Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ദാമ്പത്യത്തിന്റെ സമാധാനം തകര്‍ക്കും, ബന്ധത്തിന് ഭീഷണിയാകുന്നത് ഇത്തരം തര്‍ക്കങ്ങള്‍
ദമ്പതിമാര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുക പതിവാണ്. ചിലപ്പോഴത് മല പോലെ വന്ന് എലിയായി പോകും. മറ്റുചിലപ്പോള്‍ എലി പോലെ വന്ന് മലയായി മാറും. വിവാഹം കഴിച്ചുവെന്ന് കരുതി പങ്കാളികള്‍ക്കിടയില്‍ എല്ലാ കാര്യങ്ങളിലും ഒരേ അഭിപ്രായം ഉണ്ടാകണമെന്നില്ല. അഭിപ്രായവ്യത്യാസം തികച്ചും നോര്‍മലാണ്. അതില്‍ ഒരു പ്രശ്നവുമില്ലതാനും. അഭിപ്രായ വ്യത്യാസങ്ങള്‍ തകര്ക്കങ്ങളിലേക്ക് നയിച്ചേക്കും. ദാമ്പത്യത്തില്‍ മാത്രമല്ല, മറ്റേതൊരു ബന്ധത്തിലും അഭിപ്രായവ്യത്യാസവും തര്‍ക്കവും ഉണ്ടാകാം. ഇത് മറുഭാഗത്തുള്ളയാളെ മനസ്സിലാക്കാനും കൂടുതല്‍ അടുക്കാനുമുള്ള അവസരങ്ങളാണ്.

പക്ഷേ എല്ലാ എല്ലാ തര്‍ക്കങ്ങളും ബന്ധത്തിന് ഗുണകരമായിക്കൊള്ളണമെന്നില്ല. ഗുണമാകുന്ന തര്‍ക്കും വിനാശകാരിയായ തര്‍ക്കവും വേര്‍തിരിച്ചറിയേണ്ടത് ബന്ധത്തിന്റെ നിലനില്‍പ്പിന് വളരെ ആവശ്യമാണ്. വിനാശകരമായ തര്‍ക്കങ്ങളെ മുളയിലേ നുള്ളിക്കളയണം. അല്ലെങ്കില്‍ അത് പങ്കാളികള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ക്ക് കാരണമാകും. ദാമ്പത്യത്തില്‍ പ്രതിസന്ധിയുണ്ടാക്കുന്ന തര്‍ക്കങ്ങളുടെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
അടിക്കടിയുണ്ടാകുന്ന, കൈവിട്ടുപോകുന്ന തര്‍ക്കങ്ങള്‍
എത്രയൊക്കെ ശ്രമിച്ചാലും പങ്കാളികള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുമെന്ന് തീര്‍ച്ചയാണ്. പക്ഷേ, അടിക്കടി തര്‍ക്കമുണ്ടാകുകയും അവ കൈവിട്ട് പോയി വഴക്കില്‍ ചെന്നെത്തി നില്‍ക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് നല്ല സൂചനയല്ല. ചെറിയ കാര്യങ്ങളില്‍ വരെ പരസ്പരം തര്‍ക്കിക്കുകയും അത് വലിയ വഴക്കായി മാറുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് നിസ്സാരമല്ലെന്നും എത്രയും പെട്ടെന്ന് മൂലകാരണം കണ്ടെത്തി അത് പരിഹരിക്കേണ്ടതുണ്ടെന്നും മനസ്സിലാക്കണം.
വ്യക്തിപരമായ ആക്രമണം
തര്‍ക്കത്തിനിടയില്‍ ദമ്പതിമാര്‍ വ്യക്തിപരമായി ആക്രമിക്കുകയും പേര് വിളിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് അനാരോഗ്യകരമായ തര്‍ക്കമാണെന്ന് ഉറപ്പിക്കാം. വാക്കുതര്‍ക്കം പിന്നീട് വ്യക്തിപരമായ അധിക്ഷേപത്തിലേക്കും ആക്രമണത്തിലേക്കും വഴിമാറുന്നുണ്ടെങ്കില്‍ പരസ്പര ബഹുമാനമില്ലായ്മയുടെ ലക്ഷണമാണത്. അവിടെ പ്രശ്നം പരിഹരിക്കുന്നതിന് പകരം അന്യോന്യം വേദനിപ്പിക്കുക എന്നതിനാണ് ദമ്പതിമാര്‍ പ്രാധാന്യം നല്‍കുന്നത്. ഇത് അവര്‍ക്കിടയിലെ വിശ്വാസ്യതയും ബഹുമാനവും തകര്‍ക്കും.
എപ്പോഴും കുറ്റപ്പെടുത്തല്‍
പരസ്പരം പഴിചാരുകയും തങ്ങളുടെ പ്രവൃത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്നത് അനാരോഗ്യകരമാണ്. തര്‍ക്കം ബന്ധത്തെ ദോഷകരമായാണ് ബാധിക്കുന്നത് എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് അത്. തെറ്റുകള്‍ തിരിച്ചറിയാനും അംഗീകരിക്കാനും പങ്കാളികള്‍ രണ്ടുപേര്‍ക്കും ഇടയില്‍ പരസ്പര ബഹുമാനം ആവശ്യമാണ്.
ഇടയ്ക്ക് കയറി സംസാരിക്കുക
പങ്കാളിക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള ക്ഷമ കാണിക്കാതിരിക്കുകയും അവര്‍ പറയുന്നതിനൊപ്പം ഉച്ചത്തില്‍ സംസാരിക്കുകയും ചെയ്യുന്നത് പരസ്പരം അഭിപ്രായങ്ങളെ ബഹുമാനിക്കാത്തതിന്റെ ലക്ഷണമാണ്. അതുകൊണ്ട് പങ്കാളിയെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുന്നത് അനാരോഗ്യകരമായ തര്‍ക്കത്തിന്റെ വ്യക്തമായ ലക്ഷണമാണ്.
പ്രശ്നങ്ങളെ അവഗണിക്കാന്‍ ശ്രമിക്കല്‍
പങ്കാളികള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കുക നല്ല കാര്യം തന്നെയാണ്. പക്ഷേ, സമാധാനം പോകരുതെന്ന് കരുതി പങ്കാളികള്‍ രണ്ടുപേരും പ്രശ്നങ്ങളെ നിരന്തരമായി അവഗണിക്കാന്‍ ശ്രമിക്കുന്നത് ആ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ ഉള്ളില്‍ കിടക്കുന്നതിനും വികാരങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നതിനും കാരണമാകും. ഇത് പങ്കാളികള്‍ക്കിടയില്‍ അകല്‍ച്ചയ്ക്കും അനിശ്ചിതത്വത്തിനും സമ്മര്‍ദ്ദത്തിനും കാരണമാകും. പിന്നീടത് വലിയ പ്രതിസന്ധിയായി മാറാം.
ആരോഗ്യകരമായ ദാമ്പത്യത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന തര്‍ക്കങ്ങള്‍ തിരിച്ചറിയപ്പെടേണ്ടത് വളരെ ആവശ്യമാണ്. അതിന് ഈ ലക്ഷണങ്ങള്‍ തീര്‍ച്ചയായും ഉപകരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
