Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
കാലമെത്ര കഴിഞ്ഞാലും ഭര്‍ത്താവിന് കറകളഞ്ഞ സ്നേഹം, ഭാര്യക്ക് മാത്രം മനസ്സിലാവും പ്രത്യേക ലക്ഷണങ്ങള്‍
ഭാര്യാ ഭര്‍തൃബന്ധം എപ്പോഴും വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഏതൊരു ബന്ധത്തേക്കാളും മുകളിലാണ് ഭാര്യഭര്‍തൃബന്ധം. ദാമ്പത്യ ജീവിതത്തിലെ സ്നേഹവും വാത്സല്യവും എല്ലാം പ്രകടിപ്പിക്കുന്നത് ഓരോ ദമ്പതികളും ഓരോ തരത്തിലാണ്. എന്നാല്‍ വിവാഹത്തിന് ശേഷമുള്ള ആദ്യ നാളുകളിലെ പോലെയുള്ള ബന്ധമായിരിക്കില്ല പലര്‍ക്കും മുന്നോട്ട് പോവുന്തോറും അനുഭവിക്കേണ്ടി വരുന്നത്. പലപ്പോഴും വിവാഹം കഴിഞ്ഞ് കുറച്ച് നാള് കഴിഞ്ഞാല്‍ പലബന്ധത്തിലും ചില പൊട്ടലും ചീറ്റലും ഉണ്ടാവുന്നു.
പലപ്പോഴും പലഭാര്യമാരുടേയും പരാതിയാണ് വിവാഹ ശേഷം ഉണ്ടാവുന്ന ഭര്‍ത്താവിന്റെ സ്വഭാവത്തിലെ മാറ്റം. ഭര്‍ത്താവിന് തങ്ങളോട് സ്നേഹമില്ലെന്ന് ഇവര്‍ പറഞ്ഞു കൊണ്ടിരിക്കും. മാത്രമല്ല ഭര്‍ത്താവിന്റെ സ്നേഹം അളക്കുന്നത് ശരിയല്ലെന്ന ധാരണയില്‍ പലരും അത് വിട്ടു കളയുകയും ചെയ്യുന്നു.എന്നാല്‍ ഭര്‍ത്താവിന് നിങ്ങളോട് പണ്ടുള്ള അതേ സ്നേഹം ഇപ്പോഴും ഉണ്ടോ എന്ന് അറിയുന്നതിന് വേണ്ടി ചില സ്വഭാവങ്ങള്‍ നിരീക്ഷിച്ചാല്‍ മതി.

മനസ്സിലെ ആഗ്രഹം പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍
നിങ്ങള്‍ മനസ്സില്‍ വിചാരിക്കുന്ന എന്തെങ്കിലും കാര്യം ഭര്‍ത്താവ് മനസ്സിലാക്കി പൂര്‍ത്തീകരിച്ച് തരുകയാണ് എന്നുണ്ടെങ്കില്‍ അത് പറയുന്നത് നിങ്ങളുടെ ഭര്‍ത്താവിന് നിങ്ങളോടുള്ള പ്രണയത്തിന് ഒട്ടും കുറവ് വന്നിട്ടില്ല എന്നതാണ്. എല്ലാ തീരുമാനങ്ങളും എടുക്കുമ്പോള്‍ ഭര്‍ത്താവ് നിങ്ങളുടെ കൂടെ തന്നെ ഉണ്ടാവുന്നു.
മനസ്സും മുഖവും
മുഖം മനസ്സിന്റെ കണ്ണാടിയാണ് എന്നത് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു അവസ്ഥ പലപ്പോഴും ഉണ്ടാവുന്നു. നിങ്ങളെ കാണുമ്പോള്‍ തന്നെ ഭര്‍ത്താവിന്റെ കണ്ണുകളില്‍ തിളക്കം നിറയുന്നു. അത് മാത്രമല്ല പുഞ്ചിരിയയും അവരുടെ ചുണ്ടില്‍ വിരിയുന്നു. അത്തരമൊരു പങ്കാളി നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് തന്നെ നിങ്ങളോടുള്ള അവരുടെ പ്രണയം കുറയുകയില്ല കൂടുകയാണ് ചെയ്തിട്ടുള്ളത് എന്നതാണ്. അതുകൊണ്ട് തന്നെ ഇതും ഒരു ലക്ഷണം തന്നെയാണ്.
