Latest Updates
-
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല!
അവര്‍ നിങ്ങളെ മറന്നുകഴിഞ്ഞു: മുന്‍ പങ്കാളി നിങ്ങളെ മറന്നുവെന്നതിന്റെ സൂചനകള്‍
ഒരു ബന്ധം അവസാനിപ്പിക്കുക എത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ആഗ്രഹിക്കാതെ ബ്രേക്ക് അപ്പിന് നിര്ബന്ധിക്കപ്പെട്ടവര്ക്ക്. ബന്ധം അവസാനിച്ചിട്ടും പഴയ പങ്കാളിയോ കാമുകനോ കാമുകിയോ തിരിച്ചുവരുമെന്നും വീണ്ടും ആ ബന്ധം പച്ച പിടിക്കുമെന്നും പ്രതീക്ഷിച്ച് കാത്തിരിക്കുന്ന എത്രയോ ആളുകള്‍ ഈ ലോകത്തുണ്ട്. ശരിയാണ്. ചിലപ്പോഴൊക്കെ അങ്ങനെ സംഭവിക്കാറുണ്ട്. വളരെ അപൂര്‍വ്വമായി. ഇപ്പോഴും എക്സിനെയും കാത്ത് പഴയ ബന്ധത്തിന്റെ ഓര്‍മ്മകളില്‍ കഴിയുന്നവര്‍ മുന്‍ പങ്കാളിയും ഈ ബന്ധത്തിനായി ആഗ്രഹിക്കുന്നുണ്ടോ എന്നറിഞ്ഞതിന് മാത്രമേ വീണ്ടുമൊരു ഒന്നുചേരലിനായി കാത്തിരിക്കാവൂ. അതല്ല അവര്‍ ഈ ബന്ധത്തെ മറന്ന് അവരുടെ കാര്യങ്ങളില്‍ മുഴുകിയെങ്കില്‍ കാത്തിരിപ്പ് അവസാനിപ്പിച്ച് സ്വന്തം കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണം. പക്ഷേ അത് എങ്ങനെ അറിയാന്‍ കഴിയും.

പങ്കാളി നിങ്ങളെ മറന്നുകഴിഞ്ഞുവെന്നും നിങ്ങളെ കുറിച്ച് ഓര്‍ക്കുന്നില്ലെന്നും വ്യക്തമാക്കുന്ന ചില സൂചനകള്‍ നോക്കാം.
നിങ്ങളെ പൂര്‍ണ്ണമായി തുടച്ചുനീക്കി
അവരുടെ ജീവിതത്തില്‍ നിന്നും നിങ്ങളുമായി ബന്ധമുള്ളതെല്ലാം തുടച്ചുനീക്കുന്നത് നിങ്ങളുമായി ഇനിയൊരു ബന്ധത്തിന് അവര്‍ താല്‍പ്പര്യപ്പെടുന്നില്ല എന്നതിന്റെ സൂചനയാണ്. ഉദാഹരണത്തിന് സോഷ്യല്‍മീഡിയയില്‍ നിങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ മാറ്റുക, ഫോളോ ചെയ്യുന്നത് ഒഴിവാക്കുക തുടങ്ങി അങ്ങനെയൊരു ബന്ധം മുമ്പ് ഉണ്ടായിരുന്നു എന്ന് ഓര്‍മ്മിപ്പിക്കുന്ന ഒരു തെളിവും അവശേഷിപ്പിക്കാതിരിക്കുന്നത് അവര്‍ ആ ബന്ധത്തില്‍ നിന്നും പുറത്തുകടന്നു എന്നതിന് തെളിവാണ്.
സംസാരിക്കാന്‍ തയ്യാറാകാതിരിക്കുക
മുമ്പ് തമാശയോടും സ്നേഹത്തോടും പ്രണയത്തോടും സംസാരിച്ചിരുന്ന പങ്കാളി അതെല്ലാം മറന്നത് പോലെ സംസാരിക്കാന്‍ യാതൊരു താല്‍പ്പര്യമോ സംസാരിക്കാന്‍ വിഷയമോ ഇല്ലാതിരിക്കുകയും അപരിചിതനോടെന്ന പോലെ സംസാരിക്കാന്‍ മടിക്കുകയും ചെയ്യുകയാണെങ്കില്‍ ഇനിയൊരു ബന്ധത്തിന് അവര്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അത് സൂചിപ്പിക്കുന്നത്.
