണമായിരുന്നില്ല. എന്നാലിന്ന് പ്രണയവിവാഹം വളരെ സാധാരണമാണ്. വിവാഹം കഴിക്കാന്‍ പോകുന്നവര്‍ ആദ്യം പരസ്പരം ഇഷ്ടപ്പെടുകയും പിന്നീട് വിവാഹത്തിന് തയ്യാറാകുന്നതും കാലങ്ങളായി നമ്മള് കാണുന്ന പ്രവണതയാണ്. ഡേറ്റിംഗ് എന്നാല്‍ വേറേതോ നാട്ടില്‍ നടക്കുന്ന സംഭവമായി കണക്കാക്കിയിരുന്ന കാലവും മാറി. ഇഷ്ടം തോന്നിയ ആളോട് വളരെ അടുപ്പത്തില്‍ പെരുമാറാനും പുറത്ത് പോകാനും തങ്ങള്‍ക്ക് അനുയോജ്യരാണോ എന്ന് കണ്ടെത്താനും ഡേറ്റിംഗ് സഹായകമാണ്. ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നത് ഇന്ന് യുവാക്കള്‍ക്കിടയില്‍ സാധാരണമാണ്.

ഡേറ്റിംഗും ഇപ്പോള്‍ മാറ്റത്തിന്റെ വഴിയിലാണ്. സോഷ്യല്‍മീഡിയയും ഡിജിറ്റല്‍ മാര്‍ഗങ്ങളും ഉപയോഗിച്ച് അതിവേഗം പൊരുത്തം കണ്ടെത്താന്‍ കഴിയുന്ന കാലമാണിത്. എങ്കിലും വിവാഹം കഴിക്കാനോ പ്രണയിക്കാനോ പോകുന്നയാളുടെ വ്യക്തിത്വം അറിയണമെങ്കില്‍ ദിവസങ്ങളോളം അവര്‍ക്കൊപ്പം ചിലവഴിക്കുക തന്നെ വേണം. ഇവിടെയാണ് സ്ലോ ഡേറ്റിംഗ് എന്ന ആശയത്തിന് പ്രസക്തിയേറുന്നത്.
എന്താണ് സ്ലോ ഡേറ്റിംഗ്
വളരെ നല്ല, ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന, സത്യസന്ധമായ ഒരു ബന്ധം ആഗ്രഹിക്കുന്നവര്‍ക്ക് സ്ലോ ഡേറ്റിംഗ് അനുഗ്രഹമാണ്. ഒന്നിനും ധൃതിയില്ലാതെ വളരെ പതുക്കെ പങ്കാളിയാകാന്‍ സാധ്യതയുള്ള ഒരാളെ മനസ്സിലാക്കുന്ന രീതിയാണത്. സമയമെടുത്താണ് ഇവിടെ പങ്കാളിയെ വിലയിരുത്തുന്നതും പൊരുത്തം മനസ്സിലാക്കുന്നതും. അതിന് ശേഷം മാത്രമേ ബന്ധം തനിക്ക് വേണോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നുള്ളു. സ്ലോ ഡേറ്റിംഗ് ചെയ്യുമ്പോള്‍ നിരാശയ്ക്കുള്ള സാധ്യത കുറയുന്നു. കാരണം അതിലുള്‍പ്പെട്ടവര്‍ക്ക് അറിയാം പതുക്കയെ ഇതിലൊരു തീരുമാനം ആകുകയുള്ളുവെന്ന്. എന്തുകൊണ്ടാണ് സ്ലോ ഡേറ്റിംഗിന് പ്രിയമേറുന്നത് എന്ന് നോക്കാം.
