Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
ഭാര്യമാര്‍ പ്രതീക്ഷകളുടെ കൂമ്പാരമല്ല, ഈ കുറച്ച് കാര്യങ്ങള്‍ മാത്രമേ അവര്‍ ആഗ്രഹിക്കുന്നുള്ളൂ
ഭാര്യാ-ഭര്‍തൃബന്ധത്തില്‍ പുരുഷന്മാരേക്കാള് പ്രതീക്ഷകള്‍ വെച്ചുപുലര്ത്തുന്നവരായാണ് സ്ത്രീകളെ പൊതുവേ ചിത്രീകരിക്കാറ്. ഈ ഭാര്യമാരുടെ മനസ്സില്‍ എന്താണെന്ന് ഒരാള്‍ക്കും പ്രവചിക്കാന്‍ പറ്റില്ലെന്ന് പുരുഷന്മാര് അടക്കം പറയാറുമുണ്ട്. ഇത്രയൊക്കെ പറയാനും കരുതാനും മാത്രം പ്രതീക്ഷകളുടെ കൂമ്പാരമാണോ ഭാര്യമാര്‍? ഒരു പങ്കാളിയില്‍ നിന്നും ഭാര്യ ശരിക്കും ആഗ്രഹിക്കുന്നത് എന്താണെന്നതാണ് ഭര്ത്താക്കന്മാരെ അതിശയപ്പിക്കുന്ന കാര്യമത്രേ. ചുരുക്കിപ്പറഞ്ഞാല്‍ സ്ത്രീയുടെ ഉള്ളിലെ ആഗ്രഹങ്ങള്‍ ഡീകോഡ് ചെയ്താല്‍ ഒരിക്കലും പൂര്‍ത്തീകരിക്കാന്‍ പറ്റാത്ത കടങ്കഥ പോലെയിരിക്കുമെന്ന്. അല്ല, ഇപ്പറയുന്നതൊക്കെ ശരിയാണോ?

ഒരിക്കലും അല്ല. ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയാത്തത്തോ സങ്കീര്‍ണ്ണമായതോ എണ്ണമില്ലാത്തതോ ആയ പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും മൂര്ത്തീരൂപമൊന്നുമല്ല ഭാര്യമാര്‍. ഒരു ഭര്‍ത്താവിന് മനസ്സിലാക്കാന്‍ സാധിക്കുന്ന, നിറവേറാന്‍ സാധിക്കുന്ന ആഗ്രഹങ്ങളേ അവളുടെ മനസ്സില്‍ ഉണ്ടാകുകയുള്ളു. ശരിയാണ്, അവളുടെ മൂഡുകള്‍ അടിക്കടി മാറുന്നുണ്ടാകാം. പക്ഷേ അത്തരം മൂഡുമാറ്റങ്ങള്‍ ആര്‍ക്കും ഉണ്ടാകുന്നതല്ലേ.
യഥാര്‍ത്ഥത്തില്‍ ഭാര്യയുടെ ആഗ്രഹങ്ങള്‍ മനസ്സിലാക്കുകയല്ല, ആദ്യം ഭാര്യയെ മനസ്സിലാക്കുകയാണ് വേണ്ടത്. അതിന് സമയവും ഊര്‍ജ്ജവും അല്‍പ്പം പരിശ്രമവുമൊക്കെ കൂടിയേ തീരൂ. കാരണം ഓരോ സ്ത്രീയും വ്യത്യസ്തയാണ്. മിക്ക സ്ത്രീകളുടെയും പരാതികളും പരിഭവങ്ങളും ഒരുപോലെ ആയിരിക്കാം. പക്ഷേ ഒരു പങ്കാളിയില്‍ നിന്നും അവള് പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും വ്യത്യമായിരിക്കും. എങ്കില്‍ കൂടിയും പൊതുവേ തന്റെ പങ്കാളിയില്‍ നിന്നും സ്ത്രീകള്‍ ആഗ്രഹിക്കുന്ന പൊതുവായ ചിലതുണ്ട്. അവയെന്താണെന്ന് നോക്കാം.
അവരെ കേള്‍ക്കാനുള്ള ഒരാള്‍
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ പങ്കാളി തന്നെ കേള്‍ക്കണമെന്നും മനസ്സിലാക്കണമെന്നും അഭിപ്രായങ്ങള്‍ക്ക് വില കല്പ്പിക്കണമെന്നും ആഗ്രഹിക്കുന്നുണ്ട്. തങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും വികാരങ്ങളും പ്രധാനപ്പെട്ടതാണെന്നും അവ പരിഗണിക്കപ്പെടണമെന്നും അവര്‍ ആഗ്രഹിക്കുന്നു.
ബഹുമാനം
ഭാര്യയുടെ ഉദ്യോഗമോ സമൂഹത്തിലെ വിലയോ നോക്കിയല്ല ഒരു പങ്കാളി അവരെ ബഹുമാനിക്കേണ്ടത്. അവര്‍ ഒരു കമ്പനിയുടെ സിഇഒയോ അല്ലെങ്കില്‍ വീട്ടമ്മയോ ആയിക്കോട്ടെ, ഭാര്യയെന്ന നിലയില്‍ എല്ലാ അര്‍ത്ഥത്തിലും ഒരു സ്ത്രീ ബഹുമാനമര്ഹിക്കുന്നുണ്ട്. അതിനാദ്യം ഭാര്യമാര്‍ തന്നെ തങ്ങളെ ബഹുമാനിക്കാന്‍ പഠിക്കണം. എങ്കിലേ പങ്കാളികളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും അവരെ ബഹുമാനിക്കുകയുള്ളൂ.
പ്രശംസ
വീട്ടിലെ പല കാര്യങ്ങളും കുടുംബ ബന്ധങ്ങളും ഒന്നിച്ചുകൊണ്ടുപോകാന്‍ സത്രീകളെ കഴിഞ്ഞേ പുരുഷന്മാരുള്ളൂ. ഇക്കാര്യത്തില്‍ വാക്കുകളിലൂടെയോ പ്രവൃത്തികളിലൂടെയോ അവരെ അഭിനന്ദിക്കുന്നതില്‍ പങ്കാളി ഒരു മടിയും വിചാരിക്കേണ്ടതില്ല.
വൈകാരികമായ സുരക്ഷ
ബന്ധങ്ങളില്‍ വൈകാരികമായ സുരക്ഷ സ്ത്രീകള്‍ ആഗ്രഹിക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യമാണ്. വൈകാരികമായി എത്ര തളര്‍ന്നുപോയാലും പങ്കാളിയുടെ തുണയും കരുതലും ഉണ്ടാകുന്നത് സ്ത്രീകളെ ശക്തരാക്കും.
പിന്തുണ
എല്ലാ കഷ്ടപ്പാടുകളിലും സന്തോഷങ്ങളിലും സങ്കടങ്ങളിലും ഭാര്യമാര്‍ ഭര്‍ത്താവിന്റെ പിന്തുണ ആഗ്രഹിക്കുന്നു. സന്തോഷാവസരങ്ങളില്‍ മാത്രമല്ല, സന്തോഷത്തിന്റേതല്ലാത്ത അവസരങ്ങളിലും ഭാര്യമാരുടെ ഒപ്പം നില്ക്കാന് ഭര്ത്താക്കന്മാര്ക്ക് കഴിയണം.
സ്വതന്ത്ര്യവും സ്ഥാനവും
തങ്ങള്‍ സ്വയം മറന്നുകൊണ്ട് മറ്റൊരാളായി പെരുമാറേണ്ടിവരുന്ന ബന്ധങ്ങള്‍ ഭാര്യമാരെ സംബന്ധിച്ചെടുത്തോളം നരകതുല്യമായിരിക്കും. ബന്ധങ്ങളില്‍ അവര്‍ അവരായി തന്നെ ഇരിക്കാന്‍ ആഗ്രഹിക്കുന്നു. അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ സ്വതന്ത്രരരായി നടക്കാനും അവര്‍ വിചാരിക്കുന്ന രീതിയില്‍ മറ്റുള്ളവര്‍ അവരെ ബഹുമാനിക്കാനും വില കല്‍പ്പിക്കാനും അവര്‍ ആഗ്രഹിക്കുന്നു.



Click it and Unblock the Notifications