Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
ഈ 6 കാര്യങ്ങളാണ് ദാമ്പത്യ വിജയരഹസ്യങ്ങള്‍: കാണുന്നവരില്‍ അസൂയയുണ്ടാക്കും
ദാമ്പത്യ ജീവിതം എപ്പോഴും വളരെയധികം സ്പെഷ്യലാണ്. കാണുന്നവരില്‍ അസൂയ ജനിപ്പിക്കുന്ന ദാമ്പത്യങ്ങളാണെങ്കില് പിന്നെ പറയുകയേ വേണ്ട. പൊരുത്തമുള്ള ദമ്പതികള്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളോ പ്രതിസന്ധികളോ ജീവിതത്തില്‍ നേരിടേണ്ടി വരുന്നില്ല. വിജയകരമായ സന്തോഷകരമായ ദാമ്പത്യത്തിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. അതിലുപരി മറ്റുള്ളവരില്‍ അസൂയ ജനിപ്പിക്കുന്ന ദാമ്പത്യത്തിനും പങ്കാളിയുടെ ഗുണങ്ങളും എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
ദാമ്പത്യത്തിലെ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുകയും അതനുസരിച്ച് ജീവിതം ബാലന്‍സ് ചെയ്ത് മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുകയും ചെയ്യുന്ന ചിലരുണ്ട്. ദാമ്പത്യ വിജയത്തിന് വേണ്ടി പങ്കാളികള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നല്ലൊരു പങ്കാളിക്ക് വേണ്ട ഗുണങ്ങളെക്കുറിച്ചും നിങ്ങള്‍ ഇതിലൂടെ മനസ്സിലാക്കണം. എന്തൊക്കെയെന്ന് നോക്കാം.

ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നു
ഏതൊരു ബന്ധത്തിന്റേയും അടിസ്ഥാനം എന്ന് പറയുന്നത് ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിറവേറ്റുന്ന പങ്കാളികള്‍ ആയിരിക്കുക എന്നതാണ്. ഉത്തരവാദിത്വം കൃത്യമായി നിറവേറ്റുകയും അത് ദാമ്പത്യ ജീവിതത്തില്‍ പ്രത്യേകിച്ച് മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നതാണ് പ്രധാന കാര്യം. ദാമ്പത്യത്തിലെ ഉത്തരവാദിത്വങ്ങള്‍ കുടുംബ കാര്യമാണെങ്കിലും കുഞ്ഞിന്റെ കാര്യമാണെങ്കിലും ഭാര്യയാണ് ചെയ്യേണ്ടത് എന്ന ചിന്തയില്‍ നടക്കുന്ന ഭര്ത്താക്കാന്മാരുടെ കാലം കഴിഞ്ഞു. രണ്ട് പേരും കൂടിച്ചേര്‍ന്ന് ഭംഗിയായി എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റുകയാണ് ചെയ്യേണ്ടത്.
അമിതപ്രതീക്ഷകള്‍ വേണ്ട
ഒരു കാര്യത്തിലും അമിത പ്രതീക്ഷകള്‍ വെച്ച് പുലര്‍ത്താത്ത ഒരു പങ്കാളി തന്നെയാണ് ആദ്യത്തെ കാര്യം. ഭാര്യയാണെങ്കിലും ഭര്‍ത്താവാണെങ്കിലും ഒര നല്ല പങ്കാളിക്ക് വേണ്ട ഗുണങ്ങളില്‍ ആദ്യത്തെയാണ് അമിതപ്രതീക്ഷകളില്ലാതെ മുന്നോട്ട് പോവുക എന്നത്. ജീവിതത്തില്‍ പ്രതീക്ഷകള്‍ ധാരാളം ഉണ്ടാവും. അതിനെയെല്ലാം കൃത്യമായി മനസ്സിലാക്കി പെരുമാറുക എന്നതാണ് പ്രധാന കാര്യം. ഇത് തന്നെയാണ് ഒരു നല്ല പങ്കാളിക്ക് വേണ്ട ഗുണവും.