ബുദ്ധിപരമായ തീരുമാനം
സ്ലോ ഡേറ്റിംഗില്‍ ഈ ബന്ധം വേണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ആവശ്യത്തിന് സമയം ലഭിക്കുന്നു. കൂടുതല്‍ സമയം ഒന്നിച്ച് ചിലവഴിച്ച് കൂടുതല്‍ പരസ്പരം മനസ്സിലാക്കാനും അനുഭവങ്ങളും കാഴ്ചപ്പാടുകളും മനസ്സിലാക്കാനും സാധിക്കും. മാത്രമല്ല വികാരങ്ങളുടെ പുറത്തല്ലാതെ വിവേകത്തോടെ തീരുമാനമെടുക്കാനുള്ള സമയം ഇവിടെ ലഭിക്കുന്നു. സാധാരണയായി ഒരു മാസം മുതല്‍ മൂന്ന് മാസം വരെയാണ് സ്ലോ ഡേറ്റിംഗ് നീളാറ്. ബന്ധം തനിക്ക് നല്ലതാണോ മോശമാണോ എന്ന് തിരിച്ചറിയാന്‍ ഈ സമയം ധാരാളമാണ്.
വിശ്വാസത്തിന്റെ അടിത്തറ
സ്ലോ ഡേറ്റിംഗില്‍ വളരെ പതുക്കെ രണ്ടുപേര്‍ക്കിടയില്‍ വിശ്വാസത്തിന്റെ അടിത്തറ രൂപപ്പെടും. അതിന് മുകളിലായി കെട്ടിപ്പടുക്കുന്ന ബന്ധം ദൃഢമായിരിക്കും. ഒറ്റദിവം കൊണ്ട് ഉണ്ടാകുന്ന ഒന്നല്ല വിശ്വാസം. പരസ്പരം മനസ്സിലാക്കാന്‍ കൂടുതല്‍ സമയം ലഭിക്കുമ്പോള്‍ ഒപ്പമുള്ളയാളുടെ ഗുണങ്ങളും കുറവുകളും ശീലങ്ങളുമെല്ലാം ആഴത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും. നിരന്തരമായ ആശയവിനിമയത്തിലൂടെ അവര്‍ക്കിടയില്‍ വിശ്വാസം വളരും.
ബന്ധം തുടരാനുള്ള സമ്മര്‍ദ്ദമില്ല
പ്രതീക്ഷ കൊടുക്കുന്നില്ല എന്നതാണ് സ്ലോ ഡേറ്റിംഗിന്റെ ഏറ്റവും വലിയ ഗുണം. സ്ലോ ഡേറ്റിംഗില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ക്കും അത് തുടരുന്നതിലോ അവസാനിപ്പിക്കുന്നതിലോ സമ്മര്‍ദ്ദം നേരിടുന്നില്ല. കുറച്ച് ദിവസത്തെ അനുഭവത്തില്‍ നിന്നും ഒത്തുപോകാന്‍ കഴിയാത്ത ആളാണ് ഒപ്പമുള്ളതെന്ന് മനസ്സിലാക്കിയാല്‍ ആ ബന്ധത്തില്‍ നിന്ന് നിഷ്പ്രയാസം പുറത്ത് വരാം. പ്രതീക്ഷകള്‍ നല്കാത്തിടത്തോളം അവിടെ നിരാശയ്ക്ക് ഇടവരുന്നില്ല. ബന്ധങ്ങളില്‍ സാധാരണയായ പ്രതീക്ഷകളില്‍ നിന്നും സമ്മര്‍ദ്ദത്തില്‍ നിന്നും രക്ഷിക്കുന്നു എന്നതാണ് സ്ലോ ഡേറ്റിംഗിന്റെ മേന്മ.
നാടകീയത ഇല്ല
നാടകീയതയ്ക്ക് ഇടമില്ല എന്നതും ഇത്തരം ബന്ധങ്ങളുടെ ഗുണമാണ്. അപ്രായോഗികമായ പ്രതീക്ഷകള്‍ ഇവിടെ ഉണ്ടാകുന്നില്ല. കുറച്ചധികം സമയമെടുത്ത് പരസ്പരം മനസ്സിലാക്കുന്നുവെന്ന് ഇരുവര്‍ക്കും അറിയാം. സ്ലോ ഡേറ്റിംഗിലൂടെ പുകമറകളോ പുറംമോടികളോ ഇല്ലാതെ സത്യസന്ധമായ വ്യക്തിത്വം അറിയാന്‍ സാധിക്കും. അതുകൊണ്ട് ദീര്‍ഘകാല ബന്ധം ആഗ്രഹിക്കുന്നവര്‍ക്ക് സ്ലോ ഡേറ്റിംഗ് ആണ് നല്ലത്.



Click it and Unblock the Notifications