സംസാരിക്കുന്നതിന് സമയം
നിങ്ങളോടൊപ്പം സമയം ചിലവഴിക്കുന്നത് വളരെ കുറവാണോ? എന്നാല്‍ അല്പം ശ്രദ്ധിക്കണം. പക്ഷേ പഴയത് പോലെ തന്നെ നിങ്ങളോടൊപ്പം സമയം ചിലവഴിക്കുന്നതിന് ഇവര്‍ താല്‍പ്പര്യപ്പെടുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ഭര്‍ത്താവിന് നിങ്ങളോട് ഉള്ള സ്നേഹത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല എന്നതാണ്. വിലപ്പെട്ട സമയം അവര്‍ നിങ്ങളോടൊപ്പം ചിലവഴിക്കുന്നതിന് ശ്രമിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ ലക്ഷണവും.
ഫോണില്‍ സംസാരിക്കുന്നത്
നിങ്ങള്‍ അടുത്തില്ലെങ്കിലും നിങ്ങളോട് ഫോണില്‍ സംസാരിക്കുന്നതിന് സമയം കണ്ടെത്തുന്നവരാണെങ്കില്‍ അവരുടെ സ്നേഹത്തിന് ഒരിക്കലും ഒരു തരത്തിലുള്ള കുറവും ഇല്ല എന്ന് തന്നെയാണ് സത്യം. എത്ര തിരക്കിലാണെങ്കിലും ഭര്‍ത്താവ് നിങ്ങളെ വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ഭര്‍ത്താവിന് നിങ്ങളോടുള്ള സ്നേഹം വര്‍ദ്ധിക്കുന്നു എന്നത് തന്നെയാണ്.
നല്ല കേള്വിക്കാരന്
നിങ്ങളെ കേള്‍ക്കുന്നതിനും നിങ്ങളോടൊപ്പം പറയുന്നത് ശ്രദ്ധയോടെ മനസ്സിലാക്കുന്നതിനും ഇവര്‍ എപ്പോഴും ശ്രദ്ധിക്കുന്നു. അതിന് അനുസരിച്ച് ഉത്തരം നല്‍കുകയും ചെയ്യുന്ന വ്യക്തിയെങ്കില്‍ ഇവര്‍ നിങ്ങളുടെ ജീവിതത്തില്‍ ഒരു മുതല്‍ക്കൂട്ടാണ് എന്നതില്‍ സംശയം വേണ്ട, ഭര്‍ത്താവിന് നിങ്ങളോടുള്ള പ്രണയത്തില്‍ ഒരു തരത്തിലുള്ള മാറ്റവും ഇല്ല എന്നത് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. ഭര്‍ത്താവിന്റെ സ്നേഹം ആത്മാര്ത്ഥമായതാണ് എന്നതാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നതും.
കുടുംബവുമായുള്ള ബന്ധം
സ്വന്തം കുടുംബം പോലെ തന്നെ ഭാര്യയുടെ കുടുംബത്തേയും സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന വ്യക്തിയാണ് നിങ്ങളുടെ ഭര്‍ത്താവെങ്കില്‍ ഒരിക്കലും അങ്ങനൊരു വ്യക്തിയെ വിട്ടുകളയേണ്ടതില്ല. ഏത് കാര്യത്തിനും ഒരു വിളിപ്പാടകലെ ഭര്‍ത്താവിന്റെ സാന്നിധ്യമുണ്ടെങ്കില്‍ അതും നിങ്ങളുടെ ഭര്‍ത്താവ് എത്രത്തോളം ഭാര്യക്കും വീട്ടുകാര്‍ക്കും പ്രാധാന്യം നല്‍കുന്നുണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്.



Click it and Unblock the Notifications