പരസ്പര വിശ്വാസം
ഭാര്യയെ സംശയിക്കുന്ന ഭര്‍ത്താവും ഭര്‍ത്താവിനെ സംശയിക്കുന്ന ഭാര്യയും സ്ഥിരമാണ് ഇന്നത്തെ കാലത്ത്. എന്നാല്‍ ദാമ്പത്യത്തിലെ പരസ്പര വിശ്വാസം തന്നെയാണ ഒരു പങ്കാളിയുടെ ജീവിതത്തിലെ ഏറ്റവും നല്ല ഗുണങ്ങളില്‍ ഒന്ന്. ഇത് വിജയകരമായ മറ്റുള്ളവരില്‍ അസൂയ ജനിപ്പിക്കുന്ന ദാമ്പത്യത്തിലേക്ക് എത്തുന്നു എന്നതിലാണ് നിങ്ങളുടെ ദാമ്പത്യ വിജയം. എല്ലാവരുടേയും ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാവും. അതിനെ കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോവുക എന്ന് മാത്രമല്ല പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോവുക എന്നതാണ് കാര്യം.
തീരുമാനമെടുക്കുമ്പോള്‍
ജീവിതത്തെ സംബന്ധിച്ച എന്തെങ്കിലും തീരുമാനം എടുക്കുമ്പോള്‍ അത് ഭാര്യയും ഭര്‍ത്താവും ആലോചിച്ചെടുക്കുക എന്നത് തന്നെയാണ് വേണ്ടത്. അതിന വേണ്ടി ഭാര്യക്കോ ഭര്‍ത്താവിനോ സ്പേസ് നല്‍കുക എന്നതും ഒരു നല്ല പങ്കാളിയുടെ സ്വഭാവം തന്നെയാണ്. അതിന് വേണ്ടി പരസ്പരം സമയം കണ്ടെത്തുകയും ഒരാള്‍ മറ്റൊരാളെ സഹായിക്കുകയും ചെയ്യുക. ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെയധികം പ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ടതാണ് എന്നത് പരസ്പരം മനസ്സിലാക്കുക.
കള്ളം പറയാതിരിക്കുക
എന്ത് കാര്യം ചെയ്യുമ്പോഴും അത് തല പോവുന്ന കാര്യമാണെങ്കില്‍ പോലും ഒരിക്കലും കള്ളം പറയാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം കള്ളം പറയുന്നത് നിങ്ങളുടെ ജീവിതത്തില്‍ പിന്നീട് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ പലപ്പോഴും പല പ്രതിസന്ധികളും ആരംഭിക്കുന്നത് തന്നെ ദമ്പതികളില്‍ ആരെങ്കിലും പറയുന്ന ചെറിയ കള്ളങ്ങള്‍ കാരണമായിരിക്കും. കാപട്യമില്ലാതെ തുറന്ന് സംസാരിക്കുന്ന ഒരു പങ്കാളി നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ദാമ്പത്യം വിജയകരമാണ് എന്നത് തന്നെയാണ്.
കടമകള്‍ കൃത്യമായി ചെയ്യുക
കടമകള്‍ കൃത്യമായി ചെയ്യുക എന്നത് തന്നെയാണ് ആദ്യത്തെ കാര്യം. അതിന് മാത്രമേ ബന്ധത്തില്‍ ഉറപ്പ് നല്കാന് സാധിക്കുകയുള്ളൂ. യുക്തിപൂര്‍വ്വമായ പെരുമാറ്റത്തിന് നിങ്ങള്‍ക്ക് സാധിക്കുന്നതും അവനവന്റെ കടമകള്‍ കൃത്യമായി ചെയ്യുന്നത് വഴിയാണ്. ഏത് വലിയ ചെറിയ കടമയാണെങ്കിലും കൃത്യമായി ചെയ്യുക എന്നതാണ് ദാമ്പത്യത്തിന്റെ അടിസ്ഥാനവും ഒരു നല്ല പങ്കാളിയുടെ ലക്ഷണവും.



Click it and Unblock the Notifications