Latest Updates
-
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: ബ്യൂട്ടി ഓഫറുകളിൽ നിന്ന് മികച്ച ഉൽപ്പന്നങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം? അറിയേണ്ടതെല്ലാം -
ചോറും റൊട്ടിയും ഒഴിവാക്കണോ? തടി കുറയ്ക്കാൻ സെലിബ്രിറ്റി ഡയറ്റുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് അറിയുക -
ബുധാദിത്യ യോഗം ഇന്ന്: ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ്! -
സെപ്റ്റംബർ 26: ചന്ദ്രൻ കുംഭത്തിൽ നിന്ന് മീനത്തിലേക്ക്; ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ പുലരി! -
പൂയം നക്ഷത്രത്തിലേക്ക് ചൊവ്വ: ഈ മാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും? -
ഇന്ന് രവി യോഗം: പ്രധാന നഗരങ്ങളിലെ ശുഭമുഹൂർത്തവും രാഹുകാലവും, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ നേട്ടം! -
സെപ്റ്റംബർ 26, 27: ഈ 4 രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ
ദാമ്പത്യബന്ധം കാലാകാലം നിലനില്ക്കും, പച്ച സിഗ്നല്‍ നല്കുന്ന 7 ലക്ഷണങ്ങള്‍
Relationship Tips: ഒരു ബന്ധത്തിലായിരിക്കുമ്പോള്‍ പങ്കാളികള്‍ക്ക് ആ ബന്ധത്തില്‍ ധാരാളം പ്രതീക്ഷകള്‍ ഉണ്ടാകും. തങ്ങളുടെ ബന്ധത്തില്‍ സ്നേഹം നിലനിര്‍ത്താന്‍ അവര്‍ പല ശ്രമങ്ങളും നടത്തുന്നു. എന്നിരുന്നാലും, ചിലപ്പോള്‍ ചില കാര്യങ്ങള്‍ രണ്ട് പങ്കാളികള്‍ക്കും കാര്യങ്ങള്‍ യോജിച്ച് പോകണമെന്നില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ബന്ധം വഷളാകാനും തുടങ്ങുന്നു. ബന്ധങ്ങള്‍ തികച്ചും സങ്കീര്‍ണ്ണമാണ്. നിങ്ങളുടെ ബന്ധം ദീര്‍ഘകാലം നിലനില്‍ക്കുമോ എന്ന സംശയം നിങ്ങള്‍ക്ക് ഇടയ്ക്കിടെ ഉണ്ടാകാറുണ്ടോ? ഒരു ബന്ധം ദീര്‍ഘകാലം നിലനില്ക്കുന്നതിന്റെ ഏറ്റവും നല്ല ചില സൂചനകളുണ്ട്. (long lasting relationship) ദമ്പതികള്‍ അവരുടെ ബന്ധത്തില്‍ കാണുന്ന ഈ പോസിറ്റീവ് അടയാളങ്ങള്‍ ശ്രദ്ധിക്കണം. അതുവഴി നിങ്ങളുടെ ബന്ധത്തിന്റെ കരുത്ത് അളക്കാന്‍ സാധിക്കും.

ആശയവിനിമയം
നല്ല ആശയവിനിമയം ദമ്പതികള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നു. ഏതൊരു ബന്ധത്തിലും പങ്കാളികള്‍ തമ്മില്‍ അവരുടെ കാര്യങ്ങള്‍ പരസ്പരം വിശദമായി കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. പങ്കാളിയോട് എന്തും തുറന്നു പറയുക. ഒരു കാര്യവും ഒളിച്ചുവയ്ക്കരുത്. അല്ലാത്തപക്ഷം അത് നിങ്ങളുടെ ബന്ധത്തെ മോശമായി ബാധിക്കും. നിങ്ങളുടെ പങ്കാളിയുമായി നല്ല ആശയവിനിമയം ഉണ്ടെങ്കില്‍ നിങ്ങളുടെ ബന്ധം ദീര്‍ഘകാലം നിലനില്ക്കും.
പരസ്പരം മനസിലാക്കി ജീവിക്കല്‍
ഒരു ബന്ധത്തില്‍ പങ്കാളികള്‍ തമ്മില്‍ പരസ്പര ധാരണ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. പരസ്പരം മനസ്സിലാക്കുക എന്നത് ഒരു ബന്ധത്തിന് വളരെ പ്രധാനമാണ്. അറിവ് ദമ്പതികള്‍ തമ്മിലുള്ള ബന്ധവും സ്നേഹവും ആഴത്തിലാക്കുന്നു. ദമ്പതികള്‍ പരസ്പരം നന്നായി മനസ്സിലാക്കാന്‍ തുടങ്ങുമ്പോള്‍, അവര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകാന്‍ തുടങ്ങുന്നു. അതുമൂലം നിങ്ങള്‍ തമ്മിലുള്ള സ്നേഹം നാലിരട്ടി വര്‍ദ്ധിക്കുന്നു.
