Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
റിലേഷന്‍ഷിപ്പില്‍ എപ്പോഴും വിട്ടുവീഴ്ചകള്‍ ചെയ്യുന്നത് നിങ്ങളാണോ, ഈ ലക്ഷണങ്ങളിലൂടെ അറിയാം
ഒരു ബന്ധത്തില്‍ വിട്ടുകൊടുക്കലും ത്യാഗവുമൊക്കെ സാധാരണമാണ്. വല്ലപ്പോഴും അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല. എന്നുകരുതി പങ്കാളിയുടെ അംഗീകാരത്തിനും സന്തോഷത്തിനുമായി എപ്പോഴും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുന്നത് സ്വന്തം വിലയും ആത്മാഭിമാനവും നഷ്ടപ്പെടുത്തുന്ന പ്രവൃത്തിയാണ്. ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനായി എപ്പോഴും ത്യാഗങ്ങള്‍ക്ക് തയ്യാറാകുന്നതിലൂടെ ഒരു വ്യക്തി സ്വന്തം വ്യക്തിത്വത്തില്‍ നിന്നും അകന്നുപോകുകയാണ് ചെയ്യുന്നത്. ഏറെക്കാലം ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ ജീവിതത്തിന്റെ ദിശ നഷ്ടപ്പെട്ടതായും നീരസവുമൊക്കെ തോന്നിത്തുടങ്ങും.

ഏയ്, ഞാന്‍ അങ്ങനെയൊന്നും ചെയ്യാറില്ലെന്നാണ് നിങ്ങളുടെ മറുപടി എങ്കില്‍ ഇനിപ്പറയുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടോയെന്ന് നോക്കൂ. അങ്ങനെയെങ്കില്‍ നിങ്ങളും വിട്ടുവീഴ്ചകളിലൂടെ ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നയാളാണ്.
നമ്മുടെ ആവശ്യങ്ങള്‍ മറച്ചുവെക്കുക
ചിലയാളുകള്‍ പലപ്പോഴും അവരുടെ ആവശ്യങ്ങളും ചിന്തകളും അഭിപ്രായങ്ങളും പങ്കാളിയില്‍ നിന്നും മറച്ചുവെക്കും. അവ പ്രകടിപ്പിച്ചാല്‍ തെറ്റിദ്ധരിക്കപ്പെടുമെന്ന ചിന്തയായിരിക്കാം അതിന് പിന്നില്‍. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുന്നവരുടെ പ്രധാന ലക്ഷണമാണിത്.
വികാരങ്ങളും പ്രകടിപ്പിക്കാതിരിക്കുക
പങ്കാളിയുടെ പെരുമാറ്റത്തിലോ പ്രവൃത്തികളിലോ മുറിവേറ്റാലും ചിലര്‍ ആ സങ്കടവും വികാരങ്ങളും പുറത്തുകാണിക്കാതെ ഉള്ളില്‍ കൊണ്ടുനടക്കും. വികാരങ്ങള്‍ തുറന്നുപ്രകടിപ്പിച്ചാല്‍ പങ്കാളിക്ക് അത് ഇഷ്ടമാകില്ല, അവര്‍ തങ്ങളില്‍ നിന്നും കൂടുതല്‍ അകലും എന്നൊക്കെയുള്ള ചിന്തകളാണ് അതിന് കാരണം.
അവരുടെ സന്തോഷത്തിനായി സ്വന്തം മൂല്യങ്ങള്‍ മറക്കുക
പങ്കാളിയുടെ സന്തോഷവും അംഗീകാരവും ലഭിക്കാന്‍ വേണ്ടി സ്വന്തം മൂല്യങ്ങളം വിശ്വാസങ്ങളും കൈവെടിയുന്നവര്‍ അനവധിയാണ്. ഇത് ക്രമേണ സ്വന്തമായൊരു അഭിപ്രായമില്ലാത്ത അവസ്ഥയിലേയ്ക്ക് അവരെ എത്തിക്കും.
കളിയാക്കുമെന്ന ഭയം
തങ്ങളുടെ ആഗ്രഹങ്ങളും അഭിനിവേശവുമെല്ലാം പങ്കാളിയുമായി പങ്കുവെച്ചാല്‍ അവര്‍ തങ്ങളെ കളിയാക്കുമെന്ന ഭയമുള്ള ആളുകളുണ്ട്. ഇതുമൂലം ക്രമേണ അവര്‍ സ്വന്തം ആഗ്രഹങ്ങള്‍ തന്നെ മറന്നുപോകും.
ഇതിനെല്ലാം പുറമേ, മറ്റുള്ളവര്‍ എത്ര മോശമായി പെരുമാറിയാലും അവരുടെ സ്വഭാവത്തെയും പെരുമാറ്റത്തെയും ന്യായീകരിക്കാന്‍ ശ്രമിക്കുകയെന്നതാണ് ആ ബന്ധത്തില്‍ തുടരാന്‍ വേണ്ടി അവര്‍ ചെയ്യുന്ന ഏറ്റവും വലിയ ത്യാഗം.



Click it and Unblock the Notifications
