Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
എന്നും രാവിലെ ഈ 6 കാര്യങ്ങള്‍ ചെയ്താല്‍ പങ്കാളി കൂടുതല്‍ അടുപ്പം കാണിക്കും, ദാമ്പത്യം കൂടുതല്‍ ദൃഢമാകും
എല്ലാ ദാമ്പത്യങ്ങളും ഒരുപോലെയാകില്ല. പക്ഷേ ചില ദമ്പതിമാര്‍ക്കിടയിലെ ബന്ധം മറ്റുള്ളവരില്‍ അസൂയ ജനിപ്പിക്കും. പരസ്പര സഹകരണവും മനസ്സിലാക്കലും ആഴത്തിലുള്ള സേഹവും ബഹുമാനവും അവര്‍ക്കിടയില്‍ ഉണ്ടാകും. എന്നാല്‍ അത് മാത്രമല്ല, അവരുടെ ദാമ്പത്യവിജയത്തിന് പിന്നില്‍ ചില ശീലങ്ങളും ഉണ്ടാകും. ശരീരത്തിന്റെ ആരോഗ്യം പോലെ ദാമ്പത്യത്തിന്റെ ആരോഗ്യത്തിനും ദിവസേന ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.

ദാമ്പത്യത്തില്‍ അടുപ്പം വര്‍ധിപ്പിക്കാന്‍ ദമ്പതിമാര്‍ എന്നും രാവിലെ ചെയ്യേണ്ട ചില കാര്യങ്ങള്‍ പരിശോധിക്കാം.
പരസ്പരം സ്നേഹിച്ച് ദിവസം ആരംഭിക്കുക
രാവിലെ എഴുന്നേല്ക്കുമ്പോള് പങ്കാളികള്‍ അന്യോന്യം സന്തോഷിപ്പിക്കുന്ന സ്നേഹപ്രകടനങ്ങള്‍ ചെയ്യണം. രാവിലെ തന്നെ പങ്കാളിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന സ്നേഹപ്രകടനങ്ങള്‍ ഓക്സിടോസിന്‍ ഹോര്‍മോണിന്റെ അളവ് വര്‍ധിപ്പിക്കും. ഇത് പങ്കാളികള്‍ക്കിടയില്‍ വൈകാരികമായ അടുപ്പം വര്‍ധിപ്പിക്കാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനും സഹായിക്കും.
ഒന്നിച്ചുള്ള പ്രഭാതഭക്ഷണം
എന്നും രാവിലെ ദമ്പതിമാര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. ഒരു ഗ്ലാസ് കാപ്പി ആണെങ്കിലും ഒന്നിച്ച് മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാതെ ഒന്നിച്ചിരുന്ന് കുടിക്കുക. ആ സമയത്ത് ഫോണോ ശ്രദ്ധ മാറുന്ന മറ്റെന്തെങ്കിലും വസ്തുക്കളോ കയ്യില്‍ എടുക്കാതിരിക്കുക. ഇത് പങ്കാളിയിലുള്ള വിശ്വാസവും സ്നേഹവും വര്‍ധിപ്പിക്കും.
ജോലികള്‍ പങ്കുവെക്കുക
വീട്ടിലെ ജോലികള്‍ ഒരാളുടെ മാത്രം ചുമതലയല്ല. രാവിലത്തെ ജോലികള്‍ ഒരാള്‍ മാത്രം ചെയ്താല്‍ അത് മനം മടുപ്പിക്കും. പകരം എല്ലാ ജോലികളും പങ്കാളികള്‍ ഒന്നിച്ച് ചെയ്യാന്‍ ശ്രമിക്കുക. ഇത് പങ്കാളികള്‍ക്കിടയിലെ അടുപ്പത്തിലും ദാമ്പത്യത്തിന്റെ ദൃഢതയിലും കാര്യമായ മാറ്റമുണ്ടാക്കും.
വ്യായാമം
രാവിലെ ഒന്നിച്ച് ചിലവഴിക്കാന്‍ ഒരുപാട് സമയമില്ലാത്ത ഭാര്യാഭര്ത്താക്കന്മാര് വ്യായാമം ഒന്നിച്ച് ചെയ്യുക. ഏറ്റവും ഫലപ്രദമായി വിനിയോഗിക്കപ്പെടുന്ന സമയം പങ്കാളി കൂടി ഒപ്പമുണ്ടെങ്കില്‍ അത് അവര്‍ക്കിടയിലെ ബന്ധം ശക്തമാക്കും. വ്യായാമത്തിലൂടെ ശരീരത്തില്‍ എന്‍ഡോര്‍ഫിനുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടും. അവ മൂഡ് മെച്ചപ്പെടുത്തുകയും ഊര്‍ജം പ്രദാനം ചെയ്യുകയും ചെയ്യും. പങ്കാളിയോട് കൂടുതല്‍ സന്തോഷത്തോടെ ഇടപഴകാന്‍ അത് സഹായിക്കും.
കൃതജ്ഞത പ്രകടിപ്പിക്കുക
ജീവിതത്തില്‍ പങ്കാളി കൊണ്ടുവന്ന മാറ്റങ്ങള്‍ അവര്‍ നല്കിയ സന്തോഷങ്ങളും പിന്തുണയും അവരുടെ പ്രാധാന്യവും ഒരിക്കലും മറക്കരുത് എന്ന് മാത്രമല്ല അതിലുള്ള സന്തോഷവും കൃതജ്ഞതയും പങ്കാളിയോട് പങ്കുവെക്കുകയും ചെയ്യണം. അതുപോലെ തെറ്റുകള്‍ പറ്റിയെന്ന് തോന്നിയാല്‍ ക്ഷമ ചോദിക്കാന്‍ മടിക്കാതിരിക്കുക. അത് പങ്കാളിയുടെ മനസ്സില്‍ നിങ്ങളോടുള്ള ബഹുമാനം വര്‍ധിപ്പിക്കുകയേ ഉള്ളൂ.
ക്ഷമിക്കുക, മറക്കുക
എല്ലാ ബന്ധങ്ങളിലും വഴക്കുകളും പ്രതിസന്ധികളും വെല്ലുവിളികളും ഉണ്ടാകും. പക്ഷേ അതില്‍ നിന്നും ഉയര്ത്തെഴുന്നേല്ക്കുകയും പ്രശ്നങ്ങള്‍ പരിഹരിച്ചും ക്ഷമിച്ചും മറന്നും മുന്നോട്ട് പോകുകയും ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