പങ്കാളിയുടെ പുതിയ ബന്ധങ്ങളില്‍ അസ്വസ്ഥത ഇല്ലാതിരിക്കുക
നിങ്ങളോട് മറ്റാര്‍ക്കെങ്കിലും ഇഷ്ടം തോന്നുകയോ അവര്‍ അടുത്തിടപഴകുകയോ ചെയ്യുമ്പോള്‍ മുന്‍ പങ്കാളി അതില്‍ യാതൊരു മുഷിച്ചിലോ അസ്വസ്ഥതയോ പ്രകടിപ്പിക്കുന്നില്ലെങ്കില്‍ നിങ്ങളുമായി ഒരു ബന്ധവുമില്ലെന്ന യാഥാര്‍ത്ഥ്യവുമായി അവര്‍ പൊരുത്തപ്പെട്ടു എന്നാണ് അര്‍ത്ഥം.
സന്ദേശങ്ങളും കോളുകളും അവഗണിക്കുക
നിങ്ങള്‍ സന്ദേശമയക്കുമ്പോഴോ വിളിക്കുമ്പോഴോ പ്രതികരിക്കാതിരിക്കുകയും അതിന് മറുപടി നല്കാതാരിക്കുകയും ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ എക്സ് നിങ്ങളുമായൊരു ബന്ധത്തിനും താല്‍പ്പര്യപ്പെടുന്നില്ല എന്നാണ് അര്‍ത്ഥം. നിങ്ങള്‍ക്ക് പ്രത്യേകമായൊരു കരുതലോ ശ്രദ്ധയോ അവര്‍ നല്‍കുന്നില്ല എന്നതിന്റെ വ്യക്തമായ സൂചനയാണിത്.
മൊത്തത്തിലുള്ള മാറ്റം
ബ്രേക്കപ്പിനെ തുടര്‍ന്ന് അവരില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായെങ്കില്‍ അവര്‍ പഴയ കാര്യങ്ങളില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന സൂചനയാണത്. ഉദാഹരണത്തിന് പുതിയ ഹെയര്‍സ്റ്റൈല്‍, ഡ്രെസ്സിംഗ് സ്വഭാവങ്ങള്‍, ശീലങ്ങള്‍, ജോലിമാറ്റം, സ്ഥലംമാറ്റം എന്നിവയെല്ലാം താന്‍ മാറിയെന്നതിന് അവര്‍ നല്കുന്ന സൂചനകളാണ്. പഴയതെല്ലാം മറന്ന് തങ്ങളുടെ പുതിയ പകര്‍പ്പിനെ വാര്‍ത്തെടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്.
ബ്രേക്കപ്പ് അവരെ ബാധിക്കാതിരിക്കുക
ബ്രേക്കപ്പോ നിങ്ങളുടെ വികാരങ്ങളോ ഇനിമേലില്‍ അവരുടെ കാര്യമല്ലെന്ന രീതിയില്‍ യാതൊരു വേദനയുമില്ലാതെ ബ്രേക്കപ്പില്‍ നിന്ന് മോചിതരാകുന്നതും അവര്‍ ആ ബന്ധം ആഗ്രഹിക്കുന്നില്ല എന്നതിന്റെ തെളിവാണ്. അവര്‍ മുന്‍കൈ എടുത്ത് വേര്‍പിരിഞ്ഞതാണെങ്കില്‍ പ്രത്യേകിച്ച് അവര്‍ ഈ ബന്ധത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല എന്ന് ഉറപ്പാണ്.
ഇത്രയും സൂചനകള്‍ വളരെ വ്യക്തമാണെങ്കില്‍ പഴയ പങ്കാളിയോ കാമുകനോ കാമുകിയോ ഇനി നിങ്ങളെ തേടിവരികയോ പഴയ ബന്ധം പുനരാരംഭിക്കുകയോ ചെയ്യുകയില്ലെന്ന് മനസ്സിലാക്കി, സത്യത്തെ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications