Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ഒരിക്കലും ഈ ബന്ധം തകരില്ല: ആണും പെണ്ണും ഒരു അഡ്ജസ്റ്റ്മെന്റും ചെയ്യേണ്ട
ദാമ്പത്യ ജീവിതത്തില്‍ വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. പലപ്പോഴും നിങ്ങള്‍ വരുത്തുന്ന തെറ്റുകള്‍ അസ്വസ്ഥതകള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. അത് മുന്നോട്ടുള്ള ജീവിതത്തില്‍ പലപ്പോഴും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. അവ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ പലപ്പോഴും നല്ല രീതിയില്‍ തന്നെ ജീവിതം മുന്നോട്ട് പോവുന്നു. എന്തൊക്കെയാണ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.
പരസ്പര ബഹുമാനം
ഏത് ബന്ധത്തിലും ബഹുമാനം പ്രധാനപ്പെട്ടതാണ്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പരസ്പരം അഭിപ്രായങ്ങള്‍ക്കും വികാരങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ഇവയെല്ലാം തന്നെ സജീവമായി കേള്‍ക്കുകയും പരസ്പരം സംസാരിക്കുകയും വേണം.

തുറന്ന ആശയവിനിമയം
എപ്പോഴും ആരോഗ്യകരമായ ബന്ധത്തിന്റെ അടിസ്ഥാനം എന്ന് പറയുന്നത് തുറന്ന ആശയവിനിമയം തന്നെയാണ്. ഇതില്‍ ഭയപ്പെടാതെ മുന്നോട്ട് പോവുമ്പോള്‍ മാത്രമേ ജീവിതം സന്തോഷകരമാവുകയുള്ളൂ. പങ്കാളികള്‍ ഭയമില്ലാതെ പരസ്പരം സംസാരിച്ച് മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.
വിശ്വാസവും സത്യസന്ധതയും
വിശ്വാസമാണ് ശക്തമായ ഒരു ദാമ്പത്യബന്ധത്തിന്റെ അടിസ്ഥാനം. പരസ്പരം സത്യസന്ധത പുലര്‍ത്തുന്നത് നിങ്ങള്‍ക്ക് പരസ്പരമുള്ള വിശ്വാസം വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നു. അത് കൂടാതെ നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സത്യസന്ധത പുലര്‍ത്തുന്നതിന് ശ്രദ്ധിക്കണം.
പിന്തുണയുള്ള പെരുമാറ്റം
പലപ്പോഴും നിങ്ങള്‍ നല്കുന്ന പല കാര്യങ്ങളും ബന്ധത്തില്‍ മികച്ചതായിരിക്കും. ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ പിന്തുണ നല്‍കുന്നതിന് ശ്രദ്ധിക്കാം. എന്നാല്‍ നിങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നു. മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുകയും ചെയ്യുന്നു. ഈ പരസ്പര പിന്തുണ പങ്കാളികള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നു.
ഉത്തരവാദിത്വങ്ങള്‍ പാലിക്കുക
എപ്പോഴും ഉത്തരവാദിത്വങ്ങള്‍ പാലിക്കുന്നതില്‍ രണ്ട് പേരും ഉണ്ടാക്കുന്ന തുല്യ സ്ഥാനം തന്നെയാണ് ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നത്. ഇതില്‍ കൃത്യത പാലിച്ചാല്‍ അത് നിങ്ങളുടെ ദാമ്പത്യ ജീവിതവും സന്തോഷകരമാക്കുന്നു. വീട്ടുജോലികള്‍, സാമ്പത്തിക ബാധ്യതകള്‍, വൈകാരിക പിന്തുണ എന്നിവയെല്ലാം തന്നെ ഇതില്‍ ഉള്‍പ്പെടുന്നു.
സ്വതന്ത്രമായ ഇടം
പലപ്പോഴും അവനവന്റേത് എന്ന് കരുതുന്ന ഇടമുള്ള വ്യക്തികളാണെങ്കില്‍ നിങ്ങള്‍ക്ക് എന്തുകൊണ്ടും ഇവര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. അതിന് പങ്കാളികള്‍ പരസ്പരം പ്രാധാന്യം നല്‍കേണ്ടതും പ്രധാനപ്പെട്ടതാണ്.
ശാരീരിക സ്നേഹം
ആരോഗ്യകരമായ ഒരു ബന്ധത്തിന്റെ അനിവാര്യ ഘടകമാണ് ശാരീരികമായി ഉണ്ടാവേണ്ട അടുപ്പവും സ്നേഹവും. പലപ്പോഴും ഇവ നിലനിര്‍ത്തുന്നതിന് വേണ്ടി നമുക്ക് പരസ്പരം ഒന്ന് കെട്ടിപ്പിടിക്കുകയോ അല്ലെങ്കില്‍ ആലിംഗനം ചെയ്യുകയോ ചെയ്യാവുന്നതാണ്. ഇതെല്ലാം ജീവിതത്തില്‍ സന്തോഷം നിറക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
