Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
ഈ ആറുകാര്യങ്ങള്‍ മതി, ദമ്പതികള്‍ ഡിവോഴ്സിനെ കുറിച്ച് ആലോചിക്കുക പോലുമില്ല
ഡിവോഴ്സ് എന്നത് ഇന്നത്തെ കാലത്ത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. ഒത്തുപോകുന്നില്ലെങ്കില്‍ ഡിവോഴ്സ് നല്ലതാണ് എന്ന ചിന്താഗതി സമൂഹത്തില്‍ നല്ലൊരു ശതമാനം ആളുകളിലേക്ക് എത്തിയിട്ടുണ്ട്. പക്ഷേ വിവാഹം കഴിക്കുമ്പോള്‍ ആരും അത് ഡിവോഴ്സില് കലാശിക്കണമെന്ന് ആഗ്രഹിക്കാറില്ല. എല്ലാ കാലവും നിലനില്‍ക്കുന്ന ദാമ്പത്യം പ്രതീക്ഷിച്ചാണ് എല്ലാവരും വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. എങ്കിലും മറിച്ചും കാര്യങ്ങള്‍ സംഭവിക്കാം. ഡിവോഴ്സിലേക്ക് വിവാഹം എത്തിയേക്കാം.

പലകാരണങ്ങള്‍ കൊണ്ട് ഡിവോഴ്സ് സംഭവിക്കാം. അവിഹിതബന്ധം , സാമ്പത്തിക പ്രശ്നം എന്നിവ ചിലതാണ്. എന്നാല്‍ എല്ലാ ഡിവോഴ്സുകള്ക്കും പിന്നില്‍ പൊതുവായ ഒരു ഘടകമുണ്ട്. പങ്കാളികള്‍ക്കിടയിലെ അകല്ച്ചയാണത്. പങ്കാളികള്‍ക്കിടയിലെ അകലം കൂടി കൂടിയാണ് ഡിവോഴ്സിലേക്ക് എത്തുന്നത്. എന്നാല്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ ഡിവോഴ്സിനെ ദാമ്പത്യത്തില്‍ നിന്ന് വഴിതിരിച്ചുവിടാവുന്നതേയുള്ളു.
ഡിവോഴ്സിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെ ദാമ്പത്യത്തിന്റെ ദൃഢത ഉറപ്പാക്കാന്‍ പങ്കാളികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ബന്ധത്തിലെ ആവശ്യങ്ങള്‍ തിരിച്ചറിയുക
യഥാര്‍ത്ഥത്തില്‍ ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍ തുടങ്ങുന്നത് രണ്ട് കാര്യങ്ങളില്‍ നിന്നുമാണ്. ഒന്ന് ബന്ധത്തില്‍ നിന്ന് തനിക്ക് എന്താണ് വേണ്ടതെന്ന് മിക്കവര്‍ക്കും അറിയില്ല, രണ്ടാമതായി തനിക്ക് വേണ്ടത് പങ്കാളിയോട് എങ്ങനെ പങ്കുവെക്കണമെന്ന് അറിയില്ല. അതുകൊണ്ട് ദാമ്പത്യത്തില്‍ നമ്മുടെ ആവശ്യങ്ങള്‍ തിരിച്ചറിയുകയും അത് പങ്കാളിയോട് തുറന്ന് പറയുകയും ചെയ്യേണ്ടത് വളരെ ആവശ്യമാണ്.
പങ്കാളിക്ക് എപ്പോഴും പരിഗണന നല്‍കുക
പങ്കാളിക്കും ദാമ്പത്യത്തിന് പ്രത്യേക പരിഗണന എപ്പോഴും നല്‍കുക. ദാമ്പത്യത്തില്‍ നമ്മള് ചെയ്തുകൊണ്ടിരുന്ന കാര്യങ്ങള്‍ ഒരു ദിവസം പെട്ടെന്ന് ഇല്ലാതായാല്‍ അത് പങ്കാളികള്‍ക്കിടയിലെ അകല്‍ച്ചയ്ക്ക് തുടക്കമായേക്കും.
സ്നേഹം പ്രകടിപ്പിക്കുക
ദാമ്പത്യത്തില്‍ സ്നേഹം ആഗ്രഹിക്കുക മാത്രമല്ല പ്രകടിപ്പിക്കുകയും വേണം. സ്നേഹം മനസ്സില്‍ ഉണ്ടായാല്‍ മതിയല്ലോ, പ്രകടനം ആവശ്യമില്ലല്ലോ എന്ന് കരുതുന്നവര്‍ ഉണ്ട്. അത് തെറ്റാണ്. ഇങ്ങോട്ടില്ലാത്ത സ്നേഹം അങ്ങോട്ട് കാണിക്കണ്ടല്ലോ എന്ന് അവരുടെ പങ്കാളിയും കരുതും. ഇത് അനാവശ്യമായ അകല്‍ച്ചയ്ക്ക് കാരണമാകും.
പ്രശ്നങ്ങള്‍ പരിഹരിച്ചുപോകുക
ചെറിയ പ്രശ്നങ്ങളെ പോലും വളരെ സത്യസന്ധമായി നേരിടുക. അത് അവഗണിച്ച് വലിയ പ്രശ്നമായി മാറുന്നത് വരെ കാത്തിരിക്കാതിരിക്കുക. പ്രശ്നപരിഹാരം രണ്ടുപേരുടെയും ചുമതലയായി കാണുക. ടീംവര്ക്കായി അത് പരിഹരിക്കാന്‍ മുന്‍കൈ എടുക്കുക.
സത്യസന്ധതയും സൂക്ഷിച്ചുവേണം
സത്യസന്ധത കൂടിയാലും ചിലപ്പോള്‍ ഡിവോഴ്സ് സംഭവിക്കാം. മറ്റൊരാളുമായുള്ള ബന്ധം പങ്കാളിയോട് തുറന്നുപറഞ്ഞത് കൊണ്ട് മാത്രം സംഭവിക്കുന്ന ഡിവോഴ്സുകളുണ്ട്. അതുകൊണ്ട് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയിട്ട് മാത്രം അത്തരം കാര്യങ്ങള്‍ക്ക് മുതിരുക.
പ്രതീക്ഷകള്‍ പുനഃപരിശോധിക്കുക
ദാമ്പത്യപ്രതീക്ഷകള് തകരുന്നതും നിരാശയിലേക്കും അകല്‍ച്ചയിലേക്കും നയിച്ചേക്കും. മറ്റുള്ളവരുടെ ദാമ്പത്യമോ സോഷ്യല്‍മീഡിയയിലെ ദാമ്പത്യമോ ഒക്കെ കണ്ട് പ്രചോദിതരായി ദാമ്പത്യത്തെ കുറിച്ച് പ്രതീക്ഷകള്‍ മെനയുന്നവര്‍ക്ക് യഥാര്‍ത്ഥജീവിതത്തില്‍ നിരാശപ്പെടേണ്ടിവരും. പങ്കാളിയെ കുറിച്ച് പ്രതീക്ഷകളോ മുന്‍വിധികളോ ഇല്ലാതെ ദാമ്പത്യത്തിലേക്ക് പ്രവേശിക്കുകയും അവരുമായി ഇടപഴകുകയും ചെയ്യുക. അവരുടെ വ്യക്തിത്വത്തെയും വ്യത്യാസങ്ങളെയും അംഗീകരിച്ച് അതിനനുസരിച്ച് ദാമ്പത്യത്തിലെ പ്രതീക്ഷകള്‍ മെനയുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
