Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
മറ്റെല്ലാം മറന്നേക്കൂ, ഉത്തമ പങ്കാളിയില് തിരയേണ്ടത് ഈ ആറ് ഗുണങ്ങള്
Qualities to Seek in an Ideal Partner :ലോകത്തിലെ ഒരാളും പൂര്ണ്ണരല്ല. സത്യത്തില് പൂര്ണ്ണത എന്ന് വാക്ക് പോലും ആപേക്ഷികമാണ്. പലരും പല ഗുണങ്ങളാണ് ഉത്തമനായ ഒരു വ്യക്തിയില് പ്രതീക്ഷിക്കുന്നത്. വിവാഹം കഴിക്കുമ്പോഴും പങ്കാളിയെ തിരഞ്ഞെടുക്കുമ്പോഴുമാണ് ആളുകള് ഒരു വ്യക്തിയുടെ ഗുണങ്ങളും പോരായ്മകളും കൂടുതലായി വിശകലന വിധേയമാക്കുക. എല്ലാം തികഞ്ഞ ഒരാളെ വിവാഹം കഴിക്കണെമന്നത് എല്ലാവരുടെയും മോഹമായിരിക്കും. പക്ഷേ അത് അപ്രായോഗികമാണ്. കാരണം ഓരോ വ്യക്തികളും വ്യത്യസ്തരാണ്. അപ്പോള്പ്പിന്നെ പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള് നമ്മള് എന്തെല്ലാം കാര്യങ്ങളാണ് നമ്മള് പരിഗണിക്കേണ്ടത്, അവരിലെ എന്തെല്ലാം ഗുണങ്ങള് കണക്കിലെടുക്കണം?

റിലേഷന്ഷിപ്പ് കോച്ചും എഴുത്തുകാരനുമായ ജിലിയന് ടര്ക്കി ദാമ്പത്യത്തെയും ബന്ധത്തെയും കുറിച്ചുള്ള തന്റെ അറിവുകളും ഉപദേശങ്ങളും ഇന്സ്റ്റഗ്രാമില് പങ്കുവെക്കാറുണ്ട്. കഴിഞ്ഞിടെ അര്ത്ഥപൂര്ണ്ണവും സന്തോഷകരവുമായ ദാമ്പത്യത്തിന് പങ്കാളിയില് ഉണ്ടായിരിക്കേണ്ട ആറ് ഗുണങ്ങള് അദ്ദേഹം പങ്കുവെച്ചിരുന്നു. അവ എന്തെല്ലാമാണെന്ന് നോക്കാം.
സ്വന്തം സന്തോഷം കണ്ടെത്തുന്നയാള്
സ്വന്തം സന്തോഷം കണ്ടെത്തുകയും സ്വന്തം വൈകാരികാവസ്ഥകള്ക്ക് മുന്ഗണന നല്കുകയും അടുപ്പങ്ങള്ക്ക് വില കല്പ്പിക്കുകയും ചെയ്യുന്നവര്ക്ക് മാത്രമേ ഒരുമിച്ചൊരു ജീവിതം കെട്ടിപ്പടുക്കാനും ലക്ഷ്യങ്ങള് പങ്കുവെക്കാനും ഒരു ടീമായി മുന്നേറാനും കഴിയുകയുള്ളു. അഭിപ്രായ വ്യത്യാസങ്ങള്ക്കിടയിലും കരുണയോടെയും സഹാനുഭൂതിയോടും ബഹുമാനത്തോടെയും പങ്കാളിയോട് ഇടപഴകുകയും ഒന്നും മറച്ചുവെക്കാതെ തുറന്ന് സംസാരിക്കുകയും പങ്കാളി പറയുന്നത് കേള്ക്കുകയും അവര്ക്കായി വിലപ്പെട്ട സമയങ്ങള് മാറ്റിവെക്കുകയും അവരുടെ ചെറിയ കാര്യങ്ങള് പോലും ശ്രദ്ധിക്കുകയും ഒന്നും പ്രതീക്ഷിക്കാതെ അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നവരാണ് ഉത്തമ പങ്കാളികള്.
ഉത്തമ പങ്കാളിയിലെ ആറ് ഗുണങ്ങള്
ഉത്തമ പങ്കാളിയെ കണ്ടെത്തുന്നതിനായി മാനദണ്ഡമാക്കേണ്ട ആറ് ഗുണങ്ങള് എന്തെല്ലാമാണെന്ന് നോക്കാം.
എന്തും നല്കാന് മനസ്സുള്ളവര്
തിരിച്ചൊന്നും പ്രതീക്ഷിക്കാതെ പങ്കാളിക്ക് എന്തും നല്കാന് മനസ്സുണ്ടായിരിക്കുക എന്നതാണ് ഒന്നാമത്തെ ഗുണം. ഉദാരമനസ്സിന്റെയും പങ്കാളിക്ക് വില കല്പ്പിക്കുന്നു എന്നതിന്ന്റെയും തെളിവാണത്.
ഒന്നിച്ച് വളരാന് ആഗ്രഹിക്കുന്നവര്
ദാമ്പത്യത്തില് തന്റെ മാത്രം വളര്ച്ചയല്ല, പങ്കാളിക്കൊപ്പം വളരാന് ആഗ്രഹിക്കുന്നത് പ്രധാനപ്പെട്ട ഒരു ഗുണമാണ്. വളരെ ആത്മാര്ത്ഥതയോടെ ജീവിതത്തെ കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകള് പങ്കുവെക്കുകയും പങ്കാളിയുടേത് കേള്ക്കുകയും അതിനൊത്ത് ഒന്നിച്ച് വളരാനുള്ള അന്തരീക്ഷം ദാമ്പത്യത്തില് ഒരുക്കുകയും ചെയ്യുന്നത് ഉത്തമ പങ്കാളിയുടെ ഗുണമാണ്.
നഷ്ടപ്പെടാന് സാധിക്കാതിരിക്കുക
പങ്കാളി എത്രത്തോളം പ്രധാനപ്പെട്ടയാളാണ് എന്ന് മനസ്സിലാക്കി അവരെ നഷ്ടപ്പെടാന് കഴിയില്ല എന്ന് ചിന്തിക്കുന്നവര് ഉത്തമ പങ്കാളിയാണ്.
വഴക്കാണെങ്കില് ബഹുമാനം കാണിക്കുക
വഴക്കോ തര്ക്കമോ ഉണ്ടായാലും ബഹുമാനത്തോടെ പങ്കാളിയോട് ഇടപെടാന് ഉത്തമ പങ്കാളിക്കേ സാധിക്കു. ദാമ്പത്യത്തിലെ ഒരു തര്ക്കവും വഴക്കും വിജയം പ്രതീക്ഷിച്ചാകരുത്. അത് കൂടുതല് അടുക്കാന് വേണ്ടിയാകണം. ആ സമയത്ത് അഹംഭാവം വൈകാരിക അടുപ്പത്തിന് വെല്ലുവിളിയാകും.
അഹംഭാവമല്ല, സഹാനുഭൂതി ഉള്ളവര്
ദാമ്പത്യത്തില് അഹംഭാവത്തിന് ഇടമില്ലെന്നും പങ്കാളിയോട് സഹാനുഭൂതിയും അനുതാപവുമാണ് വേണ്ടതെന്നും മനസ്സിലാക്കുന്നവര്ക്ക് നല്ല പങ്കാളിയാകാന് കഴിയും.
മറ്റുള്ളവര് സന്തോഷിപ്പിക്കണമെന്ന് കരുതാത്തവര്
ദാമ്പത്യത്തില് പങ്കാളി തന്നെ സന്തോഷിപ്പിക്കണമെന്ന് കരുതാത്ത ആളുകള് നല്ല പങ്കാളിയാണ്. പരസ്പരം സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കാന് ശ്രമിക്കുന്നത് നല്ലതാണ്. എങ്കിലും മറ്റേയാള് തന്നെ സന്തോഷിപ്പിക്കണമെന്ന് കരുതുന്നത് ശരിയല്ല. സന്തോഷം സ്വന്തം ഉള്ളിലാണ് വിടരേണ്ടത്.



Click it and Unblock the Notifications