സ്വീകാര്യത
ഒരു വ്യക്തിയും എല്ലാം തികഞ്ഞവരല്ല. ഓരോരുത്തര്‍ക്കും ചില ഗുണങ്ങളും അതുപോലെ പോരായ്മകളുമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ പങ്കാളി എല്ലാം തികഞ്ഞവനായിരിക്കണമെന്ന് നിങ്ങള്‍ വാശിപിടിക്കരുത്. അവരുടെ ഗുണങ്ങളും ദോഷങ്ങളും അറിഞ്ഞ് അവരെ സ്വീകരിക്കാന്‍ പഠിക്കുക. പങ്കാളികള്‍ തമ്മില്‍ പരസ്പരം പോരായ്മകള്‍ അംഗീകരിക്കുകയാണെങ്കില്‍, അവരുടെ ബന്ധം കൂടുതല്‍ കാലം നിലനില്ക്കും.
പരസ്പരം ബഹുമാനം, പിന്തുണ
പരസ്പരം ബഹുമാനിക്കുക എന്നത് ഒരു ബന്ധത്തിന്റെ അടിസ്ഥാന ഘടകമാണ്. ബഹുമാനം മാത്രമല്ല, ആവശ്യമുള്ള സമയങ്ങളില്‍ പരസ്പരം പിന്തുണയ്ക്കുന്നതും ബന്ധം ദൃഢമാക്കാന്‍ പ്രധാനമാണ്. പങ്കാളികള്‍ തമ്മില്‍ പരസ്പരം ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്താല്‍ ആ ബന്ധം ദീര്‍ഘകാലം നിലനില്ക്കും.
വിശ്വാസം
വിശ്വാസമില്ലാതെ ഒരു ബന്ധത്തിനും ഏറെനാള്‍ നിലനില്ക്കാനാവില്ല. അത്തരമൊരു സാഹചര്യത്തില്‍, ദമ്പതികള്‍ പരസ്പരം പൂര്‍ണമായി വിശ്വസിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം വിശ്വാസമില്ലാതെ ഒരു ബന്ധത്തിന് അടിസ്ഥാനമില്ല. വിജയകരമായ ദാമ്പത്യ ബന്ധത്തിന് ദമ്പതികള്‍ക്കിടയില്‍ പരസ്പര വിശ്വാസം ശക്തമാക്കുക.
സുരക്ഷിതത്വം
ഒരു ബന്ധത്തില്‍ ഭയം, അസൂയ, ദുഃഖം തുടങ്ങിയ വികാരങ്ങള്‍ നിങ്ങളെ ചുറ്റിപ്പറ്റി നില്ക്കുന്നുവെങ്കില്, കാര്യങ്ങള്‍ ശരിയായ ദിശയിലേക്കല്ല പോകുന്നതെന്ന് മനസിലാക്കുക. എന്നാല്‍, നേരെമറിച്ച് നിങ്ങളുടെ പങ്കാളിയെക്കുറിച്ച് നിങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ നിങ്ങളുടെ ബന്ധത്തിന് ശക്തമായ അടിത്തറയുണ്ടെന്ന് മനസിലാക്കാം. പങ്കാളിക്കൊപ്പം നിങ്ങള്‍ക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നുവെങ്കില്‍ ആ ബന്ധം ശാശ്വതമായി നിനില്‍ക്കും.
സമാന ലക്ഷ്യങ്ങള്‍
നിങ്ങള്‍ സമാന ലക്ഷ്യത്തോടെ ജീവിതത്തില്‍ മുന്നേറുന്നവരാണെങ്കില് നിങ്ങളുടെ ബന്ധം മികച്ചതാണെന്ന് മനസിലാക്കുക. നിങ്ങളുടെ നിങ്ങളുടെ പങ്കാളിയും ഒരേ കാഴ്ചപ്പാട് പങ്കിടുകയാണെങ്കില്‍, നിങ്ങള്‍ രണ്ടുപേരും ആജീവനാന്തം ഒന്നിച്ച് നീങ്ങും. നിങ്ങളെ ശരിയായി അറിയാത്ത ഒരു പങ്കാളിയുമായി ശാശ്വതമായ ഒരു ബന്ധത്തിന് സാധിക്കില്ല. ബന്ധം അവസാനം വരെ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ പങ്കാളിയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും മനസ്സിലാക്കാന്‍ ശ്രമിക്കും. പങ്കാളികള്‍ക്കിടയില്‍ ശക്തമായ ഒരു ബന്ധം സ്ഥാപിക്കാന്‍ ഈ ശീലം വളരെയധികം സഹായിക്കുന്നു.
ക്ഷമാശീലം
ഒരു ബന്ധം ഉറപ്പിച്ച് നിര്‍ത്തണമെങ്കില്‍ നിങ്ങള്‍ ക്ഷമിക്കാന്‍ തയ്യാറുള്ള ഒരാളായിരിക്കണം. പങ്കാളികള്‍ തമ്മില്‍ വാക്കുതര്‍ക്കത്തിനിടയില്‍ പരസ്പരം എന്തെങ്കിലുമൊക്കെ പറഞ്ഞേക്കാം. എന്നാല്‍ നിങ്ങള്‍ രണ്ടുപേരും ഈ കാര്യങ്ങള്‍ എത്ര എളുപ്പത്തില്‍ ക്ഷമിക്കുന്നു അല്ലെങ്കില്‍ മറക്കുന്നു എന്നത് നിങ്ങളുടെ ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തുന്നു. പങ്കാളികള്‍ പരസ്പരം എളുപ്പത്തില്‍ ക്ഷമിക്കാന്‍ തയാറായാല്‍ ആ ബന്ധം ദീര്‍ഘകാലം നിലനില്ക്കും.



Click it and Unblock the Notifications
