Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
കാമുകനെ വിശ്വാസമില്ലേ, ഈ ഗുണങ്ങള്‍ അവനിലുണ്ടെങ്കില്‍ 100% ചതിക്കില്ല, ഉറപ്പ്
ഒരു പ്രണയ ബന്ധത്തില്‍ എപ്പോഴും വിശ്വസ്തത എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. എന്നാല്‍ ചില ഘട്ടങ്ങളില്‍ അത് നഷ്ടപ്പെടുമ്പോഴാണ് പല ബന്ധവും തകരുന്നത്. പ്രത്യേകിച്ച് സ്ത്രീകളാണ് ഇതിന് ഇരകളാവുന്നത്. ഒരു ബന്ധത്തിലായിരിക്കുമ്പോള്‍ പോലും കാമുകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നുന്നവരാണെങ്കില്‍ പലപ്പോഴും ആ ബന്ധം അധിക കാലം മുന്നോട്ട് പോവണം എന്നില്ല. എന്നാല്‍ ഒരു ബന്ധത്തില്‍ പുരുഷനെ പൂര്‍ണമായും വിശ്വസിക്കാം എന്ന് സ്ത്രീക്ക് തോന്നുന്ന ചില ലക്ഷണങ്ങളുണ്ട്.
ഒരു വ്യക്തിയുടെ മനസ്സ് എപ്രകാരമെന്ന് ആ വ്യക്തിക്ക് മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ചാല്‍ ഏതൊരു പ്രണയ ബന്ധവും നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കും. കാമുകനെക്കുറിച്ച് പറയുമ്പോള്‍ ഇനി പറയുന്ന സ്വഭാവ രീതികള്‍ അവര്‍ക്കുണ്ടെങ്കില്‍ ഒരിക്കലും അവന് നിങ്ങളെ ചതിക്കില്ലെന്ന് ഉറപ്പാക്കാം. അവ എന്തൊക്കെയെന്ന് നോക്കാം.

സ്വകാര്യത സംരക്ഷിക്കുന്നു
പ്രണയത്തില്‍ പരസ്പരം പല കാര്യങ്ങളും സംസാരിക്കുന്നു. എന്നാല്‍ പിന്നീട് അത് മറ്റൊരാളോട് പറയുന്ന വ്യക്തിയാണ് നിങ്ങളുടെ കാമുകനെങ്കില്‍ അവനെ വിശ്വസിക്കരുത്. എന്നാല്‍ അവനെ വിശ്വസിച്ച് പറയുന്ന കാര്യങ്ങള്‍ മറ്റൊരാളോട് പറയാതെ മനസ്സില്‍ തന്നെ കൊണ്ട് നടക്കുകയും നിങ്ങള്‍ക്ക് വേണ്ട എല്ലാ പിന്തുണയും തരുന്ന വ്യകതിയുമാണെങ്കില് ജീവന് പോയാലും അവര്‍ നിങ്ങളെ ഉപേക്ഷിക്കില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഓര്‍ത്തിരിക്കണം.
എപ്പോഴും നിങ്ങളുടെ അരികില്‍
എന്തിനും ഏതിനും നിങ്ങള്‍ക്കൊപ്പം നിങ്ങളുടെ പങ്കാളി നില്ക്കുന്നുണ്ടോ? സ്വാര്‍ത്ഥരല്ലാത്ത ഒരു വ്യക്തിയാണെങ്കില്‍ ഇവര്‍ ജീവിതത്തില്‍ നിങ്ങളോടൊപ്പം ഏത് പ്രതിസന്ധി ഘട്ടത്തിലും നില്ക്കുന്നു. മാത്രമല്ല അവരുടെ വിശ്വാസ്യത അവിടെ ചോദ്യം ചെയ്യേണ്ടതായി വരുന്നില്ല. ഒരിക്കലും അവരില്‍ നിന്ന് നിങ്ങള്‍ അകന്നു പോവുകയോ അവര്‍ നിങ്ങളില്‍ നിന്ന് അകന്ന് പോവുകയോ ചെയ്യുകയില്ല.

സഹവര്‍ത്തിത്വത്തില്‍ വിശ്വസിക്കുക
രണ്ട് വ്യത്യസ്ത ആളുകള്‍ തമ്മില്‍ പ്രണയിക്കുമ്പോള്‍ എപ്പോഴും വ്യത്യസ്ത അഭിരുചികളും അഭിപ്രായങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ, അതെല്ലാം ആരോഗ്യകരമായ ചര്ച്ചകളായിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അല്ലാത്ത ചര്‍ച്ചകള്‍ പലപ്പോഴും നിങ്ങളുടെ ബന്ധത്തെ തന്നെ തകര്‍ക്കുന്നു. കാമുകനോടൊപ്പം ചിലവഴിക്കുന്ന സമയം പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാവാം. എന്നാല്‍ അത് ആരോഗ്യപരമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടാക്കുന്നു.
എല്ലാം സത്യസന്ധമായി പറയാം
ഒരു പ്രണയ ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോവണം എന്നുണ്ടെങ്കില്‍ ഇവര്‍ എപ്പോഴും ഏത് കാര്യത്തിലും സത്യസന്ധത പുലര്‍ത്തുന്നവരായിരിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ബന്ധത്തെ തകരാറിലാക്കുന്നു. കാമുകന് പറയുന്നത് സത്യമാണോ അതോ വ്യത്യസ്ത കള്ളങ്ങള്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണോ എന്നത് കൃത്യമായി തിരിച്ചറിയാന്‍ ശ്രദ്ധിക്കണം. എന്നാല്‍ അവന് പറയുന്നത് സത്യമാണ് എന്നുണ്ടെങ്കില്‍ പിന്നെ ഒരു കാര്യത്തെക്കുറിച്ചും ആലോചിച്ച് വിഷമിക്കേണ്ടതില്ല. സത്യസന്ധത തന്നെയാണ് ഒരു ബന്ധത്തില്‍ ആദ്യം വേണ്ടത്.
വഴക്കുകള്‍ ഒഴിവാക്കുക
ഏതൊരു ബന്ധത്തിലും പ്രശ്നങ്ങള്‍ സാധാരണമാണ്. എന്നാല്‍ പരമാവധി ഇത്തരം വഴക്കുകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ കാമുകന് നിരന്തരമായി നിങ്ങളോട് വഴക്കുണ്ടാക്കുകയും അതില്‍ അയാള്‍ക്ക് യാതൊരു വിധത്തിലുള്ള കുറ്റബോധവും ഇല്ലെങ്കില്‍ അവര്‍ നിങ്ങളോട് വിശ്വസ്തരല്ല എന്ന് തന്നെയാണ് അര്‍ത്ഥം. ഇത്തരക്കാരുമായുള്ള ബന്ധം നല്ലതല്ല. എന്നാല്‍ നേരെ വിപരീതമാണെങ്കില്‍ നിങ്ങള്‍ക്ക് ആ വ്യക്തിയെ വളരെയധികം വിശ്വസിക്കാം എന്ന കാര്യത്തില്‍ സംശയം വേണ്ട.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
