Latest Updates
-
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം
പങ്കാളിയുടെ മനസ്സില്‍ ഇപ്പോഴും പഴയ പ്രണയമോ? ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉറപ്പിച്ചോ..
ഒരാള്‍ക്ക് മാത്രമായാലും രണ്ടുപേര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും ആയാലും പ്രണയം സംഭവിക്കുന്നത് ഹൃദയത്തിലാണെന്നാണ് സങ്കല്‍പ്പം. പ്രണയം നഷ്ടപ്പെടുമ്പോള്‍ ഹൃദയത്തില്‍ തീരാത്ത നോവ് ബാക്കിയാകുന്നതും അതുകൊണ്ടാണ്. പ്രണയിക്കാത്തവര്‍ ചുരുക്കമായിരിക്കും. പക്ഷേ എല്ലാ പ്രണയങ്ങളും വിവാഹത്തിലെത്തണമെന്നില്ല. പല കാരണങ്ങള്‍ കൊണ്ട് ജീവിതവഴിയില്‍ പ്രണയം നഷ്ടപ്പെടാം. പുതിയൊരാള്‍ പങ്കാളിയായി ജീവിതത്തിലേക്ക് കടന്നുവരാം. പക്ഷേ വിവാഹശേഷവും ആ പഴയ പ്രണയത്തിന്റെ ഓര്‍മ്മകളോ നൊമ്പരമോ മനസ്സില്‍ അവശേഷിക്കുമോ? ഉണ്ടായിരിക്കാം, ഉണ്ടാകാതിരിക്കാം.

പങ്കാളിയുടെ മനസ്സില്‍ ആ പഴയ പ്രണയം ഇപ്പോഴുമുണ്ടോ എന്ന് എപ്പോഴെങ്കിലും ആലോചിക്കാത്തവര്‍ ചുരുക്കമായിരിക്കും. അത് പറഞ്ഞ് ചിലപ്പോള്‍ പങ്കാളിയെ തമാശയാക്കുന്നവരും പിണങ്ങുന്നവരുമുണ്ടാകും. അവര്‍ക്ക് വേണ്ടിയാണ് ഈ ലേഖനം.
പഴയ പ്രണയത്തിന്റെ ഓര്‍മ്മകള്‍ മനസ്സിലുള്ളപ്പോള്‍ അവരറിയാതെ ചില ലക്ഷണങ്ങളിലൂടെ അത് പുറത്തുവരും. അവ എന്തെല്ലാമാണെന്ന് നോക്കാം.
അവരെ കുറിച്ച് സംസാരിക്കുമ്പോള്‍ ആവേശം
പഴയ പ്രണയം മനസ്സിലുള്ളപ്പോള്‍ അവരെ കുറിച്ച് കേള്‍ക്കുമ്പോഴോ സംസാരിക്കുമ്പോഴോ അറിയാതെ മനസ്സിന്റെ പിടിവിട്ടുപോകും. മറച്ചുവെക്കാന്‍ ശ്രമിച്ചാലും വാക്കുകളില്‍ ഉത്സാഹവും ആവേശവും ജിജ്ഞാസയും കടന്നുവരും. ശരീരഭാഷയിലും സംസാരത്തിലുമുള്ള വ്യത്യാസത്തിലൂടെ തന്നെ പങ്കാളിയുടെ ഉള്ളിലെ പ്രണയത്തിന്റെ അവശേഷിപ്പ് തിരിച്ചറിയാം.
മനപ്പൂര്‍വ്വമോ അല്ലാതെയോ ഉള്ള താരതമ്യപ്പെടുത്തല്‍
ഇത് അത്ര ആശാസ്യകരമായ കാര്യമല്ല. അല്ലെങ്കില്‍ ടോക്‌സിക് ആയ സ്വഭാവം എന്നുപറയാം. പഴയ കാമുകിയുമായോ കാമുകനുമായോ പങ്കാളിയെ താരതമ്യപ്പെടുത്തുന്നത് അവരുടെ ഉള്ളില്‍ ഇപ്പോഴും ആ പ്രണയം മായാതെ കിടക്കുന്നു എന്നതിന്റെ വ്യക്തമായ ലക്ഷണമാണ്. ഈയൊരു ലക്ഷണത്തെ അവഗണിക്കരുത്. തുറന്ന് സംസാരിച്ച് അതിലുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചേ മതിയാകൂ.
അവരുടെ ഭാഗം പറയുക
പ്രണയം അവസാനിച്ചുവെന്ന് കരുതി പഴയ കാമുകനെയോ കാമുകിയെയോ കുറിച്ച് മോശം കാര്യങ്ങള്‍ സംസാരിക്കണമെന്നില്ല. അത് തെറ്റാണ്. പക്ഷേ പങ്കാളിയുടെ മുമ്പില്‍ അനാവശ്യമായി അവരെ ന്യായീകരിക്കാന്‍ ശ്രമിക്കുകയും അവരുടെ ഭാഗം പറയുകയും ചെയ്യുന്നത് മനസ്സില്‍ അവരോടുള്ള ഇഷ്ടം ബാക്കിനില്‍ക്കുന്നത് കൊണ്ടാണ്. പറയുന്നത് സത്യമാണെങ്കില്‍ പോലും പങ്കാളിയുടെ മുമ്പില്‍ വെച്ച് അവരുടെ മുന്‍പ്രണയത്തെ പ്രകീര്‍ത്തിച്ചോ അതില്‍ ഉള്‍പ്പെട്ടയാളെ പുകഴ്ത്തിയോ സംസാരിക്കുന്നത് ആരോഗ്യകരമായ ദാമ്പത്യത്തിന് അത്ര ഹിതകരമല്ല.
സ്വപ്‌നം കാണല്‍
സ്വപ്‌നങ്ങളില്‍ പഴയ പ്രണയം കടന്നുവരുന്നതായി പങ്കാളി പറയുന്നുണ്ടോ. എങ്കില്‍ ഉള്ളില്‍ അവര്‍ ഇപ്പോഴും ആ പ്രണയത്തെ താലോലിക്കുന്നുണ്ട് എന്നതിന്റെ സൂചനയാണ്. നമ്മുടെ മനസ്സിലെ ചിന്തകളാണ് പലപ്പോഴും സ്വപ്‌നങ്ങളില്‍ കടന്നുവരുന്നത്. അതുകൊണ്ട് വലപ്പോഴുമാണെങ്കിലും പഴയ പ്രണയത്തെ കുറിച്ച് ചിന്തിക്കുന്നവരില്‍ അത് സ്വപ്‌നമായി മുന്നില്‍ തെളിയാം.
അറിയാതെ പേര് പറഞ്ഞുപോകുക
വളരെ വിരളമായാണെങ്കിലും പഴയ കാമുകന്റെയോ കാമുകിയുടെയോ പേര് അബദ്ധവശാല്‍ പറയുന്നത് അവരുടെ ഉള്ളില്‍ ആ പേര് ദൃഢമായി പതിഞ്ഞുകിടക്കുന്നത് കൊണ്ടാണ്. ആ പേര് പങ്കാളിയെ ആണ് വിളിക്കുന്നതെങ്കില്‍ അവര്‍ക്കത് ഒട്ടും സഹിക്കാന്‍ കഴിയില്ല.
അവരോട് ചാറ്റ് ചെയ്യുക, വിളിക്കുക
സോഷ്യല്‍മീഡിയയുടെ കാലമാണിത്. പഴയ സുഹൃത്തുക്കളും കാമുകനും കാമുകിയുമെല്ലാം ഒരു ക്ലിക്ക് അകലെ തെളിയുന്ന കാലം. സോഷ്യല്‍മീഡിയയില്‍ അവരുമായി വീണ്ടും സംസാരിക്കുന്നതിലോ സൗഹൃദം സ്ഥാപിക്കുന്നതിലോ തെറ്റില്ല. എന്നാല്‍ അത് പ്രണയം വീണ്ടെടുക്കല്‍ ആകുന്നുണ്ടോ എന്ന് പങ്കാളി ശ്രദ്ധിക്കുക. എപ്പോഴും അവരുടെ അക്കൗണ്ട് പരിശോധിക്കുകയും ചാറ്റ് ചെയ്യുകയും ഒക്കെ ചെയ്യുന്നത് ആ പഴയ പ്രണയം വീണ്ടും മനസ്സില്‍ നിറയുന്നത് കൊണ്ടാകാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications











